Jump to content

ജെനോവ

Coordinates: 44°24′40″N 8°55′58″E / 44.41111°N 8.93278°E / 44.41111; 8.93278
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെനോവ Genoa

Genova  (Italian)
Zêna  (language?)
Comune di Genova
A collage of Genoa, clockwise from top left: Lighthouse of Genoa, Piazza De Ferrari, Galleria Mazzini, Brigata Liguria Street, view of San Teodoro from Port of Genoa
A collage of Genoa, clockwise from top left: Lighthouse of Genoa, Piazza De Ferrari, Galleria Mazzini, Brigata Liguria Street, view of San Teodoro from Port of Genoa
പതാക ജെനോവ Genoa
Flag
ഔദ്യോഗിക ചിഹ്നം ജെനോവ Genoa
Coat of arms
CountryItaly
RegionLiguria
ഭരണസമ്പ്രദായം
 • MayorMarco Bucci ([[List of political parties in Italy|Centre-Right]])
വിസ്തീർണ്ണം
 • ആകെ240.29 ച.കി.മീ.(92.78 ച മൈ)
ഉയരം
20 മീ(70 അടി)
ജനസംഖ്യ
 (1 January 2018)
 • ആകെ5,80,097
 • ജനസാന്ദ്രത2,400/ച.കി.മീ.(6,300/ച മൈ)
Demonym(s)Genovese
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)
Postal code
16121-16167
Dialing code010
Patron saintJohn the Baptist
Saint dayJune 24
വെബ്സൈറ്റ്www.comune.genova.it
Official nameGenoa: Le Strade Nuove and the system of the Palazzi dei Rolli
CriteriaCultural: (ii)(iv)
Reference1211
Inscription2006 (30-ആം Session)
Area15.777 ഹെ (38.99 ഏക്കർ)
Buffer zone113 ഹെ (280 ഏക്കർ)

ഇറ്റലിയിലെ ലിഗ്വാറയുടെ തലസ്ഥാനവും ഇറ്റലിയിലെ ഏറ്റവും വലിയ ആറാമത്തെ നഗരവുമാണ് ജെനോവ (Genoa (/ˈɛnə/ JEN-oh-ə; ഇറ്റാലിയൻ: Genova [ˈdʒɛːnova]  ( കേൾക്കുക); ഫലകം:Lang-lij ഫലകം:IPA-lij; English, historically, and ലത്തീൻ: Genua)


ലിഗൂറിയൻ കടലിലെ ഗൾഫ് ഒഫ് ജെനോവയുടെ തീരത്തായി സ്ഥിതിചെയ്യുന്ന ഇത് മദ്ധ്യധരണ്യാഴിയിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖങ്ങളിൽ ഒന്നാണ്. ഇറ്റലിയിലെയും മദ്ധ്യധരണ്യാഴിയിലെയും ഏറ്റവും തിരക്കേറിയ തുറമുഖമായ ജെനോവ യൂറോപ്യൻ യൂണിയനിലെ പന്ത്രണ്ടാമത്തെ തിരക്കേറിയ തുറമുഖവുമാണ് .[1][2]

വടക്കുപടിഞ്ഞാറൻ ഇറ്റലിയിലെ മിലാൻ-ടൂറിൻ-ജെനോവ വ്യാവസായിക ത്രികോണത്തിന്റെ തെക്കേ അറ്റത്തുള്ള ജെനോവ രാജ്യത്തെ പ്രധാന സാമ്പത്തിക കേന്ദ്രങ്ങളിലൊന്നാണ്.[3][4] പത്തൊൻപതാം നൂറ്റാണ്ട് മുതൽ നഗരത്തിൽ വൻ കപ്പൽശാലകളും സ്റ്റീൽ ഫാക്ടറികളും പ്രവർത്തിച്ചുവരുന്നു. 1407 ൽ സ്ഥാപിതമായതും, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ബാങ്കുകളിൽ ഒന്നായതുമായ ബാങ്ക് ഓഫ് സെൻറ് ജോർജ് പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യം മുതൽ നഗരത്തിന്റെ അഭിവൃദ്ധിയിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.[5][6]

ഭൂമിശാസ്ത്രം

[തിരുത്തുക]

ലിഗൂറിയൻ കടലിനും അപെന്നൈൻ പർവതനിരകൾക്കും ഇടയിൽ സ്ഥിതിചെയ്യുന്ന 243 ച. �കിലോ�ീ. (94 ച മൈ) വിസ്തൃതിയുള്ള സ്ഥലമാണ്. ജെനോവയെ 5 പ്രധാന മേഖലകളായി തിരിച്ചിരിക്കുന്നു: മധ്യഭാഗം, പടിഞ്ഞാറ്, കിഴക്ക്, പോൾസെവെറ(Polcevera), ബിസാഗ്നോ വാലി(Bisagno Valley).

Camogliകാമോഗ്ലി, പോർട്ടോഫിനോ എന്നീ പ്രശസ്തമായ രണ്ട് ലിഗൂറിയൻ വിനോദസഞ്ചാരകേന്ദ്രങ്ങൾ ജെനോവക്ക് സമീപമായി സ്ഥിതിചെയ്യുന്നു. . ജെനോവയിലെ മെട്രോപൊളിറ്റൻ പ്രദേശത്ത് അവെറ്റോ നാച്ചുറൽ റീജിയണൽ പാർക്ക് സ്ഥിതിചെയ്യുന്നു.(Aveto Natural Regional Park)

A panoramic view of Genoa


കാലാവസ്ഥ

[തിരുത്തുക]

ഇവിടെ ഈർപ്പമുള്ള ഉപ ഉഷ്ണമേഖലാ കാലാവസ്ഥയാണ് ( കോപ്പൻ കാലാവസ്ഥാ വിഭാഗീകരണ രീതി Cfa) ആണ് അനുഭവപ്പെടുന്നത്.


ശരാശരി വാർഷിക താപനില പകൽ 19 ° C (66 ° F), രാത്രി 13 ° C (55 ° F) എന്നിങ്ങനെ ആണ്. ഏറ്റവും തണുപ്പുള്ള മാസങ്ങളിൽ: ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ശരാശരി പകൽ താപനില 12 ° C (54 ° F) , രാത്രി 6 ° C (43 ° F) ആണ്. ഏറ്റവും ചൂടേറിയ മാസങ്ങളിൽ - ജൂലൈ, ഓഗസ്റ്റ് - ശരാശരി താപനില പകൽ 27.5 ° C (82 ° F) ഉം രാത്രിയിൽ 21 ° C (70 ° F) ഉം ആണ്. ഉയർന്നതും താഴ്ന്നതുമായ താപനിലകൾക്കിടയിൽ ദൈനംദിന താപനില പരിധി ശരാശരി 6 ° C (11 ° F) ആണ്. വേനൽക്കാലം കൂടുതൽ ചൂടുള്ളതും ശീതകാലം തണുപ്പുള്ളതുമായ ലിഗൂറിയൻ പർവതത്തിനുമപ്പുറമുള്ള പ്രദേശങ്ങളായ പാർമ പോലുള്ള സ്ഥലങ്ങളിൽ നിന്ന് തികച്ചും വിഭിന്നമായി ജെനോവ കടലിന്റെ സാമീപ്യം കാരണം താപനിലയുടെ ഏറ്റക്കുറവിൽ കാര്യമായ മിതത്വം കാണുന്നു.

ജെനോവ നല്ല കാറ്റു ലഭിക്കുന്ന നഗരമാണ്, പ്രത്യേകിച്ചും ശൈത്യകാലത്ത് വടക്കൻ കാറ്റ് (Tramontane) പോ താഴ്വരയിൽ നിന്ന് തണുത്ത വായു കൊണ്ടുവരുമ്പോൾ താഴ്ന്ന താപനില, ഉയർന്ന മർദ്ദം, തെളിഞ്ഞ ആകാശം എന്നിവ ഇവിടെ അനുഭവപ്പെടുന്നു.

