കാറ്റലോണിയ
കാറ്റലോണിയ Catalunya (in Catalan) Cataluña (in Spanish) Catalonha (in Occitan) | |||
---|---|---|---|
| |||
ദേശീയഗാനം: Els Segadors | |||
സ്പെയ്നിനുള്ളിൽ കാറ്റലോണിയയുടെ സ്ഥാനം. | |||
Coordinates: 41°49′N 1°28′E / 41.817°N 1.467°E | |||
Country | സ്പെയ്ൻ | ||
തലസ്ഥാനം | ബാഴ്സലോണ | ||
Provinces | ബാഴ്സലോണ, ഗിരോണ, ല്ലെയിദ, റ്റാരഗോണ | ||
• ഭരണസമിതി | Generalitat de Catalunya | ||
• രാഷ്ട്രപതി | ആർതർ മാസ് ഇ ഗവാറൊ (CiU) | ||
• ആകെ | 32,114 ച.കി.മീ.(12,399 ച മൈ) | ||
•റാങ്ക് | 6th (സ്പെയ്നിന്റെ 6.3%) | ||
(2012) | |||
• ആകെ | 75,65,603 | ||
• ജനസാന്ദ്രത | 240/ച.കി.മീ.(610/ച മൈ) | ||
• Rank | 2nd (സ്പെയ്നിന്റെ 16%) | ||
Demonym(s) | Catalan català, catalana (ca) catalán, catalana (es) | ||
സമയമേഖല | UTC+1 (CET) | ||
• Summer (DST) | UTC+2 (CEST) | ||
ISO 3166-2 | CT | ||
Area code | +34 97- (Catalonia) +34 93 (Barcelona) | ||
Official languages | Catalan, Spanish, Aranese (Occitan) Catalan Sign Language also recognized | ||
Statute of Autonomy | 9 August 2006 | ||
Patron saint | Saint George (Sant Jordi) | ||
Parliament | 135 deputies | ||
Congress | 47 deputies (of 350) | ||
Senate | 16 senators (of 264) | ||
വെബ്സൈറ്റ് | Generalitat de Catalunya |
സ്പെയ്നിലെ ഒരു സ്വയംഭരണസമൂഹമാണ് കാറ്റലോണിയ. തലസ്ഥാനം ബാഴ്സലോണ. മാഡ്രിഡ് കഴിഞ്ഞാൽ സ്പെയ്നിലെ രണ്ടാമത്തെ വലിയ പട്ടണമാണ് ബാഴ്സലോണ. ബാഴ്സലോണ, ഗിരോണ, ല്ലെയിദ, റ്റാരഗോണ - ഇവയാണ് കാറ്റലോണിയയിലെ നാല് പ്രവിശ്യകൾ. ഫ്രാൻസും അൻഡോറയുമാണ് കാറ്റലോണിയയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ. മെഡിറ്ററേനിയൻ കടലാണ് കാറ്റലോണിയയുടെ കിഴക്ക്. സ്വന്തം പാരമ്പര്യത്തിൽ അഭിമാനിക്കുന്ന ഇന്നാട്ടുകാർ കാറ്റലോണിയ സ്‌പെയിനിൽനിന്നു വിട്ടുപോകണം എന്ന ആവശ്യക്കാരാണ്. സ്‌പെയിനിലെ ഏറ്റവും സമ്പന്നവും വ്യവസായവത്കൃതവുമായ മേഖലയാണിത്. കാറ്റലാൻ, സ്പാനിഷ്, അറാനീസ് - ഇവയാണ് കാറ്റലോണിയയുടെ ഔദ്യോഗിക ഭാഷകൾ. കാറ്റലാൻ ചിഹ്നഭാഷയും ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
ചരിത്രം
[തിരുത്തുക]ഐബീരിയൻ പെനിൻസുലയിലെ മെഡിറ്ററേനിയൻ തീരത്തെ ഇതരപ്രദേശങ്ങളെ പോലെ കാറ്റലോണിയയും ഒരു കാലത്ത് ഗ്രീസിന്റെ അധിനിവേശപ്രദേശമായിരുന്നു. പിന്നീട് കുറച്ച് നാൾ കാർത്തേജിന്റെ അടിയിലായി. റോം കാർത്തേജിനെ കീഴടക്കിയതിന് ശേഷം കാറ്റലോണിയയും റോമൻ സാമ്രാജ്യത്തിന്റെ ഭാഗമായി.
റോമൻ സാമ്രാജ്യത്തിന്റെ പതനത്തിന് ശേഷം കാറ്റലോണിയ നാല് ശതാബ്ദത്തോളം വിസിഗോത്തുകളുടെ കീഴിലായിരുന്നു. എട്ടാം ശതാബ്ദിയിൽ കാറ്റലോണിയ മൂറുകളുടെ അടിയിലായി. എമീർ അബ്ദുൾ റഹ്മാൻ അൽ ഘഫീകിയുടെ പരാജയത്തിന് ശേഷം ഫ്രാങ്കുകളുടെ ഭാഗമായിത്തീർന്നു. ഏ.ഡി. 795-ൽ ഷാർലമാഗ്ൻ ചക്രവർത്തി മാർക്ക ഹിസ്പാനിക്ക എന്ന പേരിൽ ഫ്രാങ്കിഷ് രാജ്യത്തിനും മൂർ ദേശത്തിനുമിടയിൽ ഒരു ബഫർ പ്രദേശം സൃഷ്ടിച്ചു. തദ്ദേശവാസികളുടെ ഭരണത്തിനടിയിലായിരുന്നു ഈ ബഫർ പ്രദേശം.
