Jump to content

പെപ് ഗ്വാർഡിയോള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോസപ് ഗ്വാർഡിയോള
Personal information
Full name ജോസപ് ഗ്വാർഡിയോള ഐ സലാ
Height 1.80 m (5 ft 11 in)[1]
Position(s) ഡിഫെൻസീവ് മിഡ്ഫീൽഡർ
Youth career
1983–1990 ബാഴ്സലോണ
Senior career*
Years Team Apps (Gls)
1990–1992 ബാഴ്സലോണ ബി 59 (5)
1990–2001 ബാഴ്സലോണ 263 (6)
2001–2002 ബ്രെസിയ 11 (2)
2002–2003 റോമ 4 (0)
2003 ബ്രെസിയ 13 (1)
2003–2005 അൽ-അഹ്‌ലി 18 (2)
2005–2006 ഡൊറാഡോസ് 10 (1)
Total 378 (17)
National team
1991 സ്പെയിൻ അണ്ടർ 21 2 (0)
1991–1992 സ്പെയിൻ അണ്ടർ 23 12 (2)
1992–2001 സ്പെയിൻ 46 (5)
1995–2005 കാറ്റലോണിയ 7 (0)
Teams managed
2007–2008 ബാഴ്സലോണ ബി
2008–2012 ബാഴ്സലോണ
*Club domestic league appearances and goals

ഒരു മുൻ സ്പാനിഷ് ഫുട്ബോൾ കളിക്കാരനും ഫുട്ബോൾ ടീം പരിശീലകനും ആണ് പെപ് ഗ്വാർഡിയോള എന്ന പേരിലറിയപ്പെടുന്ന ജോസെപ് പെപ് ഗ്വാർഡിയോള ഐ സലാ (ജനനം: 1971 ജനുവരി 18). കളിക്കാരനായിരുന്നപ്പോൾ ഡിഫെൻസീവ് മിഡ്ഫീൽഡറായിരുന്ന ഗ്വാർഡിയോള എഫ്. സി. ബാഴ്സലോണക്ക് വേണ്ടിയാണ് ഏറ്റവും കൂടുതൽ കളിച്ചിട്ടുള്ളത്. ബാഴ്സലോണക്ക് ആദ്യമായി യൂറോപ്യൻ കപ്പ് നേടിക്കൊടുത്ത യൊഹാൻ ക്രൈഫിന്റെ സ്വപ്നസംഘത്തിലെ അംഗമായിരുന്നു പെപ് ഗ്വാർഡിയോള. ഇറ്റാലിയൻ ക്ലബ്ബുകളായ റോമ, ബ്രെസിയ. ഖത്തർ ക്ലബ്ബായ അൽ-അഹ്‌ലി, പഠനസമയത്ത് മെക്സിക്കൻ ക്ലബ്ബായ ഡൊറഡോസ് ഡി സിനാലോവ എന്നിവക്ക് വേണ്ടിയും ഗ്വാർഡിയോള കളിച്ചിട്ടുണ്ട്. ഇറ്റലിയിൽ കളിച്ചിരുന്നപ്പോൾ മയക്കുമരുന്ന് ഉപയോഗത്തിന് നാല് മാസം വിലക്ക് നേരിട്ട ഗ്വാർഡിയോള പിന്നീട് അപ്പീലിലൂടെ ആ വിധിയെ മറികടന്നു.[2] ദേശീയ തലത്തിൽ സ്പാനിഷ് ഫുട്ബോൾ ടീമിനു വേണ്ടിയും സൗഹൃദ മത്സരങ്ങളിൽ കാറ്റലോണിയക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