വാർഷിക ശരാശരി ആപേക്ഷിക ആർദ്രത 68% ആണ്, ഇത് ഫെബ്രുവരിയിൽ 63% മുതൽ മെയ് വരെ 73% വരെയാണ്.[7]

വർഷത്തിൽ സൂര്യപ്രകാശം ലഭിക്കുന്ന സമയം 2,200 മണിക്കൂറിന് മുകളിലാണ്, ശൈത്യകാലത്ത് പ്രതിദിനം ശരാശരി 4 മണിക്കൂർ സൂര്യപ്രകാശം മുതൽ വേനൽക്കാലത്ത് ശരാശരി 9 മണിക്കൂർ വരെ. ഈ മൂല്യം യൂറോപ്പിന്റെ വടക്കൻ പകുതിയും വടക്കേ ആഫ്രിക്കയും തമ്മിലുള്ള ശരാശരിയാണ്.[8]


Genoa (1971–2000 normals) പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °C (°F) 11.5
(52.7)
12.2
(54)
14.6
(58.3)
16.8
(62.2)
20.5
(68.9)
23.9
(75)
27.3
(81.1)
27.7
(81.9)
24.4
(75.9)
20.0
(68)
15.1
(59.2)
12.5
(54.5)
18.9
(66)
പ്രതിദിന മാധ്യം °C (°F) 8.5
(47.3)
9.1
(48.4)
11.4
(52.5)
13.7
(56.7)
17.4
(63.3)
20.8
(69.4)
24.1
(75.4)
24.4
(75.9)
21.1
(70)
16.9
(62.4)
12.2
(54)
9.5
(49.1)
15.7
(60.3)
ശരാശരി താഴ്ന്ന °C (°F) 5.5
(41.9)
6.0
(42.8)
8.2
(46.8)
10.5
(50.9)
14.2
(57.6)
17.6
(63.7)
20.9
(69.6)
21.0
(69.8)
17.9
(64.2)
13.8
(56.8)
9.2
(48.6)
6.5
(43.7)
12.6
(54.7)
വർഷപാതം mm (inches) 101.8
(4.008)
74.0
(2.913)
81.7
(3.217)
88.0
(3.465)
72.4
(2.85)
58.2
(2.291)
24.2
(0.953)
69.3
(2.728)
136.4
(5.37)
171.3
(6.744)
108.8
(4.283)
93.1
(3.665)
1,079.2
(42.488)
ശരാ. മഴ ദിവസങ്ങൾ (≥ 1.0 mm) 7.7 5.6 6.9 8.1 7.0 5.0 2.8 5.0 6.0 8.0 7.1 6.5 75.7
ശരാ. മഞ്ഞു ദിവസങ്ങൾ 0.9 0.5 0.2 0.0 0.0 0.0 0.0 0.0 0.0 0.0 0.0 0.7 2.3
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ 117.8 130.5 158.1 192.0 220.1 246.0 294.5 266.6 201.0 173.6 111.0 111.6 2,222.8
Source #1: Servizio Meteorologico,[7] data of sunshine hours[9]
ഉറവിടം#2: Rivista Ligure "La neve sulle coste del Maditerraneo" [10]

അവലംബം

[തിരുത്തുക]
  1. "Genoa". Encyclopædia Britannica. Encyclopædia Britannica, inc. Retrieved 24 March 2017.
  2. "Maritime ports freight and passenger statistics". Eurostat. Eurostat. Retrieved 24 March 2017.
  3. ‘Genoa Economy’ Archived 2010-06-13 at the Wayback Machine., World66.com.
  4. ‘Italy: Industry’, Encyclopedia of the Nations, Advameg, Inc.
  5. Macesich, George (2000). Issues in Money and Banking. Greenwood Publishing Group. p. 42. ISBN 978-0-275-96777-2. {{cite book}}: Invalid |ref=harv (help)
  6. Alta Macadam, Northern Italy: From the Alps to Bologna, Blue Guides, 10th edn. (London: A. & C. Black, 1997).
  7. 7.0 7.1 Tabelle climatiche 1971-2000 della stazione meteorologica di Genova-Sestri Ponente dall'Atlante Climatico 1971-2000 - Servizio Meteorologico dell'Aeronautica Militare
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; weather2travel എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. "Visualizzazione tabella CLINO della stazione / CLINO Averages Listed for the station Genova (1961-1990)". Archived from the original on October 8, 2006.
  10. Roberto Pedemonte (May 2012). "La neve sulle coste del Maditerraneo (seconda parte)". Rivista Ligure (in Italian). 12 (44). Genoa. Retrieved 2014-06-28.{{cite journal}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=ജെനോവ&oldid=3269607" എന്ന താളിൽനിന്ന് ശേഖരിച്ചത്