ഉള്ളടക്കത്തിലേക്ക് പോവുക

ഭാഷാകൗടലീയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രാചീനമലയാളസാഹിത്യം
മണിപ്രവാളസാഹിത്യം

ചമ്പുക്കൾ :

ഉണ്ണിയച്ചീചരിതം ഉണ്ണിച്ചിരുതേവീചരിതം ഉണ്ണിയാടീചരിതം

സന്ദേശകാവ്യങ്ങൾ :

ഉണ്ണുനീലിസന്ദേശം കോകസന്ദേശം കാകസന്ദേശം

സ്തോത്രകൃതികൾ :

ചെല്ലൂർനാഥസ്തവം വാസുദേവസ്തവം
ഭദ്രകാളീസ്തവം രാമായണകീർത്തനം
അവതരണദശകം ദശാവതാരചരിതം

മറ്റുള്ളവ :

വൈശികതന്ത്രം ലഘുകാവ്യങ്ങൾ അനന്തപുരവർണ്ണനം
ആലത്തൂർ മണിപ്രവാളം താമരനല്ലൂർ ഭാഷ ചന്ദ്രോത്സവം

പാട്ട്

രാമചരിതം തിരുനിഴൽമാല
ഭാഷാഭഗവദ്ഗീത ഭാരതമാല
കണ്ണശ്ശരാമായണം കണ്ണശ്ശഭാരതം
കണ്ണശ്ശഭാഗവതം ശിവരാത്രിമാഹാത്മ്യം
രാമകഥപ്പാട്ട്
കൃഷ്ണഗാഥ ഭാരതഗാഥ

പ്രാചീനഗദ്യം

ഭാഷാകൗടലീയം ആട്ടപ്രകാരം ക്രമദീപിക
ദൂതവാക്യം ബ്രഹ്മാണ്ഡപുരാണം
ഹോരാഫലരത്നാവലി അംബരീഷോപാഖ്യാനം നളോപാഖ്യാനം രാമായണം തമിഴ് ഉത്തരരാമായണസംഗ്രഹം ഭാഗവതസംഗ്രഹം പുരാണസംഹിത ദേവീമാഹാത്മ്യം

തിരുത്തുക

ലഭിച്ചിട്ടുള്ള മലയാളഗദ്യഗ്രന്ഥങ്ങളിൽ ഏറ്റവും പഴക്കമുള്ള കൃതിയാണ്‌ ഭാഷാകൗടലീയം. കൗടല്യന്റെ അർത്ഥശാസ്ത്രത്തിന്റെ വ്യാഖ്യാനരൂപത്തിലുള്ള ഭാഷാന്തരമാണ്‌ ഇത്. അർത്ഥശാസ്ത്രത്തിന്റെ 15 അധികരണങ്ങളിൽ 7 എണ്ണത്തിന്റെ ആഖ്യാനം മാത്രമേ കണ്ടുകിട്ടിയിട്ടുള്ളൂ.

രചയിതാവ്, കാലം

[തിരുത്തുക]

ഭാഷയുടെ പഴക്കംകൊണ്ട് ചേരരാജാക്കന്മാർക്ക് പ്രാബല്യമുണ്ടായിരുന്ന ക്രി.പി.9-ആം ശതകത്തിലോ 10 -ആം ശതകത്തിലോ ആയിരിക്കണം ഭാഷാകൗടലീയത്തിന്റെ നിർമ്മിതി എന്ന് ഉള്ളൂർ അനുമാനിക്കുന്നു. അവരിൽ ഏതോ ഒരു രാജാവിന്റെ ആജ്ഞയനുസരിച്ചായിരിക്കണം പ്രസ്തുത ഗ്രന്ഥത്തിന്റെ രചന എന്നും.[1] 11-ആം ശതകത്തിന്റെ ഉത്തരാർദ്ധമോ 12-ആം ശതകത്തിന്റെ പൂർവ്വാർദ്ധമോ ആയിരിക്കാനാണ്‌ ഇടയുള്ളത് എന്നാണ്‌ എൻ. കൃഷ്ണപിള്ളയുടെ പക്ഷം.[2] എന്നാൽ ഡോ.കെ.എം. പ്രഭാകരവാരിയർ 13-ആം നൂറ്റാണ്ടിന്റെ ആദ്യമാണ്‌ ഇതിന്റെ കാലമെന്ന് പ്രസ്താവിക്കുന്നു.[3]

അവലംബം

[തിരുത്തുക]
  1. ഉള്ളൂർ, കേരളസാഹിത്യചരിത്രം
  2. എൻ. കൃഷ്ണപിള്ള- കൈരളിയുടെ കഥ
  3. കെ.എം. പ്രഭാകരവാരിയർ, മലയാളം - മാറ്റവും വളർച്ചയും, വള്ളത്തോൾ വിദ്യാപീഠം,2007
"https://ml.wikipedia.org/w/index.php?title=ഭാഷാകൗടലീയം&oldid=2198910" എന്ന താളിൽനിന്ന് ശേഖരിച്ചത്