"ദ്വൈതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (14 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3041865 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
(ചെ.)No edit summary
'''ദ്വൈതം''' [[വേദാന്തം|വേദാന്ത ദർശനത്തിലെ]] ഒരു വിഭാമാണ്. പ്രപഞ്ചവസ്തുക്കളെയെല്ലാം സൃഷ്ടിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന [[ദൈവം|ഈശ്വരനും]] സൃഷ്ടിക്കപ്പെടുന്ന ചരാചരങ്ങൾ ഉൾപ്പെട്ട പ്രപഞ്ചത്തിനും വെവ്വേറെ അസ്തിത്വമുണ്ടെന്ന ചിന്താഗതിയാണ് ദ്വൈതവാദം. ഈ ദർശനത്തിന്റെ ഉപജ്ഞാതാവ് വൈഷ്ണവനായ [[മധ്വാചാര്യർ]] ആയിരുന്നു. 13-ആം നൂറ്റാണ്ടിലാണ് ഈ സിദ്ധാന്തം സ്ഥാപിതമായത്. [[ബ്രഹ്മ സമ്പ്രദായം|ബ്രഹ്മ സമ്പ്രദായത്തിന്റെ]] ഭാഗമാണിത്.
 
ഏറ്റവുമധികം പിന്തുണക്കപ്പെടുന്ന, [[ആദി ശങ്കരൻ|ആദി ശങ്കരന്റെ]] [[അദ്വൈതം|അദ്വൈത സിദ്ധാന്തത്തിനെ]] ശക്തമായി എതിർത്ത [[മധ്വാചാര്യർ]], ബ്രഹ്മവും ജീവനും ഭിന്നമെന്നും അഭിന്നമെന്നും ഒരേ സമയം വാദിക്കുന്ന [[രാമാനുജൻ|രാമാനുജാചാര്യരുടെ]] [[വിശിഷ്ടാദ്വൈതം|വിശിഷ്ടാദ്വൈതത്തെയും]] അംഗീകരിച്ചില്ല. ബ്രഹ്മവും ആത്മവും(ജീവനും) തികച്ചും ഭിന്നമെന്നാണ് ദ്വൈത സിദ്ധാന്തം പഠിപ്പിക്കുന്നത്.പ്രശസ്തമായ [[ഉപനിഷത്ത്|ഉപനിഷത്]] വാക്യങ്ങൾക്ക് അദ്വൈത ആശയക്കാരുടേതിൽ നിന്നും വ്യത്യസ്തമായ വ്യാഖ്യാനങ്ങൾ മധ്വാചാര്യർ അവതരിപ്പിച്ചു. ഉദാഹരണത്തിനു "ഏകമേവ അദ്വിതീയം" എന്നതിനു അദ്ദേഹത്തിന്റെ വ്യാഖ്യാനം ബ്രഹ്മത്തിനു മേലെയോ സമമായോ മറ്റൊന്നില്ലെന്നുള്ളതാണ്.'തത്വമസി'ക്കു നൽകുന്ന അർത്ഥം ആത്മാവിന് ഈശ്വരനു തുല്യമായ ഗുണങ്ങൾ ഉണ്ടെന്നാകുന്നു<ref>ഹിന്ദുമതത്തിന്റെ രാജമാർഗ്ഗം, ഡോ.സി.കെ.ചന്ദ്രശേഖരൻ നായർ, [[കറന്റ് ബുക്സ്]]</ref>.
 
മനുഷ്യർ ക്കും മറ്റു പ്രപഞ്ചവസ്തുക്കൾക്കുമെല്ലാം അതീതമായ ദിവ്യശക്തിയാണ് [[ദൈവം|ഈശ്വരൻ]]. ആ ശക്തി സ്വന്തം ഇച്ഛാനുസരണം പ്രപഞ്ചത്തിലുള്ള തേജോഗോളങ്ങളും മനുഷ്യരും ഉൾപ്പെട്ട ചരാചരങ്ങളെ സൃഷ്ടിക്കുകയും നിലനിർത്തുകയും സംഹരിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയ നിരന്തരം തുടർന്നുകൊിരിക്കുന്നു. പ്രപഞ്ചത്തിൽ ഉള്ള സകലതിന്റെയും നിലനിൽപ് ഈ ശക്തിയുടെ ഇച്ഛയെ ആശ്രയിച്ചിരിക്കുന്നു; [[പ്രപഞ്ചം]] ഈ ശക്തിയെ ആശ്രയിച്ചു കഴിയുന്നു. പ്രപഞ്ചവും ആ ശക്തിയുമായി ആശ്രയാശ്രയീഭാവമല്ലാതെ മറ്റൊരു ബന്ധവും ഇല്ല. മനുഷ്യന്റെ ആത്മാവുപോലും ഈ ശക്തിയിൽനിന്നു ഭിന്നമാണ്. ആത്മാവും സൃഷ്ടിക്കപ്പെടുന്ന ഒരു വസ്തുവാണ്. ആത്മാവ് ഈശ്വര നിശ്ചയമനുസരിച്ച് വീണ്ടും ജനിക്കുകയും മരിക്കുകയും ചെയ്യുന്നുവെന്നും പാപപുണ്യങ്ങളുടെ തോതനുസരിച്ച് സ്വർഗത്തിലോ നരകത്തിലോ എത്തിച്ചേരുന്നുവെന്നും ആത്യന്തികമായി മുക്തി പ്രാപിച്ച് ഈശ്വരനിൽ ലയിക്കുന്നുവെന്നും ഉള്ള വിഭിന്ന സിദ്ധാന്തങ്ങൾ ദൈ്വതവാദത്തിനുള്ളിൽ ഉണ്ടായിട്ടുണ്ട് . ഭൗതികവാദികൾ ദൈ്വതവാദത്തെ നിരാകരിച്ചുകൊണ്ട് ഭൗതികപ്രപഞ്ചം മാത്രമേ യാഥാർഥ്യമായുള്ളൂവെന്നും അതും സ്വയം ഉണ്ടായതാണെന്നും സമർഥിക്കുന്നു. [[അദ്വൈതം|അദ്വൈത ]]വാദികളാകട്ടെ [[ബ്രഹ്മം]] എന്നൊരു അമൂർത്ത തത്ത്വം മാത്രമേ യാഥാർഥ്യമായി ഉള്ളൂവെന്നും പ്രാപഞ്ചിക വസ്തുക്കളെല്ലാം അയഥാർഥങ്ങളാണെന്നും [[ആത്മാവ്]] ബ്രഹ്മത്തിന്റെ ഒരു പ്രതിഭാസമാണെന്നും അഭിപ്രായപ്പെടുന്നു.
1,149

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2719133" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി