Jump to content

ഫ്രഞ്ചു വിപ്ലവയുദ്ധങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്രഞ്ചു വിപ്ലവയുദ്ധങ്ങൾ

വാൽമി യുദ്ധം
തിയതി20 ഏപ്രിൽ 1792 – 25 മാർച്ച് 1802
സ്ഥലംയൂറോപ്, ഈജിപ്ത്,മദ്ധ്യപൂർവേഷ്യ,അറ്റ്‌ലാന്റിക് മഹാസമുദ്രം,കരീബിയൻ, ഇന്ത്യൻ മഹാസമുദ്രം
ഫലം; ഒന്നാം സൈനികക്കൂട്ടായ്മ
വിജയിച്ചത് ഫ്രഞ്ചു റിപബ്ലിക്ക് ; ബാസെൽ സമാധാനസഖ്യം, കാംപോ ഫെർമിയോ ഉടമ്പടി
രണ്ടാം സൈനികക്കൂട്ടായ്മ
വിജയിച്ചത് ഫ്രഞ്ചു റിപബ്ലിക്ക് ; ലൂണേവിൽ ഉടമ്പടി, അമിയേ ഉടമ്പടി
Territorial
changes
* Fall of the French monarchy and establishment of the First French Republic
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
 Holy Roman Empire
  • Habsburg Monarchy Austria[note 1]
  •  Prussia (1792–1795)[note 2]
     ഗ്രേയ്റ്റ് ബ്രിട്ടൺ (1793–1800)[note 3]
    Kingdom of Ireland Ireland (1793–1800)[note 3]
    യുണൈറ്റഡ് കിങ്ഡം United Kingdom (1801–1802)
     റഷ്യ (1799)
    Kingdom of France French royalists
    Kingdom of France Counter-revolutionaries
    സ്പെയ്ൻ Spain (1793–1795)[note 2]
    Portugal Portugal
     Sardinia
     Naples
    Other Italian states[note 4]
     Ottoman Empire
     Dutch Republic(1793–1795)[note 5]
    Newfoundland (1796)
    Sovereign Military Order of Malta Order of Saint John (1798)
    Malta (1798–1800)


    ഫ്രാൻസ് Saint-Domingue rebels (1791–1794) (Haitian Revolution)


    (Quasi-War)
     United States
    (1798–1800)
    Kingdom of France (1791–1792) Kingdom of France (1791–92) (until 1792)[note 6]

    ഫ്രാൻസ് French Republic (from 1792)


    ഡെന്മാർക്ക് Denmark–Norway (Action of 16 May 1797)[note 10]


     Kingdom of Mysore (Fourth Anglo-Mysore War)
    പടനായകരും മറ്റു നേതാക്കളും
    Habsburg Monarchy Francis II

    Habsburg Monarchy Archduke Charles
    Habsburg Monarchy Baillet de Latour
    Habsburg Monarchy Count of Clerfayt
    Habsburg Monarchy Prince Josias of Saxe-Coburg-Saalfeld
    Habsburg Monarchy József Alvinczi
    Habsburg Monarchy Dagobert von Wurmser
    Habsburg Monarchy Michael von Melas
    Habsburg Monarchy Pál Kray
    കിങ്ഡം ഓഫ് പ്രഷ്യ Frederick William II
    കിങ്ഡം ഓഫ് പ്രഷ്യ Duke of Brunswick
    കിങ്ഡം ഓഫ് പ്രഷ്യ Prince of Hohenlohe
    കിങ്ഡം ഓഫ് ഗ്രേയ്റ്റ് ബ്രിട്ടൺ William Pitt
    കിങ്ഡം ഓഫ് ഗ്രേയ്റ്റ് ബ്രിട്ടൺ Henry Addington
    കിങ്ഡം ഓഫ് ഗ്രേയ്റ്റ് ബ്രിട്ടൺ Charles O'Hara Surrendered
    കിങ്ഡം ഓഫ് ഗ്രേയ്റ്റ് ബ്രിട്ടൺ Duke of York
    കിങ്ഡം ഓഫ് ഗ്രേയ്റ്റ് ബ്രിട്ടൺ Horatio Nelson
    കിങ്ഡം ഓഫ് ഗ്രേയ്റ്റ് ബ്രിട്ടൺ Ralph Abercromby
    കിങ്ഡം ഓഫ് ഗ്രേയ്റ്റ് ബ്രിട്ടൺ Samuel Hood
    റഷ്യൻ സാമ്രാജ്യം Paul I
    റഷ്യൻ സാമ്രാജ്യം Alexander Suvorov
    Kingdom of France Prince de Condé
    സ്പെയ്ൻ Charles IV (1793–1795) Portugal Mary I
    Piedmont-Sardinia Victor Amadeus III
    Kingdom of Naples Ferdinand IV
    Ottoman Empire Selim III
    Ottoman Empire Jezzar Pasha
    Dutch Republic Laurens Pieter van de Spiegel (1793–1795)
    Murad Bey
    James Wallace
    Sovereign Military Order of Malta Ferdinand von Hompesch zu Bolheim  Surrendered


    Haiti Toussaint L'Ouverture


    യുണൈറ്റഡ് സ്റ്റേറ്റ്സ് John Adams
    Kingdom of France (1791–1792) Louis XVI  Executed

    Kingdom of France (1791–1792) Jacques Pierre Brissot (1792–1793)
    French First Republic Maximilien Robespierre (1793–1794)
    French First Republic Paul Barras (1795–1799)
    French First Republic Napoleon Bonaparte (from 1799)
    Kingdom of France (1791–1792) Charles-F. Dumouriez
    French First Republic François Christophe Kellermann
    French First Republic François Étienne Kellermann
    French First Republic Charles Pichegru
    French First Republic Jean-Baptiste Jourdan
    French First Republic Comte de Custine Executed
    French First Republic Lazare Hoche
    French First Republic André Masséna
    French First Republic Jean V. M. Moreau
    French First Republic Louis Desaix 
    French First Republic Jacques François Dugommier 
    French First Republic Pierre Augereau
    French First Republic Jean Baptiste Kléber 
    French First Republic Jacques MacDonald
    French First Republic Thomas-Alexandre Dumas
    Wolfe Tone 
    Jan Henryk Dąbrowski


    ഡെന്മാർക്ക് Christian VII
    ഡെന്മാർക്ക് Olfert Fischer
    ഡെന്മാർക്ക് Steen Bille


    Kingdom of Mysore Tipu Sultan 

    വിപ്ലവത്തിലൂടെ രാജവാഴ്ച അവസാനിപ്പിച്ച് പ്രഥമ ഫ്രഞ്ചു റിപബ്ലിക് ആയിത്തീർന്ന ഫ്രാൻസിനെതിരായി രാജവാഴ്ച നിലനിന്നിരുന്ന മറ്റു യുറോപ്യൻ രാജ്യങ്ങൾ സംഘം ചേർന്ന് പല തവണ യുദ്ധം ചെയ്തു. 1792-1802 വരെ നിലനിന്ന ഫ്രഞ്ചു ജനകീയ ഗവർമെന്റിനെതിരായുള്ള യുദ്ധങ്ങൾ ഫ്രഞ്ചു വിപ്ലവയുദ്ധങ്ങൾ എന്ന് ചരിത്രത്തിൽ അറിയപ്പെടുന്നു. ഫ്രാൻസിലെ വിപ്ലവ-ജനാധിപത്യ പ്രവണതകൾ ഉന്മൂലനം ചെയ്യുക മാത്രമല്ല ഭീകരവാഴ്ച പോലുള്ള സാധ്യതകൾ തങ്ങളുടെ രാജ്യങ്ങളിൽ ഇല്ലാതാക്കുകയുമായിരുന്നു ഈ യുദ്ധങ്ങളുടെ മുഖ്യലക്ഷ്യം. ബ്രിട്ടനും ഫ്രാൻസിനും ഇന്ത്യയിലും മറ്റു പൂർവേഷ്യൻ നാടുകളിലും ആഫ്രിക്കയിലും കോളണികളുണ്ടായിരുന്നു. ഇവിടങ്ങളിലും ഇരു സൈന്യങ്ങളും പോരാടി.

    1802-ൽ നെപോളിയൻ സമഗ്രാധിപതിയായി ഭരണഭാരമേറ്റ ശേഷവും യൂറോപ്യൻ സഖ്യശക്തികൾ ഫ്രാൻസിനെതിരെ സംഘടിച്ചു. ഫ്രാൻസിന്റെ സാമ്രാജ്യവികസനത്തിനെതിരായുള്ള ഈ യുദ്ധങ്ങൾ നെപോളിയന്റെ യുദ്ധങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നു.

    സമകാലീന യുറോപ്

    [തിരുത്തുക]
    യൂറോപ് പതിനെട്ടാം നൂറ്റാണ്ടിൽ

    പതിനെട്ടാം ശതകത്തിന്റെ രണ്ടാം പകുതിയിൽ യൂറോപ്പിലെ പ്രബല ശക്തികൾ ബ്രിട്ടൻ, ഓസ്ട്രിയ, പ്രഷ്യ റഷ്യ എന്നിവയായിരുന്നു. യൂറോപ്പിൽ പൊതുവേ രാജവാഴ്ചയാണ് നിലനിന്നിരുന്നത്. ബ്രിട്ടനിൽ ജോർജ് മൂന്നാമനായിരുന്നു (വാഴ്ചക്കാലം 1760-1820 ) സിംഹാസനത്തിൽ.അമേരിക്കൻ കോളണികൾ നഷ്ടമായെങ്കിലും പൗരസ്ത്യകോളണികൾ ബ്രിട്ടന്റെ സാമ്പത്തികസ്ഥിതിയും സൈന്യബലവും മെച്ചപ്പെടുത്തി[1].ഹാബ്സ്ബുർഗ് രാജവംശമാണ് പരമ്പരാഗതമായി ഓസ്ട്രിയ ഭരിച്ചിരുന്നത്. വിപ്ലവത്തിന്റെ ആദ്യഘട്ടത്തിൽ ജോസഫ് രണ്ടാമനായിരുന്നു അധികാരത്തിൽ. യൂറോപ്പിലെ ഫലഭൂയിഷ്ടമായ പല ഭൂവിഭാഗങ്ങളും ഓസ്ട്രിയയുടെ കീഴിലായിരുന്നു. സദാ യുദ്ധസന്നദ്ധമായ വിപുലമായ സൈന്യവും ഓസ്ട്രിയക്കുണ്ടായിരുന്നു[2].ഫ്രഡറിക് വില്യം മൂന്നാമന്റെ കാലത്ത് (വാഴ്ച1797-1840) പ്രഷ്യയുടെ സൈനികശക്തിയും ഗണനീയമായിരുന്നു[3]. യൂറോപ്പിൽ നിന്ന് ഏഷ്യയിലേക്കു പരന്നു കിടന്ന വിസ്തൃതമായ റഷ്യൻ സാമ്രാജ്യം[4] സാർ ചക്രവർത്തിമാരുടെ പരമ്പരാവകാശമായിരുന്നു. യൂറോപ്പിലെ മുന്നൂറ്റിയറുപതോളം കൊച്ചു പ്രവിശ്യകൾ ഓസ്ട്രിയയുടേയും പ്രഷ്യയുടേയും സാമന്തരാജ്യങ്ങളായും സഖ്യരാജ്യങ്ങളായും, വിശുദ്ധ റോമാ സാമ്രാജ്യത്തിന്റെ ഭാഗമായും മാറിമാറി വർത്തിച്ചു.ജർമനിക്ക് സ്വന്തമായ നിലനില്പില്ലായിരുന്നു, ജർമൻ പ്രവിശ്യകൾ പ്രഷ്യയിലും ഓസ്ട്രിയയിലുമായി വിഭാഗിക്കപ്പെട്ടിരുന്നു[5]. വടക്കേയറ്റത്ത് സ്ഥിതിചെയ്ത സ്വീഡൻ ഏതാണ്ട് പാർശ്വവൽക്കരിക്കപ്പെട്ട നിലയിലായിരുന്നു[6].ദുർബല പ്രവിശ്യകളായിരുന്ന പോളണ്ട്[7] ഹോളണ്ട്[8], ബെൽജിയം എന്നീ നാട്ടുരാജ്യങ്ങൾ, ഫ്രാൻസും, പ്രഷ്യയും ഓസ്ട്രിയയും മാറി മാറി കൈവശം വെച്ചു. പോളണ്ടിൽ റഷ്യയുടേയും ഹോളണ്ടിൽ ബ്രിട്ടന്റേയും[9] കൈകടത്തലുകൾ ഉണ്ടായിരുന്നു. ആൽപ്സ് പർവതനിരകളാൽ ചുറ്റപ്പെട്ടുകിടന്ന സ്വിറ്റ്സർലൻഡ് യൂറോപ്യൻ രാഷ്ട്രീയരംഗത്ത് കാര്യമായി ഇടപെട്ടില്ല[10]. ഇറ്റലി അനേകം നാട്ടു രാജ്യങ്ങളായി വിഭജിക്കപ്പെട്ടിരുന്നു.വടക്കൻ ഇറ്റലിയിലെ നാട്ടുരാജ്യങ്ങൾ, സാവോയ്-പീഡ്മോൺട്, മിലാൻ,പാർമാ, മാണ്ടുവാ,മൊഡേനാ ,ടസ്കാനി , എന്നിവ ഓസ്ട്രിയ നേരിട്ടു ഭരിക്കുന്നവയോ അതോ ഓസ്ട്രിയയുടെ സാമന്തരാജ്യങ്ങളോ ആയിരുന്നു[11]. നേപ്പിൾസ്, സിസിലി, എന്നിവിടങ്ങളിലെ രാജാക്കന്മാർ ഹാബ്സ്ബുർഗ് വംശജരോ ബുർബോൺ വംശജരോ ആയിരുന്നു[11]. വെനീസും, ജെനോവയും സ്വതന്ത്ര റിപബ്ലിക്കുകളായിരുന്നു[11]. ഫ്രാൻസുമായി അതിർത്തിപങ്കിട്ടിരുന്ന സ്പെയിൻ യൂറോപ്യൻ രാഷ്ട്രീയരംഗത്ത് വലിയൊരു ശക്തിയായിരുന്നു[12].ബൂർബോൺ വംശജനായ ചാൾസ് നാലാമനായിരുന്നു(വാഴ്ചക്കാലം1788-1808 ) രാജാവ്[13], [14].യൂറോപ്പിലെ ഭൂരിപക്ഷം ജനതയും, വ്യത്യസ്ത സഭകളിൽ പെട്ടവരായിരുന്നുവെങ്കിലും ക്രിസ്തുമതവിശ്വാസികളായിരുന്നു. [15],[16]

    ആഭ്യന്തര യുദ്ധങ്ങൾ

    [തിരുത്തുക]

    അന്യനാടുകളുമായി മാത്രമല്ല, രാജ്യത്തിനകത്തെ വിഭാഗീയശക്തികളുമായും റിപബ്ലിക്കൻ ഫ്രാൻസിന് പൊരുതേണ്ടി വന്നു.ഈ വിഭാഗീയപ്രവണതകൾക്ക് മറ്റുരാജ്യങ്ങൾ പിൻബലം നല്കി.[17][18]

    വെൻഡി പ്രക്ഷോഭം(1793 മാർച്ച് to 1796 മാർച്ച്)

    [തിരുത്തുക]

    ഫ്രാൻസിന്റെ വടക്കു പടിഞ്ഞാറൻ തീരപ്രവിശ്യയായിരുന്നി വെൻഡി. പരമ്പരാഗതമായി രാജാവിനോട് കൂറു പുലർത്തിയവരായിരുന്നു വെൻഡി വാസികൾ. രാജകുടുംബാംഗങ്ങളും രാജഭക്തരും, കതോലിക്കാ മതവിശ്വാസികളും വെൻഡിയിൽ അഭയം തേടി വിപ്ലവശക്തികൾക്കെതിരായി സൈന്യം സംഘടിപ്പിച്ചു[19]. ഇതിലെ പ്രധാനഘടകമായിരുന്നു ഷ്വാ എന്നുപേരിലറിയപ്പെട്ട ചാവേറുപട [20]. അതുകൊണ്ട് ഈ ആഭ്യന്തരയുദ്ധങ്ങൾ ഷ്വാണേറി എന്നും അറിയപ്പെടുന്നു. ബ്രിട്ടന്റെ പിൻബലമുണ്ടായിരുന്ന വെൻഡിസൈന്യവും റിപബ്ലിക്കൻ സൈന്യവുമായുള്ള ഇടച്ചിലുകളും ഏറ്റുമുട്ടലുകളും വർഷങ്ങളോളം തുടർന്നു.ഒരുപാടു രക്തച്ചൊരിച്ചിലിനും നാശനഷ്ടങ്ങൾക്കും കാരണമായി.[21],[22],[23].വെൻഡിയിലെ കലാപം അതിശക്തമായി അടിച്ചമർത്തപ്പെട്ടതോടെ ബ്രിട്ടന് അവിടെ നിന്ന് പിൻവാങ്ങേണ്ടി വന്നു.

    ടൂലോൺ ഉപരോധം(18 സപ്റ്റമ്പർ - 18 ഡിസമ്പർ 1793)

    [തിരുത്തുക]

    വിപ്ലവവാദികളുടെ (മൗണ്ടൻ കക്ഷി) വർദ്ധിച്ചു വരുന്ന തീവ്രവാദത്തിനെതിരെ ഫ്രാൻസിന്റെ ദക്ഷിണപ്രവിശ്യകളിൽ നീക്കങ്ങൾ തുടങ്ങിയിരുന്നു. രാജാവിനോടു കൂറുണ്ടായിരുന്ന സൈനികരും തീവ്രവാദത്തിനെതിരായ ജനങ്ങളും ടൂലോൺ , മാഴ്സെയ്ൽ, ലിയോൺ എന്നീ തുറമുഖപട്ടണങ്ങളിൽ സംഘടിച്ചുു[24]., ബ്രിട്ടീഷ്-സ്പാനിഷ് നാവിക സേനകളുടെ സഹായം തേടി. ഒക്റ്റോബറിൽ മാഴ്സെയിലും ലിയോണും റിപബ്ലിക്കൻ സൈന്യം കൈവശപ്പെടുത്തിയെങ്കിലും ടുലോൺ പിടിച്ചെടുക്കാനായില്ല.ടൂലോണിലെ റോയലിസ്റ്റ് സേനാപതി ത്രുഗോഫ് മധ്യധരണ്യാഴിയിലെ ബ്രിട്ടീഷ്-സ്പാനിഷ് നാവികസേനകളുമായി സഖ്യത്തിലേർപ്പെട്ടിരുന്നു. [25]. ജനറൽ കാർതൂവിന്റെ നേതൃത്വത്തിൽ റിപബ്ലിക്കൻ സൈന്യം ടൂലോൺ ഉപരോധം തുടങ്ങി. കാർതൂവിന്റെ പിടിപ്പില്ലായ്മ മനസ്സിലാക്കി റിപബ്ലിക്കൻ സർക്കാർ ചുമതല ജനറൽ ഡുഗോമിയറേയും യുവസേനാനി നെപോളിയനേയും ഏല്പിച്ചു. ഡിസമ്പറിൽ റിപബ്ലിക്കൻ സൈന്യം ടൂലോൺ കീഴടക്കി. നെപോളിയന്റെ യുദ്ധതന്ത്രങ്ങളാണ് ടൂലോൺ വിജയത്തിനു കാരണമെന്ന് പറയപ്പെടുന്നു[26],[27].

