പുതിയ 7 പ്രകൃതി അത്ഭുതങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ന്യൂ സെവെൻ വണ്ടേഴ്സ് ഫൗണ്ടേഷൻറ്റെ ആഭിമുഖ്യത്തിൽ 2007-ൽ ആരംഭിച്ച ഒരു സംരംഭത്തിലൂടെ ആഗോളതലത്തിൽ പൊതു വോട്ടെടുപ്പു വഴി തിരഞ്ഞെടുക്കപെട്ട നൈസർഗ്ഗികമായ അത്ഭുതങ്ങളുടെ പട്ടികയാണ് പുതിയ 7 പ്രകൃതി അത്ഭുതങ്ങൾ (ഇംഗ്ലീഷ്: New7Wonders of Nature (2007–2011)) ബെർണാഡ് വെബ്ബെർ എന്ന അമേരിക്കക്കാരന്റെ നേതൃത്വത്തിലായിരുന്നു ഇത്[1] [2].ന്യൂ സെവെൻ വണ്ടേഴ്സ് ഫൗണ്ടേഷൻറ്റെ മേൽനോട്ടത്തിൽ തന്നെ നടന്ന പുതിയ 7 ലോകാത്ഭുതങ്ങളെ തിരഞ്ഞെടുക്കാനുള്ള പ്രചാരണത്തിന്റെ ചുവടുപിടിച്ചായിരുന്നു 7 പ്രകൃതി അത്ഭുതങ്ങളെ തിരഞ്ഞെടുത്തതും. 2011 നവംബർ 11ന് വോട്ടെടുപ്പ് അവസാനിച്ചപ്പോൾ ഏകദേശം 10 കോടിയിലധികം വോട്ടുകളാണ് ചെയ്യപ്പെട്ടത്.[3]

പുതിയ7 പ്രകൃതി അത്ഭുതങ്ങളുടെ പട്ടിക[തിരുത്തുക]

ക്ര.

സം.

ചിത്രം പേര് രാജ്യം
1 Amazônia.jpgCentral Amazon River.jpg ആമസോൺ മഴക്കാടുകളും നദിയും  ബൊളീവിയ,  ബ്രസിൽ,  കൊളംബിയ,  ഇക്വഡോർ,  ഫ്രാൻസ് (ഫ്രഞ്ച് ഗയാന),  ഗയാന,  പെറു,  സുരിനാം,  വെനസ്വേല
2 Ha Long Bay on a sunny day.jpg ഹാലോങ് ഉൾക്കടൽ  വിയറ്റ്നാം
3 Jeju Island.jpg ജെജു ദ്വീപ്  ദക്ഷിണ കൊറിയ
4 ArialViewIquzuFallsEndingFalls.JPG ഇഗ്വാസു വെള്ളച്ചാട്ടം (ദേശീയോദ്യാനം)  അർജന്റീന,  ബ്രസിൽ
5 Puerto Princesa Subterranean River.jpg പ്യൂട്ടൊ പ്രിൻസെസ ഭൗമാന്തര നദീ ദേശീയോദ്യാനം  ഫിലിപ്പീൻസ്
6 Komodo dragon at Komodo National Park.jpg കൊമോഡോ ദ്വീപ് (ദേശീയോദ്യാനം)  ഇന്തോനേഷ്യ
7 Table mountain and the ocean cape town.JPG ടേബിൾ പർ‌വ്വതം (ദേശീയോദ്യാനം)  ദക്ഷിണാഫ്രിക്ക

അവസാന ഘട്ടം വരെ എത്തിയവ[തിരുത്തുക]

പ്രദേശം രാജ്യം ചിത്രം
ബു റ്റിന ഷോൽസ്  ഐക്യ അറബ് എമിറേറ്റുകൾ Aerial-View-of-Bu-Tinah-Island.jpg
ചാവുകടൽ  ജോർദാൻ,  ഇസ്രയേൽ,  പാലസ്തീൻ Dead Sea by David Shankbone.jpg
ഗ്രേറ്റ് ബാരിയർ റീഫ്  ഓസ്ട്രേലിയ Part of Great Barrier Reef from Helicopter.jpg
ജെയ്റ്റ ഗുഹകൾ  ലെബനോൻ പ്രമാണം:Jeitag2.jpg
കിളിമഞ്ചാരൊ (ദേശീയോദ്യാനം)  ടാൻസാനിയ Mount Kilimanjaro.jpg
മസൂരിയൻ ലേക്ക് ഡിസ്ട്രിക്റ്റ്  പോളണ്ട് Mikolajki jezioro mikolajskie.jpg
സുന്ദർബൻസ്  ബംഗ്ലാദേശ്,  ഇന്ത്യ Sundarbans 02.jpg
മാലിദ്വീപ്  മാലിദ്വീപ് 405-Maldives.jpg
ഏഞ്ചൽ വെള്ളച്ചാട്ടം  വെനസ്വേല Salto Angel from Raton.JPG
ഫണ്ടി ഉൾക്കടൽ (ദേശീയോദ്യാനം)  കാനഡ BayofFundy.JPG
ബ്ലാക്ക് ഫോറസ്റ്റ്  ജർമനി Baden-Baden 10-2015 img07 View from Merkur.jpg
മോഹെർ മലയിടുക്കുകൾ  റിപ്പബ്ലിക്ക് ഓഫ് അയർലണ്ട് Cliffs of Moher, looking north.jpg
എൽ യുൻക്വെ  പോർട്ടോ റിക്കോ Pico El Yunque.jpg
ഗാലപ്പഗോസ് ദ്വീപ് (ദേശീയോദ്യാനം)  ഇക്വഡോർ Galapagos iguana1.jpg
ഗ്രാൻഡ് കാന്യൻ (ഗ്രാൻഡ് കാന്യൻ ദേശീയോദ്യാനം)  അമേരിക്കൻ ഐക്യനാടുകൾ Grand Canyon NP-Arizona-USA.jpg
മാറ്റെർഹോൺ / സെർവിനൊ  ഇറ്റലി,   സ്വിറ്റ്സർലാന്റ് Matterhorn-EastAndNorthside-viewedFromZermatt landscapeformat-2.jpg
മിൽഫോർഡ് സൗണ്ട്  ന്യൂസീലൻഡ് Milford Sound at Sunset.jpg
മഡ് വോൾക്കാനോകൾ  അസർബെയ്ജാൻ Gobustan State Reserve 05.png
ഉലുരു (ദേശീയോദ്യാനം)  ഓസ്ട്രേലിയ Uluru sunset1141.jpg
വെസൂവിയസ് (ദേശീയോദ്യാനം)  ഇറ്റലി Naplesbay01.jpg
യുഷാൻ (ദേശീയോദ്യാനം)  തായ്‌വാൻ Mount Yu Shan - Taiwan.jpg

അവലംബം[തിരുത്തുക]

  1. "The project founder Bernard Weber - A Short History - World of New7Wonders". World of New7Wonders.
  2. "Learn about New7Wonders". World of New7Wonders.
  3. "Voting procedure". World of New7Wonders. മൂലതാളിൽ നിന്നും 2013-03-31-ന് ആർക്കൈവ് ചെയ്തത്.