ആർതർ മാസ് ഇ ഗവാറൊ
കാറ്റലോണിയയിലെ പ്രസിഡന്റാണ് ആർതർ മാസ് ഇ ഗവാറൊ (ജനനം :31 ജനുവരി 1956). നവംബർ 2010 ലെ തെരഞ്ഞെടുപ്പിൽ കൺവേർജൻസ് യൂണിയനെ (സി.ഐ.യു)പ്രതിനിധീകരിച്ചാണ് മാസ് മത്സരിച്ചത്.[2] ബാർസലോണ സർവ്വകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി.
2012 ലെ തെരഞ്ഞെടുപ്പ്[തിരുത്തുക]
സ്‌പെയിൻ വിഭജിച്ച് കാറ്റലോനിയ എന്ന രാജ്യം രൂപവത്കരിക്കണം എന്ന ആവശ്യത്തിന്റെ വക്താവായ പ്രസിഡന്റ് ആർതർ മാസിന്റെ മധ്യ വലതുപക്ഷ സി.ഐ.യു. ആണ് തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ കക്ഷിയായത്. 135 അംഗ സഭയിൽ 50 സീറ്റാണ് ഇവർക്ക്. സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്ന തീവ്ര ഇടതുപക്ഷ ഇ.ആർ.സി.ക്ക് 21 സീറ്റുണ്ട്. കാറ്റലോനിയയെ സ്വതന്ത്ര രാജ്യമാക്കുകയെന്ന വിഷയത്തിനായിരുന്നു പ്രചാരണത്തിൽ മുൻതൂക്കം. സ്‌പെയിനിലെ ദേശീയ സർക്കാറുമായുള്ള തർക്കത്തെത്തുടർന്നാണ് പ്രസിഡന്റ്, ആർതർ മാസ് നേരത്തേ തിരഞ്ഞെടുപ്പു നടത്തിയത്. അടുത്ത കാലാവധി കഴിയുംമുമ്പ് ഈ വിഷയത്തിൽ ഹിതപരിശോധന നടത്തുമെന്ന് മാസ് പ്രഖ്യാപിച്ചിട്ടുണ്ട്.[3]
അവലംബം[തിരുത്തുക]
- ↑ "Presidents of the Generalitat". catalangovernment.eu. Generalitat de Catalunya. ശേഖരിച്ചത് 10 July 2020.
- ↑ http://www.barcelonareporter.com/index.php/news/pg_FSFFP_ArturMas/
- ↑ http://www.bbc.co.uk/news/world-europe-20482719
പുറം കണ്ണികൾ[തിരുത്തുക]
- Official website Archived 2012-12-27 at Archive.is
- Artur Mas at Facebook