ഫിസിക്കൽ റിസർച്ച് ലബോറട്ടറി
തരം | Research institution |
---|---|
സ്ഥാപിതം | 1947 |
ഡയറക്ടർ | Anil Bhardwaj |
സ്ഥലം | Ahmedabad, Gujarat, India ഫലകം:Wikidatacoord |
Map | |
വെബ്‌സൈറ്റ് | prl.res.in |
ബഹിരാകാശത്തേയും അതിനോടനുബന്ധിച്ച മറ്റു ശാസ്ത്രശാഖകളേയും കുറിച്ചു പഠിക്കുന്നതിന്, ഇന്ത്യയിലെ ഒരു ദേശീയ ഗവേഷണ സ്ഥാപനമാണ് ഫിസിക്കൽ റിസർച്ച് ലബോറട്ടറി ( abbr. PRL ; ഹിന്ദി : ഭൗതിക അനുസന്ധാന പ്രയോഗശാല, IAST : ഭൗതിക് അനുസന്ധൻ പ്രയോഗശാല ). ഇന്ത്യൻ ബഹിരാകാശ വകുപ്പിന്റെ പിന്തുണയോടെയാണ് ഇത് പ്രവർത്തിക്കുന്നത്. ഈ ഗവേഷണ സ്ഥാപനത്തിൽ ജ്യോതിശാസ്ത്രം, ഭൗതികശാസ്ത്രം, അന്തരീക്ഷ ശാസ്ത്രം, എയറോണമി (അന്തരീക്ഷത്തിൻറെ ഉപരിമണ്ഡലങ്ങളെക്കുറിച്ചുള്ള പഠനം), പ്ലാനറ്ററി ആൻഡ് ജിയോ സയൻസസ്, എർത്ത് സയൻസസ്, സൗരയൂഥ പഠനങ്ങൾ, സൈദ്ധാന്തിക ഭൗതികശാസ്ത്രം എന്നീ മേഖലകളിൽ ഗവേഷണം നടക്കുന്നു. [1] ഉദയ്പൂർ സോളാർ ഒബ്സർവേറ്ററി, മൗണ്ട് അബു ഇൻഫ്രാറെഡ് ഒബ്സർവേറ്ററി എന്നിവയുടെ മേൽനോട്ടം പി.ആർ. എൽ എന്ന ചുരുക്കപ്പേരിൽ പൊതുവെ അറിയപ്പെടുന്ന ഈ സ്ഥാപനത്തിനാണ്. അഹമ്മദാബാദിലാണ് പി.ആർ.എൽ. സ്ഥിതിചെയ്യുന്നത്.
ഡോ. വിക്രം സാരാഭായ് ആണ് 1947 നവംബർ 11 ന് [2] പി.ആർ.എൽ സ്ഥാപിച്ചത്. സ്വന്തം വസതിയിലെ പരിമിതമായ സൗകര്യങ്ങളുപയോഗിച്ച് അദ്ദേഹം നടത്തിയ കോസ്മിക് കിരണങ്ങളെക്കുറിച്ചുള്ള ഗവേഷണമാണ് പി.ആർ.എല്ലിന് തുടക്കം കുറിച്ചതെന്നും അഭിപ്രായമുണ്ട്.
കർമ്മക്ഷേത്ര എജ്യുക്കേഷണൽ ഫൗണ്ടേഷന്റെയും അഹമ്മദാബാദ് എജ്യുക്കേഷൻ സൊസൈറ്റിയുടെയും പിന്തുണയോടെ അഹമ്മദാബാദിലെ എംജി സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഇൻസ്റ്റിറ്റ്യൂട്ട് ഔപചാരികമായി സ്ഥാപിതമായത്. പ്രൊഫ.കെ ആർ രാമനാഥൻ ആയിരുന്നു ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ഡയറക്ടർ. കോസ്മിക് കിരണങ്ങളെക്കുറിച്ചും അന്തരീക്ഷത്തിന്റെ ഉപരി മണ്ഡലങ്ങളെക്കുറിച്ചും ഗവേഷണത്തിലായിരുന്നു ആദ്യകാലത്ത് ശ്രദ്ധ കേന്ദ്രീകരിച്ചത്. അമേരിക്കൻ അറ്റോമിക് എനർജി കമ്മീഷനിൽ നിന്നു ധനസഹായം ലഭിച്ചു തുടങ്ങിയതോടെ സൈദ്ധാന്തിക ഭൗതികശാസ്ത്രവും റേഡിയോ ഫിസിക്സും ഉൾപെടെയുള്ള മേഖലകളിലേക്ക് ഗവേഷണം വിപുലീകരിച്ചു.
ഇന്ന് അഞ്ച് പ്രധാന ശാസ്ത്രമേഖലകളിൽ PRL ഗവേഷണം നടത്തുന്നു. യുവതലമുറക്ക് ബഹിരാകാശത്തേയും ഗ്രഹങ്ങളേയും നക്ഷത്രങ്ങളേയും കുറിച്ച് അറിവു പകരാനും അവരെ ഈ ശാസ്ത്ര മേഖലകളിലേക്ക് ആകർഷിക്കാനുമായി നടപ്പാക്കിയിട്ടുള്ള Planetary Sciences and Explortaion Program (PLANEX എന്നു ചുരുക്കപ്പേര് ) എന്ന ഉദ്യമത്തിൽ പി.ആർ.എല്ലിൻറെ പങ്ക് നിർണായകമാണ്.
