അംബ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ് അംബ. കാശി മഹാരാജാവിൻറെ പുത്രിയായിരുന്നു അംബ.

കാശി മഹാരാജാവ് തന്റെ മൂന്ന് പെൺമക്കൾക്കായി നടത്തിയ സ്വയംവരത്തിനിടയിൽ ഹസ്തിനപുരരാജാവായ വിചിത്രവീര്യനുവേണ്ടി ഭീഷ്മർ ശക്തിയുപയോഗിച്ച് അംബയേയും സഹോദരിമാരായ അംബിക, അംബാലിക എന്നിവരെയും പിടിച്ചുകൊണ്ടുപോരികയായിരുന്നു. പിന്നീട് അംബ ആത്മാഹൂതി ചെയ്യുകയും ശിഖണ്ഡിയായി ജനിക്കുകയും ചെയ്തു.

കൂടാതെ ഭഗവതി ആദിപരാശക്തിയെ അംബ, ജഗദംബ എന്നീ വാക്കുകൾ കൊണ്ട് സൂചിപ്പിക്കാറുണ്ട്.

"https://ml.wikipedia.org/w/index.php?title=അംബ&oldid=2828281" എന്ന താളിൽനിന്ന് ശേഖരിച്ചത്