"ഇന്ത്യൻ പാർലമെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 65: വരി 65:
== പാര്‍ലമെന്റ് ഭവനം (സന്‍സദ് ഭവന്‍) ==
== പാര്‍ലമെന്റ് ഭവനം (സന്‍സദ് ഭവന്‍) ==
[[ചിത്രം:Parliament_of_India.JPG|thumb|left|പാര്‍ലമെന്റ് ഭവനം]]
[[ചിത്രം:Parliament_of_India.JPG|thumb|left|പാര്‍ലമെന്റ് ഭവനം]]
ഇന്ത്യന്‍ തലസ്ഥാന നഗരിയായ [[ന്യൂ ഡെല്‍ഹി|ന്യൂ ഡെല്‍ഹിയുടെ]] പ്രധാന പാതയായ [[സന്‍സദ് മാര്‍ഗ്|സന്‍സദ് മാര്‍ഗിലാണ്]] പാര്‍ലമെന്റ് ഭവനം സ്ഥിതി ചെയ്യുന്നത്. 1912-1913 കാലഘട്ടത്തില്‍ പ്രശസ്ത വാസ്തുശില്‍പികളായ [[സര്‍ എഡ്വിന്‍‌ ല്യുട്ടെന്‍സ്]], [[സര്‍‌ ഹെബേര്‍ട്ട് ബേക്കര്‍]] എന്നിവര്‍ രൂപകല്പന ചെയ്ത വൃത്താകൃതിയിലുള്ള ഒരു മന്ദിരമാണ് പാര്‍ലമെണ്ട് ഭവനം. 1921 ഫെബ്രുവരി 12ന് തറക്കല്ലിട്ടു. 83ലക്ഷം രൂപയ്ക്ക് പണി പൂര്‍ത്തിയായ മന്ദിരം 1927 ജനുവരി 18ന് അന്നത്തെ ഗവര്‍ണര്‍ ജനറലായിരുന്ന ഇര്‍വിന്‍ പ്രഭു ഉദ്ഘാടനം ചെയ്തു. ആറ് ഏക്കറിലായി മന്ദിരം വ്യാപിച്ചുകിടക്കുന്നു. വൃത്താകൃതിയിലുള്ള ഈ മന്ദിരത്തിന്റെ വ്യാസം 560 അടിയാണ്. മന്ദിരത്തിന് കുറ്റുമായി 144 വന്‍തൂണുകള്‍ ഉണ്ട്. ഇവ ഓരോന്നിന്റെയും ഉയരം 270 അടിയാണ്. 12 കവാടങ്ങള്‍ മന്ദിരത്തിനുണ്ട്. ഇതില്‍ സന്‍സദ് മാര്‍ഗിലുള്ള ഒന്നാം സംഖ്യാകവാടമാണ് പ്രധാനകവാടം.
പാര്‍ലമെന്റ് ഭവനം ഇന്ത്യന്‍ പാര്‍ലമെന്റിന്റെ സഭകള്‍ അടങ്ങുന്ന വൃത്താകൃതിയിലുള്ള ഒരു കെട്ടിടമാണ്. ഇത് നിര്‍മ്മിക്കപ്പെട്ടത് 1912-1913 കാലഘട്ടത്തിലാണ്. ഇതിന്റെ പ്രധാന വാസ്തു ശാസ്ത്രകാരന്‍ [[ഹെബേര്‍ട്ട് ബേക്കര്‍]] ആണ്. ഇന്ത്യന്‍ തലസ്ഥാന നഗരിയായ [[ഡെല്‍ഹി|ഡെല്‍ഹിയുടെ]] പ്രധാന പാതയായ [[സന്‍സദ് മാര്‍ഗ്|സന്‍സദ് മാര്‍ഗിലാണ്]] പാര്‍ലമെന്റ് മന്ദിരം സ്ഥിതി ചെയ്യുന്നത്. പാര്‍ലമെന്റിലെ നടുവിലത്തെ ഹാള്‍ രണ്ടു സഭകളും ഒന്നിച്ച് ചേരുന്ന സമയത്ത് ഉപയോഗിക്കുന്നു. ആറ് ഏക്കറിലായി മന്ദിരം വ്യാപിച്ചുകിടക്കുന്നു.