2018 ജൂണിൽ, PRL ശാസ്ത്രജ്ഞർ ഭൂമിയിൽ നിന്ന് 600 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന എക്സോപ്ലാനറ്റ് EPIC 211945201b അല്ലെങ്കിൽ K2-236b കണ്ടെത്തി. [3]
പി.ആർ.എൽ ഇന്നു സ്ഥിതിചെയ്യുന്ന കെട്ടിടത്തിൻറെ രൂപരേഖ 1962-ൽ അച്യൂത് കൻവിൻഡെയാണ് തയ്യാറാക്കിയത്. [4]
ഘടന
[തിരുത്തുക]പി.ആർ.എല്ലിൻറെ നടത്തിപ്പിൽ അധികാരശ്രേണിയുടെ തലപ്പത്തിരിക്കുന്നത് കൗൺസിൽ ഓഫ് മാനേജ്‌മെന്റ് ആണ്. [5] പിആർഎൽ ഡയറക്ടർ ഈ സമിതിക്കു കീഴിലായി പ്രവർത്തിക്കുന്നു. സുഗമമായ നടത്തിപ്പിനായി ഡയറക്ടർ, വിവിധ ശാസ്ത്ര വിഭാഗങ്ങളുടെ തലവന്മാർ, ഡീൻ, രജിസ്ട്രാർ എന്നിവരുമായി കൂടിയാലോചിക്കുന്നു. PRL- ഇനിപ്പറയുന്ന ശാസ്ത്ര വിഭാഗങ്ങളുണ്ട്: ആസ്ട്രോണമി & ആസ്ട്രോഫിസിക്സ് , സോളാർ ഫിസിക്സ്, പ്ലാനറ്ററി സയൻസസ്, സ്പേസ് & അറ്റ്മോസ്ഫെറിക് സയൻസസ്, ജിയോസയൻസസ്, തിയററ്റികൽ ഫിസിക്സ്, ആറ്റോമിക്, മോളിക്യുലാർ & ഒപ്റ്റിക്കൽ ഫിസിക്സ് .
PRL-ന്റെ ഡീൻ നിരവധി അക്കാദമിക് പരിപാടികൾ ആസൂത്രണം ചെയ്യുന്നു. അഡ്മിനിസ്ട്രേഷൻ, വർക്ക്ഷോപ്പ്, നിർമ്മാണം & അറ്റകുറ്റപ്പണികൾ, കമ്പ്യൂട്ടേഷണൽ സേവനങ്ങൾ, ലൈബ്രറി എന്നിവ കൈകാര്യം ചെയ്യുന്നത് PRL-ന്റെ രജിസ്ട്രാറാണ്. ജനറൽ അഡ്മിനിസ്ട്രേഷൻ, അക്കൗണ്ടുകൾ, സ്റ്റോർസ് അൻഡ് പർചേസ്, മെഡിക്കൽ സെൽ, ഹിന്ദി സെൽ എന്നിവ കൈകാര്യം ചെയ്യുന്നത് അഡ്മിനിസ്ട്രേഷൻ വിഭാഗമാണ്. .
ദേശീയ അവാർഡുകൾ
[തിരുത്തുക]ശാസ്ത്ര സാങ്കേതിക മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞർക്ക് ഗവേഷണ സ്ഥാപനം താഴെ പറയുന്ന ദേശീയ അവാർഡുകൾ സമ്മാനിക്കുന്നു.
- ഹരി ഓം ആശ്രമം പ്രേരിത് സീനിയർ സയന്റിസ്റ്റ് അവാർഡ്
- ഹരി ഓം ആശ്രമം പ്രേരിത് വിക്രം സാരാഭായ് റിസർച്ച് അവാർഡുകൾ
- PRL അവാർഡ്
- ആയുഷി അവാർഡ്
ശാസ്ത്രീയ നാഴികക്കല്ലുകൾ
[തിരുത്തുക]- 1950-കൾ: കോസ്മിക് കിരണങ്ങൾ, അന്തരീക്ഷ ശാസ്ത്രം
- 1960-കൾ: സൈദ്ധാന്തിക ഭൗതികശാസ്ത്രം, റേഡിയോ ഭൗതികശാസ്ത്രം
- 1970-കൾ: ഭൂമിയും ഗ്രഹ ശാസ്ത്രവും ഇൻഫ്രാറെഡ് ജ്യോതിശാസ്ത്രം
- 1980-കൾ: കണികാ ഭൗതികശാസ്ത്രം, സൗരഭൗതികശാസ്ത്രം
- 1990-കൾ: ലേസർ ഫിസിക്സും ക്വാണ്ടം ഒപ്റ്റിക്സും, നോൺ-ലീനിയർ ഡൈനാമിക്സും കമ്പ്യൂട്ടേഷണൽ ഫിസിക്സും, അസ്ട്രോപാർട്ടിക്കിൾ ഫിസിക്സും കോസ്മോളജിയും
- 2000-കളിൽ: ക്വാണ്ടം വിവരങ്ങൾ, സോളാർ എക്സ്-റേ അസ്ട്രോണമി, സബ്മിലിമീറ്റർ അസ്ട്രോണമി, പ്ലാനെറ്ററി എക്സ്പ്ലോറേഷൻ
- 2010-കൾ: എക്സോപ്ലാനറ്റ് കണ്ടെത്തൽ
അവലംബം
[തിരുത്തുക]- ↑ "Physical Research Laboratory". Department of Space, Indian Space Research Organisation. 2021. Retrieved 9 December 2021.
- ↑ "Brief History". Archived from the original on 8 ഏപ്രിൽ 2016. Retrieved 28 മാർച്ച് 2016.
- ↑ "Exoplanet find that put India in select league - Times of India". The Times of India. Retrieved 12 June 2018.
- ↑ Williamson, Daniel (2016). "Modern Architecture and Capitalist Patronage in Ahmedabad, India 1947-1969". ProQuest Dissertations Publishing. New York University. p. 91. Retrieved 2020-02-18.
- ↑ "PRL organization structure". Physical Research Laboratory. 4 December 2021.