ഇഞ്ച്
ഇഞ്ച് | |
---|---|
ഏകകവ്യവസ്ഥ | ബ്രിട്ടീഷ്/US യൂണിറ്റ് |
അളവ് | നീളം |
ചിഹ്നം | in അല്ലെങ്കിൽ "[1] |
Unit conversions | |
1 in ... | ... സമം ... |
1/12 അടി | |
25.4 മില്ലിമീറ്റർ |
നീളം അളക്കുന്നതിനായുള്ള ഒരു ഏകകമാണ് ഇഞ്ച് (ഇംഗ്ലീഷ്: inch, in അല്ലെങ്കിൽ " എന്നീ ചിഹ്നങ്ങൾ). ബ്രിട്ടീഷ് സിസ്റ്റം, അമേരിക്കൻ സിസ്റ്റം എന്നിവയിലാണ് ഇഞ്ച് ഉപയോഗിച്ചുവരുന്നത്. ഒരു അടി (ഫീറ്റ്) യുടെ പന്ത്രണ്ടിലൊരു ഭാഗമാണ് ഒരു ഇഞ്ച് എന്നത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. റോമൻ ഉൺസിയ എന്നറിയപ്പെടുന്ന റോമൻ ഇഞ്ചിൽ (ഒരു തള്ളവിരലിന്റെ വീതി) നിന്നാണ് ഈ ഏകകം രൂപപ്പെട്ടത്. പന്ത്രണ്ടിലൊന്ന് എന്നാണ് ഈ പദത്തിന്റെ അർത്ഥം. മുൻപുകാലങ്ങളിൽ ഇഞ്ചിന്റെ ദൈർഘ്യം പല തരത്തിൽ വ്യത്യാസപ്പെട്ടു നിന്നിരുന്നു. 1950-60 കളിൽ ഇന്റർനാഷണൽ യാർഡ് അടിസ്ഥാനമായി അംഗീകരിക്കപ്പെട്ടതോടെ ഒരു ഇഞ്ച് എന്നത് 25.4mm എന്ന് ക്ലിപ്തപ്പെടുത്തിയിരിക്കുന്നു.
നാമം
[തിരുത്തുക]ലാറ്റിൻ ഭാഷയിൽ നിന്ന് കടമെടുത്ത് ഓൾഡ് ഇംഗ്ലീഷിലെത്തിയ ynce (ലാറ്റിനിൽ uncia) എന്നതിൽ നിന്നാണ് ഇഞ്ച് ("inch") എന്ന ഇംഗ്ലീഷ് പദം രൂപപ്പെടുന്നത്[2]. ഔൺസ് എന്ന ഏകകവും ഇതുമായി ഭാഷാപരമായി ബന്ധപ്പെട്ടിരിക്കുന്നു[3]. എന്നാൽ യൂറോപ്യൻ ഭാഷകളിൽ പെരുവിരൽ എന്ന അർത്ഥത്തിൽ വരുന്ന വിവിധ പദങ്ങൾ ഇഞ്ചിന് പകരം ഉപയോഗിച്ചിരുന്നു. അവിടങ്ങളിൽ ഒരു പെരുവിരൽ വീതിയെ സൂചിപ്പിക്കാനായി ഇഞ്ച് ഉപയോഗിക്കപ്പെട്ടു[4]. ഡച്ച് ഭാഷയിൽ എംഗൽസെ ഡുയിം(english thumb) എന്ന പദം ഇഞ്ചിന് പകരമായി ഉപയോഗിക്കപ്പെടുന്നു[5][6].
അവലംബം
[തിരുത്തുക]- ↑ Unicode Consortium (2019). "The Unicode Standard 12.1 — General Punctuation ❰ Range: 2000—206F ❱" (PDF). Unicode.org.
- ↑ "inch, n.1", Oxford English Dictionary, Oxford: Oxford University Press.
- ↑ "ounce, n.1", Oxford English Dictionary, Oxford: Oxford University Press.
- ↑ "Inch | unit of measurement". Encyclopedia Britannica (in ഇംഗ്ലീഷ്). Retrieved 28 March 2019.
- ↑ "duim - lengtemaat". Genootschap Onze Taal. Retrieved 22 October 2022.
- ↑ "duim". Retrieved 22 October 2022.