അവതാരിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രന്ഥങ്ങളെ പരിചയപ്പെടുത്തുകയും അവയുടെ ഉള്ളടക്കത്തിലേക്ക് വായനക്കാരെ നയിക്കുകയും ചെയ്യുന്നതിനായി ഗ്രന്ഥത്തിന്റെ ഉള്ളടക്കത്തിനു മുന്നോടിയായി നൽകുന്ന ചെറുതും വലുതുമായ കുറിപ്പുകളാണ് അവതാരിക. ഇത് തയ്യാറാക്കുന്നത് ഗ്രന്ഥകാരൻ അല്ല. മറിച്ച് പ്രസ്തുത വിഷയത്തെ വായനക്കാരുടെ മുമ്പിൽ അവതരിപ്പിക്കാൻ ശേഷിയുള്ള മറ്റൊരു എഴുത്തുകാരൻ ആയിരിക്കും. കൃതിയുടെ രചനാപരമായ സവിശേഷതകളെയും ഉള്ളടക്ക പരമായ ഗുണഗണങ്ങളെയും പുസ്തകം മുന്നോട്ട് വെയ്ക്കുന്ന ആശയപരമായ വസ്തുതകളെയും സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു പഠനകുറിപ്പ് കൂടിയാണിത്. മിക്ക അവതാരികകളും കൃതിയുടെ ഒന്നാന്തരം പഠനക്കുറിപ്പുകൾ ആവാറുണ്ട്. കുമാരനാശാൻറെ നളിനിക്ക് എ ആർ രാജരാജവർമ്മ തയ്യാറാക്കിയ അവതാരിക ശ്രദ്ധേയമാണ്.

മികച്ച ചില അവതാരികകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അവതാരിക&oldid=3295174" എന്ന താളിൽനിന്ന് ശേഖരിച്ചത്