കളിക്കാരൻ എന്ന നിലയിൽ നിന്ന് വിരമിച്ച ശേഷം ഗ്വാർഡിയോള എഫ്. സി. ബാഴ്സലോണ ബി ടീമിന്റെ പരിശീലകനായി ചുമതലയേറ്റു. 2008 മെയ് 8ന് എഫ്. സി. ബാഴ്സലോണ പ്രസിഡന്റ് ജൊവാൻ ലാപോർട്ട പെപ് ഗ്വാർഡിയോള ഫ്രാങ്ക് റൈക്കാർഡിന്റെ പിൻഗാമിയായി ബാഴ്സലോണ മുൻനിര ടീമിന്റെ പരിശീലകനാകുമെന്ന് പ്രഖ്യാപിച്ചു. ജൂൺ എട്ടിന് ഗ്വാർഡിയോള കരാറിൽ ഒപ്പുവെച്ചു.[3] പരിശീലകനെന്ന നിലയിൽ ആദ്യത്തെ സീസണിൽ തന്നെ ലാ ലിഗാ, കോപ ഡെൽ റേ, ചാമ്പ്യൻസ് ലീഗ് എന്നിവ നേടിക്കൊടുത്ത്, ഒരു ട്രെബിൾ സ്വന്തമാക്കുന്ന ആദ്യ സ്പാനിഷ് ക്ലബ്ബെന്ന നിലയിലേക്ക് ബാഴ്സയെ പെപ് ഗ്വാർഡിയോള ഉയർത്തി. ഇതോടെ യുവേഫ ചാമ്പ്യൻസ് ലീഗ് വിജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനെന്ന ബഹുമതി ഗ്വാർഡിയോള നേടി. തുടർന്നുള്ള സീസണിൽ സൂപ്പർ കോപ ഡി എസ്പാന, യുവേഫ സൂപ്പർ കപ്പ്, ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് എന്നിവയും നേടി, ഒരു സെക്സ്റ്റപ്പിൾ തികക്കുന്ന ലോകത്തെ ആദ്യ ക്ലബ്ബായി ബാഴ്സ മാറി.

2011 സെപ്റ്റംബർ 8ന് കറ്റാലൻ പാർലമെന്റ് ഗ്വാർഡിയോളക്ക് പരമോന്നത ബഹുമതിയായ സ്വർണ്ണമെഡൽ സമ്മാനിച്ചു.[4] 2012 ജനുവരിയിൽ 42% വോട്ടുകൾ നേടി പുരുഷന്മാരുടെ ഫുട്ബോൾ ടീമിനുള്ള ഫിഫ വേൾഡ് കോച്ച് ഓഫ് ദ ഇയർ അവാർഡ് സ്വന്തമാക്കി. 16% വോട്ട് നേടിയ മാഞ്ചസ്റ്റർ കോച്ച് അലെക്സ് ഫെർഗൂസനെയും 12% വോട്ട് നേടിയ റയൽ മാഡ്രിഡ് കോച്ച് ജോസ് മൗറീഞ്യോയെയും പിന്തള്ളിയായിരുന്നു പെപിന്റ ഈ നേട്ടം.[5] 2012 ജൂൺ 30ന് പെപ് ഗ്വാർഡിയോള ബാഴ്സലോണയുടെ പരിശീലക സ്ഥാനത്ത് നിന്ന് വിരമിച്ചു. നാല് വർഷം കൊണ്ട് 14 കിരീടങ്ങൾ നേടിക്കൊടുത്ത ശേഷമായിരുന്നു ഈ വിരമിക്കൽ. അപ്പോഴത്തെ ബി ടീം പരിശീലകനായ ടിറ്റോ വിലാനോവയാണ് നിലവിലെ ബാഴ്സാ പരിശീലകൻ.

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]

