Jump to content

ഫിഫ

Coordinates: 47°22′53″N 8°34′28″E / 47.38139°N 8.57444°E / 47.38139; 8.57444
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(FIFA എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
FIFA
ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ അസോസിയേഷൻ
ഫിഫയുടെ ലോഗോ
ഫിഫയിലെ അംഗങ്ങളുടെ കോൺഫെഡറേഷൻ അനുസരിച്ച് മാപ്പ്
ചുരുക്കപ്പേര്ഫിഫ
ആപ്തവാക്യം കളിക്കായി. ലോകത്തിനായി.
സ്ഥാപിതം21 മേയ് 1904; 120 വർഷങ്ങൾക്ക് മുമ്പ് (1904-05-21)
സ്ഥാപിത സ്ഥലംപാരീസ്, ഫ്രാൻസ്
തരംസ്പോർട്സ് ഫെഡറേഷൻ
പദവിഅസോസിയേഷൻ ഫുട്ബോളിന്റെ ഭരണസമിതി
ലക്ഷ്യംഭരണം
ആസ്ഥാനംസൂറിച്ച്, സ്വിറ്റ്സർലൻഡ്
അക്ഷരേഖാംശങ്ങൾ47°22′53″N 8°34′28″E / 47.38139°N 8.57444°E / 47.38139; 8.57444
പ്രവർത്തിക്കുന്ന പ്രദേശങ്ങൾലോകമെമ്പാടും
അംഗത്വം
211 ദേശീയ അസോസിയേഷനുകൾ
ഔദ്യോഗിക ഭാഷകൾ
ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, സ്പാനിഷ്
നേതാവ്ഗിയാനി ഇൻഫാന്റിനോ
Main organ
കോൺഗ്രസ്
പോഷകസംഘടനകൾ
ബന്ധങ്ങൾഅന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി
ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡ്
Staff
103
വെബ്സൈറ്റ്www.fifa.com

ഫുട്ബോൾ എന്ന കായികകേളിയുടെ ഔദ്യോഗിക നടത്തിപ്പ് നിയന്ത്രിക്കുന്ന രാജ്യാന്തര സംഘടനയാണ് ഫിഫ (ഫ്രഞ്ച്: Fédération Internationale de Football Association). 2004ൽ ഫിഫ ശതാബ്ദി ആഘോഷിച്ചു.

ചരിത്രം

[തിരുത്തുക]

ഏഴു രാജ്യങ്ങളിൽ നിന്നുളള സംഘടനകളുടെ യോഗം 1904-ൽ ചേർന്നാണ്‌ കായികമത്സരങ്ങൾക്ക്‌ ലോകത്തിലെ ഏറ്റവും വലിയ സംഘടനയായ ഫിഫ രൂപികരിച്ചത്‌. ഈ രാജ്യങ്ങളെല്ലാം യൂറോപ്പിൽനിന്നുള്ളവയായിരുന്നു. പാരീസിലായിരുന്നു ആസ്ഥാനം. റോബെർട്ട്‌ ഗ്യൂറിനാണ്‌ ആദ്യ പ്രസിഡന്റ്‌. കടലാസിൽ മാത്രം അടങ്ങിയ ഈ സംഘടനയെ പ്രവർത്തനോന്മുഖമാക്കാൻ പ്രവർത്തക സമിതി വളരെയേറെ കഷ്ടപ്പെട്ടിട്ടുണ്ട്‌.

1910 ൽ ദക്ഷിണാഫ്രിക്കയും 1912 ൽ അർജന്റീനയും ചിലിയും 1913 ൽ അമേരിക്കയും അംഗങ്ങളായി ചേർന്നതോടെ ഫിഫയൊരു അന്തർദ്ദേശീയ സംഘടനയായി മാറുകയായിരുന്നു.

