ഉള്ളടക്കത്തിലേക്ക് പോവുക

ബീന ആന്റണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബീന ആന്റണി
ജനനം (1972-06-19) 19 ജൂൺ 1972 (age 54) വയസ്സ്)[1]
തൊഴിൽ(s)നടി, നർത്തകി, അവതാരിക
സജീവ കാലം1991–ഇന്നുവരെ
ജീവിതപങ്കാളിമനോജ് നായർ
കുട്ടികൾ1
Parent(s)ആന്റണി, ശോശാമ്മ

മലയാളം സിനിമയിലും ടെലിവിഷൻ പരമ്പരകളിലും പ്രവർത്തിക്കുന്ന അഭിനേത്രിയും ശബ്ദലേഖികയുമാണ് ബീന ആന്റണി. ഇംഗ്ലീഷ്: Beena Antony . ഒരു കഥയും കുഞ്ഞു പെങ്ങളും എന്ന ദൂരദർശൻ ടി.വി. പരമ്പരയിലൂടെയാണ് ബീന ആദ്യമായി ദൃശ്യമാധ്യമ കലാരംഗത്തെത്ത് പ്രശസ്തയാകുന്നത്. 1990 കളിൽ അഭിനയരംഗത്തേക്ക് പ്രവശിച്ചു. ഓമനത്തിങ്കൾപക്ഷി, മായാസീത, എന്റെ മാനസപുത്രി, ആട്ടോഗ്രാഫ്, തപസ്യ തുടങ്ങിയ പ്രശസ്ത പരമ്പരകളിൽ ബീന അഭിനയിച്ചിട്ടുണ്ട്.[2] ഗോഡ് ഫാദർ എന്ന 1991 ൽ പുറത്തിറങ്ങിയ മലയാള സിനിമയിലൂടെ ചലച്ചിത്ര അരങ്ങേറ്റം നടത്തി,[3]

ജീവിതരേഖ

[തിരുത്തുക]

എറണാകുളം ജില്ലയിൽ മഞുമ്മൽ എന്ന ഗ്രാമത്തിൽ ഒരു ഇടത്തരം ക്രിസ്തീയ കുടുംബത്തിൽ 1972 ജനുവരി19 നു ആന്റണിയുടേയും ശോശാമ്മയുടേയും മൂന്നും പെണ്മക്കളിൽ രണ്ടാമത്തെ മകളായി ജനിച്ചു. തടിക്കച്ചവടക്കാരനായിരുന്നു ആന്റണി. പ്രാഥമിക വിദ്യാഭ്യാസം മഞുമ്മലിലെ ഗാർഡിയൽ ഏൻജൽ സ്കൂളിൽ ചെയ്തു. ചെറു പ്രായത്തിൽ അഭിനയത്തിനു കമ്പമുണ്ടായിരുന്നു.

ടെലിവിഷൻ, സിനിമ രംഗത്ത് പ്രവർത്തിക്കുന്ന മനോജ് നായരാണ് ഭർത്താവ്. ആരോമൽ എന്ന മകൻ അഭിനയരംഗത്തുണ്ട്. .[4]

അഭിനയരംഗത്ത്

[തിരുത്തുക]

മമ്മൂട്ടി അഭിനയിച്ച കനൽകാറ്റ് എന്ന ചിത്രത്തിലാണ് ബീന ആദ്യമായി അഭിനയിക്കുന്നത്. യാഥൃശ്ചികമായി കിട്ടിയ ഒരു അവസരമായിരുന്നു അതെന്ന് നിരവധി അഭിമുഖങ്ങളിൽ ബീന വെളിപ്പെടുത്തിയിട്ടുണ്ട്. യോദ്ധ എന്ന സിമിനയിൽ മോഹൻലാലിന്റെ സഹോദരിയായി അഭിനയിച്ചു. സുരേഷ്ഗോപി, ജയറാം തുടങ്ങിയ പ്രമുഖ നടന്മാരുടെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

1990 കളിൽ അഭിനയരംഗത്തേക്ക് പ്രവേശിച്ച ബീന ദൂരദർശനിൽ സംപ്രേഷണം ചെയ്ത, ടി.എസ്. സജി സംവിധാനം ചെയ്ത് ഒരു കഥയും കുഞ്ഞുപെങ്ങളും എന്ന പരമ്പരയിലൂടെയാണ് പ്രശസ്തയാകുന്നത്. എന്റെ മാനസപുത്രി എന്ന ഏഷ്യാനെറ്റ് പരമ്പരയിലും മികച്ച വേഷം ചെയ്തു. ഓട്ടോഗ്രാഫ്, അമ്മക്കിളി, ആലിപ്പഴം, (ഏഷ്യാനെറ്റ്), ഇന്ദ്രനീലം (അമൃത ടി.വി.), ചാരുലത (സൂര്യ ടി.വി.) ഓമനത്തിങ്കൾ പക്ഷി, നിറക്കൂത്ത്, ഇന്ദിര, ശ്രീ അയ്യപ്പനും വാവരും, മായാസീത, എന്റെ അല്ഫോൺസാമ്മ, കുഞ്ഞാലി മരക്കാർ, അർധചന്ദ്രന്റെ രാത്രി, ബട്ടർഫ്ലൈസ്, അഭിനേത്രി, സരയു, അമല, അമ്മ എന്നിവയാണ് ബീന അഭിനയിച്ച പരമ്പരകൾ.