കാറ്റലോൺ സംസ്കാരം ഈ തദ്ദേശഭരണത്തിന്റെ സമയത്ത് വികസിക്കുവാൻ തുടങ്ങി - വിശേഷിച്ച് കാറ്റലോണിയയുടെ വടക്കുഭാഗത്ത്.
ഭൂമിശാസ്ത്രം
[തിരുത്തുക]വൈവിധ്യമുള്ള കാലാവസ്ഥയാണ് കാറ്റലോണിയയുടേത്. ബാഴ്സലോണ, ഗിരോണ, റ്റാരഗോണ - ഈ പ്രവിശ്യകളുടെ തീരദേശഭാഗത്തുള്ള ജനപ്പെരുപ്പുള്ള സ്ഥലങ്ങളിൽ മെഡിറ്ററേനിയൻ കാലാവസ്ഥയാണുള്ളത്. ഉൾഭാഗത്ത് ( ല്ലെയിദ, ബാഴ്സലോണയുടെ ഉൾനാടൻ പ്രദേശം ) കോൺടിനെന്റൽ മെടിറ്ററേനിയൻ കാലാവസ്ഥയാണ്. പൈറനീയൻ കൊടുമുടികളിൽ ആല്പൈൻ കാലാവസ്ഥ കാണുമ്പോൾ താഴ്വാരങ്ങളിൽ സമുദ്രതീരത്തെ പ്രതീതിയാണ് അനുഭവപ്പെടുക.
മെഡിറ്ററേനിയൻ പ്രദേശങ്ങളിൽ വേനൽക്കാലങ്ങൾ വരണ്ടതും ചൂടേറിയതുമാണ്. 26 - 31 ഡിഗ്രി വരെയുള്ള ഉയർന്ന താപമാനങ്ങൾ കാണാം. ശൈത്യകാലം കുളിർമയുള്ളതാണ്. കഠിനമായ ശൈത്യം അനുഭവപ്പെടാറില്ല പൊതുവേ. പൈറനീസ് പർവതനിരയിൽ പതിവായി മഞ്ഞ് പെയ്യും. കീഴ്ഭാഗങ്ങളിലും ഇടയ്ക്ക് മഞ്ഞ് പെയ്യും - കടൽത്തീരങ്ങളിൽ പോലും. മഴ ഏറ്റവും അനുഭവപ്പെടുന്നത് വസന്തകാലത്തും ശരത്കാലത്തുമാണ്. പൈറനീസ് താഴ്വാരങ്ങളിൽ പക്ഷേ വേനൽക്കൊടുങ്കാറ്റുകൾ സാധാരണയാണ്.
മെഡിറ്ററേനിയൻ കടലിലേക്ക് ഒഴുകുന്ന റ്റെർ, ല്ലോബ്രഗാറ്റ്, എബ്രെ നദികളാണ് കാറ്റലോണിയയുടെ പ്രധാന നദികൾ.
2012 ലെ തെരഞ്ഞെടുപ്പ്
[തിരുത്തുക]2012 ൽ നടന്ന തിരഞ്ഞെടുപ്പിൽ, കാറ്റലോണിയയ്ക്ക് സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെടുന്ന കക്ഷികൾ ഭൂരിപക്ഷം നേടി.[1] സ്‌പെയിൻ വിഭജിച്ച് കാറ്റലോണിയ എന്ന രാജ്യം രൂപവത്കരിക്കുന്നതു സംബന്ധിച്ച് ഹിതപരിശോധന വരാൻ ഈ ജനവിധി വഴിയൊരുക്കിയേക്കുമെന്നു കരുതുന്നു. ഈ ആവശ്യത്തിന്റെ വക്താവായ പ്രസിഡന്റ് ആർതർ മാസിന്റെ മധ്യ വലതുപക്ഷ സി.ഐ.യു. ആണ് തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ കക്ഷിയായത്. 135 അംഗ സഭയിൽ 50 സീറ്റാണ് ഇവർക്ക്. സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്ന തീവ്ര ഇടതുപക്ഷ ഇ.ആർ.സി.ക്ക് 21 സീറ്റുണ്ട്. കാറ്റലോണിയയെ സ്വതന്ത്ര രാജ്യമാക്കുകയെന്ന വിഷയത്തിനായിരുന്നു പ്രചാരണത്തിൽ മുൻതൂക്കം. സ്‌പെയിനിലെ ദേശീയ സർക്കാറുമായുള്ള തർക്കത്തെത്തുടർന്നാണ് പ്രസിഡന്റ്, ആർതർ മാസ് നേരത്തേ തിരഞ്ഞെടുപ്പു നടത്തിയത്. അടുത്ത കാലാവധി കഴിയുംമുമ്പ് ഈ വിഷയത്തിൽ ഹിതപരിശോധന നടത്തുമെന്ന് മാസ് പ്രഖ്യാപിച്ചിട്ടുണ്ട്.[2]
അവലംബം
[തിരുത്തുക]- ↑ http://www.bbc.co.uk/news/world-europe-20482719
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-27. Retrieved 2012-11-26.