യൂൾ റിമെ

[തിരുത്തുക]

വളർന്ന്‌ കൊണ്ടിരുന്ന ഈ സംഘടനക്കേറ്റ ആഘാതമായിരുന്നു 1914 തുടങ്ങിയ ഒന്നാം ലോകമഹായുദ്ധം. ഫിഫയുടെ പ്രവർത്തനങ്ങളെ യുദ്ധം പേരിനുമാത്രമാക്കി മാറ്റി. സംഘടന ഇല്ലാതായേക്കുമോ എന്ന്‌ ഫുട്ബോൾ പ്രേമികൾ ആശങ്കാകുലരായിരിക്കവെയാണ്‌ 1921 ൽ യൂൾ റിമെ ഫിഫയുടെ മൂന്നാമത്തെ പ്രസിഡന്റാവുന്നത്‌. 33 കൊല്ലം അദ്ദേഹം പ്രസിഡന്റായി തുടർന്നു.

സ്വന്തം ചോരയും നീരും കൊടുത്താണ്‌ യൂൾ റിമെ ഫിഫയെ ഇന്നത്തെ സ്ഥിതിയിലെത്തിച്ചതെന്നു പറയാം. 48 കാരനായ ഈ ഫ്രഞ്ച്കാരനുമുന്നിൽ യൂറോപ്യൻ രാജ്യങ്ങൾ വാതിലുകൾ കൊട്ടിയടച്ചു. ലോകമഹായുദ്ധത്തിന്റെ കെടുതികളിൽനിന്ന്‌ കരകയറാതെ ആഘോഷങ്ങളിൽ പങ്കെടുക്കേണ്ടതില്ലെന്നായിരുന്നു അവയുടെ നിലപാട്‌.

1930-ൽ ഉറുഗ്വെയിൽ ആദ്യത്തെ ലോകകപ്പ്‌

[തിരുത്തുക]

യൂറോപ്പ്‌ പുറംതിരിഞ്ഞുനിന്നിട്ടും യൂൾ റിമെക്ക്‌ കുലുക്കമുണ്ടായില്ല. ഫുട്ബോളിന്‌ ഒരു ലോക ചാമ്പ്യൻഷിപ്പുണ്ടാക്കാൻ 1928 ൽ യൂൾ റിമെ തീരുമാനമെടുത്തു. 1930 ൽ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികമാഘോഷിക്കാൻ കോപ്പ്‌ കൂട്ടിയിരുന്ന ഉറുഗ്വെ ഈ ചാമ്പ്യൻഷിപ്പിന്റെ ആതിഥേയത്വം വഹിക്കാൻ തയ്യാറായി.

ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ലോകകപ്പിനോട്‌ വിമുഖത കാണിച്ച യൂറോപ്യൻ രാജ്യങ്ങളുമായി റിമെ ബന്ധപ്പെട്ടു. എല്ലാ രാജ്യങ്ങളോടും ലോകകപ്പിൽ പങ്കെടുക്കാൻ റിമെ അഭ്യർത്ഥിച്ചു. റിമെയുടെ അഭ്യർത്ഥനയ്ക്ക്‌ ഫലമുണ്ടായി. അവസാനം യൂറോപ്പിൽനിന്ന്‌ മൂന്ന്‌ രാജ്യങ്ങളോടെ, മൊത്തം പതിമൂന്ന്‌ രാജ്യങ്ങൾ പങ്കെടുത്ത ആദ്യത്തെ ലോകകപ്പ്‌ ഉറുഗ്വെയിൽ അരങ്ങേറി.

അംഗരാഷ്‌ട്രങ്ങൾ 85

[തിരുത്തുക]

ഉറുഗ്വെ ലോകകപ്പ്‌ വിജയകരമായി സമാപിച്ചതോടെ റിമെയ്ക്കു പിന്തിരിഞ്ഞ്‌ നോക്കേണ്ടി വന്നില്ല. 1954 ൽ ഫിഫയുടെ പ്രസിഡന്റ്‌ പദവിയിൽ നിന്ന്‌ പ്രായാധിക്യം മൂലം യൂൾ റിമെ വിരമിച്ചപ്പോൾ സംഘടനയിലെ അംഗരാഷ്ട്രങ്ങളുടെ എണ്ണം 85 ആയിരുന്നു.