കളിക്കാരൻ

[തിരുത്തുക]
ക്ലബ്ബ് പ്രകടനം ലീഗ് കിരീടം ഭൂഖണ്ഡാന്തരം ആകെ
സീസൺ ക്ലബ്ബ് ലീഗ് കളികൾ ഗോളുകൾ കളികൾ ഗോളുകൾ കളികൾ ഗോളുകൾ കളികൾ ഗോളുകൾ
സ്പെയിൻ ലീഗ് കോപ ഡെൽ റേ യൂറോപ്പ് ആകെ
1990-91 ബാഴ്സലോണ ലാ ലിഗാ 4 0 1 0 0 0 5 0
1991-92 26 0 3 0 11 0 40 0
1992-93 28 0 5 1 6 0 39 1
1993-94 34 0 5 0 9 0 48 0
1994-95 24 2 4 0 6 0 34 2
1995-96 32 1 7 0 7 1 46 2
1996-97 38 0 8 0 7 1 53 1
1997-98 6 0 3 0 5 0 14 0
1998-99 22 1 3 0 1 0 26 1
1999-00 25 0 0 0 0 0 25 0
2000-01 28 2 4 3 8 0 40 4
ഇറ്റലി ലീഗ് കോപ്പ ഇറ്റാലിയ യൂറോപ്പ് ആകെ
2001-02 ബ്രെസിയ സീരി എ 11 2 2 0 - 13 2
2002-03 റോമ 4 0 3 1 1 0 8 1
ബ്രെസിയ 13 1 3 1 - 16 2
ഖത്തർ ലീഗ് എമിർ ഓഫ് ഖത്തർ കപ്പ് ഏഷ്യ ആകെ
2003–05 അൽ-അഹ്‌ലി ഖത്തർ സ്റ്റാഴ്സ് ലീഗ് 18 2 9 3 9 2 36 7
മെക്സിക്കോ ലീഗ് കപ്പ് വടക്കേ അമേരിക്ക ആകെ
2003–05 ഡൊറഡോസ് പ്രിമേറ ഡിവിഷൻ 10 1 6 1 4 0 20 2
മൊത്തം
സ്പെയിൻ 263 6 43 4 71 2 384 11
ഇറ്റലി 28 3 8 2 1 0 37 5
ഖത്തർ 18 2 9 3 9 2 36 7
മെക്സിക്കോ 10 1 6 1 4 0 20 2
കരിയറിൽ മൊത്തം 319 12 66 10 85 4 470 26

അന്താരാഷ്ട്രതലം

[തിരുത്തുക]

അന്താരാഷ്ട്രതലത്തിലെ ഗ്വാർഡിയോളയുടെ പ്രകടനം:[6]

സ്പാനിഷ് ഫുട്ബോൾ ടീം
വർഷം കളികൾ ഗോളുകൾ
1992 2 1
1993 5 0
1994 7 1
1995 0 0
1996 5 1
1997 4 1
1998 0 0
1999 9 0
2000 8 1
2001 7 0
ആകെ 47 5

പരിശീലകൻ

[തിരുത്തുക]
ടീം സീസൺ ലീഗ് കിരീടം യൂറോപ്പ് മറ്റുള്ളവ ആകെ
വി. സ. പ. വി. സ. പ. വി. സ. പ. വി. സ. പ. ആ. ക. വി. സ. പ. വിജയ%
ബാഴ്സലോണ 2008–09 27 6 5 7 2 0 7 5 1 1 0 1 62 42 13 7 67.74%
2009–10 31 6 1 3 0 1 6 4 2 5 0 0 59 45 10 4 76.27%
2010–11 30 6 2 5 2 2 9 3 1 1 0 1 62 45 11 6 72.58%
2011–12 28 7 3 7 2 0 8 3 1 4 1 0 64 47 13 4 73.44%
കരിയറിൽ മൊത്തം 116 25 11 22 6 3 30 15 5 11 1 2 247 179 47 21 72.47 %

അവലംബം

[തിരുത്തുക]
  1. "Pep Guardiola" Archived 2013-01-18 at the Wayback Machine.. Goal.com.
  2. "Guardiola, absuelto por segunda vez | Deportes". El País. 29 September 2009. Retrieved 28 April 2012.
  3. "Rijkaard until 30 June; Guardiola to take over" Archived 2012-05-25 at Archive.is. FC Barcelona. 8 May 2008.
  4. "Noticies 3/24". TV3. Retrieved 9 September 2011.
  5. "FIFA Ballon d'Or 2011". FIFA. Archived from the original on 2012-03-14. Retrieved January 9, 2012.
  6. "Josep Guardiola Sala – International Matches". RSSSF. Retrieved 10 July 2012

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പെപ്_ഗ്വാർഡിയോള&oldid=3971553" എന്ന താളിൽനിന്ന് ശേഖരിച്ചത്