പാൽമിറൽ ഓഫ് എൽച്ചെ
38°16′10″N 0°41′54″W / 38.26944°N 0.69833°W
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | സ്പെയിൻ [1] |
Area | 500 ha (54,000,000 sq ft) |
മാനദണ്ഡം | ii, v[2] |
അവലംബം | 930 |
നിർദ്ദേശാങ്കം | 38°16′10″N 0°41′54″W / 38.2694°N 0.6983°W |
രേഖപ്പെടുത്തിയത് | 2000 (24th വിഭാഗം) |
The Palmeral അല്ലെങ്കിൽ Palm Grove of Elche (Spanish: Palmeral de Elche, Valencian: Palmerar d'Elx)എൽച്ചെ നഗരത്തിലെ ഈന്തപ്പനകളുടെ ഉദ്യാനങ്ങളുടെ ശൃഖലകളെ വിളിക്കാനായി ഉപയോഗിക്കുന്ന ഒരു പൊതുവായ നാമമാണ് ഇത്.
ഇപ്പോൾ, എൽച്ചെയിലെ നഗരപ്രദേശത്ത് 97 വ്യത്യസ്ത ഉദ്യാനങ്ങളിലായി 70,000 ഈന്തപ്പനകൾ ഉണ്ട്. [3] അവ കൂടുതലും വിനലോപ്പോയുടെ കിഴക്കൻ തീരത്താണ്. നഗരത്തിനു ചുറ്റുമുള്ള മറ്റു വലിയ പ്ലാന്റേഷനുകളിലെ എണ്ണം കുട്ടാതെയാണിത്. എല്ലാംകൂടെ കൂട്ടി 200,000 പനകൾ കാണും. [4]പനങ്കൂട്ടം 3.5 km2 (1.4 sq mi) (1.4 sq mi) സ്ഥലത്തായി വ്യാപിച്ചിരിക്കുന്നു. എൽച്ചെ നഗരത്തിൽ മാത്രം 1.5 km2 (0.58 sq mi) (0.58 sq mi) സ്ഥലത്തുണ്ട്.
ഈ തരത്തിലുള്ള യൂറോപ്പിലെ ഏക പനങ്കൂട്ടമാണിത്. [5] ലോകത്തിലെ തന്നെ ഏറ്റവും വലുതാണിത്. അറബ് രാജ്യങ്ങളിലുള്ള മാത്രമേ ഇതിനെ കവച്ചുവെയ്ക്കൂ.
ചരിത്രം
[തിരുത്തുക]ബി. സി. ഇ അഞ്ചാം നൂറ്റാണ്ടിൽ തെക്കു-കിഴക്ക് സ്പെയിനിൽ താമസമുറപ്പിച്ച കാർത്തേജിയന്മാർക്കും മുൻപേതന്നെ ആദ്യത്തെ ഈന്തപ്പനകൾ യഥാർത്ഥത്തിൽ നട്ടിരുന്നു. റോമക്കാർ ആദ്യത്തെ വിപുലമായ കാർഷികാവശ്യത്തിനുവേണ്ടിയുള്ള ജലനിയന്ത്രണം കോണ്ടുവന്നു. മൂറുകളുടെ നിയന്ത്രണത്തിൽ എൽച്ചെ നഗരത്തെ 7 കിലോമീറ്റർ അകലെയുള്ള റോമൻപ്രദേശത്തു നിന്ന് നിലവിലെ പ്രദേശത്തേക്ക് മാറ്റി. മൂറുകൾ വിനാലോപ്പോയിലെ നേരിയ ഉപ്പുരസമുള്ള വെള്ളമുപയോഗിച്ച് ജലസേചനമാർഗ്ഗം പരിഷ്ക്കരിച്ചു. അടിസ്ഥാനപരമായും ഇപ്പോഴും പനഉദ്യാനങ്ങളിൽഉപയോഗിക്കുന്നത് ഇത് തന്നെയാണ്. 7ആം നൂറ്റാണ്ടു മുതൽ 10 ആം നൂറ്റാണ്ടു വരെ നഗരത്തിന്റെ നിയന്ത്രണമുണ്ടായിരുന്ന മൂറുകളുടെ കാലത്താണ് ഇപ്പോഴും നിലനിൽക്കുന്ന ആദ്യത്തെ പാൽമിറലിലെ ഭൂദൃശ്യം നിർമ്മിക്കപ്പെടുന്നത്. [6]