===കേന്ദ്രീയ ശാല===
പാര്‍ലമെന്റിന്റെ മധ്യത്തിലുള്ള കേന്ദ്രീയശാല (Central Hall) രാജ്യത്തെ നിര്‍ണായക മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷം വഹിച്ചിട്ടുള്ളതാണ്. 1947 ആഗസ്റ്റ് 15ന് അധികാരക്കമാറ്റം ഈ ശാലയില്‍ വെച്ചായിരുന്നു. ഇന്ത്യന്‍ ഭരണഘടന രൂപപ്പെട്ടതും ഇവിടെവെച്ചാണ്. ലോകസഭയുടെയും രാജ്യസഭയുടെയും സം‌യുക്തസമ്മേനം നടക്കുന്നത് കേന്ദ്രീയശാലയിലാണ്. ദേശീയപ്രാധാന്യമുള്ള വ്യക്തികളുടെ ഛായാചിത്രങ്ങള്‍ ഇവിടെ സ്ഥാപിച്ചിരിക്കുന്നു.

===ലോകസഭാശാല===
അര്‍ധവൃത്താകൃതിയില്‍ 4800 ചതുരശ്രഅടി വിസ്തീര്‍ണമുള്ളതാണ് ലോക്സഭാശാല. മൊത്തം 550 അംഗങ്ങള്‍ക്ക് വരെ ഇവിടെ ഇരിക്കാനാവും. സ്പീക്കറുടെ ഇരിപ്പിടത്തിന് വലതുവശം ഭരണപ്ക്ഷവും ഇടതുവശത്ത് പ്രതിപക്ഷവും. പച്ചപ്പരവതാനി സഭയില്‍ വിരിച്ചിരിക്കുന്നു.

===രാജ്യസഭാശാല===
അര്‍ധവൃത്താകൃതിയില്‍ ക്രമീകരിച്ചിട്ടുള്ള രാജ്യസഭാശാലയില്‍ 250 ഇരിപ്പിടങ്ങളുണ്ട്. ചുവപ്പുനിറത്തിലുള്ള പരവതാനി രാജ്യസഭാശാലയില്‍ വിരിച്ചിരിക്കുന്നു.


== അവലംബങ്ങള്‍ ==
== അവലംബങ്ങള്‍ ==

10:44, 15 സെപ്റ്റംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യന്‍ പാര്‍ലമെന്റ്
Coat of arms or logo
വിഭാഗം
തരം
Bicameral
സഭകൾരാജ്യസഭ
ലോക് സഭ
നേതൃത്വം
സീറ്റുകൾ802 (250 Rajya Sabha +
      552 Lok Sabha)
സഭ കൂടുന്ന ഇടം
സംസദ് ഭവന്‍
വെബ്സൈറ്റ്
parliamentofindia.nic.in

