ഉള്ളടക്കത്തിലേക്ക് പോവുക

ഗബ്രിയേൽ കോട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗബ്രിയേൽ കോട്ട്
കലാകാരൻWilliam-Adolphe Bouguereau
വർഷം1890
MediumOil on canvas
അളവുകൾ45.5 cm × 38 cm (17.9 ഇഞ്ച് × 15 ഇഞ്ച്)
ഉടമPrivate collection: Fred and Sherry Ross

1890-ൽ ഫ്രഞ്ച് കലാകാരനായിരുന്ന വില്യം-അഡോൾഫ് ബോഗുറേ ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് ഗബ്രിയേൽ കോട്ട്. ബോഗുറേയുടെ ഏറ്റവും ശ്രദ്ധേയമായ ഒരു വിദ്യാർത്ഥിയായ ഗബ്രിയേൽ കോട്ട് ഫ്രഞ്ച് ചിത്രകാരൻ പിയറി ആഗസ്റ്റേ കോട്ടിൻറെ മകളായിരുന്നു. ഈ ചിത്രം അദ്ദേഹത്തിൻറെ എക്കാലത്തേയും ഒരെ ഒരു നോൺ-കമ്മീഷൻ ചിത്രം ആയിരുന്നു.[1][2][3]

ചിത്രകാരനെക്കുറിച്ച്

[തിരുത്തുക]

ഫ്രഞ്ച് സ്വദേശിയായ ഒരു ചിത്രകാരനായിരുന്നു വില്യം-അഡോൾഫ് ബോഗുറേ. തന്റെ യഥാർത്ഥ്യബോധമുളവാക്കുന്ന ചിത്രങ്ങളിൽ പുരാണരംഗങ്ങൾ ചിത്രീകരിക്കുകവഴി അദ്ദേഹം ക്ലാസിക് രംഗ ചിത്രീകരണങ്ങൾക്ക്, പ്രത്യേകിച്ച് സ്ത്രീശരീരചിത്രീകരണങ്ങൾക്ക് നവീനഅർത്ഥങ്ങൾ പകർന്നുനൽകി.[4] തന്റെ ജീവിതകാലത്ത് ഫ്രാൻസിലും അമേരിക്കയിലും ഏറെ പ്രസിദ്ധനായിരുന്ന അദ്ദേഹത്തിന് ഇക്കാലത്ത് നിരവധി പുരസ്കാരങ്ങൾ ലഭിക്കുകയും ചിത്രങ്ങൾക്ക് ഉയർന്ന വില ലഭിക്കുകയും ചെയ്തു.[5] മാറുന്ന അഭിരുചികളാൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യമാകുമ്പോഴേക്കും ബോഗുറേയ്ക്കും അദ്ദേഹത്തിന്റെ രചനകൾക്കും സ്വീകാര്യത കുറഞ്ഞുവന്നു.[5] എന്നാൽ 1980 കളിൽ രൂപചിത്രീകരണത്തിൽ ഉണ്ടായ പുതിയ താല്പര്യങ്ങളാൽ അദ്ദേഹവും രചനകളുടം വീണ്ടും ജനശ്രദ്ധയാകർഷിച്ചു.[5] ലഭ്യമായ അറിവുകൾ വച്ച് തന്റെ ജീവിതകാലത്ത് 822 രചനകൾ നടത്തിയ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പലതിനേക്കുറിച്ചുമുള്ള അറിവുകൾ കാലയവനികയ്ക്കുള്ളിൽ മറഞ്ഞുകിടക്കുന്നു.[6]

അവലംബം

[തിരുത്തുക]

Citations

  1. "Gabrielle Cot". allart.biz. Archived from the original on 2016-11-19. Retrieved 2015. {{cite web}}: Check date values in: |accessdate= (help)
  2. "Artrenewal; William Adolphe Bouguereau (William Bouguereau) (1825-1905) Portrait de Gabrielle Cot". artrenewal.org. Archived from the original on 2015-04-14.
  3. "portrait-de-gabrielle-cot". books0977.tumblr.com. Retrieved 2015. {{cite web}}: Check date values in: |accessdate= (help)
  4. Wissman, Fronia E. (1996). Bouguereau (1st ed ed.). San Francisco: Pomegranate Artbooks. ISBN 0876545827. OCLC 33947605. {{cite book}}: |edition= has extra text (help)
  5. 1 2 3 Glueck, Grace (January 6, 1985). "To Bouguereau, Art Was Strictly 'The Beautiful'". The New York Times. Retrieved 27 January 2013.
  6. Ross, Fred. "William Bouguereau: Genius Reclaimed". Art Renewal. Archived from the original on സെപ്റ്റംബർ 18, 2015. Retrieved ജനുവരി 27, 2013.

Bibliography

പുറം കണ്ണികൾ

[തിരുത്തുക]

Portrait of Gabrielle by William-Adolphe Bouguereau

"https://ml.wikipedia.org/w/index.php?title=ഗബ്രിയേൽ_കോട്ട്&oldid=4468249" എന്ന താളിൽനിന്ന് ശേഖരിച്ചത്