ദ ഗൂസ് ഗേൾ (ബൌഗ്വേറോ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
The Goose Girl
William-Adolphe Bouguereau (1825-1905) - The Goose Girl (1891).jpg
കലാകാ(രൻ/രി)William-Adolphe Bouguereau
വർഷം1891
അളവുകൾ152 cm × 74 cm (60 in × 29 in)
സ്ഥലംJohnson Museum of Art, Ithaca

ഒരു ഫ്രഞ്ച് അക്കാദമിക് ചിത്രകാരനായ അഡോൾഫ് വില്ല്യം ബൌഗ്വേറോ 1891-ൽ ചിത്രീകരിച്ച എണ്ണഛായാചിത്രമാണ് ദ ഗൂസ് ഗേൾ (ബൌഗ്വേറോ). ബൌഗ്വേറോയുടെ പെയിന്റിംഗുകളിൽ സവിശേഷമായ നിരവധി ഉദാഹരണങ്ങളിൽ ഒന്നാണ് ദ ഗൂസ് ഗേൾ. മനോഹരവും നിഷ്കളങ്കവുമായ നഗ്നപാദയായി നിൽക്കുന്ന യുവ കർഷക പെൺകുട്ടിയെ ചിത്രീകരിച്ചിരിക്കുന്നു. ഈ ചിത്രം കോർണൽ യൂണിവേഴ്സിറ്റിയിലെ ഹെർബർട്ട് എഫ്. ജോൺസൺ മ്യൂസിയം ഓഫ് ആർട്ട്സിന്റെ സ്ഥിരം ശേഖരത്തിന്റെ ഭാഗമാണ്.

ചിത്രകാരനെക്കുറിച്ച്[തിരുത്തുക]

Self portrait, by William Bouguereau.jpg

ഫ്രഞ്ചുകാരനായ ഒരു ചിത്രകാരനായിരുന്നു വില്യം-അഡോൾഫ് ബോഗുറേ. തന്റെ യഥാർത്ഥമായ ചിത്രങ്ങളിൽ അദ്ദേഹം പുരാണരംഗങ്ങൾ ചിത്രീകരിക്കുകവഴി ക്ലാസിൿ രംഗങ്ങൾക്ക്, സവിശേഷമായി സ്ത്രീശരീരചിത്രീകരണങ്ങൾക്ക് അദ്ദേഹം നവീനഅർത്ഥങ്ങൾ പകർന്നുനൽകി. [1]തന്റെ ജീവിതകാലത്ത് ഫ്രാൻസിലും അമേരിക്കയിലും പ്രസിദ്ധനായ അദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിക്കുകയും ചിത്രങ്ങൾക്ക് ഉയർന്ന വില കിട്ടുകയും ചെയ്തു.[2]മാറുന്ന അഭിരുചികളാൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യമാകുമ്പോഴേക്കും ബോഗുറേയ്ക്കും അദ്ദേഹത്തിന്റെ രചനകൾക്കും സ്വീകാര്യത കുറഞ്ഞുവന്നു.[2] എന്നാൽ 1980 കാലത്ത് രൂപഹിത്രീകരണത്തിൽ ഉണ്ടായ താല്പര്യങ്ങളാൽ അദ്ദേഹം വീണ്ടും ജനശ്രദ്ധയാകർഷിച്ചു.[2] ലഭ്യമായ അറിവുകൾ അനുസരിച്ച് ജീവിതകാലത്ത് 822 രചനകൾ നടത്തിയ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പലതിനേക്കുറിച്ചും യാതൊരു അറിവുകളും ലഭ്യമല്ല.[3]

അവലംബം[തിരുത്തുക]

  1. Wissman, Fronia E. (1996). Bouguereau (1st ed ed.). San Francisco: Pomegranate Artbooks. ISBN 0876545827. OCLC 33947605.CS1 maint: Extra text (link)
  2. 2.0 2.1 2.2 Glueck, Grace (January 6, 1985). "To Bouguereau, Art Was Strictly 'The Beautiful'". The New York Times. ശേഖരിച്ചത് 27 January 2013.
  3. Ross, Fred. "William Bouguereau: Genius Reclaimed". Art Renewal. മൂലതാളിൽ നിന്നും സെപ്റ്റംബർ 18, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ജനുവരി 27, 2013.
"https://ml.wikipedia.org/w/index.php?title=ദ_ഗൂസ്_ഗേൾ_(ബൌഗ്വേറോ)&oldid=3207187" എന്ന താളിൽനിന്ന് ശേഖരിച്ചത്