യൂൾസിന്‌ ശേഷം ഫിഫയുടെ കടിഞ്ഞാണേറ്റെടുത്ത നാലാമത്തെ പ്രസിഡന്റായ വില്ല്യം സീൽഡ്രോയേഴ്‌സാണ്‌ സംഘടനയുടെ അമ്പതാം വാർഷികം നടത്തിയത്‌. പിന്നെയൊരിക്കലും ഫിഫയ്ക്ക്‌ കഷ്ടപ്പെടേണ്ടി വന്നില്ല. ഓരോ ലോകകപ്പിനും അംഗരാജ്യങ്ങളുടെ എണ്ണം കൂടിവന്നു. അംഗ സംഖ്യയിൽ ഐക്യ രാഷ്ട്ര സഭയെക്കാൾ മുന്നിലെത്തി. ഫിഫ ഒരു സ്വകാര്യ സംഘടനയായിരുന്നതിനാൽ സർക്കാരിന്റെ ഭാഗത്ത്‌ നിന്ന്‌ ഒരു സഹായവും ഉണ്ടായിരുന്നില്ല. എന്നാൽ ടിവി, റേഡിയോ തുടങ്ങിയ മാധ്യമങ്ങൾക്ക്‌ ലോകകപ്പ്‌ ഒരു മഹോത്സവമായിരുന്നതിൽ സംഘടനയ്ക്ക്‌ പണത്തിന്‌ പഞ്ഞമുണ്ടായിരുന്നില്ല.

ഹവലേഞ്ച്‌ യുഗം

[തിരുത്തുക]

ഫിഫയുടെ മുപ്പത്തിയുമ്പതാം കോൺഗ്രസ്സിൽ ജോവോ ഹവലേഞ്ച്‌ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ്‌ സംഘടനയുടെ പുതുയുഗം ആരംഭിക്കുന്നത്‌. ഫുട്ബോൾ വെറുമൊരു മത്സരമായി അധ:പതിച്ച്‌ പോവാതെ തലമുറകളിൽനിന്ന്‌ തലമുറകളിലേക്ക്‌ പകരുന്ന ഒരു സംസ്കാരമായി മാറണം എന്നായിരുന്നു ഹവലേഞ്ചിന്റെ ആശയം. ഇതിനായി ഫിഫയെ ഹവലേഞ്ച്‌ നവീകരിച്ചെടുത്തു. 12 പേർ മാത്രമുണ്ടായിരുന്ന ഓഫീസ്‌, അഞ്ചു സ്ഥലങ്ങളിലേക്ക്‌ വ്യാപിപ്പിക്കുകയും നൂറോളം ജീവനക്കാരെ പുതുതായെടുക്കുകയും ചെയ്‌തു.

സമകാലികം

[തിരുത്തുക]

പാരീസിൽ നടന്ന അമ്പത്തിയൊന്നാം കോൺഗ്രസ്സിൽ വാർദ്ധക്യസഹജമായ കാരണങ്ങളാൽ ഹവലേഞ്ച്‌ സ്ഥാനമൊഴിയുകയും സെപ് ബ്ലാറ്റർ എന്ന ജോസഫ്‌ എസ്‌. ബ്ലാറ്റർ പുതിയ പ്രസിഡന്റായി അവരോധിക്കപ്പെടുകയും ചെയ്‌തു. 2002ലെ കൊറിയ ജപ്പാൻ ലോകകപ്പ്‌, 2006ലെ ജർമ്മനി ലോകകപ്പ് എന്നിവ ഈ പ്രതിഭാധനന്റെ സംഘാടകത്വത്തിലാണ്‌ അരങ്ങേറിയത്. പരാതികളുയർന്ന തെരഞ്ഞെടുപ്പാണെങ്കിൽക്കൂടി, 2011 ജൂൺ മാസത്തിൽ സെപ് ബ്ലാറ്റർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

"https://ml.wikipedia.org/w/index.php?title=ഫിഫ&oldid=3142988" എന്ന താളിൽനിന്ന് ശേഖരിച്ചത്