    ഒന്നാം സൈനികക്കൂട്ടായ്മ (1793-97)

    [തിരുത്തുക]

    പശ്ചാത്തലം

    [തിരുത്തുക]

    ഫ്രഞ്ചു വിപ്ലവസമയത്ത് ഓസ്ട്രിയ ഭരിച്ചിരുന്നത് മേരി അന്റോണൈറ്റിന്റെ അടുത്ത ബന്ധുക്കളായിരുന്നു. ജോസഫ് രണ്ടാമൻ(1765-1790 ), ലിയോപോൾഡ് രണ്ടാമൻ(1790-1792)) പിന്നീട് ലിയോപോൾഡിന്റെ പുത്രൻ ഫ്രാൻസിസ് രണ്ടാമൻ(1792-1835). ഹാബ്സ്ബുർഗ് രാജവംശത്തിന്റെ തലവനെന്ന നിലക്കും വിശുദ്ധ റോമാസാമ്രാട്ട് എന്ന നിലക്കും ഇവർക്ക് മറ്റു യൂറോപ്യൻ രാജക്കന്മാരിൽ ഏറെ സ്വാധീനമുണ്ടായിരുന്നു. അന്നത്തെ വൻസൈനികശക്തികളായിരുന്ന ഓസ്ട്രിയയുടേയും പ്രഷ്യയുടേയും നേതൃത്വത്തിൽ ഫ്രാൻസിനെതിരെ സംഘടിക്കാൻ മറ്റു യൂറോപ്യൻ നാട്ടുരാജ്യങ്ങൾ സന്നദ്ധരായി[28],[29],. ലൂയി പതിനാറാമന്റെ ഗൂഢസന്ദേശങ്ങളാണ് ഇതിനു പിന്നിലെന്ന് വിപ്ലവകാരികൾ കണക്കുകൂട്ടി. 1791ജൂൺ 20ന് രാജകുടുംബം രഹസ്യമായി ഒളിച്ചോടാൻ ശ്രമിച്ചതും ഓഗസ്റ്റിൽ പിൽനിട്സ് പ്രഖ്യാപനത്തിലൂടെ[30],[31] [32] പ്രഷ്യയും ഓസ്ട്രിയയും ലൂയി പതിനാറമന് പിന്തുണ പ്രഖ്യാപിച്ചതും ഈ അഭിപ്രായത്തെ ബലപ്പെടുത്തി. ഇംഗ്ലണ്ട് ഈ സഖ്യത്തിൽ ഇല്ലായിരുന്നു[33]. 1792 ഏപ്രിലിൽ ഫ്രാൻസ് ഓസ്ട്രിയക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.[33].

    1792 വാൽമി യുദ്ധം

    [തിരുത്തുക]

    1792 സപ്റ്റമ്പർ 20-ന് വാൽമിയിൽ വെച്ചു നടന്ന യുദ്ധത്തിൽ, ഷാൾസ് ഫ്രാന്സ്വാ ഡുമോറിസിന്റേയും ഫ്രാന്സ്വാ കെല്ലർമാന്റേയും നേതൃത്വത്തിൽ ഫ്രഞ്ചു സൈന്യം, ഓസ്ട്രിയൻ-പ്രഷ്യൻ സൈന്യത്തെ വാൽമിയിലും ജെമാപ്പിലും വെച്ച് പരാജയപ്പെടുത്തി മുന്നോട്ടു നീങ്ങി. സപ്റ്റമ്പർ 22-ന് രാജവാഴ്ച അവസാനിപ്പിച്ച് ഫ്രഞ്ച് റിപബ്ലിക് നിലവിൽ വന്ന ഔദ്യോഗികപ്രഖ്യാപനം ഉണ്ടായി[34], [35].

    1793: ആൻറ്വെർപ്പ് സഖ്യകക്ഷി സമ്മേളനം

    [തിരുത്തുക]

    ലൂയി പതിനാറാമനെതിരായി തെളിവെടുപ്പും കുറ്റവിചാരണയും നടന്നു, രാജാവ് വധശിക്ഷക്കു വിധിക്കപ്പെട്ടു.[36]. ഈയവസരത്തിൽ രാജാവിനെ എങ്ങനെയെങ്കിലും രക്ഷിക്കാനായി ഡുമോറീസ് പാരിസിലെത്തി, പക്ഷെ ശ്രമങ്ങൾ വിഫലമായി[37], [38]. ഡുമോറീസ് പിന്നീട് കൂറുമാറി ഓസ്ട്രിയയിലേക്ക് രക്ഷപ്പെട്ടു. 1793 ജനവരി 21ന് ലൂയി പതിനാറാമൻറെ വധശിക്ഷ പരസ്യമായി നടപ്പാക്കപ്പെട്ടു. [39]. [40]. ഇതോടെ യൂറോപ്പു മുഴുവനും ഫ്രാൻസിനെതിരെ തിരിഞ്ഞു[40],[41]. ഫെബ്രുവരിയിൽ ഫ്രാൻസ് ഇംഗ്ലണ്ടിനെതിരേയും യുദ്ധം പ്രഖ്യാപിച്ചു. ഫ്രഞ്ചു സൈന്യം ഹോളണ്ടിലേക്കു അതിക്രമിച്ചു കയറിയെങ്കിലും പിൻമടങ്ങേണ്ടി വന്നു. 1793 മാർച്ച് 10-ന് ക്രിമിനൽ കുറ്റങ്ങൾ വിചാരണ ചെയ്യാനായി പ്രത്യേകകോടതി രൂപീകരിക്കാനുള്ള പദ്ധതി തയ്യാറായി. ഈ കോടതിക്ക് പിന്നീടാണ് വിപ്ലവക്കോടതി (Revolutionary tribunal) എന്ന പേരു ലഭിച്ചത്. ഫ്രാൻസിൽ തീവ്ര വിപ്ലവവാദികളും(മൗണ്ടൻ കക്ഷി) മിതവാദികളും(ഗിറോൺഡിൻ കക്ഷി) തമ്മിൽ അഭിപ്രായവ്യത്യാസം രൂക്ഷമായി, ഭീകരവാഴ്ചക്ക് വഴി തെളിച്ചു. ഓസ്ട്രിയൻ-ഹോളണ്ട് സേനകളെ നേരിടാൻ വീണ്ടും വടക്കൻ പ്രവിശ്യകളിലെത്തിയ ഡുമോറിസ് ,1793 മാർച്ച് 18-ന് നടന്ന നീർവെൻഡിൻ യുദ്ധത്തിൽ പരാജയപ്പെട്ടു. ഈ പരാജയം മൗണ്ടൻ കക്ഷി (വിപ്ലവവാദികൾ) സഹിഷ്ണുതയോടെയല്ല നോക്കിക്കണ്ടത്. തനിക്കെതിരെ വിമർശനങ്ങൾ ഉയരുന്നതു കണ്ട ഡുമോറീസ് ഏപ്രിലിൽ ഓസ്ട്രിയയിൽ അഭയം തേടി[42]. ഡുമോറീസിന്റെ കൂറുമാറ്റം റിപബ്ലിക്കൻ ഫ്രാൻസിന് വലിയ ക്ഷീണമായി. ഏപ്രിൽ എട്ടിന് ബ്രിട്ടനടക്കം മറ്റു യൂറോപ്യൻ ശക്തികൾ ആന്റ്വർപിൽ സമ്മേളിച്ചു[43][44]. ഫ്രാൻസിനെ പരാജയപ്പെടുത്തുകയായിരുന്നു ലക്ഷ്യമെങ്കിലും[44] സ്വാർഥതാത്പര്യങ്ങൾ കാരണം സൈന്യാധിപന്മാർക്കിടയിൽ ഉറച്ച പരസ്പരധാരണയോ സുഘടിതമായ ആക്രമണ പദ്ധതികളോ ഇല്ലായിരുന്നു. അതു കാരണം സൈന്യങ്ങളുടെ നീക്കങ്ങൾ വേണ്ടപോലെ ഏകോപിക്കപ്പെട്ടില്ല[45],[46].നേരെ മറിച്ച് ഫ്രഞ്ചു റിപബ്ലിക്കൻ സൈനികർ, അതിസാധാരണക്കാരായിരുന്നെങ്കിലും വിപ്ലവാദർശങ്ങളാൽ ഉത്തേജിതരായി ഒറ്റക്കെട്ടായി പൊരുതി[47].

    1794 ഫ്ലാൻഡേഴ്സ് യുദ്ധം

    [തിരുത്തുക]
    ഫ്ലാൻഡേഴ്സ് 1794 - സൈന്യങ്ങളുടെ നില

    ഫ്രഞ്ച്- ബെൽജിയൻ അതിർത്തി പ്രദേശം ഫ്ലാൻഡേഴ്സ് എന്നറിയപ്പെടുന്നു. ഫ്രാൻസിനെ ആക്രമിക്കാനായി സഖ്യകക്ഷികൾ ഇവിടെ വലിയതോതിൽ സൈന്യങ്ങളെ ഒരുക്കൂട്ടി. ഫ്രാൻസിലേക്ക് അതിക്രമിച്ചു കടക്കുകയായിരുന്നു സഖ്യകക്ഷികളുടെ ലക്ഷ്യം[48]. പക്ഷെ ഫ്രഞ്ചു സൈന്യം ചെറുത്തു നിന്നു. ഫ്രഞ്ച്-ഹോളണ്ട് അതിർത്തിയിൽ മറ്റൊരു യുദ്ധമുന്നണി തുറക്കാനുള്ള സഖ്യകക്ഷികളുടെ ശ്രമം വിജയിച്ചില്ല. ഹോളണ്ടിന്റെ തെക്കുഭാഗവും ബെൽജിയവും റൈൻ തീരപ്രവിശ്യകളും റിപബ്ലിക്കൻ സൈന്യം കൈയടക്കിയശേഷം 1795ന്റെ തുടക്കത്തിൽ ഡച്ചു റിപബ്ലിക് അഴിച്ചു പണിത് ബറ്റാവിയൻ റിപബ്ലിക്കിന് രൂപം കൊടുത്തു[49].

