ഡ്രീം ഓഫ് സ്പ്രിംഗ്
Rêve de printemps | |
---|---|
കലാകാരൻ | William-Adolphe Bouguereau |
വർഷം | 1901 |
Medium | Oil on canvas |
അളവുകൾ | 190 സെ.മീ × 130 സെ.മീ (73 in × 50 in) |
സ്ഥാനം | Indianapolis Museum of Art |
1901-ൽ ഫ്രഞ്ച് കലാകാരനായിരുന്ന വില്യം-അഡോൾഫ് ബോഗുറേ വരച്ച ഒരു എണ്ണച്ചായാചിത്രമാണ് ഡ്രീം ഓഫ് സ്പ്രിംഗ് (Rêve de printemps) വസന്തത്തെ അപ്രസ്തുത പ്രശംസയായി ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തിൽ വനപ്രദേശത്തെ ജലധാരയ്ക്കരികിൽ ഇരിക്കുന്ന ഒരു യുവതിക്കു ചുറ്റും മൂന്നു കുഞ്ഞുമാലാഖമാർ (ദൈവദൂതർ) വസന്തകാലപൂക്കൾകൊണ്ട് ഒരു റീത്തുണ്ടാക്കി കിരീടം പോലെ യുവതിയെ അണിയിക്കുവാൻ ശ്രമിക്കുന്നതായി കാണിച്ചിരിക്കുന്നു.[1][2]
ചിത്രകാരനെക്കുറിച്ച്
[തിരുത്തുക]ഫ്രഞ്ച് സ്വദേശിയായ ഒരു ചിത്രകാരനായിരുന്നു വില്യം-അഡോൾഫ് ബോഗുറേ. തന്റെ യഥാർത്ഥമായ ചിത്രങ്ങളിൽ പുരാണരംഗങ്ങൾ ചിത്രീകരിക്കുകവഴി അദ്ദേഹം ക്ലാസിൿ രംഗങ്ങൾക്ക്, പ്രത്യേകിച്ച് സ്ത്രീശരീരചിത്രീകരണങ്ങൾക്ക് നവീനഅർത്ഥങ്ങൾ പകർന്നുനൽകി.[3] തന്റെ ജീവിതകാലത്ത് ഫ്രാൻസിലും അമേരിക്കയിലും പ്രസിദ്ധനായിരുന്ന അദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിക്കുകയും ചിത്രങ്ങൾക്ക് ഉയർന്ന വില ലഭിക്കുകയും ചെയ്തു.[4] മാറുന്ന അഭിരുചികളാൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യമാകുമ്പോഴേക്കും ബോഗുറേയ്ക്കും അദ്ദേഹത്തിന്റെ രചനകൾക്കും സ്വീകാര്യത കുറഞ്ഞുവന്നു.[4] എന്നാൽ 1980 കളിൽ രൂപചിത്രീകരണത്തിൽ ഉണ്ടായ താല്പര്യങ്ങളാൽ അദ്ദേഹം വീണ്ടും ജനശ്രദ്ധയാകർഷിച്ചു.[4] ലഭ്യമായ അറിവുകൾ വച്ച് തന്റെ ജീവിതകാലത്ത് 822 രചനകൾ നടത്തിയ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പലതിനേക്കുറിച്ചുമുള്ള അറിവുകൾ കാലയവനികയ്ക്കുള്ളിൽ മറഞ്ഞുകിടക്കുന്നു.[5]
ഇവയും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Dream of Spring (Rêve de printemps), Bouguereau, William-Adolphe, Indianapolis Museum of Art, www.imamuseum.org
- ↑ Indianapolis Museum of Art receives major painting by William-Adolphe Bouguereau, artdaily.com
- ↑ Wissman, Fronia E. (1996). Bouguereau (1st ed ed.). San Francisco: Pomegranate Artbooks. ISBN 0876545827. OCLC 33947605.
{{cite book}}
:|edition=
has extra text (help) - ↑ 4.0 4.1 4.2 Glueck, Grace (January 6, 1985). "To Bouguereau, Art Was Strictly 'The Beautiful'". The New York Times. Retrieved 27 January 2013.
- ↑ Ross, Fred. "William Bouguereau: Genius Reclaimed". Art Renewal. Archived from the original on സെപ്റ്റംബർ 18, 2015. Retrieved ജനുവരി 27, 2013.