പാലാഴി (കോഴിക്കോട്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പാലാഴി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പാലാഴി (വിവക്ഷകൾ) എന്ന താൾ കാണുക. പാലാഴി (വിവക്ഷകൾ)

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് പട്ടണത്തിൽ നിന്നു എകദേശം 7 കിലോമീറ്ററോളം ദൂരെയായാണ് പാലാഴി എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. പാലാഴി മഹാവിഷ്ണു ക്ഷേത്രം വളരെ പ്രധാനപ്പെട്ട ഒരു തീർത്ഥാടനാകേന്ദ്രമാണ്. കൂടാതെ നിരവധി മുസ്ലിം പള്ളികളും ഇവിടെയുണ്ട്. ഒളവണ്ണ പഞ്ചായത്തിൽ പെട്ടതാണ് പാലാഴി. പാൽക്കമ്പനിയുള്ളതുകൊണ്ടാവാം പാലാഴി എന്നു പേര് കിട്ടിയതെന്നാണ് ഇവിടെയുള്ള പ്രായമുള്ളവരുടെ അഭിപ്രായം. പ്രകൃതിരമണീയമായ സ്ഥലമാണ് പാലാഴി. നിരവധി വയലുകളും കുളങ്ങളും മറ്റും ഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ പല വയലുകളും നികത്തി വീടുവെച്ചു തുടങ്ങിയിരിക്കുന്നു.

"https://ml.wikipedia.org/w/index.php?title=പാലാഴി_(കോഴിക്കോട്)&oldid=1787630" എന്ന താളിൽനിന്ന് ശേഖരിച്ചത്