ലാ ട്രാവെയ്ൽ ഇൻറെറൊംപു
Le Travail interrompu | |
---|---|
കലാകാരൻ | William-Adolphe Bouguereau |
വർഷം | 1891 |
Medium | Oil on canvas |
അളവുകൾ | 160 cm × 99.7 cm (63 in × 39.3 in) |
സ്ഥാനം | Mead Art Museum, Amherst, Massachusetts, U.S.A. |
പത്തൊമ്പതാം നൂറ്റാണ്ടിലെ ഫ്രഞ്ച് ചിത്രകാരനായിരുന്ന വില്യം അഡോൾഫ് ബോഗുറേ 1891-ൽ രചിച്ച ഒരു കലാസൃഷ്ടിയാണ് ലാ ട്ലാവെയ്ൽ ഇൻറെറൊംപു (English: Work Interrupted) മസ്സാചുസെറ്റ്സ്, ആംഹെർസ്റ്റ്, മീഡ് ആർട്ട് മ്യൂസിയത്തിൽ ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നു.[1]
ചിത്രകാരനെക്കുറിച്ച്
[തിരുത്തുക]ഫ്രഞ്ച് സ്വദേശിയായ ഒരു ചിത്രകാരനായിരുന്നു വില്യം-അഡോൾഫ് ബോഗുറേ. തന്റെ യഥാർത്ഥമായ ചിത്രങ്ങളിൽ പുരാണരംഗങ്ങൾ ചിത്രീകരിക്കുകവഴി അദ്ദേഹം ക്ലാസിൿ രംഗങ്ങൾക്ക്, സവിശേഷമായി സ്ത്രീശരീരചിത്രീകരണങ്ങൾക്ക് നവീനഅർത്ഥങ്ങൾ പകർന്നുനൽകി.[2] തന്റെ ജീവിതകാലത്ത് ഫ്രാൻസിലും അമേരിക്കയിലും പ്രസിദ്ധനായിരുന്ന അദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിക്കുകയും ചിത്രങ്ങൾക്ക് ഉയർന്ന വില ലഭിക്കുകയും ചെയ്തു.[3] മാറുന്ന അഭിരുചികളാൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യമാകുമ്പോഴേക്കും ബോഗുറേയ്ക്കും അദ്ദേഹത്തിന്റെ രചനകൾക്കും സ്വീകാര്യത കുറഞ്ഞുവന്നു.[3] എന്നാൽ 1980 കളിൽ രൂപചിത്രീകരണത്തിൽ ഉണ്ടായ താല്പര്യങ്ങളാൽ അദ്ദേഹം വീണ്ടും ജനശ്രദ്ധയാകർഷിച്ചു.[3] ലഭ്യമായ അറിവുകൾ വച്ച് തന്റെ ജീവിതകാലത്ത് 822 രചനകൾ നടത്തിയ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പലതിനേക്കുറിച്ചുമുള്ള അറിവുകൾ കാലയവനികയ്ക്കുള്ളിൽ മറഞ്ഞുകിടക്കുന്നു.[4]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Collections Database". Five Colleges and Historic Deerfield Museum Consortium. Retrieved 2013-07-15.
- ↑ Wissman, Fronia E. (1996). Bouguereau (1st ed ed.). San Francisco: Pomegranate Artbooks. ISBN 0876545827. OCLC 33947605.
{{cite book}}
:|edition=
has extra text (help) - ↑ 3.0 3.1 3.2 Glueck, Grace (January 6, 1985). "To Bouguereau, Art Was Strictly 'The Beautiful'". The New York Times. Retrieved 27 January 2013.
- ↑ Ross, Fred. "William Bouguereau: Genius Reclaimed". Art Renewal. Archived from the original on സെപ്റ്റംബർ 18, 2015. Retrieved ജനുവരി 27, 2013.