ഭാരതമാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നിരണംകവികളിൽ ഒരാളായ ശങ്കരപ്പണിക്കരുടെ കൃതിയാണ് ഭാരതമാല. മലയാളത്തിലെ ആദ്യത്തെ ഭാരതസംഗ്രഹമാണിത്. ആദ്യം ഭാരതം ദശമസ്കന്ധം കഥയും തുടർന്ന് മഹാഭാരതകഥയും സംഗ്രഹിച്ചു ചേർത്തിരിക്കുന്നു. ഒരുലക്ഷത്തിഇരുപതിനായിരം ശ്ലോകങ്ങളുള്ള മഹാഭാരതം 3163 ശീലുകളിലായി ഒതുക്കിയിരിക്കുന്നു[1]. വളരെ പ്രയാസമേറിയ ഈ കാവ്യയജ്ഞം ശങ്കരപ്പണിക്കർ ഭാഷയുടെ അവികസിത കാലത്ത് ഏറ്റെടുത്തു പൂർത്തിയാക്കിയെന്നത് ഏറെ പ്രാധാന്യമർഹിക്കുന്നു. എഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ടിനു മാതൃകയായി വർത്തിക്കുന്നത് ഭാരതമാലയാണ് എന്ന് പ്രൊഫ. എൻ. കൃഷ്ണപിള്ള ഉദാഹരണങ്ങൾ ഉദ്ധരിച്ച്‌ സമർത്ഥിക്കുന്നുണ്ട്.[2]

ഭാരതമാല ആദ്യം പ്രസാധനം ചെയ്തപ്പോൾ ശ്രീകൃഷ്ണവിജയം എന്ന സംസ്കൃതകാവ്യത്തിന്റെ കർത്താവായ ശങ്കരനും ശങ്കരപ്പണിക്കരും ഒരാൾതന്നെയായിരിക്കാം എന്ന ഉള്ളൂർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഇതിന് ആധികാരികമായ തെളിവുകൾ ഇല്ലാത്തതിനാൽ കേരളസാഹിത്യചരിത്രത്തിൽ അദ്ദേഹം ഈ അഭിപ്രായം ഉപേക്ഷിച്ചിരിക്കുന്നതുകാണാം.[3]

അവലംബം[തിരുത്തുക]

  1. എരുമേലി പരമേശ്വരൻപിള്ള. മലയാളസാഹിത്യം കാലഘട്ടങ്ങളിലൂടെ.
  2. എൻ കൃഷ്ണപിള്ള. കൈരളിയുടെ കഥ. നാഷണൽ ബുക്സ്റ്റാൾ.
  3. ഡോക്ടർ.കെ. എം ജോർജ്ജ് (1989). "ഖണ്ഡം 4 തമിഴ്‌മിശ്ര സാഹിത്യം". സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ (4 ed.). സാഹിത്യപ്രവർത്തക സഹകരണ സംഘം.
"https://ml.wikipedia.org/w/index.php?title=ഭാരതമാല&oldid=3385172" എന്ന താളിൽനിന്ന് ശേഖരിച്ചത്