മഹാഭാരതത്തിലെ സ്ത്രീ കഥാപാത്രങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കഥാപാത്രം കുറിപ്പ്
അഹിലാവതി ഭീമസേനന്ററെ പുത്രനായ ഘടോത്കചന്റെ പത്നി.
അംബ കാശി മഹാരാജാവിൻറെ പുത്രി.
അംബിക കാശിമഹാരാജാവിന്റെ പുത്രിو വിചിത്രവീര്യന്റെ പത്നി. ധൃതരാഷ്ട്രരുടെ മാതാവ്.
അംബാലിക വിചിത്രവീര്യന്റെ പത്നി. പാണ്ഡുവിന്റെ മാതാവ്.
ഉത്തര അഭിമന്യു ആണ് ഉത്തരയെ വിവാഹം കഴിച്ചത്.
ഉത്തരയിൽ അഭിമന്യുവിനു ജനിച്ച പുത്രനായിരുന്നു പരീക്ഷിത്ത്.
കുന്തി പാണ്ഡു മഹാരാജന്റെ പത്നിയും പഞ്ചപാണ്ഡവരിലെ ആദ്യ മൂന്ന് പേരുടെ അമ്മ.
ഗംഗാദേവി ചന്ദ്രവംശത്തിലെ മഹാരാജവായിരുന്ന ശന്തനുവിന്റെ പത്നി .
അതിൽ ദേവിക്കു ജനിച്ച എട്ടാമത്തെ പുത്രനാണ് ഭീഷ്മർ.
ഗാന്ധാരി ധൃതരാഷ്ട്രരുടെ പത്നിയും കൌരവരുടെ മാതാവും.
ഗാന്ധാര രാജാവായിരുന്ന സുബലന്റെ പുത്രി.
ജരിത പെൺകിളിയായ ഒരു സാരംഗപക്ഷിയാണ് ജരിത.ജരിതയുടെ കൂട്ട്
ആൺപക്ഷിയായിരുന്ന മന്ദപാലനായിരുന്നു.
ദേവകി വസുദേവരുടെ ഭാര്യ, ശ്രീകൃഷ്ണന്റെ അമ്മ.
പൂതന ശ്രീകൃഷ്ണനെ കൊല്ലാൻ വന്ന രാക്ഷസി.
രാധ ശ്രീകൃഷ്ണന്റെ ബാല്യകാലസഖിയും കാമുകിയും.
ദേവയാനി അസുരഗുരുവായിരുന്ന ശുക്രാചാര്യർക്ക് ഊർജ്ജസ്വതിയിൽ ജനിച്ച പുത്രിയാണ് ദേവയാനി.
ദ്രൗപദി പാണ്ഡവപത്നിയായ ദ്രൗപദി ദ്രുപദപുത്രിയാണ്.പാഞ്ചാലി എന്നും അറിയപ്പെടുന്നു.
നാളായണി ദ്രുപദപുത്രിയായ പാഞ്ചാലിയുടെ പൂർവ്വ ജന്മമായിരുന്നു നാളായണി.
മദ്രാവതി പരീക്ഷിത്ത് രാജാവിന്റെ പത്നിയാണ് മദ്രാവതി.
മാദ്രി പാണ്ഡു മഹാരാജന്റെ രണ്ടാമത്തെ പത്നിയും പഞ്ചപാണ്ഡവരിലെ
ഇളയ രണ്ടുപേരുടെ അമ്മയുമാണ് മാദ്രി.
രുക്മിണി ശ്രീകൃഷ്ണന്റെ പ്രധാന പത്നി. വിദർഭ രാജ്യത്തെ രാജാവായിരുന്ന ഭീഷ്മകന്റെ പുത്രി.
സത്യവതി ചന്ദ്രവംശത്തിലെ പ്രസിദ്ധനായ രാജാവായിരുന്ന ശന്തനുവിന്റെ പത്നി.
സുകന്യ വൈവസ്വതമനുവിന്റെ പുത്രന്മാരിൽ പ്രസിദ്ധനായ രാജാവായിരുന്നു ശര്യാതിയുടെ ഏക പുത്രി.
സുദേഷണ മത്സ്യരാജാവിന്റെ (വിരാടം) പത്നിയും മഹാറാണിയും.
സുഭദ്ര കൃഷ്ണന്റെ സഹോദരിയായ സുഭദ്ര അർജുനന്റെ

പത്നിയാണ്. ഈ ദാമ്പത്യത്തിൽ പിറന്ന പുത്രനാണ് അഭിമന്യു.

ഹിഡിംബി ഭീമന്റെ ഭാര്യയായ രാക്ഷസി, ഘടോത്കചന്റെ അമ്മ.
