കൃഷ്ണഗാഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഗാഥാപ്രസ്ഥാനത്തിൽ ഉണ്ടായിട്ടുള്ള പ്രധാനപ്പെട്ട കൃതികളിൽ ഒന്നാണ് കൃഷ്ണഗാഥ. ശ്രീകൃഷ്ണന്റെ ജീവിതം ആവിഷ്കരിക്കുന്ന ഭക്തിപ്രധാനമായ ഈ കാവ്യം രചിച്ചത് വടകരയ്ക്ക് സമീപമുള്ള ചെറുശ്ശേരി ഇല്ലത്തെ ഒരു നമ്പൂതിരിയാണ് എന്ന് പരക്കെ വിശ്വസിച്ചുപോരുന്നു[1]

പ്രാചീനമലയാളസാഹിത്യം
മണിപ്രവാളസാഹിത്യം

ചമ്പുക്കൾ :

ഉണ്ണിയച്ചീചരിതംഉണ്ണിച്ചിരുതേവീചരിതംഉണ്ണിയാടീചരിതം

സന്ദേശകാവ്യങ്ങൾ :

ഉണ്ണുനീലിസന്ദേശംകോകസന്ദേശംകാകസന്ദേശം

സ്തോത്രകൃതികൾ :

ചെല്ലൂർനാഥസ്തവംവാസുദേവസ്തവം
ഭദ്രകാളീസ്തവംരാമായണകീർത്തനം
അവതരണദശകംദശാവതാരചരിതം

മറ്റുള്ളവ :

വൈശികതന്ത്രംലഘുകാവ്യങ്ങൾഅനന്തപുരവർണ്ണനം
ആലത്തൂർ മണിപ്രവാളംതാമരനല്ലൂർ ഭാഷചന്ദ്രോത്സവം

പാട്ട്

രാമചരിതംതിരുനിഴൽമാല
ഭാഷാഭഗവദ്ഗീതഭാരതമാല
കണ്ണശ്ശരാമായണംകണ്ണശ്ശഭാരതം
കണ്ണശ്ശഭാഗവതംശിവരാത്രിമാഹാത്മ്യം
രാമകഥപ്പാട്ട്
കൃഷ്ണഗാഥഭാരതഗാഥ

പ്രാചീനഗദ്യം

ഭാഷാകൗടലീയംആട്ടപ്രകാരംക്രമദീപിക
ദൂതവാക്യംബ്രഹ്മാണ്ഡപുരാണം
ഹോരാഫലരത്നാവലിഅംബരീഷോപാഖ്യാനംനളോപാഖ്യാനംരാമായണം തമിഴ്ഉത്തരരാമായണസംഗ്രഹംഭാഗവതഹംപുരാണസംഹിതദേവീമാഹാത്മ്യം

[//ml.wikipedia.org{{localurl:ഫലകം:പ്രാചീനമലയാളസാഹിത്യം|action=edit}

വിഷയം.[തിരുത്തുക]

ശ്രീകൃഷ്ണന്റെ അവതാരം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള കഥകളാണ് കൃഷ്ണഗാഥയിലെ പ്രതിപാദ്യം. ഭാഗവതത്തിലെ കാര്യങ്ങൾ ഏകദേശം അതുപോലെ തന്നെ എഴുതിയിരിക്കുന്ന ഈ ഗ്രന്ഥത്തിലും നാല്പത്തേഴ് കഥകളാണുള്ളത്. കൃഷ്ണഗാഥയുടെ രചയിതാവ് ചെറുശ്ശേരി നമ്പൂതിരിയാണെന്ന് വിശ്വസിച്ചുപോരുന്നു.

സാഹിത്യം.[തിരുത്തുക]

സാഹിത്യപരമായി വളരെ ഔന്നത്യം പ്രകടിപ്പിക്കുന്ന ഈ കൃതിയുടെ ഏറ്റവും വലിയ പ്രത്യേകത സമകാലീകമായ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായി പൂർണ്ണമായും മലയാളത്തിലാണ് എന്നതാണ്. അമിതമായി സംസ്കൃത പദങ്ങൾ ഉപയോഗിച്ചിട്ടില്ലാത്ത ഇതിൽ ഉള്ളവ വളരെ ലളിതവുമാണ്.

കൃഷ്ണഗാഥയിലെ ശിശുക്രീഡയിൽ നിന്നുള്ള വരികൾ
മുട്ടും പിറ്റിച്ചങ്ങു നിന്നുതുടങ്ങിനാർ,
ഒട്ടുനാളങ്ങനെ ചെന്നവാറേ
മുട്ടം വെടിഞ്ഞുനിന്നോട്ടു നടക്കയും
പെട്ടെന്നു വീഴ്കയും കേഴുകയും

കൃഷ്ണഗാഥയിൽ ദ്വിതീയാക്ഷരപ്രാസത്തിന് വളരെയധികം പ്രാധാന്യം നൽകിയിട്ടുൺട്. ഒട്ടേറെ വരികളിൽ ദ്വിതീയാക്ഷരപ്രാസം ദർശ്ശിക്കാവുന്ന ഈ കൃതിയിൽ തൃതീയാക്ഷരപ്രാസവും ഉപയോഗിച്ചിട്ടുൺട്.

ചേമത്തികേ, നല്ല പൂമരങ്ങൾക്കിന്നു
സീമന്തമായതു നീയല്ലോതാൻ
ഹേമന്തകാലത്തെ വാരിജം പോലെയായ്
നാമന്തികേ വന്നു നിന്നതും കാൺ



മലയാളത്തിൽ ഇപ്പോൾ ഉപയോഗത്തിലില്ലാത്ത പല പദങ്ങളും പ്രയോഗങ്ങളും കൃഷ്ണഗാഥയിൽ കാണാവുന്നതാണ്. അരക്കുക(ഭയപ്പെടുത്തുക), ആറ്റൽ(ഓമന), ഉവക്കുക(സ്നേഹിക്കുക), ഓർച്ച(ഓർമ്മ), കൺപൊലിയുക(ഉറങ്ങുക), കമ്മൻ(ദുഷ്ടൻ), കച്ചകം(ഇരുട്ടുമുറി), തോലിയം(തോൽ‌വി) മുതലായവ ചില ഉദാഹരണങ്ങളാണ്.

ഇപ്പോൾ പ്രചാരത്തിലുള്ള ചില പഴഞ്ചൊല്ലുകളുടെ പഴയരൂപങ്ങളും ഇതിൽ കാണാം

  • "തങ്കയെയല്ലെ തനിക്കുതകൂ"
  • "പോക്കറ്റ വമ്പുലി പുല്ലുമേയും"
  • അങ്ങാടിത്തോലിയങ്ങമ്മയോടായ്"
  • "പാലിക്കുമീശൻ വിരുദ്ധനായ് നില്കുമ്പോൾ, പാലും വിഷംതന്നെയായിക്കൂടും"

സംസ്കൃതത്തിൽ ഉപയോഗത്തിലുള്ള ഏകദേശം എല്ലാ അലങ്കാരങ്ങളും പരീക്ഷിച്ചിട്ടുള്ള ഇതിൽ ഉൽ‌പ്രേക്ഷ,ഉപമ,രൂപകം എന്നിവക്കാണ് ഏറ്റവും പ്രാധാന്യം. കൃഷ്ണഗാഥയിലെ ഭൂരിഭാഗം കാവ്യങ്ങളും എഴുതിയിട്ടുള്ളത് മഞ്ജരി വൃത്തത്തിലാണ്

അവലംബം[തിരുത്തുക]

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ കൃഷ്ണഗാഥ എന്ന താളിലുണ്ട്.
  1. സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ പ്രൊഫ. ഡി. പദ്മനാഭൻ ഉണ്ണി
"https://ml.wikipedia.org/w/index.php?title=കൃഷ്ണഗാഥ&oldid=3972182" എന്ന താളിൽനിന്ന് ശേഖരിച്ചത്