ബൊഹീമിയൻ (ബോഗുറേ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
The Bohemian
William-Adolphe Bouguereau (1825-1905) - The Bohemian (1890).jpg
കലാകാ(രൻ/രി)William-Adolphe Bouguereau
വർഷം1890
അളവുകൾ149.9 cm × 106.7 cm (59.0 in × 42.0 in)

1890-ൽ ഫ്രഞ്ച് കലാകാരനായ വില്യം-അഡോൾഫ് ബോഗുറേ ചിത്രീകരിച്ച ഒരു എണ്ണഛായാചിത്രമാണ് ബൊഹീമിയൻ. ഈ ചിത്രത്തിൽ സീൻ നദിയുടെ തെക്കൻ തീരത്ത് നോത്ര ദാം ദേവാലയത്തിനെതിരെ ഒരു കോൺക്രീറ്റ് ബെഞ്ചിൽ നഗ്നപാദത്തോടുകൂടി മടിയിൽ ഒരു വയലിൻ വച്ച് വിശ്രമിച്ചുകൊണ്ട് ഇരിക്കുന്ന ഒരു യുവതിയെ ചിത്രീകരിച്ചിരിക്കുന്നു. 2004-ൽ ഫണ്ടിനുവേണ്ടി ക്രിസ്റ്റി [1] ലേലം ചെയ്യുന്നതു വരെ ഈ ചിത്രം മിനെപൊലിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ട്സിന്റെ ഉടമസ്ഥതയിലായിരുന്നു.

ചിത്രകാരനെക്കുറിച്ച്[തിരുത്തുക]

Self portrait, by William Bouguereau.jpg

ഫ്രഞ്ചുകാരനായ ഒരു ചിത്രകാരനായിരുന്നു വില്യം-അഡോൾഫ് ബോഗുറേ. തന്റെ യഥാതഥമായ ചിത്രങ്ങളിലിൽ അദ്ദേഹം പുരാണരംഗങ്ങൾ ചിത്രീകരിക്കുകവഴി ക്ലാസിൿ രംഗങ്ങൾക്ക്, സവിശേഷമായി സ്ത്രീശരീരചിത്രീകരണങ്ങൾക്ക് അദ്ദേഹം നവീനഅർത്ഥങ്ങൾ പകർന്നുനൽകി. [2]തന്റെ ജീവിതകാലത്ത് ഫ്രാൻസിലും അമേരിക്കയിലും പ്രസിദ്ധനായ അദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിക്കുകയും ചിത്രങ്ങൾക്ക് ഉയർന്ന വില കിട്ടുകയും ചെയ്തു.[3]മാരുന്ന അഭിരുചികളാൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യമാകുമ്പോഴേക്കും ബോഗുറേയ്ക്കും അദ്ദേഹത്തിന്റെ രചനകൾക്കും സ്വീകാര്യത കുറഞ്ഞുവന്നു.[3] എന്നാൽ 1980 കാലത്ത് രൂപഹിത്രീകരണത്തിൽ ഉണ്ടായ താല്പര്യങ്ങളാൽ അദ്ദേഹം വീണ്ടും ജനശ്രദ്ധയാകർഷിച്ചു.[3] ലഭ്യമായ അറിവുകൾ അനുസരിച്ച് ജീവിതകാലത്ത് 822 രചനകൾ നടത്തിയ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പലതിനേക്കുറിച്ചും യാതൊരു അറിവുകളും ലഭ്യമല്ല.[4]

അവലംബം[തിരുത്തുക]

  1. "Lot 133/Sale 1364". ശേഖരിച്ചത് 16 October 2010.
  2. Wissman, Fronia E. (1996). Bouguereau. San Francisco: Pomegranate Artbooks. p. 10. ISBN 978-0876545829.
  3. 3.0 3.1 3.2 Glueck, Grace (January 6, 1985). "To Bouguereau, Art Was Strictly 'The Beautiful'". The New York Times. ശേഖരിച്ചത് 27 January 2013.
  4. Ross, Fred. "William Bouguereau: Genius Reclaimed". Art Renewal. മൂലതാളിൽ നിന്നും സെപ്റ്റംബർ 18, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ജനുവരി 27, 2013.
"https://ml.wikipedia.org/w/index.php?title=ബൊഹീമിയൻ_(ബോഗുറേ)&oldid=3200345" എന്ന താളിൽനിന്ന് ശേഖരിച്ചത്