ഭരണഘടനയനുസരിച്ച് ഇന്ത്യന്‍ യൂണിയന്റെ കേന്ദ്രനിയമനിര്‍മാണസഭയാണ് ഇന്ത്യന്‍ പാര്‍ലമെന്റ്. ഇന്ത്യന്‍ പാര്‍ലമെന്റ് ഒരു ദ്വിമണ്ഡലസഭയാണ്. ഭരണഘടനയുടെ 79-ആം വകുപ്പ് അനുസരിച്ച് ഇന്ത്യന്‍ രാഷ്ട്രപതി, ലോകസഭ, രാജ്യസഭ എന്നിവ അടങ്ങുന്നതാണ് പാര്‍ലമെന്റ്. [1]. ലോകസഭ ഭാരതത്തിലെ ജനങ്ങളെയൊന്നാകെ പ്രതിനിധീകരിക്കുമ്പോള്‍ രാജ്യസഭ ഘടകസംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്നു. ഇന്ത്യയുടെ ഭരണഘടനയില്‍ വരേണ്ട ഏതൊരു മാറ്റവും പാര്‍ലമെന്റിലെ രണ്ടൂ സഭകളും പിന്നീട് രാഷ്ട്രപതിയും പാസാക്കിയതിനുശേഷമേ നിയമമാക്കുകയുള്ളു. സഭയും സഭയിലെ അംഗങ്ങളും മാറുന്നുവെങ്കിലും പാര്‍ലമെന്റ് മൊത്തത്തില്‍ ഒരിക്കലും ഇല്ലാതാകുന്നില്ല. ഈ സ്ഥിരതയാണ് ഇന്ത്യന്‍ പാര്‍ലമെന്റിന്റെ പ്രത്യേകത. ദേശത്തിന്റെ ഏകീകൃതസ്വഭാവവും ഫെഡറല്‍ സമ്പ്രദായവും പാര്‍ലമെണ്ട് എടുത്തുകാട്ടുന്നു. 1952 ഏപ്രില്‍ മാസത്തിലാണ് ഇന്ത്യന്‍ പാര്‍ലമെന്റ് നിലവൈല്‍ വന്നത്.

നിരുക്തം

പാര്‍ലമെന്റ്

സന്‍സദ് എന്നു പറയുന്നത് സംസ്കൃതത്തിലെ വീട് എന്ന അര്‍ഥമുള്ള ഒരു പദമാണ്. ഇതില്‍ നിന്നാണ് സന്‍സദ് ഭവന്‍ അഥവ പാര്‍ലമന്റെ മന്ദിരം എന്ന പേര് വന്നത്.

രാഷ്ട്രപതി

രാഷ്ട്രത്തിന്റെ അധികാരി

ലോകസഭ

ലോകരുടെ (ജനങ്ങളുടെ/ആളുകളുടെ) സഭ

രാജ്യസഭ

രാജ്യങ്ങളുടെ സഭ (ഹിന്ദിയില്‍ രാജ്യം എന്നാല്‍ സംസ്ഥാനമാണ്), അതായത് സംസ്ഥാനങ്ങളുടെ സഭ.

രാഷ്ട്രപതി

പാര്‍ലമെന്റ് വിളിച്ചുകൂട്ടുക, നിര്‍ത്തിവെയ്ക്കുക, സം‌യുക്തംസമ്മേളനം വിളിച്ചുകൂട്ടുക, ലോകസഭ രൂപീകരിക്കുകയും പിരിച്ചുവിടുകയും ചെയ്യുക എന്നീ അധികാരങ്ങള്‍ രാഷ്ട്രപതയില്‍ നിക്ഷിപ്തമാണ്. പാര്‍ലമെന്റ് പാസാക്കുന്ന ബില്ലുകള്‍ രാഷ്ട്രപതിയുടെ അധികാരമില്ലാതെ നിയമമാവില്ല.

ലോകസഭ

പ്രമാണം:Loksabha.jpg
പാര്‍ലമെന്റിലെ ലോകസഭയുടെ ചിത്രം

പാര്‍ലമെന്റിന്റെ അധോമണ്ഡലമാണ് ലോകസഭ. ജനങ്ങള്‍ തിരഞ്ഞെടുക്കുന്നവരാണ് ലോകസഭയിലെ അംഗങ്ങള്‍. ഭരണഘടനയനുസരിച്ച് ലോകസഭയുടെ പരമാവധി അംഗസംഖ്യ 552വരെയാകാം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 530-ല്‍ കവിയാതെയും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്ന് 20ല്‍ കവിയാതെയും അംഗങ്ങള്‍‌ ഉണ്ടാകാം. ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിന് മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലാത്തപക്ഷം ആ സമുദായത്തിലെ രണ്ട് അംഗങ്ങളെ വരെ ലോകസഭയലേക്ക് നാമനിര്‍ദേശം ചെയ്യാന്‍ രാഷ്ട്രപതിക്ക് അധികാരമുണ്ട്. ലോക സഭയുടെ കാലവധി സാധാരണ അഞ്ചു വര്‍ഷമാണ്. പക്ഷേ, ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടാത്ത അവസ്ഥയില്‍ ലോക സഭയെ പിരിച്ചു വിടാനും വീണ്ടും ഒരു ലോക സഭ തിരഞ്ഞെടുപ്പ് നടത്താനുള്ള അധികാരം രാഷ്ട്രപതിയില്‍ നിക്ഷിപ്തമാണ്. ലോക സഭയിലേക്ക് ഇന്ത്യയിലെ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട് ഒരു അംഗമാകണമെങ്കില്‍ ഇന്ത്യന്‍ പൗരത്വവും 25 ല്‍ കുറയാതെ വയസ്സും ഉണ്ടായിരിക്കണം.

