ദി ഫസ്റ്റ് മോർനിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The First Mourning
French: Premier Deuil
കലാകാരൻWilliam-Adolphe Bouguereau
വർഷം1888 (1888)
അളവുകൾ203 cm × 252 cm (80 in × 99 in)
സ്ഥാനംMuseo Nacional de Bellas Artes, Buenos Aires

1888-ൽ വില്യം-അഡോൾഫ് ബോഗുറേ വരച്ച എണ്ണച്ചായാചിത്രമാണ് ദി ഫസ്റ്റ് മോർനിങ്. 79 7/8 × 99 1/8 ഇഞ്ച് (203 × 252 സെ.മീ) വലിപ്പമുള്ള ഈ ചിത്രം അർജന്റീനയിലെ ബ്യൂണസ് അയേഴ്സിലെ മ്യൂസിയോ നാഷനൽ ഡി ബെല്ലാസ് ആർട്ടസിൽ പ്രദർശിപ്പിച്ചിരിക്കുന്നു.[1]

ആദാമും ഹവ്വായും കയീൻ കൊന്ന അവരുടെ മകൻ ആബെലിന്റെ മൃതദേഹം കണ്ടെത്തിയ നിമിഷത്തെ ഈ ചിത്രത്തിൽ ചിത്രീകരിക്കുന്നു. ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ആദ്യത്തെ മനുഷ്യമരണമാണിത്.

ഈ ചിത്രം വരയ്ക്കുന്നതിന് തൊട്ടുമുമ്പ് വില്യം-അഡോൾഫ് ബോഗുറേയ്ക്ക് രണ്ടാമത്തെ മകന്റെ നഷ്ടം സംഭവിച്ചിരുന്നു.[2]

ഫ്രഞ്ച് ഭാഷയിൽ "പ്രീമിയർ ഡ്യൂയിൽ" എന്നാണ് ഇതിന്റെ യഥാർത്ഥ പേര്. അതിൽ "ആദ്യ വിലാപം" എന്നത് അക്ഷരാർത്ഥത്തിലുള്ള വിവർത്തനമാണ്.

അവലംബം[തിരുത്തുക]

  1. Museo Nacional de Bellas Artes, Colección Permanente Archived 2014-10-06 at the Wayback Machine.. Retrieved on October 3, 2014.
  2. Art Renewal Retrieved on March 26, 2011
"https://ml.wikipedia.org/w/index.php?title=ദി_ഫസ്റ്റ്_മോർനിങ്&oldid=3634565" എന്ന താളിൽനിന്ന് ശേഖരിച്ചത്