പി.കെ. നാരായണപിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പി.കെ. നാരായണപിള്ള
ജനനം(1910-12-25)ഡിസംബർ 25, 1910
തിരുവല്ല, കോട്ടയം ജില്ല
മരണംമാർച്ച് 20, 1990(1990-03-20) (പ്രായം 79)
ദേശീയത ഇന്ത്യ
വിദ്യാഭ്യാസംബി.എ.(1930), സംസ്കൃതത്തിലും (1935) മലയാളത്തിലും (1936) എം.എ., വൈദികസംസ്കൃതത്തിൽ പിഎച്ച്.ഡി.(1949 - ബോംബെ സർവകലാശാല)
തൊഴിൽമാനുസ്ക്രിപ്റ്റ് ലൈബ്രറി ക്യുറേറ്റർ,
യൂണിവേഴ്സിറ്റി കോളജ് സംസ്കൃതം പ്രൊഫസർ (1952-59),
സംസ്കൃത കോളേജ് പ്രിൻസിപ്പൽ (1957-63),
കേരളസർവകലാശാല, മലയാളം വകുപ്പ് മേധാവി(1966)
Notable workരാമകഥപ്പാട്ട്, ഭാഷാപരിമളം എന്ന വ്യാഖ്യാനത്തോടുകൂടി പ്രസിദ്ധീകരിച്ചു.
വിശ്വഭാനു.
ജന്മ സ്ഥലംതിരുവല്ല
മാതാപിതാക്കൾപാലേക്കര കൊട്ടാരത്തിൽ ഗോദവർമയും പുത്തില്ലത്ത് ലക്ഷ്മിയമ്മയും

പ്രമുഖ മലയാള സാഹിത്യകാരനും, സംസ്കൃതപണ്ഡിതനുമായിരുന്നു പി.കെ. നാരായണപിള്ള (25 ഡിസംബർ 1910 - 20 മാർച്ച് 1990). 'കൈരളീധ്വനി' എന്ന ഗ്രന്ഥത്തിന് 1978 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും വിശ്വഭാനു എന്ന സംസ്കൃത മഹാകാവ്യത്തിന് 1982 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡും ലഭിച്ചു.[1]

ജീവിതരേഖ[തിരുത്തുക]

തിരുവല്ലയിൽ പാലേക്കര കൊട്ടാരത്തിൽ ഗോദവർമയുടെയും പുത്തില്ലത്ത് ലക്ഷ്മിയമ്മയുടെയും മകനായി ജനിച്ചു. 1930-ൽ ബി.എ. പാസ്സായതിനുശേഷം സംസ്കൃതത്തിലും (1935) മലയാളത്തിലും (1936) എം.എ. ബിരുദവും ബോംബെ സർവകലാശാലയിൽ നിന്ന് വൈദികസംസ്കൃതത്തിൽ പിഎച്ച്.ഡി.യും (1949) നേടി. തിരുവിതാംകൂർ സർവകലാശാലയിൽ ട്യൂട്ടർ (1936-39) ആയി സർക്കാർ സർവീസിൽ പ്രവേശിച്ചു. ബറോഡയിലും മറ്റു സ്ഥലങ്ങളിലും പോയി ശാസ്ത്രീയമായ ലൈബ്രറി പ്രവർത്തന രീതികൾ പഠിച്ചു. തുടർന്ന് മാനുസ്ക്രിപ്റ്റ് ലൈബ്രറി ക്യുറേറ്റർ (1939-40; 48-52), യൂണിവേഴ്സിറ്റി കോളജ് സംസ്കൃതം പ്രൊഫസർ (1952-59), സംസ്കൃത കോളേജ് പ്രിൻസിപ്പൽ (1957-63) എന്നീ നിലകളിൽ പ്രവർത്തിച്ചു. 1966-ൽ കേരളസർവകലാശാലയിൽ മലയാളം വകുപ്പ് ആരംഭിച്ചപ്പോൾ അതിന്റെ മേധാവിയാവുകയും വകുപ്പിൽ വിപുലമായ ഗവേഷണവിഭാഗം കെട്ടിപ്പടുക്കുകയും ചെയ്തു. 1970-ൽ തത്സ്ഥാനത്തു നിന്ന് വിരമിച്ചശേഷം 1971 മുതൽ സംസ്കൃത സർവകലാശാല ആരംഭിക്കുന്നതിനുള്ള സ്പെഷ്യൽ ഓഫീസറായി പ്രവർത്തിച്ചു. ഉള്ളൂർ സ്മാരകത്തിന്റെ സ്ഥാപകാദ്ധ്യകഷനായിരുന്നു. സംസ്കൃതത്രൈമാസികം, ഭാഷാത്രൈമാസികം, ഗ്രന്ഥാലോകം തുടങ്ങിയ മാസികകളുടെ പത്രാധിപത്യവും വഹിച്ചിട്ടുണ്ട്.[2]

പ്രധാന സംഭാവന[തിരുത്തുക]

കോവളത്തിനടുത്തുള്ള ഔവാടുതുറ അയ്യിപ്പിള്ള ആശാന്റെ അധികം അറിയാതിരുന്ന രാമകഥപ്പാട്ടിന്റെ കൈയെഴുത്തുപ്രതികൾ കുഴിത്തുറയിൽ നിന്നും പെരുങ്കടവിളയിൽ നിന്നും കണ്ടെടുത്ത് ഭാഷാപരിമളം എന്ന വ്യാഖ്യാനത്തോടുകൂടി പ്രസിദ്ധീകരിച്ചു. സ്വാമിവിവേകാനന്ദനെ അധികരിച്ച് സംസ്കൃതത്തിൽ പി.കെ. രചിച്ചിട്ടുള്ള സംസ്കൃത മഹാകാവ്യമാണ് വിശ്വഭാനു.

കൃതികൾ[തിരുത്തുക]

 • കൈരളീധ്വനി
 • രാമകഥപ്പാട്ട്
 • സംസ്കാര കൗതുകം
 • രാമകഥപ്പാട്ട് ഭാഷാപരിമളം
 • സാഹിതീകടാക്ഷം
 • സംസ്കാരകൗതുകം
 • സാഹിത്യകേളി
 • അക്ബർ - നവീകൃതം
 • ചിന്താരത്നം - സംശോധിത സംസ്കരണം
 • മയൂരസന്ദേശം - വ്യാഖ്യാനം
 • ആശാന്റെ ഹൃദയം
 • സംസ്കൃതഭാഷാ പ്രണയികൾ
 • വീരജനനി
 • വിശ്വഭാനു

പുരസ്കാരങ്ങൾ[തിരുത്തുക]

 • കേരള സാഹിത്യ അക്കാദമി പുരസ്കാരം (1978)
 • കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം (1982)

അവലംബം[തിരുത്തുക]

 1. http://indiapicks.com/Literature/Sahitya_Academy/SA_Sanskrit.htm
 2. "നാരായണപിള്ള, പി.കെ. ഡോ. (1910 - 90)". സർവവിജ്ഞാനകോശം. ശേഖരിച്ചത് 2013 മേയ് 31.
"https://ml.wikipedia.org/w/index.php?title=പി.കെ._നാരായണപിള്ള&oldid=3089461" എന്ന താളിൽനിന്ന് ശേഖരിച്ചത്