സീൻ നദി
സീൻ നദി | |
---|---|
![]() | |
Physical characteristics | |
നദീമുഖം | The English Channel (Bay of the Seine at Le Havre) 49°26′5″N 0°7′3″E / 49.43472°N 0.11750°ECoordinates: 49°26′5″N 0°7′3″E / 49.43472°N 0.11750°E |
നീളം | 776 കി.മീ (482 മൈ) |

പാരീസ് നഗരത്തിലൂടെ ഒഴുകുന്ന ഈ നദിക്കു 776 കിലോമീറ്റർ നീളമുണ്ട്. പാരീസ് തടത്തിലെ പ്രധാന വ്യാവസായിക ജലപാത കൂടിയാണ് ഈ നദി. സോഴ്സ് സീൻ എന്ന പ്രദേശത്ത് നിന്നു ഉത്ഭവിച്ചു പാരീസിലൂടെ ഒഴുകി ലെ ഹാവ്രേ യിൽ വച്ചു ഇംഗ്ലീഷ് ചാനലിൽ പതിക്കുന്നു.[1] സമുദ്രത്തിൽ നിന്നും 120 കിലോമീറ്ററോളം ദൂരം ഈ നദിയിലൂടെ കപ്പലുകൾക്ക് സഞ്ചരിക്കാവുന്നതാണ്. പാരീസ് നഗരത്തിൽ മാത്രം ഈ നദിയ്ക്ക് കുറുകെ 37 പാലങ്ങൾ ഉണ്ട്.
നിരുക്തം[തിരുത്തുക]
സീൻ ("Seine") എന്ന പേര് വന്നത് ലാറ്റിൻ ഭാഷയിലെ "Sequana / Sicauna" എന്ന വാക്കിൽ നിന്നാണ്. വിശുദ്ധ നദി എന്നാണ് അതിന്റെ അർത്ഥം.[2] പുരാതന ഫ്രാൻസിലെ നിവാസികളായിരുന്ന ഗോളുകൾ (Gauls), യോന്നെ നദിയുടെ പോഷകനദി ആയി സീൻ നദിയെ കണക്കാക്കിയിരുന്നു. ഭൂമി ശാസ്ത്ര നിയമങ്ങൾ അനുസരിച്ചു നോക്കിയാൽ പാരീസിലൂടെ ഒഴുകുന്ന നദിയെ യോന്നെ നദി എന്ന് വിളിക്കുന്നതാവും ശരി. ശരാശരി ജലപ്രവാഹം കൂടുതൽ ഉള്ളത് യോന്നെ നദിക്കാണു. ഇന്ന് 292 കിലോമീറ്റർ നീളമുള്ള യോന്നെ നദിയെ, സീൻ നദിയുടെ ഇടത്തെ പോഷക നദിയായി കണക്കാക്കുന്നു.
ഉത്ഭവം[തിരുത്തുക]
സീൻ നദി ഉത്ഭവിക്കുന്ന സോഴ്സ് സീൻ എന്ന കമ്മ്യൂൺ 1864 മുതൽ പാരീസ് നഗരത്തിന്റെ ഉടമസ്ഥതയിലാണ് . അവിടെ ഗാല്ലോ-റോമൻ ദേവാലയത്തിന്റെ അവശിഷ്ടങ്ങൾ കാണാം. അവിടെ നിന്നും കണ്ടെത്തിയ സീൻ ദേവിയുടെ പ്രതിമ ദിജോൺ പുരാവസ്തു മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.
പ്രയാണം[തിരുത്തുക]
വളരെ സാവധാനം ഒഴുകുന്ന ഈ നദി ജല ഗതാഗതത്തിന് അനുയോജ്യമാണ്. സീൻ നദിയുടെ പാതയെ അഞ്ചു ഭാഗങ്ങൾ ആയി തിരിച്ചിരിക്കുന്നു.
- Petite Seine ചെറിയത്
- Haute Seine ഉയർന്നത്
- Traversée de Paris പാരീസിലെ ജലപാത
- Basse Seine താഴ്ന്നത്
- Seine maritime സമുദ്രത്തോടു അടുത്തത്
ഇംഗ്ലീഷ് ചാനലിൽ നിന്നും 105 കിലോമീറ്റർ ദൂരമുള്ള "Seine maritime" വഴി കപ്പലുകൾ സഞ്ചരിക്കുന്നുണ്ട്. ഇന്ന് ഈ നദിക്കു പാരീസിനു സമീപമുള്ള പ്രദേശങ്ങളിൽ ഒൻപതര മീറ്റർ വരെ ആഴമുണ്ട്. 1800 നു മുൻപ് വരെ ആഴം കുറഞ്ഞ പുഴ ആയിരുന്നു ഇത്.
നഗര ജീവിതം[തിരുത്തുക]
പാരീസിലെ നഗര ജീവിതത്തിനു സീൻ നദിയുമായി നല്ല ബന്ധമുണ്ട്. ഈഫൽ ഗോപുരത്തിൽ നിന്നും സീൻ നദി മനോഹരിയായി കാണപ്പെടുന്നു. നഗരത്തിലെ മിക്ക പാലങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. ഫ്രാൻസിലെ പ്രധാന ടൂറിസ്റ്റു കേന്ദ്രങ്ങളായ ഈഫൽ ഗോപുരം, ലിബർട്ടി പ്രതിമ, എളിസീസ് തിയറ്റർ, ലെ ബെർജെസ്, മുസീ ഡി ഒർസെ, ലൂർവ് ലെ മ്യൂസിയം, നോട്രെ ഡാം പള്ളി തുടങ്ങിയവ സീൻ നദിയുടെ തീരങ്ങളിലാണ്.[3]19,20 നൂറ്റാണ്ടുകളിലെ പല കലാകാരന്മാർക്കും സീൻ നദി പ്രചോദനം ആയിട്ടുണ്ട്.