ഉള്ളടക്കത്തിലേക്ക് പോവുക

ദ ഷെഫേർഡെസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Shepherdess
French: Pastourelle
കലാകാരൻWilliam-Adolphe Bouguereau
വർഷം1889 (1889)
Mediumoil on canvas
അളവുകൾ158.75 cm × 93.35 cm (62.50 in × 36.75 in)
സ്ഥാനംPhilbrook Museum of Art

വില്യം-അഡോൾഫ് ബോഗുറേ 1889-ൽ വരച്ച ഒരു ചിത്രമാണ് ദ ലിറ്റിൽ ഷെഫേർഡെസ്. ഈ ചിത്രം ദ ഷെഫേർഡെസ്(French: Pastourelle) എന്നും അറിയപ്പെടുന്നു. ദക്ഷിണ ഫ്രഞ്ച് ഭാഷയിൽ നിന്നും എടുത്ത ശീർഷകം ആണ് ഈ ചിത്രത്തിന് ഉപയോഗിച്ചിരിക്കുന്നത്. കർഷക വേഷത്തിൽ, കാലികളെ മേയ്ക്കുന്ന ഒറ്റപ്പെട്ട ഒരു യുവതി അവളുടെ ചുമലിൽ കുറുകെ ഒരു വടി (കാലിയെ മേയ്ക്കുന്ന വടിയാകാനാണ് സാധ്യത ) തുലനം ചെയ്തുകൊണ്ട് നഗ്നപാദയായി വയലിനരികിൽ നിൽക്കുന്നതായി ചിത്രകാരൻ ചിത്രീകരിച്ചിരിക്കുന്നു. പശ്ചാത്തലത്തിൽ കാളകൾ പുല്ലുമേയുന്നു. തുൾസയിലെ ഫിൽബ്രൂക് മ്യൂസിയത്തിന്റെ ശാഖയിൽ നിലവിൽ ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നു.[1][2][3]

ചിത്രകാരനെക്കുറിച്ച്

[തിരുത്തുക]

ഫ്രഞ്ച് സ്വദേശിയായ ഒരു ചിത്രകാരനായിരുന്നു വില്യം-അഡോൾഫ് ബോഗുറേ. തന്റെ യഥാർത്ഥമായ ചിത്രങ്ങളിൽ പുരാണരംഗങ്ങൾ ചിത്രീകരിക്കുകവഴി അദ്ദേഹം ക്ലാസിൿ രംഗങ്ങൾക്ക്, സവിശേഷമായി സ്ത്രീശരീരചിത്രീകരണങ്ങൾക്ക് നവീനഅർത്ഥങ്ങൾ പകർന്നുനൽകി.[4] തന്റെ ജീവിതകാലത്ത് ഫ്രാൻസിലും അമേരിക്കയിലും പ്രസിദ്ധനായിരുന്ന അദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിക്കുകയും ചിത്രങ്ങൾക്ക് ഉയർന്ന വില ലഭിക്കുകയും ചെയ്തു.[5] മാറുന്ന അഭിരുചികളാൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യമാകുമ്പോഴേക്കും ബോഗുറേയ്ക്കും അദ്ദേഹത്തിന്റെ രചനകൾക്കും സ്വീകാര്യത കുറഞ്ഞുവന്നു.[5] എന്നാൽ 1980 കളിൽ രൂപചിത്രീകരണത്തിൽ ഉണ്ടായ താല്പര്യങ്ങളാൽ അദ്ദേഹം വീണ്ടും ജനശ്രദ്ധയാകർഷിച്ചു.[5] ലഭ്യമായ അറിവുകൾ വച്ച് തന്റെ ജീവിതകാലത്ത് 822 രചനകൾ നടത്തിയ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പലതിനേക്കുറിച്ചുമുള്ള അറിവുകൾ കാലയവനികയ്ക്കുള്ളിൽ മറഞ്ഞുകിടക്കുന്നു.[6]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Mary Thomas, "A vision of beauty and light: The Frick explores the idealized images of Bouguereau and his American students", Pittsburgh Post-Gazette, July 3, 2007. (". . . a Bouguereau in the Philbrook, 'The Little Shepherdess,' became 'the signature image for that museum.' The Philbrook's . . . curator of European and American art, decided to organize an exhibition to put the painting -- 'a community icon' -- into a larger context, Bodine says.")
  2. Lashonda Stinson, "Exhibit showcases works of William Bouguereau and his students", Star-Banner, February 11, 2007.
  3. James Frederick Peck, In the Studios of Paris: William Bouguereau & His American Students (Philbrook Museum of Art, 2006), ISBN 978-0300114133. Listing at Google Books here.
  4. Wissman, Fronia E. (1996). Bouguereau (1st ed ed.). San Francisco: Pomegranate Artbooks. ISBN 0876545827. OCLC 33947605. {{cite book}}: |edition= has extra text (help)
  5. 1 2 3 Glueck, Grace (January 6, 1985). "To Bouguereau, Art Was Strictly 'The Beautiful'". The New York Times. Retrieved 27 January 2013.
  6. Ross, Fred. "William Bouguereau: Genius Reclaimed". Art Renewal. Archived from the original on സെപ്റ്റംബർ 18, 2015. Retrieved ജനുവരി 27, 2013.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ദ_ഷെഫേർഡെസ്&oldid=3634424" എന്ന താളിൽനിന്ന് ശേഖരിച്ചത്