ഖണ്ഡകാവ്യം
ആറിൽ കുറവു സർഗ്ഗങ്ങളുള്ള കാവ്യം. സംസ്കൃതാലങ്കാരികന്മാർ മഹാകാവ്യവുമായി താരതമ്യം ചെയ്തുകൊണ്ടുള്ള ലക്ഷണനിർണ്ണയമാണ് ചെയ്തത്. മലയാളത്തിലെ ഖണ്ഡകാവ്യങ്ങൾക്ക് സംസ്കൃതത്തിലെ കൃതികളെക്കാൾ പാശ്ചാത്യമാതൃകകളോടാണ് സാദൃശ്യം.
ലക്ഷണങ്ങൾ[തിരുത്തുക]
തീവ്രമായി പ്രതിഫലിക്കുന്ന കവിയുടെ വ്യക്തിത്വവും ഭാവനയും. കഥാപാത്രങ്ങളുടെ മാനസികവും വൈകാരികവുമായ ഭാവങ്ങൾക്ക് ഊന്നൽ. ജീവത്തായ അനുഭവങ്ങളുടെയും പ്രശ്നങ്ങളുടെയും അവതരണം. മാനുഷികതലത്തിന് പ്രാധാന്യം. മാനസികഭാവങ്ങളിലൂടെ സാമൂഹികസത്തയിലേക്കുള്ള വികാസം.
പശ്ചാത്തലം[തിരുത്തുക]
ഇരുപതാംനൂറ്റാണ്ടോടുകൂടി നാടുവാഴിത്തത്തിനും കൂട്ടുകുടുംബവ്യവസ്ഥയ്ക്കും ശൈഥില്യം സംഭവിച്ചു തുടങ്ങി. ഇംഗ്ലീഷ് വിദ്യാഭ്യാസവും സ്വാതന്ത്ര്യസമരപ്രസ്ഥാനവും പുരോഗമനാശയങ്ങളും സമൂഹത്തിലും വ്യക്തിയിലും സ്വാധീനം ചെലുത്തിത്തുടങ്ങി. തത്ഫലമായി കാവ്യപ്രസ്ഥാനങ്ങൾ നവോത്ഥാനത്തിന്റെ പാതയിലെത്തിച്ചേർന്നു. സാഹിത്യത്തിലെ കാല്പനികതയും അതിന്റെ ഭാഗമായി ഖണ്ഡകാവ്യങ്ങളും ഉണ്ടായിത്തുടങ്ങി.
മലയാളത്തിൽ ഖണ്ഡകാവ്യങ്ങൾക്കു തുടക്കം കുറിച്ചവ[തിരുത്തുക]
വീണപൂവ് – കുമാരനാശാൻ
മലയവിലാസം – എ.ആർ. രാജരാജവർമ്മ
ചിന്താവിഷ്ടയായ സീത-കുമാരനാശാൻ
ദൈവയോഗം – കേരളവർമ്മ വലിയകോയിത്തമ്പുരാൻ
ആസന്നമരണചിന്താശതകം –കെ.സി. കേശവപിള്ള
അനസ്താസിയയുടെ രക്തസാക്ഷ്യം - കുര്യാക്കോസ് ഏലിയാസ് ചാവറ|കുര്യാക്കോസ് ഏലിയാസ് ചാവറ (ചാവറയച്ചൻ)
Bye thank you see you later in real life -_-||