പരിപ്രേക്ഷ്യാപഭ്രംശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്യാമറയും വസ്തുവുമായുള്ള ദൂരം വ്യത്യാസപ്പെടുത്തുന്നതോടൊപ്പം അതിന്റെ കാഴ്ചവട്ടവും വ്യത്യാസപ്പെടുത്തി ആ വസ്തുവിനെ അതേ സ്ഥാനത്ത് നിർത്തുമ്പോൾ കിട്ടുന്ന വ്യത്യസ്ത ദൃശ്യങ്ങൾ. ഇടുങ്ങിയ കാഴ്ചവട്ടവും കൂടിയ ദൂരവും ആയിരിക്കുമ്പോൾ പ്രകാശരശ്മികൾ സമാന്തരമായി പതിക്കുന്നതുമൂലം വസ്തുവിന്റെ പരന്ന ദൃശ്യം ലഭിക്കുന്നു. വീതിയുള്ള കാഴ്ചവട്ടത്തിൽ കുറഞ്ഞ ദൂരത്തുനിന്നു ചിത്രീകരിക്കുമ്പോൾ വസ്തു വക്രിച്ച് കാണപ്പെടുന്നു.

ഛായാഗ്രഹണത്തിൽ ഒരു വസ്തുവിന്റെ ലെൻസിനോട് അടുത്തുള്ളതും അകലെയുള്ളതുമായ സവിശേഷതകളുടെ വലിപ്പ വ്യത്യാസം മൂലം ആ വസ്തുവിന്റെ ചിത്രീകരണ പ്രതിബിംബത്തിൽ വസ്തുവിനും പരിസര പ്രദേശത്തിനും വക്രത ഉള്ളതായി ചിത്രീകരിക്കപ്പെടാം. ഈ പ്രതിഭാസമാണ് പരിപ്രേക്ഷ്യാപഭ്രംശം(Perspective distortion) എന്നു പറയപ്പെടുന്നത്.

പരിപ്രേക്ഷ്യാപഭ്രംശം നിർണ്ണയിക്കപ്പെടുന്നത് ദൃശ്യം ചിത്രീകരിക്കപ്പെടുന്ന ദൂരത്തിലും, ചിത്രീകരിക്കപ്പെട്ട ദൃശ്യം കാണുന്ന ദൂരത്തിലുമാണ്. കാരണം ചിത്രീകരിക്കാൻ ഉപയോഗിച്ച കാഴ്ചവട്ടം ആ ചിത്രം നാം കാണുമ്പോൾ ഉപയോഗിക്കുന്ന നമ്മുടെ കണ്ണിന്റെ കാഴ്ചവട്ടത്തിൽ നിന്നും ഇടുങ്ങിയതോ വീതിയുള്ളതോ ആയിരിക്കുമ്പോൾ നമ്മുടെ മസ്തിഷ്ക്കം കണക്കുകൂട്ടിയ ആപേക്ഷിക അളവുകളാവില്ല ചിത്രത്തിലുള്ളത്, അതുകൊണ്ടാണ് വക്രത നമുക്ക് അനുഭവപ്പെടുന്നത്.

രണ്ടു തരത്തിലുള്ള ദർശന അപഭ്രംശങ്ങൾ കാണപ്പെടുന്നുണ്ട്. നീളൽ അപഭ്രംശവും ചുരുങ്ങൽ അപഭ്രംശവും ആണ് അവ. വൈഡ്-ആംഗിൾ അപഭ്രംശം എന്നും ടെലിഫോട്ടോ അപഭ്രംശം എന്നും ഇവക്ക് പേരുണ്ട്.[1]

നീളൽ അപഭ്രംശം കാണപ്പെടുന്നത് അടുത്തുനിന്ന് വീതിയുള്ള കാഴ്ചവട്ടമുള്ള(വൈഡ് ആംഗിൾ) ലെൻസ് ഉപയോഗിച്ച് എടുക്കുന്ന ചിത്രങ്ങളിലാണ്. ലെൻസിനോട് അടുത്തു നിന്നിരുന്ന വസ്തുക്കൾ അകലെയുണ്ടായിരുന്ന വസ്തുക്കളേക്കാൾ അസാധാരണമായ വലിപ്പം പ്രകടിപ്പിക്കും, അതുപോലെ അകലെയുള്ള വസ്തുക്കൾ അസാധാരണമാം വിധം ചെറുതും ആയിരിക്കും. ഇതുമൂലം അടുത്തുള്ള വസ്തുക്കൾ ദൃശ്യം പകർത്തുമ്പോൾ ഉണ്ടായിരുന്നതിനേക്കാൾ അടുത്തും അകലെയുള്ളവ ശരിക്കും ഉണ്ടായിരുന്ന ദൂരത്തേക്കാൾ അകലെയും ആയി അനുഭവപ്പെടുന്നു. അതായത് വസ്തുക്കൾ തമ്മിലുള്ള ദൂരം നീട്ടപ്പെടുന്നു, അങ്ങനെയാണ് നീളൽ അപഭ്രംശം എന്ന പേരു വന്നത്.