    1795 ബാസെൽ ഉടമ്പടി

    [തിരുത്തുക]

    ബറ്റാവിയൻ റിപബ്ലിക്ക് നിലവിൽ വന്നതോടെ ഫ്രഞ്ചു സൈന്യത്തിന് വടക്കോട്ടുള്ള നീക്കം എളുപ്പമായി. വടക്ക് ഹോളണ്ട് മുഴുവനും, പടിഞ്ഞാറ് സ്പെയിനിന്റെ പലഭാഗങ്ങളും സ്വന്തം അധീനതയിലാക്കി.ഏപ്രിലിൽ നടന്ന ഉടമ്പടിയിലൂടെ പ്രഷ്യ, ഫ്രഞ്ച് റിപബ്ലിക്കുമായി ഒത്തുതീർപ്പിലെത്തി. ഇതു പ്രകാരം റൈൻ നദിയുടെ പശ്ചിമതീരം ഫ്രാൻസിനു ലഭിച്ചു. ഇതു വഴി ആൽപ്സിലേക്കുള്ള പ്രവേശനം സുഗമമായി.ഹോളണ്ടുമായി ഹേഗ് ഉടമ്പടി മെയ് 16-നും പിരനീസ് സംഘർഷങ്ങൾ നിർത്തലാക്കാനായി സ്പെയിനുമായി ജൂലൈ 22-നും സമാധാനസഖ്യം ചെയ്തു. വിശുദ്ധ റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഹെസ്സ്-കാസെൽ പ്രവിശ്യയുമായുള്ള ഒത്തുതീർപ്പ് ഓഗസ്റ്റിലാണ് നടന്നത്. ഈ മൂന്നു ഉടമ്പടികളും ഒരുമിച്ച് ബാസെൽ സമാധാന ഉടമ്പടി എന്നറിയപ്പെടുന്നു[50] വടക്കു കിഴക്ക് റൈൻ നദി താണ്ടി ജർമൻ പ്രവിശ്യയിലേക്ക് യുദ്ധം നയിച്ചത് പിച്ചെഗ്രുവിനും ജോർഡാനുമായിരുന്നു. [51].പക്ഷെ നിർണായകനിമിഷത്തിൽ ജോർഡാന്റെ സഹായത്തിനെത്താതെ പിച്ചെഗ്രു കൂറുമാറി, ഫ്രഞ്ചുരാജപക്ഷവുമായി ഒത്തു തീർപ്പിലെത്തിയെന്ന് റിപബ്ലിക്കൻ ഗവണ്മെന്റ് സംശയിച്ചു[52] ഒക്റ്റോബറിൽ പിചെചഗ്രു രാജിവെച്ചൊഴിഞ്ഞു.[53]. നവമ്പറിൽ നടന്ന ലോണോ യുദ്ധത്തിൽ ജയിച്ച് റിപബ്ലിക്കൻ സേന ഇറ്റാലിയൻ മുനമ്പിലേക്കും പ്രവേശിച്ചു.

    ഇതിനകം ഫ്രാൻസിൽ വീണ്ടും അധികാരക്കൈമാറ്റം നടന്നു. ഭീകരവാഴ്ച അവസാനിപ്പിച്ച് ഡയറക്റ്ററി എന്ന പുതിയൊരു സംവിധാനം പോൾ ബറാസ്സിന്റെ നേതൃത്വത്തിൽ 1795 നവമ്പറിൽ ഭരണമേറ്റു

    1796: ഇറ്റലിയേക്കു പടയെടുപ്പ്

    [തിരുത്തുക]
    സൈനിക നീക്കങ്ങൾ 1796

    ഇറ്റലിയിലേക്കും ആൽപ്സിലേക്കും മാർഗങ്ങൾ തുറന്നു കിട്ടിയതോടെ ഓസ്ട്രിയക്കെതിരെ വമ്പിച്ച ആക്രമണം നടത്താൻ ഫ്രഞ്ചു റിപബ്ലിക് പദ്ധതി തയ്യാറാക്കി. ഇറ്റലിയിലേക്കുള്ള പടയെടുപ്പ് പ്രത്യക്ഷത്തിൽ ഓസ്ട്രിയക്കെതിരെയുള്ള നീക്കമായിരുന്നു.

    ജോർഡാൻ, മോറോ, കെല്ലർമാൻ, നെപോളിയൻ എന്നിവരായിരുന്ന ഫ്രഞ്ചു സൈന്യത്തെ നയിച്ചത്. ഓസ്ട്രിയൻ ജനറൽ ആർച് ഡ്യൂക് ചാൾസിന്റെ നേതൃത്വത്തിൽ ഓസ്ട്രിയൻ സൈന്യം മോറോവിന്റേയും ജോർഡാന്റേയും സൈന്യങ്ങളെ പിന്തിരിപ്പിച്ചു. നെപോളിയന്റെ സൈന്യം തുടരെത്തുടരെ വിജയങ്ങൾ നേടിയെടുത്തു. ഏപ്രിലിൽ ഡീഗോ[54], മൊണ്ടോവി[55], മോൺടിനെറ്റ് എന്നീ യുദ്ധങ്ങൾ ജയിച്ച് പീഡ്മോൺടിനെ യുദ്ധത്തിൽ നിന്നു പിന്മാറാൻ നിർബന്ധിതയാക്കി[56][17]. ലോധിയുദ്ധത്തിലും(മെയ് 10) ഓസ്ട്രിയൻ സൈന്യത്തെ തോല്പിക്കാൻ നെപോളിയനു കഴിഞ്ഞു[57],[58]. ജൂലൈ നാലിന് നെപോളിയൻ മാൺടുവാ പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു[59]. ഓസ്ട്രിയയെ സംബന്ധിച്ചേടത്തോളം മാൺടുവാ വളരെയധികം തന്ത്രപാധാന്യമുള്ള പ്രവിശ്യയായിരുന്നു[60]. നെപോളിയനെ ഇതിൽ നിന്നു പിന്തിരിപ്പിക്കാനായി ഓസ്ട്രിയൻ സൈന്യം മറ്റു ഭാഗങ്ങളിൽ യുദ്ധം തുടങ്ങി. പക്ഷെ കാസ്റ്റിഗ്ലിയോൺ[61](ഓഗസ്റ്റ് 5), റോവറേറ്റോ(സപ്റ്റമ്പർ 4) ,ബസ്സാനോ[62](സപ്റ്റമ്പർ 8), അർക്കോൾ[63](നവമ്പർ 15-17) എന്നിങ്ങനെ തുടരെത്തുടരെ വിജയങ്ങൾ നെപോളിയൻ നേടിയെടുത്തു[64].

    1797: റിവോളി, മാൺടുവാ, കാംപോഫോർമിയോ ഉടമ്പടി

    [തിരുത്തുക]

    ജനവരി 14-15നു നടന്ന റിവോളിയുദ്ധത്തിൽ[53] നെപോളിയനെ നേരിട്ടത് ജോസെഫ് അൽവിൻസിയുടെ നേതൃത്വത്തിലുള്ള ഓസ്ട്രിയൻ സൈന്യമാണ്. ഫെബ്രുവരിയിൽ, ഏഴുമാസത്തെ ഉപരോധത്തിനു ശേഷം മാൺടുവയും കീഴടങ്ങി[65][66]. ഏപ്രിലിൽ ഓസ്ട്രിയ സമാധാന ഉടമ്പടിക്ക് തയ്യാറായി. ഉടമ്പടിയുടെ വിശദാംശങ്ങൾ തയ്യാറാക്കാൻ സമയമെടുത്തു, കാരണം ഫ്രാൻസിന് ആഭ്യന്തരപ്രശ്നങ്ങൾ ഒതുക്കിത്തീർക്കേണ്ടിയിരുന്നു. ഒക്റ്റോബറിലാണ് ഫ്രാൻസിനുവേണ്ടി നെപോളിയനും ഓസ്ട്രിയക്കു വേണ്ടി ലൂഡ്വിഗ് കോബെൻസൽ പ്രഭുവും കാംപോഫോർമിയയിൽ വെച്ച് ഒപ്പു വെച്ചത്[67],[68].