സത്യഭാമ കൃഷ്ണന്റെ മൂന്നാം ഭാര്യ.സത്രജിതിന്റെ മകൾ.ഭൂമിദേവി തൻ അവതാരം.ദ്രൗപദി അർജ്ജുനൻ മാരുടെ സുഹൃത്ത്.
തിലോത്തമ സുന്ദ- ഉപസുന്ദ എന്നിവരുടെ മരനത്തിനായി ബ്രഹ്മാവ് സൃഷ്ടിച്ചു.തിലത്തിൽ നിന്നും ഉത്തമം ആയത് എന്നർത്ഥം.
ശകുന്തള ദുഷ്യന്തന്റെ പത്നി
രേവതി ബലരാമപത്നി. നിഷാദൻ, ഉൽമുഖൻ, വത്സല എന്നിവരുടെ അമ്മ. കുശസ്ഥലി രാജ കകുദ്മി രേവതന്റെ മകൾ. യാദവ കുല പ്രഥമ കുല വധു. ശ്രീ കൃഷ്ണന്റെ ജ്യേഷ്ടതി.
ദമയന്തി വിദർഭ രാജാവായ ഭീമന്റെ മകൾ, നളന്റെ പത്നി
ദുശ്ശള കൗരവരുടെ സഹോദരി. സിന്ധുരാജാവ് ജയദ്രഥൻ്റെ പത്നി. സുരഥൻറെ മാതാവ്. ധൃതരാഷ്ട്രരുടെയും ഗാന്ധാരിയുടെയും ഏക പുത്രി
ഭാനുമതി ദുര്യോധനന്റെ പത്നി. ലക്ഷ്മണൻ്റെയും ലക്ഷ്മണയുടെയും മാതാവ്. കലിംഗ രാജകുമാരി. കലിംഗ രാജാവ് ചിത്രാംഗദൻ്റെ പുത്രി.
അനസൂയ അത്രി മഹർഷിയുടെ പത്നി.
താര ദേവഗുരുവായ ബൃഹസ്പതിയുടെ പത്നി. ചന്ദ്രപുത്രനായ ബുധൻ്റെ മാതാവ്.
ശർമ്മിഷ്ഠ യയാതിയുടെ പത്നി, രാക്ഷസരാജാവ് വൃഷപ്ർവ്വാവിന്റെ മകൾ
മാധവി ചന്ദ്രവംശ രാജാവ് യയാതിക്ക് ആദ്യ പത്നിയിൽ ജനിച്ച പുത്രി.
ഉഷ ബാണാസുരന്റെ മകൾ
വപുഷ്ടമ ജനമേജയന്റെ പത്നി. ഭീമന്റെയും ബലന്ധരയുടെയും മകനായ സർവഗൻ(ധർമത്രാതൻ) ൻ്റെ മകളുടെ മകൾ. കാശി രാജകുമാരി.
ഉലൂപി ഐരവത വംശത്തിലെ നാഗ രാജാവ് കൗരവ്യ റാണി വിഷവഹിനി എന്നിവരുടെ മകൾ.അർജ്ജുനന്റെ രണ്ടാം ഭാര്യ.ഇരാവന്റെ അമ്മ. നാഗ ലോകത്തിന്റെ ചക്രവർത്തിനി.
ദേവിക യുധിഷ്ഠിരന്റെ രണ്ടാം ഭാര്യ.സത്യകിയുടെ സഹോദരി തുല്യ.കൃഷ്ണ സഹപാഠി. യൗദ്ധേയന്റെ അമ്മ. ശിവി രാജാവും ദ്രാവിഡ വംശജനും ആയ ഗോവസേനന്റെ മകൾ.സ്വയംവര ത്തിൽ യുധിഷിരനെ തിരഞ്ഞെടുത്തു.
വിജയ സഹദേവന്റെ രണ്ടാം ഭാര്യ.ദക്ഷിണ മാദ്ര രാജാവും ശല്യൻ്റെ സഹോദരനായ ദ്യുതിമാന്റെ മകൾ.സുഹോത്രന്റെ അമ്മ.ശല്യർക്ക്‌ ശേഷം മാദ്രത്തിൻ്റെ റാണി.
സുതാനു ഹരിവംശ പുരാണ പ്രകാരം യുധിഷ്ഠിരൻ ദ്രൗപദി എന്നിവരുടെ പ്രഥമ പുത്രി(ഉപ പാണ്ഡവർക്ക് മുൻപ് ജനിച്ചു).ശ്രീകൃഷ്ണൻ - സത്യഭാമ എന്നിവരുടെ മകനായ അശ്വഭാനൂ വിൻറെ ഭാര്യ. വജ്രൻ,ഭാനുപ്രിയ എന്നിവരുടെ അമ്മ.