ഇപ്പോള്‍ ലോകസഭയില്‍ 545 അംഗങ്ങള്‍ ഉണ്ട്. ഇതില്‍ 530 അംഗങ്ങള്‍ സംസ്ഥാ‍നങ്ങളില്‍ നിന്നും 13 അംഗങ്ങള്‍ കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും രണ്ട് പേര്‍ ആംഗ്ലോ ഇന്ത്യന്‍ സമൂഹത്തെ പ്രധിനിതികരിച്ച് രാഷ്ട്രപതി തിരഞ്ഞെടുത്തിരിക്കുന്നവരുമാണ്.

രാജ്യസഭ

പ്രമാണം:Rajyasabha.jpg
രാജ്യസഭയുടെ ദൃശ്യം

പാര്‍ലമെന്റിന്റെ ഉപരിസഭയാണ് രാജ്യസഭ (Council of States). ഓരോ സംസ്ഥാനത്തേയും ഭരണാധികാരികള്‍ തിരഞ്ഞെടുത്ത പ്രധിനിതികളാണ് രാജ്യ സഭയിലെ അംഗങ്ങള്‍. ഭരണഘടനയനുസരിച്ച് രാജ്യസഭയുടെ പരമാവധി അംഗസംഖ്യ 250വരെയാകാം.

രാജ്യ സഭയില്‍ നിലവില്‍ 245 അംഗങ്ങളാണ് ഉള്ളത്. ഓരോ അംഗങ്ങള്‍ക്കും 6 വര്‍ഷത്തെ കാലാവധി ഉണ്ട്. മൂന്നിലൊന്ന് അംഗങ്ങള്‍ക്കു വേണ്ടിയുള്ള തിരഞ്ഞെടുപ്പ് ഓരോ 2 വര്‍ഷത്തിലും നടക്കുന്നു.

  • 12 അംഗങ്ങളെ രാഷ്ട്രപതി തിരഞ്ഞെടുക്കുന്നു. സാഹിത്യം, ശാസ്ത്രം, കല , സാമൂഹ്യസേവനം എന്നിവടങ്ങളില്‍ കഴിവും യോഗ്യതയുള്ളവരെയുമാണ് രാഷ്ട്രപതി തിരഞ്ഞെടുക്കുന്നത്.
  • ഓരോ സംസ്ഥാനത്തേയും നിയമസഭകള്‍ അതാത് സംസ്ഥാനത്തിലെ രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നു.
  • കേന്ദ്രഭരണ പ്രദേശങ്ങളിലെ അംഗങ്ങളെ തിരഞ്ഞെടുപ്പിലൂടെ നിയമിക്കുന്നു.

രാജ്യ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് 30 വയസ്സെങ്കിലും ഉണ്ടായിരിക്കണം.