    ഒന്നാം സൈനികക്കൂട്ടായ്മയുടെ അന്ത്യം

    [തിരുത്തുക]

    കാംപോഫോർമിയോ ഉടമ്പടി ഒന്നാം സൈനികക്കൂട്ടായ്മയുടെ അന്ത്യം കുറിച്ചു. ഉടമ്പടി പ്രകാരം ബെൽജിയവും ഓസ്ട്രിയയുടെ പലഭാഗങ്ങളും മധ്യധരണ്യാഴിയിലേയും അഡ്രിയാറ്റിക് സമുദ്രത്തിലേയും ചില ദ്വീപുകളും ഫ്രാൻസിനു ലഭിച്ചു. വെനീസ് നാട്ടുരാജ്യം പരസ്പരം പങ്കിട്ടു. പുതുതായി രൂപം കൊണ്ട സിസ്ആൽപൈൻ റിപബ്ലിക്കും, ലൈഗൂറിയൻ റിപബ്ലിക്കും( പഴയ ജെനോവീസ് നാട്ടുരാജ്യം) സ്വതന്ത്രരാഷ്ട്രങ്ങളായി ഓസ്ട്രിയ അംഗീകരിച്ചു.ഫ്രഞ്ച് റിപബ്ലിക്കിന്റെ സ്വാഭാവികമായ അതിർത്തി റൈൻ നദിയാണെന്ന ഫ്രഞ്ചു വാദം ഓസ്ട്രിയ വകവെച്ചു കൊടുത്തു. ബാസെൽ- കാംപോ ഫോർമിയോ ഉടമ്പടികളിലൂടെ റിപബ്ലിക്കൻ ഫ്രാൻസ് യൂറോപ് വൻകരയിലെ ശക്തികളുമായി ഒത്തുതീർപ്പിലെത്തിയെങ്കിലും ബ്രിട്ടനുമായുള്ള ബന്ധം മെച്ചപ്പെട്ടില്ല[69].

    1798-99 ഈജിപ്ഷ്യൻ ആക്രമണം

    [തിരുത്തുക]

    ഇംഗ്ലീഷു ചനലിനപ്പുറത്ത് ഏറെക്കുറെ സുരക്ഷിതമായി നിലകൊണ്ട ബ്രിട്ടീഷു ദ്വിപസമൂഹങ്ങളെ നേരിട്ടാക്രമിക്കുന്നതിനു പകരം ബ്രിട്ടന്റെ സാമ്പത്തികഭദ്രതക്ക് മൂലകാരണമായ കിഴക്കൻ കോളണികൾ പിടിച്ചെടുക്കുകയാവും കൂടുതൽ നല്ലത് എന്ന നെപോളിയന്റെ അഭിപ്രായത്തോട് ഡയറക്റ്ററി യോജിച്ചു. മാത്രവുമല്ല ഇംഗ്ലീഷ്-മൈസൂർ സൈന്യങ്ങൾ തമ്മിൽ നടന്ന മൂന്നാം മൈസൂർ യുദ്ധത്തിൽ ഫ്രാൻസിന്റെ സഹായം നാമമാത്രമായിരുന്നെങ്കിലും, മൈസൂർ ഭരണാധികാരി ടിപ്പു സുൽത്താനുമായി ഇന്ത്യയിലെ ഫ്രഞ്ചു സൈന്യത്തിന് മൈത്രീബന്ധമുണ്ടായിരുന്നു. ഈജിപ്ത് താവളമാക്കി ഈ സൗഹൃദം മുതലെടുത്ത് ഇന്ത്യ കീഴടക്കാനായിരുന്ന നെപോളിയന്റെ പദ്ധതി[70].1798 മെയ് 19-ന് നെപ്പോളിയന്റെ പട ടുളോണിൽ നിന്നു പുറപ്പെട്ടു. നിഷ്പ്രയാസം മാൾട്ടാ ദ്വീപ് കൈയടക്കി, [71], ജൂലൈയിൽ ഈജിപ്ഷ്യൻ തുറമുഖമായ അലെക്സാൻഡ്രിയയിൽ എത്തി.

    1798 ജൂലൈ 21 പിരമിഡ് യുദ്ധം

    [തിരുത്തുക]

    സൈന്യത്തിൽ ഒരു നല്ലപങ്കും വലിയ കപ്പലുകളും അലക്സാൻഡ്രിയയിൽ നിർത്തി, നെപ്പോളിയൻ ബാക്കി സൈന്യത്തോടൊപ്പം കെയ്റോയിലേക്കു നീങ്ങി. വഴിക്കു വെച്ച് , മംലൂക്ക് സൈന്യത്തിന്റെ ആക്രമണത്തിന് ഇരയായെങ്കിലും നെപോളിയൻ അതിസമർഥമായി അവരെ പരാജയപ്പെടുത്തി[72].ഈജിപ്ത് ഫ്രഞ്ച് അധീനതയിലായി. നെപ്പോളിയൻ താവളം ഉറപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി[73].

    1798 ഓഗസ്റ്റ് നൈൽയുദ്ധം

    [തിരുത്തുക]

    ഓഗസ്റ്റ് ഒന്നിന് അപ്രതീക്ഷിതമായി ബ്രിട്ടീഷ് നാവികമേധാവി നെൽസൺ അലെക്സാൻഡ്രിയയിൽ നങ്കുരമിട്ടിരുന്ന ഫ്രഞ്ചു കപ്പലുകളെ ആക്രമിച്ചു[74]. ഫ്രഞ്ചു സൈന്യം ചെറുത്തു നിന്നെങ്കിലും പതിനഞ്ചു മണിക്കൂർ നീണ്ടു നിന്ന ഏറ്റുമുട്ടലിനുശേഷം ഫ്രഞ്ചു നാവികശേഷി നാമവശേഷമായി[75].നെപോളിയനും സൈന്യവും പുറത്തു കടക്കാൻ വഴിയില്ലാതെ ഈജിപ്തിൽ അകപ്പെട്ടു പോയി. ഈയവസരം മുതലെടുത്ത് ബ്രിട്ടൻ ഫ്രഞ്ചു റിപബ്ലിക്കിനെതിരെ യൂറോപ്പിൽ സൈനികനീക്കങ്ങൾ തുടങ്ങി. മാത്രമല്ല റഷ്യയേയും തുർക്കി സുൽത്താനേയും സിറിയൻ ഭരണാധികാരിയേയും നെപോളിയനെതിരെ പ്രകോപിപ്പിക്കാൻ ബ്രിട്ടനു കഴിഞ്ഞു[76].

    1799 ജനവരി-മെയ് :-സിറിയയിലേക്ക്

    [തിരുത്തുക]
    ഈജിപ്ത്- സിറിയ കിടപ്പ്

    1799 ജനവരി ആദ്യത്തിൽ,എൽ അറിഷ് എന്ന അതിർത്തി പട്ടണം സിറിയൻ സേന പിടിച്ചടുത്തതറിഞ്ഞ് നെപ്പോളിയന്റെ സൈന്യം ഈജിപ്ത്- സിറിയൻ അതിർത്തിയിലേക്കു നീങ്ങി[77]. എൽ അറീഷ് തിരിച്ചു പിടിച്ചശേഷം ഫ്രഞ്ചു സൈന്യം വടക്കോട്ടു ഗാസ ലക്ഷ്യമാക്കി മുന്നേറി. അവിടെ താവളമടിച്ചിരുന്ന ശത്രുസൈന്യത്തെ പരാജയപ്പെടുത്തി. പക്ഷെ അപകടങ്ങൾ ഇരട്ടിക്കുകയായിരുന്നു. ഇംഗ്ലീഷു നാവികസേന മധ്യധരണ്യാഴിയിലും തുർക്കിയുടേയും റഷ്യയുടേയും സൈന്യങ്ങൾ തീരപ്രദേശങ്ങളിലും ജാഗ്രതയോടെ കാവൽ നിന്നു[78].സൗഹൃദരഹിതമായ മരുഭൂപ്രദേശങ്ങൾ താണ്ടി, വളരെ കഷ്ടപ്പെട്ട് ഫ്രഞ്ചു സൈന്യം മാർച്ച് 3-ന് തീരപ്പട്ടണമായ ജാഫയിലെത്തി. അവിടെ താവളമടിച്ചിരുന്ന തുർക്കി സൈന്യവുമായി അതിഘോരമായ ഏറ്റുമുട്ടലുണ്ടായി. യുദ്ധത്തടവുകാരെ ഇരു ചേരികളും നിർദ്ദയം കശാപ്പു ചെയ്തു.[79]. യുദ്ധത്തിൽ നിർണായകവിജയം ഇരു കക്ഷികൾക്കും അവകാശപ്പെടാനായില്ല. സിറിയയുടെ ശക്തി കേന്ദ്രമായിരുന്ന അക്ര് കോട്ടയിലേക്ക്[80] മുന്നേറാൻ നെപോളിയൻ നിശ്ചയിച്ചു[81]. ഇതിനകം പട്ടാളക്കാമ്പുകളിൽ മാരകമായ പ്ലേഗു പടർന്നു പിടിച്ചു[82]. കോട്ടക്കു പുറത്തുള്ള തുർക്കി സൈന്യത്തെ നെപ്പോളിയന്റെ സൈന്യത്തിനു പരാജയപ്പെടുത്താനായി. പക്ഷെ കോട്ട കീഴടക്കാനായില്ല[83]. 60 ദിവസത്തെ ഉപരോധം നിഷ്ഫലമായശേഷം ഫ്രഞ്ചു സൈന്യം കെയ്റോയിലേക്കു തിരികെപ്പോന്നു[84],[85].

    1799ജൂലൈ 25- അബുകീർ യുദ്ധം

    [തിരുത്തുക]

    തുർക്കി-മാമുലെക്, സൈന്യങ്ങൾ ബ്രിട്ടീഷ് -റഷ്യൻ നാവിക സൈന്യങ്ങളുടെ അകമ്പടിയോടെ അബുകീർ തീരത്തിറങ്ങിയതറിഞ്ഞ്, നെപോളിയനും സൈന്യവും കെയ്റോയിൽ നിന്ന് പുറപ്പെട്ടു[86],. അതിശീഘ്രവും ആകസ്മികവുമായ ആക്രമണത്തിലൂടെ വമ്പിച്ച ശത്രുസൈന്യത്തെ തോല്പിക്കാൻ നെപോളിയനു കഴിഞ്ഞു[87],[88]. എങ്കിലും ഓഗസ്റ്റിൽ ഇന്ത്യയിലേക്കുള്ള പദ്ധതി ഉപേക്ഷിച്ച് നെപ്പോളിയൻ പാരിസിലേക്കു മടങ്ങി. കാരണം ഫ്രാൻസിലെ റിപബ്ലിക്കൻ ഭരണകൂടം അതിസങ്കീർണമായ രാഷ്ട്രീയപ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന സമയമായിരുന്നു അത്.