ജാംബവതി ജാംബവാന്റെ മകൾ.കൃഷ്ണന്റെ രണ്ടാം ഭാര്യ. സംബൻ,പുരുജിത്, മിത്രാവതി എന്നിവരുടെ അമ്മ.ബ്രഹ്മാവിന്റെ പൗത്രീ.
കാളിന്ദി കൃഷ്ണന്റെ നാലാം ഭാര്യ. യമുനാ നദിയുടെ അധിപ.വീരജയുടെ പുനർ ജന്മം. സൂര്യദേവ പുത്രി.ശനി, യമ,കർണൻ എന്നിവരുടെ സഹോദരി. ശ്രുതന്റെ അമ്മ.
മിത്രവിന്ദ അവന്തിയിലെ രാജ കുമാരി. ജയസേനൻ രജധിദേവി എന്നിവരുടെ മകൾ. വിൻഡ അനിവിൻഡ എന്നിവരുടെ സഹോദരി.കൃഷ്ണന്റെ അഞ്ചാം ഭാര്യ.വൃകന്റെ അമ്മ.
നഗ്നജിതി(സത്യ) അയോധ്യയിലെ രാജ കുമാരി.നഗ്നജിതന്റെ മകൾ. ഏഴു കാളകളെ പൂട്ടി കൃഷ്ണൻ വിവാഹം ചെയ്തു. നിള ദേവിയുടെ രൂപം.
ചരുഹാസിനി മാദ്ര രാജൻ ബൃഹത് സേനന്റെ മകൾ.കൃഷ്ണന്റെ അഷ്ട ഭാര്യമാരിൽ ഒരാള്.ലക്ഷന എന്നും പേര്.
ഭദ്ര ശ്രുത ദേവിയുടെ മകൾ.കൃഷ്ണന്റെ 8 ആം ഭാര്യ.
കരേണുമതി ചേദി രാജ കുമാരി.നകുലന്റെ ഭാര്യ. ശിശുപാല ന്റെ മകൾ.ദൃഷ്ടകെടുവിന്റെ സഹോദരി.നിരാമിത്രന്റെ അമ്മ.മാദ്രതിന്റെ റാണി.
ചിത്രാംഗദ അർജ്ജുനന്റെ മൂന്നാം ഭാര്യ. ചിത്രവാഹനൻ- വസുന്ധര എന്നിവരുടെ മകൾ.ബബ്രുവഹനന്റെ അമ്മ.മണിപ്പൂരിലെ മഹാറാണി.
ബലന്ധര കാശിരാജവിന്റെ മകൾ.ഭീമന്റെ മൂന്നാം ഭാര്യ.സർവഗന്റെ അമ്മ.
പ്രമീള നാരീപുരതെ റാണി.അർജ്ജുനന്റെ ഭാര്യയായി കുറച്ച് നാൾ കഴിഞ്ഞു.
ജ്യോത്സ്യന ദുശ്ശാസനൻ്റെ ഭാര്യ. ത്രിഗർത രാജകുമാരി. ഭരതൻ്റെ അമ്മ
വൃഷാലി കർണന്റെ ഭാര്യ.സത്യസേന സഹോദരി.കർണന്റെ ബാല്യ കാല സഖി.9 പുത്രന്മാർ.
രുക്‌മാവതി പ്രദ്യുംന പത്നി.അനിരുദ്ധൻ തൻ അമ്മ
മായാവതി പ്രദ്യുമ്ന പത്നി. രതി ദേവിയുടെ അവതാരം.
പ്രഭാവതി സുനഭ പുത്രി.രാക്ഷസ രാജകുമാരി. പ്രദ്യുന്ന പത്നി.
ലക്ഷ്മണ ദുര്യോധന പുത്രി.കൃഷ്ണ പുത്രൻ സാംബന്റെ ഭാര്യ.ഉഷ്‌നീകന്റെ അമ്മ.
ഗുനാവതി സുനാഭ പുത്രി. സാംബാന്റെ പത്നി.
ശശിരേഖ/വത്സല ബലരാമ പുത്രി.അഭിമന്യുവിനെ പത്നി(ദക്ഷിണേന്ത്യൻ മഹാഭാരത പ്രകാരം). അഭിലാഷ,വിശാഖ എന്നിവരുടെ അമ്മയായി ആവിഷ്കരിച്ചിരിക്കുന്നു.
ഉർവശി നാരായണ മഹൃഷിയുടെ തുടയിൽ നിന്നും ജനനം.പുരുരവസ്,വിഭണ്ടകൻ എന്നിവരുടെ ഭാര്യയായി.അർജ്ജുനനെ പ്രണയിച്ചു.
രോഹിണി വാസുദേവ പത്നി.ബലരാമൻ,സുഭദ്ര എന്നിവരുടെ അമ്മ.
മോഹിനി വിഷ്ണുവിന്റെ സ്ത്രീ രൂപം.മഹാദേവനെ വരെ മോഹിപ്പിച്ചു.ഇരാവാന്റെ ആഗ്രഹ പൂർത്തീകരണത്തിനായി മഹൽസ എന്ന യുവസുന്ദരി ആയി ഒരു ദിവസത്തേക്ക് ഇരാവൻെറ പത്നി ആയി മാറി.
ജാഹ്നപദി അമരാവതി യിലേ ഒരു അപ്സരസ്. ശരദ്വാനെ മോഹിപ്പിച്ചു.കൃപാചര്യർ,കൃപി(ദ്രോണ പത്നി)എന്നിവരുടെ അമ്മ.
കൃപി ദ്രോണ പത്നി.അശ്വതമാവിന്റെ അമ്മ. ശരദ്വാൻ- ജഹ്‌നപദി എന്നിവരുടെ പുത്രി.
പൃഷധി ദ്രുപത രാജാവിന്റെ ഭാര്യ. കോകില എന്ന് യഥാർത്ഥ നാമം. പൃഷതന്റെ മരുമകൾ ആയതിനാൽ പൃഷാധി. ശിഖണ്ഡി,സത്യജിത്ത്, യുധമന്യു, ഉത്തമൗജാസ്‌ എന്നിവരുടെ അമ്മ.ദൃഷ്യദ്യുമനന്റെയും ദ്രൗപദിയുടെയും വളർത്തമ്മ.
ശിഖണ്ഡിനി ദ്രുപത്- പൃഷധി എന്നിവരുടെ മൂത്ത മകൾ. അംബയുടെ പുനർജന്മം.ഭീഷ്മ മൃത്യുവിന് വേണ്ടി പിന്നീട് പുരുഷനായി.ദശരണത്തിലെ രാജാവ് ഹിരണ്യവർണന്റെ മകൻ ശത്രുഞ്ജയന്റെ ഭാര്യ ആയിരുന്നു.ക്ഷത്രദേവൻ എന്നാണ് മകന്റെ പേര്.
ആർഷി/ചാരുലത ശകുനിയുടെ ഭാര്യ. ഗാന്ധാര മഹാറാണി.ഗാന്ധരിക്ക്‌ പ്രിയപ്പെട്ട വൾ. ഉലൂകൻ,വൃകൻ, വിപ്രചിതി എന്നിവരുടെ അമ്മ.
സുഗദ/സൗബലി ധൃതരാഷ്ട്രരുടെ വൈശ്യ കുലത്തിലെ ഭാര്യ.ഗാന്ധാരിയുടെ സഖി.പണ്ടവപക്ഷത്ത് നിന്ന ഒരേ ഒരു കൗരവൻ ആയ മഹാരഥന് യുയുത്സുവിന്റെ അമ്മ.
ഘൃതാചി ഒരുപാട് അനേകം മഹാഭാരത കഥാപാത്രങ്ങളുടെ ആത്മീയ അമ്മ(പ്രസവിച്ചത് അല്ല.)ഇന്ദ്രലോകത്തിലെ ഒരു അപ്‌സരസ്. ഉദാ:ദ്രോണർ,ശ്രീശുകൻ, സൂതപൗരണികൻ.
അദ്രിക പുലോമ ശാപത്താൽ മൽസ്യമായ അപ്സരസ്. ചേദി രാജൻ ഉപരിചര വാസുവിന്റെ സന്താനങ്ങളുടെ അമ്മ.സത്യവതി,മാത്സ്യൻ എന്നിവർ മക്കൾ.
ചാരുമതി കൃഷ്ണന്റെയും രുക്‌മിനിയുടെയും മകൾ.കൃതവർമന്റെ മകനായ ബാലിയുടെ പത്നി. മർത്തികാവരതിന്റെ മഹാറാണി.
മൃദുല വികർണൻ്റെ പത്നി, കൗരവ കുലവധു. കാശി രാജകുമാരി.
ഗൗതമി കൗരവസഹോദരിയായ ദുശ്ശളയുടെ പുത്രനും സിന്ധുരാജാവുമായ സുരഥൻ്റെ പത്നി. വംഗദേശത്തെ രാജകുമാരി.
മാധുരി ധൃതരാഷ്ട്രർക്ക് ഗാന്ധാരിയുടെ ദാസിയായ സുഗതയിൽ ജനിച്ച യുയുത്സുവിൻ്റെ പത്നി.
മര്യാദ അംബികയുടെ ദാസി. വിദുരരുടെ മാതാവ്.
പാരംസവി വിദുരരുടെ പത്നി.
അവന്തിനി ശല്യരുടെ പത്നി. മാദ്രത്തിൻെറ റാണി.