Jump to content

ബ്രഹൂയി ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്രാഹുയി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ബ്രാഹുയി (വിവക്ഷകൾ) എന്ന താൾ കാണുക. ബ്രാഹുയി (വിവക്ഷകൾ)
ബ്രാഹുയി
براہوئی
Regionബലൂചിസ്താൻ
Native speakers
22 ലക്ഷം (1998-ലെ കണക്ക്)
പേർസോ-അറബിക്
Language codes
ISO 639-3brh
ബ്രഹൂയി ഭാഷ സംസാരിക്കുന്ന ഇടങ്ങൾ

പടിഞ്ഞാറൻ പാകിസ്താനിലെ ബലൂചിസ്ഥാനിലെ ബ്രഹൂയികൾ അഥവാ ബ്രോഹികൾ സംസാരിക്കുന്ന ഒരു ഭാഷയാണ്‌ ബ്രാഹുയി (Brahui, ഉർദു: براہوئی) അഥവാ ബ്രാഹ്വി Brahvi ഉർദു:براہوئی). ഇത് ഒരു ദ്രാവിഡ ഭാഷയാണു്. ദ്രാവിഡഭാഷാകുടുംബത്തിൽ ഇന്ത്യയ്ക്ക് പുറത്ത് സംസാരിക്കപ്പെടുന്ന ഏക ഭാഷയും ഇതാണു്‌. കൂടുതലായും മുസ്ലീമുകൾ സംസാരിക്കുന്ന ഭാഷയാണിത്. ഇറാനിയൻ ഭാഷകൾ, പശ്തോ, സിന്ധി, ബലൂചി എന്നീ ഭാഷകളുടെ സ്വാധീനം ഈ ഭാഷയ്ക്കുണ്ട്[1]. പുരാതനകാലത്ത് ദ്രാവിഡന്മാർ ഉത്തരേന്ത്യയിലാണ് വസിച്ചിരുന്നതെന്നതിനും സിന്ധൂ നദീതട സംസ്കാരം ഒരു ദ്രാവിഡ സംസ്കാരമായിരുന്നു എന്നതിനും തെളിവായി ചരിത്രകാരന്മാർ ഈ ഭാഷയെയാണ് ചൂണ്ടിക്കാട്ടുന്നത്.

അവലംബം

[തിരുത്തുക]
  1. Encyclopedia Britannica Brahui language

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബ്രഹൂയി_ഭാഷ&oldid=3966710" എന്ന താളിൽനിന്ന് ശേഖരിച്ചത്