"മലവേടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
 
കൊല്ലം, കോട്ടയം, ഇടുക്കി, [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം]], [[പത്തനംതിട്ട ജില്ല|പത്തനംതിട്ട]] തുടങ്ങിയ ജില്ലകളിലും നാമമാത്രമായി മറ്റു ജില്ലകളിലും അധിവസിക്കുന്ന ഒരു ആദിവാസി വിഭാഗം ആണ് '''മലവേടർ'''. വേട്ടയാടി ജീവിക്കുന്നതുകൊണ്ടാണ് ഈ പേര് കിട്ടിയതെന്ന് കരുതുന്നു. ഇപ്പോൾ മലയാളം സംസാരിക്കുന്നതോടൊപ്പം [[തമിഴ്|തമിഴും]] [[മലയാളം|മലയാളവും]] കലർന്ന ഗോത്ര ഭാഷയും ഇവർ സംസാരിക്കുന്നു.(വേടദ്രാവിഡി or ചാതിപ്പാണി )
 
{{കേരളത്തിലെ ആദിവാസികൾ}}വിദ്യാഭ്യാസ, സാമൂഹിക സാമ്പത്തിക, തൊഴിൽ മേഖലകളിൽ എല്ലാം വളരെ പിന്നോക്കം നിൽക്കുന്ന ജനത ആണ് മലവേടർ. ഭൂ ഉടമസ്ഥതയിലും വളരെ പിന്നോക്കം ആയ ഇവരിൽ ഭൂരിഭാഗവും 3സെന്റ് 10സെന്റ് കോളനികളിൽ ആണ് വസിക്കുന്നത്
 
വേടർ അല്ലെങ്കിൽ വേടൻ എന്ന മലയാള പദത്തിൽ നിന്നാണ് മലവേടൻ, മലവേട്ടുവ, വേടൻ, വേട്ടുവർ, തുടങ്ങിയ പേരുകളിലുള്ള ഉപജാതി വിഭാഗങ്ങൾ ഉണ്ടായിട്ടുള്ളത് എന്നത് വളരെ വ്യക്തമാണ്. എന്നാൽ ഈ സമൂഹത്തെ എല്ലാം പല നാമധേയത്തിൽ നാമധേയത്തിൽ ആയതിനാൽ വ്യത്യസ്ത ഉപജാതികളായി തന്നെ നിലനിർത്തി പട്ടികജാതി, പട്ടികവർഗ്ഗ, ലിസ്റ്റിലാണ് ഗവൺമെൻറ് ഉൾപ്പെടുത്തിയിരിക്കുന്നത്.ഈ എല്ലാ ഉപജാതി വിഭാഗങ്ങളും ഒരേ ഗോത്ര ആചാര, വിശ്വാസങ്ങൾ പിന്തുടരുന്നവരാണ്.
വേടർ, വേട്ടുവർ, വേട്ടുവ, മലവേട്ടുവ,മലവേട്ടുവർ, മലവേടർ എന്നീ ഉപജാതി വിഭാഗങ്ങളെല്ലാം വേടർ എന്ന പൊതു നാമധേയത്തിൽ ഉൾപ്പെടുത്തി പട്ടികവർഗ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് ഈ സമൂഹത്തിൻറെ ഏറെക്കാലമായുള്ള ഒരാവശ്യമാണ്.
വയനാടിന്റെ ചരിത്രത്തിൽ വേടർക്ക് പ്രമുഖ സ്ഥാനം ഉണ്ട്. വയനാട് ദീർഘകാലം വേടരാജവംശ ഭരണത്തിന്റെ കീഴിൽ ആയിരുന്നു.കാസർകോട് കേന്ദ്രമായുള്ള കുമ്പള രാജവംശത്തിന്റെ ചതിയിൽ വേടരാജ വംശം നാമാവശേഷമായി. അതിനു ശേഷം ആകാം ഈ ജനത പല അവാന്തര വിഭാഗങ്ങൾ ആയി ചിതറപ്പെട്ടത്. ഇപ്പോഴും വേടരാജ വംശത്തിന്റെ ശേഷിപ്പുകൾ വയനാട്ടിൽ കാണാം.[[ചാതിപ്പ്]] ആണ് ഇവരുടെ ഗോത്ര ഭാഷ.
{{കേരളത്തിലെ ആദിവാസികൾ}}
==ഇതും കാണുക==
[[വേടൻ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3590022" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി