വാസുദേവസ്തവം
പഴയ മണിപ്രവാളത്തിലുണ്ടായ ഒരു സ്തോത്രകാവ്യമാണ് വാസുദേവസ്തവം (ശ്രീകൃഷ്ണസ്തവം എന്നും). ശ്രീകൃഷ്ണന്റെ ശൈശവം മുതൽ കംസവധം വരെയുള്ള ഉപാഖ്യാനമാണ് ഇതിലെ പ്രതിപാദ്യം. രഥോദ്ധത വൃത്തത്തിലുള്ള 98 ശ്ലോകങ്ങളാണ് വാസുദേവസ്തവത്തിലുള്ളത്.
കാലം
[തിരുത്തുക]ഇതിന്റെ രചയിതാവിനെക്കുറിച്ചോ ദേശകാലങ്ങളെക്കുറിച്ചോ കൃതിയിൽ സൂചനയില്ല. കൃതി പ്രസിദ്ധീകരിച്ച പി.കെ. നാരായണപിള്ള ഇതിന്റെ കാലം 1450-നു മുൻപാണെന്ന് തീർച്ചപ്പെടുത്തി. കൃതിയുടെ കാലം ഉണ്ണിയച്ചീചരിതത്തിനു പിൻപും ഉണ്ണുനീലിസന്ദേശത്തിനു മുൻപുമായിരിക്കണമെന്ന് ഉള്ളൂരും കേരളസാഹിത്യചരിത്രത്തിൽ പറയുന്നു.[1] പഴയപ്രയോഗങ്ങളും സംസ്കൃതീകൃതഭാഷാരൂപങ്ങളും ഭാഷാപദങ്ങളും യാതൊരു ഭേദവുംകൂടാതെ സന്ധിചെയ്യുകയും സമാസിക്കുന്ന രീതിയും നോക്കുമ്പോൾ പതിനാലാംശതകത്തിന്റെ തുടക്കത്തിൽത്തന്നെ നിർമ്മിക്കപ്പെട്ടിരിക്കണമെന്നാണ് എൻ. കൃഷ്ണപിള്ളയുടെ അഭ്യൂഹം[2] . ഇതേ അഭിപ്രായംതന്നെയാണ് ഇളംകുളം കുഞ്ഞൻപിള്ളയുടേതും[3].
ഭാഷ
[തിരുത്തുക]പ്രസാധനചരിത്രം
[തിരുത്തുക]1948-ൽ പി.കെ. നാരായണപിള്ളയാണ് കേരള സർവകലാശാലാ ഹസ്തലിഖിതഗ്രന്ഥശാലയിൽനിന്ന് ഈ കൃതി ശ്രീവാസുദേവസ്തവം എന്ന പേരിൽ പ്രസിദ്ധീകരിക്കുന്നത്. കൃതിക്ക് കർത്താവ് നൽകിയ പേർ അജ്ഞാതമാണ്. തെക്കേ മലബാറിലെ കൂടല്ലൂർ മനയ്ക്കൽനിന്നാണ് ഇതിന് മാതൃകയായ താളിയോലഗ്രന്ഥം കിട്ടിയത്.
അവലംബം
[തിരുത്തുക]- ↑ ഉള്ളൂർ, കേരളസാഹിത്യചരിത്രം,വാല്യം 1
- ↑ എൻ. കൃഷ്ണപിള്ള, കൈരളിയുടെ കഥ
- ↑ കുഞ്ഞൻപിള്ള, ഇളംകുളം (2008). "സംസ്കൃതമിശ്രശാഖ". In ഡോ. കെ.എം. ജോർജ്ജ് (ed.). സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ. കോട്ടയം: സാ.പ്ര.സ.സം. pp. 241–242.
{{cite book}}
: Unknown parameter|origയyear=
ignored (help)