"പണ്ഡിറ്റ് രവിശങ്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: pam:Ravi Shankar, si:රවි ශංකර්
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: war:Ravi Shankar
വരി 84: വരി 84:
[[uk:Раві Шанкар]]
[[uk:Раві Шанкар]]
[[vi:Ravi Shankar]]
[[vi:Ravi Shankar]]
[[war:Ravi Shankar]]
[[zh:拉维·香卡]]
[[zh:拉维·香卡]]

08:10, 13 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

രവി ശങ്കർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ രവി ശങ്കർ (വിവക്ഷകൾ) എന്ന താൾ കാണുക. രവി ശങ്കർ (വിവക്ഷകൾ)
പണ്ഡിറ്റ് രവിശങ്കർ

ലോകപ്രസിദ്ധനായ ഇന്ത്യൻ സിതാറിസ്റ്റ് രവിശങ്കർ (1920 ഏപ്രിൽ 7-2012 ഡിസംബർ 11) കാശിയിൽ ജനിച്ചു. നർത്തകനായ ഉദയശങ്കർ അദ്ദേഹത്തിൻറെ സഹോദരനാണ്‌. നാടോടി സംഗീതമാണ് ആദ്യം പഠിച്ചതെങ്കിലും ഉസ്താദ് അലാവുദ്ദീൻ ഖാനിൽ നിന്നു സിതാർ വായന അഭ്യസിച്ചതോടെയാണ് അദ്ദേഹം പ്രശസ്തനായത്‌.

കുറച്ചു കാലം അദ്ദേഹം പാശ്ചാത്യരാജ്യങ്ങളിലെ സംഗീതവിദ്യാലയങ്ങളിൽ ഭാരതീയ സംഗീതാധ്യാപകനായി പ്രവർത്തിച്ചു. സത്യജിത്റേയുടെ “പഥേർ പാഞ്ചാലി”, “അപരാജിത” തുടങ്ങിയ സിനിമകളുടെ സംഗീത സം‌വിധാനവും നടത്തി. ദൽഹിയിൽ “നാഷണൽ ഓർക്കെസ്‌ട്രാ” രൂപവൽകരിക്കാൻ മുന്‌ കൈയെടുത്തു. യു.എസിലും ബോംബെയിലും “കിന്നര” സംഗീതവിദ്യാലയം സ്ഥാപിച്ചു.

ഇന്ത്യയിൽ മാത്രമല്ല, പാശ്ചാത്യരാജ്യങ്ങളിലും രവിശങ്കറിൻ ആരാധകരുണ്ട്‌. ഉസ്താദ് അല്ലാരാഖയുമൊത്ത് വുഡ്സ്റ്റോക്ക് കൺസർട്ട് നടത്തിയിട്ടുണ്ട്‌. ആന്ദ്രേ പ്രെവിൻറെ സം‌വിധാനത്തിൽ ലണ്ടൻ ഫിൽഹാർമോണിക് ഓർകസ്‌ട്രയുമായി സിതാർവാദനം നടത്തി. 1985-ല് കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സിൽനിന്നു ലഭിച്ച ഡോക്‌ടറേറ്റിനു പുറമെ 1999-ലെ ഭാരത രത്നം[1] ഉൾപ്പെടെ പല ബഹുമതികളും അദ്ദേഹം നേടിയിട്ടുണ്ട്‌.

രവിശങ്കർ സിതാർ വായിക്കുന്നു, 1970-കളിൽ എടുത്തത്

രണ്ട്‌ ഇംഗ്ലീഷ് ഗ്രന്ഥങ്ങളുടെയും ഒരു ബംഗാളി ഗ്രന്ഥത്തിൻറെയും കർത്താവുകൂടിയാണ് രവിശങ്കർ.

അവലംബം

  1. http://india.gov.in/myindia/bharatratna_awards_list1.php

പുറത്തേക്കുള്ള കണ്ണികൾ


"https://ml.wikipedia.org/w/index.php?title=പണ്ഡിറ്റ്_രവിശങ്കർ&oldid=1516600" എന്ന താളിൽനിന്ന് ശേഖരിച്ചത്