പാട്ടുപ്രസ്ഥാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പാട്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പ്രാചീനമലയാളസാഹിത്യം
മണിപ്രവാളസാഹിത്യം

ചമ്പുക്കൾ :

ഉണ്ണിയച്ചീചരിതംഉണ്ണിച്ചിരുതേവീചരിതംഉണ്ണിയാടീചരിതം

സന്ദേശകാവ്യങ്ങൾ :

ഉണ്ണുനീലിസന്ദേശംകോകസന്ദേശംകാകസന്ദേശം

സ്തോത്രകൃതികൾ :

ചെല്ലൂർനാഥസ്തവംവാസുദേവസ്തവം
ഭദ്രകാളീസ്തവംരാമായണകീർത്തനം
അവതരണദശകംദശാവതാരചരിതം

മറ്റുള്ളവ :

വൈശികതന്ത്രംലഘുകാവ്യങ്ങൾഅനന്തപുരവർണ്ണനം
ആലത്തൂർ മണിപ്രവാളംതാമരനല്ലൂർ ഭാഷചന്ദ്രോത്സവം

പാട്ട്

രാമചരിതംതിരുനിഴൽമാല
ഭാഷാഭഗവദ്ഗീതഭാരതമാല
കണ്ണശ്ശരാമായണംകണ്ണശ്ശഭാരതം
കണ്ണശ്ശഭാഗവതംശിവരാത്രിമാഹാത്മ്യം
രാമകഥപ്പാട്ട്
കൃഷ്ണഗാഥഭാരതഗാഥ

പ്രാചീനഗദ്യം

ഭാഷാകൗടലീയംആട്ടപ്രകാരംക്രമദീപിക
ദൂതവാക്യംബ്രഹ്മാണ്ഡപുരാണം
ഹോരാഫലരത്നാവലിഅംബരീഷോപാഖ്യാനംനളോപാഖ്യാനംരാമായണം തമിഴ്ഉത്തരരാമായണസംഗ്രഹംഭാഗവതഹംപുരാണസംഹിതദേവീമാഹാത്മ്യം

തിരുത്തുക

മലയാളത്തിലെ ആദ്യത്തെ സാഹിത്യപ്രസ്ഥാനമാണ് പാട്ടുപ്രസ്ഥാനം. മലയാളഭാഷയുടെ ആധുനിക രൂപത്തിനു മുൻപ് നിലവിലുണ്ടായിരുന്ന രണ്ടു സാഹിത്യ ശാഖകകളാണ് പാട്ടുകൃതികളും മണിപ്രവാളകൃതികളും. രാമായണം യുദ്ധകാണ്ഡത്തെ അടിസ്ഥാനമാക്കിയ രാമചരിതമാണ് ഇന്നു ലഭിച്ചതിൽ ഏറ്റവും പഴയ പാട്ടുകൃതി. തമിഴക്ഷരമാലയാണു ഇതിന്റെ രചനയ്ക്കു ഉപയോഗിക്കുന്നത്. ദ്രാവിഡ വൃത്തങ്ങളാണു പാട്ടുകൃതികളിൽ ഉപയോഗിക്കുന്നത്.

ലക്ഷണം[തിരുത്തുക]

പാട്ടിനു ലക്ഷണം ചെയ്തിരിക്കുന്നത് ലീലാതിലകത്തിലാണ്. അതിൽ ഇപ്രകാരം പറയുന്നു:

"ദ്രമിഡ സംഘാതാക്ഷര നിബദ്ധം
എതുക മോന വൃത്തവിശേഷയുക്തം പാട്ട് "

ദ്രമിഡ (ദ്രാവിഡ) സംഘാതാക്ഷരങ്ങൾ, അതായത് തമിഴ് അക്ഷരമാലയിലെ അക്ഷരങ്ങൾ കൊണ്ട് രചിച്ചതായിരിക്കണം പാട്ട്. 12 സ്വരാക്ഷരങ്ങളും 18 വ്യഞ്ജ്നാക്ഷരങ്ങളും ചേർന്നതാണു ദ്രാവിഡാക്ഷരങ്ങൾ. അതിൽ എതുക, മോന എന്നീ പ്രാസങ്ങൾ വേണം. എതുക എന്നാൽ മലയാളത്തിലെ ദ്വിതീയാക്ഷരപ്രാസം. ഓരോ പാദത്തിലെയും പൂർവോത്തര ഭാഗങ്ങളിലെ ആദ്യാക്ഷരങ്ങൾ യോജിച്ചു വരുന്നതാണ് മോന. സംസ്‌കൃതവൃത്തങ്ങളിൽ നിന്ന് ഭിന്നമായ വൃത്തത്തിലെ കാവ്യം എഴുതാവൂ-ദ്രാവിഡ വൃത്തങ്ങളിൽ കാവ്യം രചിക്കണം. ഇതാണ് വൃത്തവിശേഷം. 'രാമചരിത'രചയിതാവ് ചീരാമനാവാം ആദ്യ പാട്ടുസാഹിത്യകാരൻ.

ശ്രീപത്മനാഭസ്തുതിയാണ് പാട്ടിന് ഉദാഹരണമായി ലീലാതിലകത്തിൽ കൊടുത്തിട്ടുള്ളത്:

തരതലന്താനളന്താ, പിളന്ത പൊന്നൻ
തനകചെന്താർ, വരുന്താമൽ ബാണൻ തന്നെ.
കരമരിന്താ പൊരുന്താനവന്മാരുടെ
കരുളെരിന്താ പുരാനേ മുരാരീ കണാ
ഒരു വരന്താ പരന്താമമേ നീ കനി
ന്തുരകചായീ പിണിപ്പവ്വ നീന്താവണ്ണം
ചിരതരംതാൾ പണിന്തേനയ്യോ താങ്കെന്നെ
ത്തിരുവനന്താപുരം തങ്കുമാനന്തനേ.

പ്രധാന പാട്ടുകൃതികൾ[തിരുത്തുക]

  1. രാമചരിതം
  2. കണ്ണശ്ശകൃതികൾ
  3. രാമകഥാപ്പാട്ട്
  4. ഭാരതംപാട്ട്
  5. പയ്യന്നൂർ പാട്ട്
  6. തിരുനിഴൽമാല
  7. കൃഷ്ണപ്പാട്ട്‌

വിമർശനങ്ങൾ[തിരുത്തുക]

പാട്ടുപ്രസ്ഥാനങ്ങളെ പറ്റി വിശദമായി പഠനം നടത്തിയ കെ.എം. ജോർജിന്റെ അഭിപ്രായത്തിൽ പാട്ടുപ്രസ്ഥാനവും അതോടൊപ്പം മണിപ്രവാളപ്രസ്ഥാനവും സാഹിത്യരചനകൾക്കുവേണ്ടി രൂപീകരിക്കപ്പെട്ട സമ്പ്രദായങ്ങളായതിനാൽ ഈ പ്രസ്ഥാനത്തിൽ രചിക്കപ്പെട്ട കൃതികളെ, ഏതു കാലഘട്ടത്തിൽ രചിക്കപ്പെട്ടവയാണെങ്കിലും, അടിസ്ഥാനമാക്കി മലയാളഭാഷയുടെ പരിണാമങ്ങൾ മനസ്സിലാക്കാൻ ഉപയോഗിക്കാവുന്നതല്ല.[1]

അവലംബം[തിരുത്തുക]

പുസ്തകങ്ങൾ[തിരുത്തുക]

  1. മലയാളസാഹിത്യചരിത്രം കാലഘട്ടങ്ങളിലൂടെ-എരുമേലി
  2. മലയാളസാഹിത്യചരിത്രം, പി.കെ. പരമേശ്വരൻ നായർ, സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചത്, 1958
"https://ml.wikipedia.org/w/index.php?title=പാട്ടുപ്രസ്ഥാനം&oldid=3400657" എന്ന താളിൽനിന്ന് ശേഖരിച്ചത്