ചലച്ചിത്രങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

ചലച്ചിത്രരേഖ

[തിരുത്തുക]
വർഷംസിനിമവേഷംസംവിധായകൻ
1991ഗോഡ്ഫാദർബീന
1991കിലുക്കാം പെട്ടിഗാന രംഗത്ത് അതിതി വേഷം
1991കൂടിക്കാഴ്ച
1991നെറ്റിപ്പട്ടംസന്ധ്യ
1991കനൽക്കാറ്റ്ബാസ്കകരൻ നായരുടെ മകൾ
1992യോദ്ധഅശോകന്റെ സഹോദരി
1992അധരംശ്രീദേവി
1992വളയംസുമതി
1992കള്ളനും പോലീസുംസ്റ്റെല്ല
1992മഹാനഗരംഉമ്മർകുട്ടിയുടെ ഭാര്യ
1992ആയുഷ്കാലംബാലകൃഷ്ണന്റെ സഹോദരി
1992പൊന്നാരം തോട്ടത്തെ രാജാവ് ഗീത
1992എല്ലാരും ചൊല്ലണു രാമചന്ദ്രന്റെ സഹോദരി
1992തിരുത്തൽ വാാദി ഓഫീസ് സ്റ്റാഫ്
1993സ്ഥലത്തെ പ്രധാന പയ്യന്സ് ഗോപാലകൃഷ്നന്റെ സഹോദരി
1993പ്രവാചകൻകുസുമം
1993ബന്ധുക്കൾ ശത്രുക്കൾlസുഗന്ധി
1993അങ്ങനേയും സുനിത
1993ഘോഷയാത്രഒപ്പന നർത്തകി
1993യാഥവംഎസ്.ഐ. നാഗേഷിന്റെ ഭാര്യ
1994ചീഫ് മിനിസ്റ്റർ കെ, ആർ. ഗൗതമിസൈനബ
1994ഭരണകൂടംമിനി
1994കടൽ
1994തറവാട്
1994ഭാഗ്യവാൻഗായകി
1994സുകൃതംഅദ്ധ്യാപിക
1994വേണ്ടർ ഡാനിയേൽത്രേസ്യ
1994ഭാര്യരമണി
1995അഗ്നിദേവൻ
1995മാണിക്യ ചെമ്പഴുക്കഗിരിജ
1995പൈ ബ്രദേർസ്റ്റൈപിസ്റ്റ്
1995രാജകീയം
1996മയൂര നൃത്തംസുജാത
1996ഉദ്യാനപാലകൻ
1996അഴകിയ രാവണൻ ബീന ആന്റ്റണി
1997പൂനിലാവ്ആലീസ്
1997സ്നേഹദൂത്ജാനു
1998പൂത്തിരുവാതിര രാവിൽ രാജമ്മ
1998[[കല്യാണ ഉണ്ണികൾ "
1998മീൻതോണിഷൈനി
1998നക്ഷത്രത്തുരുത്ത്
1998ആറാം ജാലകം
1999ഗർഷോംഹബീബിന്റെ ഭാര്യ
2000മൺകോലങ്ങൾ
2001കോരപ്പൻ ദ ഗ്രേറ്റ്
2005ഹൃദയത്തിൽ സൂക്ഷിക്കാൻ ഭാനു
2006സ്മാർട് സിറ്റി (സിനിമ) Smart CityMadhavan's step mother
2008മോതിരം
2008ശംഭു
2010കാര്യസ്ഥൻബീന
2010പതിനൊന്നിൽ വ്യാഴം
2011തൃക്കണ്ണ്
2012കർപ്പൂരദീപംഉണ്ണീയുടെ സഹോദരി
2012തെരുവുനക്ഷത്രങ്ങൾസ്കൂൾ പ്രിൻസിപൽ
2013വീപിങ്ങ് ബോയ് ഗൈനക്കോളജിസ്റ്റ്
2015സാരഥി
2015തിങ്കൾ മുതൽ വെള്ളി വരെബീന ആന്റണിയായി
2016ദാനയാത്ര


റഫറൻസുകൾ

[തിരുത്തുക]
  1. "Beena Antony - Film Actress, Television Actress (JUNE 28, 2015)". 28 June 2015. Archived from the original on 2016-02-02. Retrieved 2016-06-04.
  2. "അഭിനയ ജീവിതം ബീന ആന്റണിക്ക് സമ്മാനിച്ചതെന്ത്?". Archived from the original on 2016-07-14. Retrieved 2016-06-04.
  3. "Reema Kallingal- New sensation in Malayalam Movies". indiglamour.com. 2010. Archived from the original on 2011-10-09. Retrieved 2010-03-07.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-02-02. Retrieved 2016-06-04.

മറ്റി വിവരങ്ങൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബീന_ആന്റണി&oldid=4583257" എന്ന താളിൽനിന്ന് ശേഖരിച്ചത്