ചുരുങ്ങൾ അപഭ്രംശം ദൂരെ നിന്ന് കൂടിയ ഫോക്കൽ ദൂരമുള്ള ലെൻസ് ഉപയോഗിച്ച് എടുക്കുന്ന ചിത്രങ്ങളിൽ കാണപ്പെടുന്നു. ദൃശ്യത്തിലെ ദൂരെയുള്ള വസ്തുക്കൾ ചിത്രത്തിൽ അതേ വലിപ്പം കാണിക്കുമെങ്കിലും അടുത്തുള്ള വസ്തുക്കൾ അസാധാരണമാം വിധം ചെറുതായിരിക്കും. ചിത്രം കാണുന്ന ആൾക്ക് വസ്തുക്കൾ തമ്മിലുള്ള ദൂരം വളരെ കുറവായി തോന്നും, ഇങ്ങനെ ദൂരം ചുരുങ്ങുന്നതു കൊണ്ടാണ് ഈ തരം അപഭ്രംശത്തെ ചുരുങ്ങൾ അപഭ്രംശം എന്നു പറയുന്നത്.

ശ്രദ്ധിക്കേണ്ട കാര്യം പരിപ്രേക്ഷ്യാപഭ്രംശം ഉണ്ടാകാൻ കാരണം ദൂരമാണെന്നതാണ് അല്ലാതെ ലെൻസിന്റെ പ്രത്യേകത അല്ല.ഏതു രണ്ടു ലെൻസ് ഉപയോഗിച്ചാലും ഒരു ദൃശ്യത്തിന്റെ ഒരേ ദൂരത്തു നിന്നുള്ള രണ്ടു ചിത്രങ്ങൾ ഒരേ ദർശന അപഭ്രംശം കാണിക്കും. പക്ഷേ വൈഡ്-ആംഗിൾ ലെൻസുകൾക്ക് വീതിയേറിയ കാഴ്ചവട്ടം ഉള്ളതിനാൽ അവ അടുത്തു നിന്നും ടെലിഫോട്ടോ ലെൻസുകൾക്ക് ഇടുങ്ങിയ കാഴ്ചവട്ടം ഉള്ളതു കൊണ്ട് അവ ദൂരെനിന്നുമാണ് സാധാരണ ഛായാഗ്രഹണത്തിനായി ഉപയോഗിക്കുന്നത്.

പ്രകാശശാസ്ത്രത്തിൽ[തിരുത്തുക]

ഒരു ഗോസ്സിയൻ പ്രകാശസംവിധാനത്തിൽ നമുക്ക് ചിത്രീകരിക്കപ്പെടുന്ന വസ്തുവിന്റെ സ്ഥലവും അതുണ്ടാക്കുന്ന പ്രതിബിംബത്തിന്റെ സ്ഥലവും ഒരേ തലത്തിലാണെന്നു കരുതാം. അതുകൊണ്ട് ലെൻസ് കേന്ദ്രീകരിച്ചിരിക്കുന്ന ഒരു വസ്തുവിനെ സംബന്ധിച്ച് നോക്കുമ്പൊൾ, ലെൻസും അതുണ്ടാക്കുന്ന പ്രതിബിംബവും തമ്മിലുള്ള ദൂരം, ലെൻസും വസ്തുവും തമ്മിലുള്ള ദൂരം, ഫോക്കസ് ദൂരം എന്നിവ ബന്ധപ്പെട്ടിരിക്കുന്നത്:

ട്രാൻസ്‌വേഴ്സ് മാഗ്നിഫിക്കേഷൻ

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പരിപ്രേക്ഷ്യാപഭ്രംശം&oldid=1735500" എന്ന താളിൽനിന്ന് ശേഖരിച്ചത്