ഫോക്കസിന്റെ ആഴം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലെൻസിനു ആപേക്ഷികമായി ചിത്രീകരണമാധ്യമ തലത്തിന്റെ(ഛായാഗ്രാഹിയിൽ ഫിലിം/സെൻസർ തലം) സ്ഥാനചലനത്തിന്റെ സഹിഷ്ണുത വിവക്ഷിക്കാൻ ഉപയോഗിക്കുന്ന ഒരു ലെൻസ് ഒപ്റ്റിക്സ് ആശയം ആണ് ഫോക്കസിന്റെ ആഴം. ഒരു ഛായാഗ്രാഹിയിലെ ഫോക്കസിന്റെ ആഴം എന്നത് ഫിലിമിന് ഛായാഗ്രാഹിക്കുള്ളിൽ എത്രമാത്രം സ്ഥാനചലനം വരുന്നത് സഹിഷ്ണുതമാണ് എന്നതിനെ കാണിക്കുന്നു.

ദൃശ്യത്തിന്റെ ആഴവും ഫോക്കസിന്റെ ആഴവും തമ്മിലുള്ള വ്യത്യാസം[തിരുത്തുക]

ദൃശ്യത്തിന്റെ ആഴം എന്നത് ഒരു ദൃശ്യത്തിലെ ഏറ്റവും അടുത്ത വ്യക്തമായ വസ്തുവും ഏറ്റവും അകലെയുള്ള വ്യക്തമായ വസ്തുവും തമ്മിലുള്ള ദൂരത്തെ കുറിക്കുന്നു. എന്നാൽ ഫോക്കസിന്റെ ആഴം ചിത്രീകരിക്കപ്പെടുന്ന വസ്തുവിന്റെ വ്യക്തതക്ക് ഭംഗം വരുത്താതെ ചിത്രീകരണതലത്തിനു വരുത്താൻ സാധിക്കുന്ന സ്ഥാനചലന ദൂരമാണ് കാണിക്കുന്നത്.[1] [2]

ദൃശ്യത്തിന്റെ ആഴം അളക്കാൻ മീറ്റർ, അടി മുതലായ താരതമ്യേന വലിയ ഏകകങ്ങൾ ഉപയോഗിക്കുമ്പോൾ, ഫോക്കസിന്റെ ആഴം അളക്കുന്നത് സൂക്ഷ്മഏകകങ്ങളായ മില്ലീമീറ്ററിന്റെ അംശങ്ങൾ, ഇഞ്ചിന്റെ ആയിരത്തിലൊരംശം മുതലായവയിലാണ്.

ദൃശ്യത്തിന്റെ ആഴവും ഫോക്കസിന്റെ ആഴവും ഒരേ ഛായാഗ്രഹണ സ്വഭാവവിശേഷങ്ങളാൽ സ്വാധീനിക്കപ്പെടുന്നു. അപ്പെർച്വർ വ്യാസം കുറയുന്തോറും ഇവ രണ്ടും കൂടുന്നു. അതുപോലെ ഫോക്കസ് ദൂരവും ഇവയെ രണ്ടിനേയും സ്വാധീനിക്കുന്നു.

ഗണിത സമവാക്യം[തിരുത്തുക]

ഒരു പ്രതലത്തിലെ ഫോക്കസിന്റെ ആഴം കണക്കുകൂട്ടാൻ താഴെ പറയുന്ന സമവാക്യം ഉപയോഗിക്കുന്നു.

മിക്ക അവസരങ്ങളിലും ദൃശ്യത്തിന്റെ ദൂരം കൃത്യമായി അളക്കാൻ സാധ്യമാവാറില്ല. ഫോക്കസിന്റെ ആഴം കണക്കുകൂട്ടാൻ വിസ്തൃതമായി കാണിക്കുന്നതിന്റെ(മാഗ്നിഫിക്കേഷൻ m) വിലയും ഉപയോഗിക്കാം.

അവലംബം[തിരുത്തുക]

  1. Larmore 1965, p. 167.
  2. Ray 2000, p. 56.
"https://ml.wikipedia.org/w/index.php?title=ഫോക്കസിന്റെ_ആഴം&oldid=1694474" എന്ന താളിൽനിന്നു ശേഖരിച്ചത്