    1798-1800 അമേരിക്കൻ കോളണികളുമായുള്ള സംഘർഷം

    [തിരുത്തുക]

    ബ്രിട്ടന്റെ മേൽക്കോയ്മക്കെതിരായുള്ള അമേരിക്കൻ കോളണികളുടെ സ്വാതന്ത്യസമരത്തിൽ (1775-1783 ), ഫ്രാൻസ് അമേരിക്കൻ പക്ഷത്തായിരുന്നു. ബ്രിട്ടനുമായി കാലകാലമായി നിലനിന്നുവന്ന ശത്രുത കൊണ്ടും ആ അടുത്തകാലത്ത് സപ്തവത്സരയുദ്ധത്തിൽ പിണഞ്ഞ നാശനഷ്ടങ്ങൾക്ക് പ്രതികാരം ചെയ്യാനുമായിട്ടാണ് ലൂയി പതിനാറാമന്റെ ഫ്രാൻസ് അമേരിക്കക്ക് സാമ്പത്തിക സഹായവും സൈനികസഹായവും നല്കിയത്. ഫ്രാൻസിന്റെ സഹായം കോളണികളുടെ വിജയത്തിന്റെ നിർണായകഘടകമായിരുന്നു. [89],[90].അമേരിക്കൻ കോളണികളും ഫ്രാൻസും തമ്മിൽ സഖ്യക്കരാറുകൾ ഉണ്ടായി[91]1783-ലെ പാരിസ് ഉടമ്പടിയിലൂടെയാണ് കോളണികളുടെ സ്വാതന്ത്യം ബ്രിട്ടൻ അംഗീകരിച്ചു കൊടുത്തത് [92].അമേരിക്കൻ കോളണികൾക്ക് ഉദാരമായി സഹായം ചെയ്തതുകൊണ്ട് ഫ്രാൻസിന് കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടായില്ലെന്നു മാത്രമല്ല അമിതമായ ഋണബാദ്ധ്യതകൾ ഉണ്ടാവുകയും ചെയ്തു. ഈ ഋണബാദ്ധ്യതകൾ ഫ്രഞ്ചു വിപ്ലവത്തിനു കാരണമായെന്നും പറയപ്പെടുന്നു. 1792-ൽ ലൂയി പതിനാറാമൻ ഗില്ലോട്ടിന് ഇരയായി. 1794-ൽ അമേരിക്കൻ കോളണികൾ ബ്രിട്ടനുമായി വാണിജ്യക്കരാറിലേർപ്പെട്ടു. ജേ കരാർ എന്നറിയപ്പെട്ട ഈ കരാറനുസരിച്ച് ആംഗ്ലോ-ഫ്രഞ്ച് സംഘർഷങ്ങളിൽ അമേരിക്ക നിഷ്പക്ഷത പാലിക്കണമെന്ന നിബന്ധനയുണ്ടായിരുന്നു[93]. ഫ്രാൻസുമായി മുമ്പുണ്ടായിരുന്ന സൗഹൃദക്കരാർ ലൂയി പതിനാറാമനുമായിട്ടായിരുന്നെന്നും , രാജാവില്ലാതെ വന്ന സ്ഥിതിക്ക് ആ കരാറിന് സാധുതയില്ലെന്നുമായിരുന്നു അമേരിക്കയുടെ നിലപാട്. ഇത് ഫ്രഞ്ചു റിപബ്ലിക്കിനെ രോഷം കൊള്ളിച്ചു.അമേരിക്കയുമായി പ്രത്യക്ഷമായ യുദ്ധം പ്രഖ്യപിച്ചില്ലെങ്കിലും ഇരു രാജ്യങ്ങളിലേയും നാവികസേനകൾ പലയിടത്തും വെച്ച് ഏറ്റുമുട്ടി. [94],[95]. ഒടുവിൽ നെപോളിയൻ ഒന്നാം കൗൺസിലായി അധികാരമേറ്റ ശേഷം,1800 സപ്റ്റമ്പർ 30നു നടന്ന ഉടമ്പടിയലൂടെ ഇരു രാജ്യങ്ങളും പരസ്പര ധാരണയിലെത്തി[96]

    രണ്ടാം സൈനികക്കൂട്ടായ്മ

    [തിരുത്തുക]
    ഒസ്ട്രാഷ് യുദ്ധം

    പശ്ചാത്തലം ഒസ്ട്രാഷ് യുദ്ധം 1799 March

    [തിരുത്തുക]

    1798-അവസാനഘട്ടങ്ങളിൽ കാപോഫോർമിയ ഉടമ്പടിയിൽ വിള്ളലുകൾ ഏർപ്പെട്ടു തുടങ്ങിയിരുന്നു. ഓസ്ട്രിയയേയും റഷ്യയേയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പുതിയൊരു കൂട്ടായ്മക്ക് രൂപം കൊടുക്കാൻ ബ്രിട്ടനും പരിശ്രമിച്ചു[97],[98]. റഷ്യയുമായുള്ള കൂട്ടായ്മ ആദ്യം നെപോളിയനെതിരെ ഈജിപ്തിൽ പ്രാവർത്തികമായി. ബ്രിട്ടൻ ഓസ്ട്രിയയെ സ്വാധീനിച്ചത് സാമ്പത്തികസഹായം നല്കിയാണ്. വായ്പക്കരാറിലെ പ്രധാന നിബന്ധനകളിലൊന്ന് ബ്രിട്ടന്റെ അറിവോ സമ്മതമോ ഇല്ലാതെ ഓസ്ട്രിയ ഫ്രഞ്ചു റിപ്പബ്ലിക്കുമായി യാതൊരുവിധ ഒത്തുതീർപ്പും നടത്തുകയില്ല എന്നായിരുന്നു[99]. 1799-ന്റെ തുടക്കത്തിൽ ഓസ്ട്രിയൻ സൈന്യം ആൽപ്സ് ചുരങ്ങൾ വഴി ഇറ്റലിയിലേക്കു നീങ്ങി[100]. ഈ നീക്കത്തെ ഫ്രഞ്ച് ജനറൽ ജോർഡാന്റെ നേതൃത്വത്തിലുള്ള പട്ടാളം തടഞ്ഞു[101]. ഓസ്ടിയൻ-ഇറ്റാലിയൻ പട്ടാളങ്ങൾ വീണ്ടും കൂട്ടുചേരുന്നതിനുള്ള സാഹചര്യങ്ങൾ ഒഴിവാക്കാനായിട്ടായിരുന്നു ഈ നടപടി. ഓസ്ട്രിയൻ പട്ടാളമേധാവി ആർച്ച് ഡ്യൂക് ചാൾസ് ഒസ്ട്രാഷിൽ വെച്ച് ഫ്രഞ്ചു സൈന്യത്തെ പരാജയപ്പെടുത്തി[102].റഷ്യൻ ജനറൽ സുവാറോവിന്റെ സൈന്യം ഇറ്റലിയിലെ പല പ്രവിശ്യകളും കീഴ്പെടുത്തി[103],[104]. . ഓസ്ട്രാഷ്- ഈജിപ്ഷ്യൻ വിജയങ്ങൾ കൂട്ടായ്മയെ ശക്തിപ്പെടുത്തി.

    1799 Aug.-Nov. ആംഗ്ലോ-റഷ്യൻ പരാജയങ്ങൾ

    [തിരുത്തുക]

    കല്ലാൻട്സൂഗ്, ആൺഹെം, ക്രാബ്ബെൻഡം, ബെർഗൻ, അൽക്മർ, കാസ്ട്രികം എന്നിവിടങ്ങളിൽ വെച്ചു നടന്ന പോരുകളിൽ സഖ്യകക്ഷികൾത്ത് ചെറിയ നേട്ടങ്ങങ്ങൾ ഉണ്ടായെങ്കിലും ഒടുവിൽ റിപബ്ലിക്കൻ സൈന്യം വിജയം നേടിയെടുത്തു[105],[106] . അതേ സമയത്ത് നവമ്പർ ഒമ്പതിന് ഫ്രാൻസിൽ നെപോളിയൻ കൗൺസിൽ മുഖ്യനായി പദവിയേറ്റു.

