Jump to content

ബ്രഹൂയി ജനത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്രഹൂയി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ബ്രഹൂയി (വിവക്ഷകൾ) എന്ന താൾ കാണുക. ബ്രഹൂയി (വിവക്ഷകൾ)
ബ്രഹൂയി
بروہی
ക്വെത്തയിലെ ബ്രഹൂയികൾ - 1910 ൽ എടുത്ത ഒരു ചിത്രം
Regions with significant populations
 പാകിസ്താൻ,[അവലംബം ആവശ്യമാണ്]2,066,000
 അഫ്ഗാനിസ്താൻ,[അവലംബം ആവശ്യമാണ്]260,000
 Iran,[അവലംബം ആവശ്യമാണ്]16,000
 India,[അവലംബം ആവശ്യമാണ്]400
Languages
ബ്രഹൂയി, ബലൂചി
Religion
സുന്നി ഇസ്ലാം (ഹനഫി)
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
ദ്രാവിഡർ, ബലൂചികൾ

പാകിസ്താനിലെ കലാതിലും അഫ്ഘാനിസ്ഥാനിലും കണ്ടുവരുന്ന ഒരു ദ്രാവിഡജനവിഭാഗമാണ്‌ ബ്രഹൂയികൾ (Brahui: بروہی) അഥവാ ബ്രോഹികൾ. ഇവർ ബ്രഹൂയി ഭാഷ സംസാരിക്കുന്നു. ഇന്ത്യയിലും ഇറാനിലും ഇവരുടെ വളരെ കുറഞ്ഞ ജനസംഖ്യയുണ്ട്. ബലൂചിസ്ഥാനിൽ ബലൂചികൾക്കൊപ്പം ഏതാണ്ട് കൂടിക്കലർന്നാണ്‌ ഇവരുടെ വാസം[1]‌.

ബി.സി.ഇ. 2000-ത്തിനു മുൻപ് ഇറാനിയൻ പീഠഭൂമിയിൽ ദ്രാവിഡരാണ്‌ അധിവസിച്ചിരുന്നതെന്നൊരു വാദമുണ്ട്. ഇന്തോ ആര്യന്മാർ സിന്ധൂതടത്തിലെ ദ്രാവിഡരെ ദക്ഷിണേന്ത്യയിലേക്കു പുറന്തള്ളിയ പോലെ ഇറാനിയൻ പീഠഭൂമിയിൽ നിന്നും ഇത്തരത്തിലുള്ള ഒരു പുറന്തള്ളൽ ഉണ്ടായിട്ടുണ്ടെന്നു കരുതപ്പെടുന്നു. കിഴക്കൻ ബലൂചിസ്താനിലെ ഒറ്റപ്പെട്ട മലമടക്കുകളിൽ വസിച്ചിരുന്ന ബ്രഹൂയികൾ മാത്രം ഈ അധിനിവേശത്തിനിരയാകാതെ മേഖലയിലെ അവശേഷിക്കുന്ന ദ്രാവിഡസാന്നിധ്യമായി നിലനിന്നെന്നു കരുതുന്നു[2]‌.

ബ്രഹൂയി സാമ്രാജ്യം

[തിരുത്തുക]

പതിനേഴാം നൂറ്റാണ്ടുമുതൽ ബലൂചിസ്ഥാൻ മേഖലയിൽ ബ്രഹൂയികളുടെ ഒരു സാമ്രാജ്യം നിലനിന്നിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ബലൂചിസ്ഥാന്റെ കിഴക്കുഭാഗം മുഴുവനായും ഈ സാമ്രാജ്യത്തിനു കീഴിൽ വന്നു. കറാച്ചി അടക്കമുള്ള പ്രദേശങ്ങൾ ഈ സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു. ബ്രഹൂയികളും പല ബലൂചി ഗോഘ്രങ്ങളുമായിരുന്നു ഈ സാമ്രാജ്യത്തിന്റെ അധികാരം കൈയാളിയിരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടോടെ ഈ സാമ്രാജ്യം അധ:പതിച്ചു. 1876-ൽ ഒരു സന്ധിയിലൂടെ ബ്രിട്ടീഷുകാർ ഈ പ്രദേശം മുഴുവൻ അവരുടെ സാമന്തപ്രദേശമാക്കി മാറ്റി. പാകിസ്താനിലെ ക്വെത്തക്ക് തെക്കുള്ള കലാത്ത് പട്ടണമായിരുന്നു ഈ സാമ്രാജ്യത്തിന്റെ കേന്ദ്രം[1].

അഫ്ഘാനിസ്ഥാനിൽ

[തിരുത്തുക]

അഫ്ഘാനിസ്ഥാനിൽ 1979-നു മുൻപുള്ള ഒരു കണക്കനുസരിച്ച് ഇവരുടെ ജനസംഖ്യ 20,000-ത്തോളമാണ്‌[1].

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 Voglesang, Willem (2002). "2-Peoples of Afghanistan". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 35–36. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. Voglesang, Willem (2002). "4 - Advent of the Indo Iranian Speaking Peoples". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 62. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=ബ്രഹൂയി_ജനത&oldid=1686857" എന്ന താളിൽനിന്ന് ശേഖരിച്ചത്