ചണ്ഡാലഭിക്ഷുകി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചണ്ഡാലഭിക്ഷുകിയുടെ ചിത്രീകരണം-തോന്നക്കൽആശാൻ സ്മാരകത്തിൽ നിന്നും

മലയാള കവിയായ കുമാരനാശാൻ എഴുതിയ ഒരു ഖണ്ഡകാവ്യമാണ്‌ ചണ്ഡാലഭിക്ഷുകി(1922)[1]. ജാത്യാചാരങ്ങളുടെ അർത്ഥശൂന്യത വെളിവാക്കാനാണ് ചണ്ഡാലഭിക്ഷുകിയിലൂടെ കുമാരനാശാൻ ശ്രമിക്കുന്നത്.

ദാഹിക്കുന്നു ഭഗിനീ, കൃപാരസ-
മോഹനം കുളിർ തണ്ണീരിതാശു നീ

എന്ന് ദാഹജലത്തിനായി ചോദിച്ച ബുദ്ധഭിക്ഷുവിനോട്

അല്ലല്ലെന്തു കഥയിതു കഷ്ടമേ!
അല്ലലാലങ്ങു ജാതി മറന്നിതോ

എന്നാണ്‌ മാതംഗി എന്ന ചണ്ഡാലസ്ത്രീ മറുപടി പറഞ്ഞത്.

ജാതി ചോദിക്കുന്നില്ല ഞാൻ സോദരി,
ചോദിക്കുന്നു നീർ നാവുവരണ്ടഹോ!

എന്ന ബുദ്ധഭിക്ഷുവിന്റെ മറുപടിയിലൂടെ അയിത്തത്തിനെതിരെ ബോധവൽക്കരിക്കാൻ കവി ശ്രമിക്കുന്നു.

അവലംബം[തിരുത്തുക]

  1. http://www.karmakerala.com/famous-people-of-kerala/kumaran-asan.html
Wikisource-logo.svg
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ചണ്ഡാലഭിക്ഷുകി എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=ചണ്ഡാലഭിക്ഷുകി&oldid=2267107" എന്ന താളിൽനിന്നു ശേഖരിച്ചത്