    1800 മാരംഗോ(ജൂൺ 14), ഹോൺലിൻഡൻ(ഡിസമ്പർ 3) യുദ്ധങ്ങൾ

    [തിരുത്തുക]

    ഫീൽഡ് മാർഷൽ ക്രേയുടെ കീഴിൽ ഓസ്ട്രിയൻ സൈന്യം മൂന്നായി പിരിഞ്ഞ് ഒരു വിഭാഗം മെയിനിലും മറ്റൊരു വിഭാഗം ടൈറോളിലും മൂന്നാമത്തേത് ഇവ രണ്ടിനുമിടക്കായി ബ്ലാക് ഫോറസ്റ്റിലും നിലകൊണ്ടു. ഫ്രഞ്ചു സൈന്യവും മൂന്നായി പിരിഞ്ഞ് സ്വിസ് പ്രവിശ്യകളിലും, റൈൻ നദിയുടെ കിഴക്കെ കരയിൽ ഉടനീളവും കിഴക്കൻ-വടക്കു കിഴക്കൻ അതിർത്തിയിലുമായിൽ നിലയുറപ്പിച്ചു [107],[108]. ഏപ്രിലിൽ ജനറൽ മെലാസിന്റെ നേതൃത്വത്തിൽ ഓസ്ട്രിയൻ സൈന്യം വീണ്ടും ആൽപ്സിനപ്പുറത്ത് ജെനോവയിലേക്കു നീക്കമാരംഭിച്ചു[109]. അലെസ്സാൻഡ്രിയയിൽ താവളമടിച്ച ഓസ്ട്രിയൻ സൈന്യത്തെ നെപോളിയന്റേയും ഡിസൈയുടേയും ഫ്രഞ്ചു സൈന്യം വളഞ്ഞു.മാരംഗോ എന്ന സ്ഥലത്തു വെച്ച് ഇരു സൈന്യങ്ങളും ഏറ്റുമുട്ടി[110].പന്ത്രണ്ടു മണിക്കൂർ നീണ്ടു നിന്ന പോരാട്ടത്തിൽ ഓസ്ട്രിയൻ സൈന്യം വലിയ നാശനഷ്ടങ്ങളോടെ പരാജയം സമ്മതിച്ചു പിന്മാറി[111],[112]. ഫ്രഞ്ചു സൈനിക മേധാവി ഡിസൈ യുദ്ധക്കളത്തിൽ വെച്ച് മരിച്ചു[113]. ഓസ്ട്രിയ യുദ്ധം നിറുത്തലിനുള്ള ചർച്ചക്ക് തയ്യാറായെങ്കിലും സംഗതികൾ നീട്ടിക്കൊണ്ടു പോയി[114]. ബ്രിട്ടന്റെ സമ്മതമില്ലാതെ കരാറിലൊപ്പുവെക്കാൻ ഓസ്ട്രിയക്ക് കഴിയുമായിരുന്നില്ല[115]. ശൈത്യകാലം തുടങ്ങിയാൽ, മഞ്ഞു വീഴ്ച കാരണം ആൽപ്സ് ദുർഗമമാവുമെന്നും ഫ്രഞ്ചു സൈന്യത്തിന് ഓസ്ട്രിയയിലെത്താൻ ആവില്ലെന്നായിരുന്നു ഓസ്ട്രിയയുടെ കണക്കുകൂട്ടൽ[116]. എന്നാൽ ആ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് മോറോയുടെ നേതൃത്വത്തിൽ ഫ്രഞ്ചു സൈന്യം ഡിസമ്പറിൽ ഹോൺലിൻഡനിലെത്തി ഓസ്ട്രിയൻ സൈന്യത്തെ നിശ്ശേഷം പരാജയപ്പെടുത്തി[117].

    1801 മാർച്ച് ഈജിപ്ത്

    [തിരുത്തുക]
    1801 മാർച്ച് അലെക്സാൻഡ്രിയാ യുദ്ധം സൈനിക നീക്കങ്ങൾ

    1799 ഓഗസ്റ്റിൽ നെപോളിയൻ തിടുക്കപ്പെട്ട് പാരിസിലേക്കു പോയതില്പിന്നെ ഈജിപ്തിലെ ഫ്രഞ്ചുസൈന്യത്തിന്റെ നില മോശമായിരുന്നു. ഈ അവസരം മുതലെടുക്കാനായി ബ്രിട്ടീഷ് സൈന്യം കൂടുതൽ യുദ്ധക്കോപ്പുകളോടെ അലെക്സാൻഡ്രിയയിലെത്തി. മേജർ അബെർക്രോംബിയുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷു സേന ഫ്രഞ്ചു സൈന്യത്തെ പരാജയപ്പെടുത്തി, ഈജിപ്ത് കൈവശപ്പെടുത്തി[118].

    രണ്ടാം സൈനികക്കൂട്ടായ്മയുടെ അന്ത്യം

    [തിരുത്തുക]

    1801 ഫെബ്രുവരി ലൂണെവിൽ ഉടമ്പടി

    [തിരുത്തുക]

    1801 ഫെബ്രുവരി 9-ന് ഓസ്ട്രിയയും ഫ്രാൻസും ലൂണെവിൽ ഉടമ്പടിയിൽ ഒപ്പു വെച്ചു. ഇതനുസരിച്ച് ഫ്രാൻസിന്റെ അതിർത്തി റൈൻ നദിയാണെന്ന് ഓസ്ട്രിയ അംഗീകരിച്ചു. , കാംപോപോർമിയ കരാർ പൂർണമായും പാലിക്കുമെന്ന് ഉറപ്പു നല്കി, ജർമൻ പ്രവിശ്യകൾ കൈയൊഴിഞ്ഞു, ബറ്റാവിയ, ഹെൽവെറ്റിയ ലിഗ്വാറിയ, സിസ്ആൽപൈൻ, റിപബ്ലിക്കുകളെ അംഗീകരിച്ചു.

    യൂറോപ് 1801

    റഷ്യ,പ്രഷ്യ, സ്വീഡൻ, ഡെന്മാർക്ക് എന്നീ രാജ്യങ്ങൾ ഫ്രാൻസുമായി വാണിജ്യ-സൗഹൃദ ബന്ധങ്ങൾ(League of Armed Neutrality) സ്ഥാപിച്ചതിനെതിരായി ബ്രിട്ടീഷു നാവികപ്പട ഉപരോധം ആരംഭിച്ചു[119]. ഫ്രാൻസിന് അനുകൂലമായ [റഷ്യൻ-പ്രഷ്യൻ-ഡാനിഷ് -സ്വീഡിഷ്] കൂട്ടായ്മയിൽ[120] പിളർപ്പുകളുണ്ടാക്കുന്നതിന്റെ ഭാഗമായാണ് 1801 ഏപ്രിലിൽ കോപ്പൻഹേഗൻ തുറമുഖത്ത് നങ്കുരമിട്ടിരുന്ന ഡാനിഷ്-സ്വീഡിഷ് യുദ്ധക്കപ്പലുകളെ അഡ്മിറൽ നെൽസൺന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് നാവികസൈന്യം തകർത്തുതരിപ്പണമാക്കിയത് [121]. സ്വീഡിഷ് -ഡാനിഷ് ഭരണാധികാരികളുമായി ബ്രിട്ടൻ വെടിനിർത്തൽ കരാറിലൊപ്പുവെച്ചു. ഇത് റഷ്യയെ പ്രകോപിപ്പിച്ചേക്കുമെന്നും ആംഗ്ലോ-റഷ്യൻ സംഘർഷത്തിന് കാരണമായേക്കുമെന്നും ബ്രിട്ടന് ആശങ്കയുണ്ടായിരുന്നു[122].

    1802 മാർച്ച് അമിയേ ഉടമ്പടി

    [തിരുത്തുക]

    നിഷ്പക്ഷരാഷ്ട്രങ്ങളായിരുന്ന ഡെൻമാർക്കിനേയും സ്വീഡനേയും ബ്രിട്ടീഷ് നാവികപ്പട ആക്രമിച്ചത് യൂറോപ്പിലാകമാനം വിദ്വേഷമുയർത്തി. ബ്രിട്ടീഷു ജനതക്കും ഇത് അരോചകമായി. [123]. യൂറോപ്പിൽ സമാധാനവും ശാന്തിയും നിലനിർത്താനായി നെപോളിയൻ സൗഹൃദ പ്രസ്താവം മുന്നോട്ടു വെച്ചപ്പോൾ ബ്രിട്ടൻ വഴങ്ങി[124]. ഫ്രാൻസ്, ബ്രിട്ടൻ, ബറ്റാവിയ, സ്പെയിൻ എന്നീ രാജ്യങ്ങൾ ഒപ്പു വെച്ചു[125],[126].ഫ്രാൻസ് എല്ലാ യൂറോപ്യൻ രാജ്യങ്ങളുമായും സൗഹൃദം സ്ഥാപിച്ചതോടെ രണ്ടാം സൈനികക്കൂട്ടായ്മയും അവസാനിച്ചു. അമിയേ ഉടമ്പടിയിലെ പ്രധാന ഉപാധി ഫ്രാൻസും ബ്രിട്ടനും മാൾട്ടയിൽ നിന്ന് ഒഴിഞ്ഞുപോകണമെന്നായിരുന്നു. ബ്രിട്ടൻ അർധമനസ്സോടെ ഇതിനു സമ്മതിച്ചെങ്കിലും അതിനുള്ള നടപടികളൊന്നും എടുത്തില്ല[127]. പിന്നീട് പല കാരണങ്ങളും ചൂണ്ടിക്കാട്ടി 1803 മെയ് 18-ന് ബ്രിട്ടൻ ഫ്രാൻസിനോട് യുദ്ധം പ്രഖ്യാപിച്ചു[128].

    തുടർച്ച: നെപോളിയന്റെ യുദ്ധങ്ങൾ

    [തിരുത്തുക]

    ലൂണെവിൽ- അമിയേ സമാധാന ഉടമ്പടികൾ ഫ്രാൻസിലെന്നല്ല, യൂറോപ്പിലാകമാനം ശാന്തിയും സമാധാനവും ഉറപ്പാക്കുമെന്നായിരുന്നു പ്രതീക്ഷ. നെപോളിയന്റെ ജനപ്രിയത അനേക മടങ്ങ് വർദ്ധിച്ചു. കഴിവുറ്റ ഭരണാധികാരിയും രാഷ്ട്രതന്ത്രജ്ഞനുമായ നെപോളിയൻ ആജീവനാന്തം തങ്ങളുടെ മുഖ്യ കൗണസിലറായിരിക്കണമെന്ന് ഫ്രഞ്ചു ജനത ജനഹിതപരിശോധനയിൽ തെളിവാക്കി[129]. ജനപ്രതിനിധി സഭകളും ഭരണഘടന വേണ്ടവിധത്തിൽ ഭേദഗതി ചെയ്ത് 1802 ഓഗസ്റ്റിൽ നെപോളിയനെ ഈ പദവിയിലേക്കുയർത്തി[130]. ഇതിനുശേഷം അയൽ രാജ്യങ്ങളുമായി ഫ്രാൻസിനു പൊരുതേണ്ടി വന്ന യുദ്ധങ്ങൾ നെപോളിയന്റെ യുദ്ധങ്ങൾ എന്നറിയപ്പെടുന്നു.

