കാഴ്ചവട്ടം

ഛായാഗ്രഹണത്തിൽ കാഴ്ചവട്ടം അഥവാ ആംഗിൾ ഓഫ് വ്യൂ എന്ന സാങ്കേതിക പദം കൊണ്ട് വിവക്ഷിക്കുന്നത് ഒരു ദൃശ്യത്തിന്റെ ഛായാഗ്രാഹിക്കു പകർത്താൻ സാധിക്കുന്ന കോൺ അളവിനെയാണ്. ഒരു ഛായാഗ്രാഹിയുടെ കാഴ്ചവട്ടം തിരശ്ചീനമായോ ലംബമായോ കോണോടു കോണായോ അളക്കാവുന്നതാണ്.
കാഴ്ചവട്ടത്തിന്റെ കണക്കുകൂട്ടൽ
[തിരുത്തുക]റെക്റ്റിലീനിയർ ലെൻസുകളിലെ കാഴ്ചവട്ടം ഫോക്കൽ ലെങ്ങ്ത്തും ചിത്രത്തിന്റെ വലിപ്പവും വച്ച് കണക്കുകൂട്ടാം. റെക്റ്റിലീനിയർ അല്ലാത്ത ലെൻസുകളിൽ കാഴ്ചവട്ടത്തിന്റെ കണക്കുകൂട്ടൽ വളരെ ദുഷ്കരമാണ്.
റെക്റ്റിലീനിയർ ചിത്രം എടുക്കുന്ന ലെൻസിന്റെ കാഴ്ചവട്ടം (α) കണക്കാക്കാൻ ചിത്രത്തിന്റെ വലിപ്പം (d) ഫോക്കൽ ലെങ്ങ്ത്ത്(ʄ)എന്നിവ ഉപയോഗിക്കുന്നു.[1]
എന്നത് ഫിലിമിന്റെയോ ഫോട്ടോ സെൻസറിന്റെയോ അളന്നെടുത്ത വലിപ്പമാണ്(തിരശ്ചീനം/ലംബം/കോണോടു കോൺ). ഉദാഹരണമായി 35എം.എം. ഫിലിമിന്റെ തിരശ്ചീന കാഴ്ചവട്ടം കണക്കാക്കാൻ എടുക്കുന്നു.
കാഴ്ചവട്ടം ത്രികോണമിതി പ്രശ്നമായതുകൊണ്ട് ഫോക്കൽ ലെങ്ങ്ത്തുമായി അത്രയേറെ ഒന്നാക്കാൻ സാധിക്കില്ലെങ്കിലും ഏകദേശം റേഡിയൻസ് അല്ലെങ്കിൽ ഡിഗ്രികൾ ആയി എടുക്കാം.
ഉദാഹരണം
[തിരുത്തുക]ഒരു 35 എം.എം ഛായാഗ്രാഹിയുടെ ഫോക്കൽ ലെങ്ത്ത് 50 എം എം. സെൻസർ വലിപ്പം 24എം എം(ലംബം) X 35എം എം(തിരശ്ചീനം), കോണോടു കോൺ 43.3 എം എം എന്നാൽ
- കാഴ്ചവട്ടം തിരശ്ചീനമായി,
- കാഴ്ചവട്ടം ലംബമായി,
- കാഴ്ചവട്ടം കോണോടു കോണായി,
അവലംബം
[തിരുത്തുക]- ↑ Ernest McCollough (1893). "Photographic Topography". Industry: A Monthly Magazine Devoted to Science, Engineering and Mechanic Arts. Industrial Publishing Company, San Francisco: 399–406.