നിയമപരമായ സംരക്ഷണവും ലോക പൈതൃക പട്ടികയിലെ ഉൾപ്പെടുത്തലും
[തിരുത്തുക]1920 കളിൽ പനങ്കൂട്ടങ്ങൾക്കുണ്ടാകുന്ന അപകടം തിരിച്ചറിഞ്ഞു. 1930 കളിൽ നിലനിൽക്കുന്നവയുടെ തുടർച്ച ഉറപ്പാക്കാനുള്ള ആദ്യത്തെ നിയമപരമായുള്ള ശ്രമങ്ങൾ ആരംഭിച്ചു. [7][8]1986 വരെ പനങ്കൂട്ടങ്ങൾ വ്യാപകമായി നിയന്ത്രിക്കപ്പെട്ടിരുന്നില്ല. പരമ്പരാഗതമായ ഉപയോഗം നിയന്ത്രിക്കുന്നതും ഇതിന്റെ പരമ്പരാഗതമായ രൂപഘടനയേയും പരിപാലനത്തേയും ഹനിക്കുന്നതുമായ ഏതെങ്കിലും മാറ്റങ്ങളേയും നിയന്ത്രിക്കുന്ന, എൽച്ചെ പനങ്കൂട്ടങ്ങളെ സംരക്ഷിക്കാനുള്ള ഇപ്പോഴത്തെ നിയമം വലൻസിയൻ പ്രാദേശിക ഗവണ്മെന്റ് പാസാക്കി. [9][10]
ഒരു സംസ്ക്കാരത്തിൽ നിന്നും ഭൂഖണ്ഡത്തിൽ നിന്നും ഭൂദൃശ്യവും കാർഷിക പ്രവർത്തനങ്ങളുടേയും കൈമാറ്റത്തെ ഉദ്ധരിച്ചുകൊണ്ട് 2000ത്തിൽ യുനസ്ക്കോ പനങ്കൂട്ടങ്ങളെ ലോകപൈതൃക സ്ഥലമായി അംഗീകരിച്ചു. (മൂറുകളുടെ വടക്കൻ ആഫ്രിക്കയിൽ നിന്ന് ക്രിസ്ത്യൻ യൂറോപ്പിലേക്ക്). [11]
വെല്ലുവിളികൾ
[തിരുത്തുക]2005ൽ, red palm weevil (Rhynchophorus ferrugineus) യുടെ ലാർവ്വകൾ ചില മരങ്ങളെ ആക്രമിച്ച് തണ്ടുകൾക്കുള്ളിൽ മുട്ടകൾ ഇടുന്നതായി കണ്ടെത്തി. ഇപ്പോൾ പ്രകൃത്യായുള്ള കീടനിയന്ത്രണമാർഗ്ഗങ്ങൾ, ഫിറമോൺ കെണികൾ, നിയമപരമായ പ്രത്യേക കീടനാശിനികൾ എന്നിവയുടെ സംയോജനത്തിലൂടെ പനങ്കൂട്ടങ്ങളിലെ കീടത്തിന്റെ വ്യാപനം തടയുന്നുണ്ട്.
അവലംബം
[തിരുത്തുക]- ↑ . 13 നവംബർ 2017 https://tools.wmflabs.org/heritage/api/api.php?action=search&format=json&srcountry=es&srlang=es&srid=RI-52-0000020.
{{cite web}}
: Missing or empty|title=
(help) - ↑ http://whc.unesco.org/en/list/930.
{{cite web}}
: Missing or empty|title=
(help) - ↑ [1]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-07-28. Retrieved 2017-05-19.
- ↑ [2]
- ↑ [3]
- ↑ [4]
- ↑ [5]
- ↑ [6]
- ↑ [7]
- ↑ [8]