    .

    1. The Austrian Netherlands and the Duchy of Milan were under direct Austrian rule. Many other Italian states, as well as other Habsburg ruled states such as the Grand Duchy of Tuscany, had close ties with the Habsburgs.
    2. 2.0 2.1 Neutral following the Treaty of Basel in 1795.
    3. 3.0 3.1 Became the United Kingdom of Great Britain and Ireland on 1 January 1801.
    4. Virtually all of the Italian states, including the neutral Papal States and the Republic of Venice, were conquered following Napoleon's invasion in 1796 and became French satellite states.
    5. Most forces fled rather than engaging the invading French army. Allied with France in 1795 as the Batavian Republic following the Peace of Basel.
    6. War against Austria was actually announced in the National Assembly by then King Louis XVI of the French on 20 April 1792 while the kingdom still existed in name. (Constitutional) monarchy was suspended on 10 August following the assault on the Tuileries, and abolished 21 September 1792
    7. Started the Irish Rebellion of 1798 against British rule.
    8. Arrived in France following the abolition of the Polish-Lithuanian Commonwealth after the Third Partition in 1795.
    9. Re-entered the war as an ally of France after signing the Second Treaty of San Ildefonso.
    10. Officially neutral but Danish fleet was attacked by Great Britain at the Battle of Copenhagen.

    അവലംബം

    [തിരുത്തുക]
    1. AlisonI, പുറം. 258-59.
    2. AlisonI, പുറം. 269-71.
    3. AlisonI, പുറം. 271-2.
    4. AlisonI, പുറം. 273-4.
    5. AlisonI, പുറം. 66,285.
    6. AlisonI, പുറം. 275.
    7. AlisonI, പുറം. 274-5.
    8. AlisonI, പുറം. 265,269-270.
    9. AlisonI, പുറം. 277.
    10. AlisonI, പുറം. 279.
    11. 11.0 11.1 11.2 AlisonI, പുറം. 276-7.
    12. AlisonI, പുറം. 278-9.
    13. യൂറോപ്പിലെ സ്ഥിതി: ഫ്രഞ്ചു വിപ്ലവകാലത്ത്
    14. Alison, പുറം. 18-24.
    15. Nigel Aston (2002). Christianity and Revolutionary Europe, 1750-1830:New Approaches to European History. Cambridge University Press. ISBN 9780521465922.
    16. യൂറോപ്പിലെ സ്ഥിതി: ഫ്രഞ്ചു വിപ്ലവകാലത്ത്
    17. 17.0 17.1 Abbott1, പുറം. 87.
    18. AbbottI, പുറം. 290.
    19. AlisonI, പുറം. 96-100,277.
    20. George James HILL (M.A.) (1856). The Story of the War in La Vendée and the Little Chouannerie . {{cite book}}: External link in |title= (help)
    21. വെൻഡീ യുദ്ധങ്ങൾ 1793-99
    22. വെൻഡിയിലെ ഹത്യാകാണ്ഡം
    23. വെൻഡിയിലെ യുദ്ധചരിത്രം
    24. Abbott1, പുറം. 50-51.
    25. Khull, പുറം. 40.
    26. BainesI, പുറം. 89.
    27. Abbott1, പുറം. 51-55.
    28. BainesI, പുറം. 19-20.
    29. GiffordI, പുറം. 15-16.
    30. Conge, പുറം. 56.
    31. പിൽനിറ്റ്സ് പ്രഖ്യാപനം- ശേഖരിച്ചത് 8 ഓഗസ്റ്റ് 2015
    32. AlisonI, പുറം. 287.
    33. 33.0 33.1 BainesI, പുറം. 24.
    34. "ഫ്രാൻസിൽ രാജവാഴ്ചയുടെ അന്ത്യം". Archived from the original on 2009-03-29. Retrieved 2009-03-29.
    35. BainesI, പുറം. 41.
    36. BainesI, പുറം. 50-55.
    37. BainesI, പുറം. 50.
    38. DumouriezI, പുറം. 63-74.
    39. BainesI, പുറം. 57.
    40. 40.0 40.1 Khull, പുറം. 34.
    41. BainesI, പുറം. 60.
    42. BainesI, പുറം. 70,71.
    43. BainesI, പുറം. 75.
    44. 44.0 44.1 Abbott1, പുറം. 77.
    45. Khull, പുറം. 36.
    46. AlisonI, പുറം. 284.
    47. Abbott1, പുറം. 78,83.
    48. BainesI, പുറം. 84.
    49. BainesI, പുറം. 106.
    50. François Furet, Mona Ozouf (1989). A Critical Dictionary of the French Revolution, p.151. Harvard University Press. ISBN 9780674177284.
    51. BainesI, പുറം. 102-4,144.
    52. Owen Connelly (2012). The Wars of the French Revolution and Napoleon, 1792–1815 Warfare and History, p.71. Routledge. ISBN 9781134552894.
    53. 53.0 53.1 BainesI, പുറം. 164.
    54. Abbott1, പുറം. 84.
    55. Abbott1, പുറം. 86.
    56. BainesI, പുറം. 160-61.
    57. BainesI, പുറം. 162.
    58. Abbott1, പുറം. 96,114.
    59. BainesI, പുറം. 159.
    60. Abbott1, പുറം. 105,109.
    61. Abbott1, പുറം. 113.
    62. Abbott1, പുറം. 117.
    63. Abbott1, പുറം. 129.
    64. BainesI, പുറം. 163.
    65. BainesI, പുറം. 173-74.
    66. Abbott1, പുറം. 125-143.
    67. BainesI, പുറം. 199.
    68. Abbott1, പുറം. 160.
    69. Abbott1, പുറം. 170.
    70. Abbott1, പുറം. 170,174.
    71. Abbott1, പുറം. 181.
    72. Abbott1, പുറം. 191-197.
    73. Abbott1, പുറം. 198-99.
    74. BainesI, പുറം. 206-208.
    75. Abbott1, പുറം. 200-202.
    76. Abbott1, പുറം. 205-206.
    77. Abbott1, പുറം. 208.
    78. Abbott1, പുറം. 211.
    79. Abbott1, പുറം. 212-14.
    80. BainesI, പുറം. 272.
    81. Abbott1, പുറം. 212-15.
    82. Abbott1, പുറം. 216.
    83. Abbott1, പുറം. 220.
    84. Abbott1, പുറം. 223-228.
    85. BainesI, പുറം. 275.
    86. Abbott1, പുറം. 233.
    87. Abbott1, പുറം. 234-5.
    88. BainesI, പുറം. 276-77.
    89. . France Allied with American Colonies [പ്രവർത്തിക്കാത്ത കണ്ണി]
    90. The French Alliance ,accessed August 14, 2015
    91. Treaties and Other International Agreements of the United States of America 1776-1949-p763-776,777-780. accessed 14 Aug.2015
    92. Lee Jedson (2006). The Treaty of Paris, 1783: A Primary Source Examination of the Treaty that Recognized American Independence-preview accessed 14 Aug.2015. The Rosen Publishing Group. ISBN 9781404204416.
    93. Debra J. Allen (2012). Historical Dictionary of U.S. Diplomacy from the Revolution to Secession Historical Dictionaries of Diplomacy and Foreign Relations:p141 preview accessed 14 Aug.2015. Scarecrow Press. ISBN 9780810878952.
    94. "The US Coast Guard History: accessed 14 Aug.2015". Archived from the original on 2013-09-28. Retrieved 2015-08-14.
    95. Quasi War accessed 14 August 2015
    96. Treaties and Other International Agreements of the United States of America 1776-1949 p801-811 accessed 14 Aug.2015,
    97. BainesI, പുറം. 278,.
    98. Alison, പുറം. 114-5.
    99. AbbottI, പുറം. 332.
    100. BainesI, പുറം. 324.
    101. Alison, പുറം. 115.
    102. Alison, പുറം. 115-116.
    103. Alison, പുറം. 117-123.
    104. AbbottI, പുറം. 294.
    105. BainesI, പുറം. 278-283.
    106. Alison, പുറം. 125.
    107. Alison, പുറം. 133.
    108. AbbottI, പുറം. 310-320.
    109. Alison, പുറം. 135.
    110. Alison, പുറം. 139.
    111. Alison, പുറം. 140-41.
    112. AbbottI, പുറം. 320-330.
    113. Alison, പുറം. 140.
    114. AbbottI, പുറം. 333-4.
    115. AbbottI, പുറം. 335.
    116. Alison, പുറം. 141.
    117. Alison, പുറം. 144-148.
    118. BainesI, പുറം. 348-356.
    119. BainesI, പുറം. 332-334.
    120. BainesI, പുറം. 335.
    121. AbbottI, പുറം. 354.
    122. BainesI, പുറം. 335-6.
    123. AbbottI, പുറം. 356.
    124. AbbottI, പുറം. 357-8.
    125. BainesI, പുറം. 361-4.
    126. AbbottI, പുറം. 361.
    127. AbbottI, പുറം. 398.
    128. AbbottI, പുറം. 403.
    129. AbbottI, പുറം. 388.
    130. AbbottI, പുറം. 389.