പാര്‍ലമെന്റ് ഭവനം (സന്‍സദ് ഭവന്‍)

പാര്‍ലമെന്റ് ഭവനം

ഇന്ത്യന്‍ തലസ്ഥാന നഗരിയായ ന്യൂ ഡെല്‍ഹിയുടെ പ്രധാന പാതയായ സന്‍സദ് മാര്‍ഗിലാണ് പാര്‍ലമെന്റ് ഭവനം സ്ഥിതി ചെയ്യുന്നത്. 1912-1913 കാലഘട്ടത്തില്‍ പ്രശസ്ത വാസ്തുശില്‍പികളായ സര്‍ എഡ്വിന്‍‌ ല്യുട്ടെന്‍സ്, സര്‍‌ ഹെബേര്‍ട്ട് ബേക്കര്‍ എന്നിവര്‍ രൂപകല്പന ചെയ്ത വൃത്താകൃതിയിലുള്ള ഒരു മന്ദിരമാണ് പാര്‍ലമെണ്ട് ഭവനം. 1921 ഫെബ്രുവരി 12ന് തറക്കല്ലിട്ടു. 83ലക്ഷം രൂപയ്ക്ക് പണി പൂര്‍ത്തിയായ മന്ദിരം 1927 ജനുവരി 18ന് അന്നത്തെ ഗവര്‍ണര്‍ ജനറലായിരുന്ന ഇര്‍വിന്‍ പ്രഭു ഉദ്ഘാടനം ചെയ്തു. ആറ് ഏക്കറിലായി മന്ദിരം വ്യാപിച്ചുകിടക്കുന്നു. വൃത്താകൃതിയിലുള്ള ഈ മന്ദിരത്തിന്റെ വ്യാസം 560 അടിയാണ്. മന്ദിരത്തിന് കുറ്റുമായി 144 വന്‍തൂണുകള്‍ ഉണ്ട്. ഇവ ഓരോന്നിന്റെയും ഉയരം 270 അടിയാണ്. 12 കവാടങ്ങള്‍ മന്ദിരത്തിനുണ്ട്. ഇതില്‍ സന്‍സദ് മാര്‍ഗിലുള്ള ഒന്നാം സംഖ്യാകവാടമാണ് പ്രധാനകവാടം.

കേന്ദ്രീയ ശാല

പാര്‍ലമെന്റിന്റെ മധ്യത്തിലുള്ള കേന്ദ്രീയശാല (Central Hall) രാജ്യത്തെ നിര്‍ണായക മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷം വഹിച്ചിട്ടുള്ളതാണ്. 1947 ആഗസ്റ്റ് 15ന് അധികാരക്കമാറ്റം ഈ ശാലയില്‍ വെച്ചായിരുന്നു. ഇന്ത്യന്‍ ഭരണഘടന രൂപപ്പെട്ടതും ഇവിടെവെച്ചാണ്. ലോകസഭയുടെയും രാജ്യസഭയുടെയും സം‌യുക്തസമ്മേനം നടക്കുന്നത് കേന്ദ്രീയശാലയിലാണ്. ദേശീയപ്രാധാന്യമുള്ള വ്യക്തികളുടെ ഛായാചിത്രങ്ങള്‍ ഇവിടെ സ്ഥാപിച്ചിരിക്കുന്നു.

ലോകസഭാശാല

അര്‍ധവൃത്താകൃതിയില്‍ 4800 ചതുരശ്രഅടി വിസ്തീര്‍ണമുള്ളതാണ് ലോക്സഭാശാല. മൊത്തം 550 അംഗങ്ങള്‍ക്ക് വരെ ഇവിടെ ഇരിക്കാനാവും. സ്പീക്കറുടെ ഇരിപ്പിടത്തിന് വലതുവശം ഭരണപ്ക്ഷവും ഇടതുവശത്ത് പ്രതിപക്ഷവും. പച്ചപ്പരവതാനി സഭയില്‍ വിരിച്ചിരിക്കുന്നു.

രാജ്യസഭാശാല

അര്‍ധവൃത്താകൃതിയില്‍ ക്രമീകരിച്ചിട്ടുള്ള രാജ്യസഭാശാലയില്‍ 250 ഇരിപ്പിടങ്ങളുണ്ട്. ചുവപ്പുനിറത്തിലുള്ള പരവതാനി രാജ്യസഭാശാലയില്‍ വിരിച്ചിരിക്കുന്നു.

അവലംബങ്ങള്‍

ബാഹ്യകണ്ണികള്‍

"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_പാർലമെന്റ്&oldid=467743" എന്ന താളിൽനിന്ന് ശേഖരിച്ചത്