Jump to content

നിങ്ങൾക്കും ആകാം കോടീശ്വരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിങ്ങൾക്കും ആകാം കോടീശ്വരൻ
പോസ്റ്റർ
സൃഷ്ടിച്ചത്David Briggs
Mike Whitehill
Steven Knight
അവതരണംസുരേഷ് ഗോപി
ഈണം നൽകിയത്Keith Strachan
Matthew Strachan
രാജ്യംഇന്ത്യ
ഒറിജിനൽ ഭാഷ(കൾ)മലയാളം
സീസണുകളുടെ എണ്ണം5
എപ്പിസോഡുകളുടെ എണ്ണം444
സീസൺ 1- 80
സീസൺ 2- 80
സീസൺ 3- 100
സീസൺ 4- 102
സീസൺ 5- 82
നിർമ്മാണം
സമയദൈർഘ്യം60 - 90 മിനിറ്റ്
പ്രൊഡക്ഷൻ കമ്പനി(കൾ)BIG Synergy[1]
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്ഏഷ്യാനെറ്റ്
മഴവിൽ മനോരമ
ഒറിജിനൽ റിലീസ്9 ഏപ്രിൽ 2012 (2012-04-09) – 31 മാർച്ച് 2020
External links
Website

നിങ്ങൾക്കും ആകാം കോടീശ്വരൻ (English: You can also become a Crorepati) ഒരു മലയാള ഭാഷാ റിയാലിറ്റി ഷോ ആണ്. ഏറെ ശ്രദ്ധേയമായ ബ്രിട്ടീഷ് ഗെയിംഷോയായിരുന്ന ഹു വാണ്ട്സ് റ്റു ബി എ മില്ല്യനയർ അടിസ്ഥാനമാക്കിയാണ് ഈ ഗെയിംഷോ തയ്യാറാക്കിയിരിക്കുന്നത്. ഈ പരിപാടിക്ക് 5 സീസണുകൾ ഉണ്ടായിരുന്നു. ആദ്യത്തെ നാല് സീസണുകൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുകയും അഞ്ചാം സീസൺ മഴവിൽ മനോരമയിലും സംപ്രേഷണം ചെയ്തു. [1] 15 ചോദ്യങ്ങൾ അടങ്ങുന്ന ഗെയിംഷോയുടെ പരമാവധി സമ്മാനത്തുക ഒരു കോടി രൂപയാണ്.

മലയാളചലച്ചിത്രനടൻ സുരേഷ് ഗോപിയാണ് പരിപാടി അവതരിപ്പിക്കുന്നത്. ചോദ്യങ്ങളും ഉത്തരങ്ങളും മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാണ്. പരിപാടിയുടെ ക്രിയേറ്റീവ് ഹെഡ്ഡായി പ്രമുഖ ക്വിസ് മാസ്റ്ററും കോൻ ബനേഗാ കരോഡ്പതിയുടെ സംവിധായകനുമായ സിദ്ധാർത്ഥ ബസുവാണ് പ്രവർത്തിക്കുന്നത്. കോൺഫിഡന്റ് ഗ്രൂപ്പ്, നിസ്സാൻ, വൊഡാഫോൺ എന്നിവയാണ് പ്രധാന സ്പോൺസർമാർ.[1]

നിയമങ്ങൾ

[തിരുത്തുക]

വേഗവിരൽ ചോദ്യത്തോടുകൂടിയാണ് ഗെയിംഷോ ആരംഭിക്കുന്നത്. ഈ ചോദ്യത്തിൽ ഏറ്റവും വേഗത്തിൽ ഉത്തരം നല്കുന്ന മത്സരാർത്ഥി അവസാന മത്സരത്തിന് യോഗ്യത നേടുന്നു.[1]

പിന്നീട് 15 ചോദ്യങ്ങൾ ലഭിക്കും. ആദ്യ ചോദ്യത്തിന് 1000 രൂപയാണ് സമ്മാനം. പിന്നീടുള്ള ഓരോ ചോദ്യത്തിനും സമ്മാനം ഏകദേശം ഇരട്ടിക്കും. ഏറ്റവും അവസാനത്തെ ചോദ്യമായ 15-ആമത്തെ ചോദ്യത്തിനും ഉത്തരം നല്കുന്നതോടെ മത്സരാർത്ഥി ഒരു കോടി രൂപയ്ക്ക് അർഹത നേടും.

മത്സരത്തിന്റെ ഏതവസരത്തിലും സ്വയം പിന്മാറാൻ മത്സരാർത്ഥിക്ക് അവകാശമുണ്ട് (ക്യുറ്റ് [Quit]). അങ്ങനെയെങ്കിൽ അതുവരെ നേടിയ തുക സമ്മാനമായി ലഭിക്കും. ഉത്തരം തെറ്റായി പറഞ്ഞാൽ ഓരോ ഘട്ടത്തിന്റെയും തുടക്കത്തിൽ എത്ര തുകയാണോ അത്ര മാത്രമേ ലഭിക്കൂ. അതായത് ഒന്നു മുതൽ അഞ്ച് വരെയുള്ള ചോദ്യങ്ങൾക്കിടയിൽ തെറ്റിയാൽ ഒരു തുകയും ലഭിക്കില്ല. ആറു മുതൽ പത്തുവരെയുള്ള ചോദ്യങ്ങൾക്കിടയിലാണ് തെറ്റുന്നതെങ്കിൽ 10,000 രൂപ സമ്മാനമായി ലഭിക്കും. 11 മുതൽ 15 വരെയുള്ള ചോദ്യങ്ങൾക്കിടയിൽ തെറ്റിയാൽ 3,20,000 രൂപയായിരിക്കും സമ്മാനമായി ലഭിക്കുക.

സമ്മാനത്തുക

[തിരുത്തുക]
സീസൺ 1 & 2
  • 1,000
  • 2,000
  • 3,000
  • 5,000
  • 10,000
  • 20,000
  • 40,000
  • 80,000
  • 1,60,000
  • 3,20,000
  • 6,40,000
  • 12,50,000
  • 25,00,000
  • 50,00,000
  • 1,00,00,000

ഉത്തരത്തിനുള്ള സമയം

[തിരുത്തുക]

മണിക്കുട്ടി എന്നാണ് അതിനെ വിളിക്കുന്നത്. അഞ്ച് ചോദ്യങ്ങളുടെ മൂന്ന് ഘട്ടങ്ങളായാണ് ചോദ്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. 10,000 രൂപ വരെ സമ്മാനം അഞ്ചാമത്തെ ചോദ്യം വരെയുള്ള ഘട്ടമാണ് ആദ്യത്തേത്. ഈ ഘട്ടത്തിൽ ഉത്തരം പറയാൻ 30 സെക്കന്റാണ് മത്സരാർത്ഥിക്ക് ലഭിക്കുക. 3,20,000 രൂപ വരെ സമ്മാനം ലഭിക്കുന്ന പത്താമത്തെ ചോദ്യം വരെയുള്ള ഘട്ടമാണ് രണ്ടാമത്തേത്. ഈ ഘട്ടത്തിൽ മത്സരാർത്ഥി 45 സെക്കന്റിനുള്ളിൽ ഉത്തരം നല്കണം. അവസാനത്തെ അഞ്ച് ചോദ്യങ്ങൾ ഉൾക്കൊള്ളുന്ന മൂന്നാം ഘട്ടത്തിൽ ഉത്തരം പറയാൻ സമയനിബന്ധന ഇല്ല.

ലൈഫ്‌ലൈൻ

[തിരുത്തുക]

ശരിയായ ഉത്തരം അറിയാത്തപ്പോൾ സഹായത്തിനായി മൂന്ന് ലൈഫ്‌ലൈനുകൾ മത്സരാർത്ഥിക്ക് ഉപയോഗിക്കാം.[1]

  • ഓഡിയൻസ് പോൾ: സ്റ്റുഡിയോയുടെ ചിത്രീകരണം സ്റ്റുഡിയോയിൽ കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകർ നല്കുന്ന ഉത്തരമാണിത്. അവതാരകന്റെ അനുമതി ലഭിച്ചുകഴിഞ്ഞാൽ 10 സെക്കന്റാണ് പ്രേക്ഷകർക്ക് വോട്ട് ചെയ്യാൻ സമയം ലഭിക്കുക. അതിനുശേഷം ഇവരുടെ ഉത്തരം സ്ക്രീനിൽ ലഭ്യമാക്കും. മത്സരാർത്ഥിക്ക് ഇതിൽ അനുയോജ്യമായത് തിരഞ്ഞെടുക്കാം.
  • ഫോൺ എ ഫ്രന്റ്: നേരത്തെ നല്കിയ മൂന്ന് സുഹൃത്തുക്കളിലൊരാളുടെ സഹായം തേടാനുള്ള അവസരമാണിത്. സാധാരണഗതിയിൽ ഫോൺ കണക്ട് ചെയ്തുകഴിഞ്ഞ് അവതാരകൻ മത്സരാർത്ഥിക്ക് സുഹൃത്തിനോട് സംസാരിക്കുകയും ഫോൺ കൈമാറുകയും ചെയ്യും. അതിനുശേഷം മത്സരാർത്ഥിക്ക് ചോദ്യം സുഹൃത്തിനോട് ചോദിക്കാം. 30 സെക്കന്റാണ് സുഹൃത്തിന് ഉത്തരം നല്കാൻ സമയം ലഭിക്കുക.
  • ഫിഫ്റ്റി-ഫിഫ്റ്റി (50/50): കമ്പ്യൂട്ടറിന്റെ സഹായത്തോടെ നാല് ഉത്തരങ്ങളിൽ രണ്ടെണ്ണം മായ്ച്ചുകളയുകയാണ് ഇവിടെ ചെയ്യുന്നത്. ശേഷിച്ച രണ്ട് ഉത്തരങ്ങളിൽ ഒന്ന് മത്സരാർത്ഥിക്ക് തിരഞ്ഞെടുക്കാം.

സീരീസ് അവലോകനം

[തിരുത്തുക]
സീസൺ അവതാരകൻ/അവതാരക ചാനൽ സംപ്രേഷണം എപ്പിസോഡുകൾ സ്പെഷ്യൽ
തുടങ്ങിയ തിയതി അവസാനിച്ച തിയതി
1 സുരേഷ് ഗോപി ഏഷ്യാനെറ്റ് 9 ഏപ്രിൽ 2012 23 ഓഗസ്റ്റ് 2012 80 N/A
2 4 മാർച്ച് 2013 18 ജൂലൈ 2013 80 കോടീശ്വരൻ കിഡ്സ്/ജൂനിയർ
3 29 ഡിസംബർ 2014 2015 100
4 16 ജനുവരി 2017[2] 23 ജൂൺ 2017 102
5 മഴവിൽ മനോരമ 11 നവംബർ 2019 31 മാർച്ച് 2020[3] 82 N/A

2012 ഏപ്രിൽ 9 മുതൽ ഓഗസ്റ്റ് 30 വരെയാണ് സീസൺ 1 സംപ്രേഷണം ചെയ്തത്. ഇടുക്കി ജില്ലയിലെ ഷൈല സി.കെ. 50 ലക്ഷം രൂപ നേടി ഈ സീസണിൽ ഏറ്റവും ഉയർന്ന പ്രതിഫലം നേടിയ മത്സരാർത്ഥിയായി. 14 ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം പറഞ്ഞ ഇവർ ഒരു കോടിക്കുള്ള 15-ആമത്തെ ചോദ്യത്തിന് ഉത്തരം നല്കാതെ മത്സരത്തിൽനിന്ന് പിന്മാറുകയായിരുന്നു.[4]

ഒന്നാം സീസണിൽ ഗെയിംഷോയുടെ പ്രചാരണത്തിനും സന്നദ്ധപ്രവർത്തനത്തിനുമായി കുറേ വിശിഷ്ടവ്യക്തികളും മത്സരത്തിൽ പങ്കെടുത്തു. സുരാജ് വെഞ്ഞാറുമ്മൂട്, കാവ്യ മാധവൻ, സംവൃത സുനിൽ, കെ.എസ്. ചിത്ര എന്നിവർ ഇതിൽപ്പെടുന്നു. ജയറാം-പാർവ്വതി, രഞ്ജിനി ഹരിദാസ്-ഗിന്നസ് പക്ര, വിജയ് യേശുദാസ്-ശ്വേത മോഹൻ എന്നിവർ ജോഡികളായും മത്സരത്തിൽ പങ്കെടുത്തു.

വിശിഷ്ടാതിഥികൾ

[തിരുത്തുക]
നമ്പർ സംപ്രഷണ തീയതി അതിഥി(കൾ) നേടിയ തുക കുറിപ്പുകൾ
1 8, 9 May 2012 സുരാജ് വെഞ്ഞാറമ്മൂട് 3,20,000 ആദ്യ സീസണിലെ ആദ്യ വിശിഷ്ടാതിഥി
2 21 May 2012 കാവ്യ മാധവൻ 3,20,000 50 ലക്ഷം നേടിയ ഷൈലയ്ക്ക് ശേഷം വന്ന വിശിഷ്ടാതിഥി
3 7 June 2012 സംവൃത സുനിൽ 3,20,000 സിനിമ ചിത്രികരണം കാരണം രണ്ടാം സുരക്ഷിത താവളത്തിലെത്തി ക്യുറ്റ് ചെയ്തു.
4 28 June 2012 കെ.എസ്. ചിത്ര 3,20,000 ഗാനസമ്പുഷ്ടമായ ഒരു എപ്പിസോഡ്
5 3, 4 July 2012 ജയറാം & പാർവ്വതി 6,40,000 അമ്പതാം എപ്പിസോഡിലെ ആദ്യ ഇരട്ട വിശിഷ്ടാതിഥികൾ
6 2 August 2012 ഗിന്നസ് പക്രു & രഞ്ജിനി ഹരിദാസ് 3,20,000 രണ്ടാം ഇരട്ട വിശിഷ്ടാതിഥി എപ്പിസോഡ്
7 15 August 2012 വിജയ് യേശുദാസ് & ശ്വേത മോഹൻ 3,20,000 ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിലെ വിശിഷ്ടാതിഥികൾ

2013 മാർച്ച് 4-നാണ് ഈ പരിപാടിയുടെ സീസൺ 2 സംപ്രേഷണം ആരംഭിച്ചത്. ശ്വേത മേനോൻ, റിമി ടോമി, ഏഷ്യാനെറ്റിലെ വിവിധ സീരിയലിൽ അഭിനയിക്കുന്ന നടീനടന്മാർ എന്നിവർ വിശിഷ്ടാതിഥികളായി മത്സരത്തിൽ പങ്കെടുത്തു.

വിശിഷ്ടാതിഥികൾ

[തിരുത്തുക]
നമ്പർ സംപ്രഷണ തീയതി അതിഥി(കൾ) നേടിയ തുക കുറിപ്പുകൾ
1 7 March 2013 ശ്വേത മേനോൻ 3,20,000 അന്താരാഷ്ട്ര വനിതാദിനന്റെ തൊട്ട് മുമ്പ് പങ്കെടുത്തു
2 28 March 2013 റിമി ടോമി 1,60,000 പെസഹാ വ്യാഴദിനത്തിൽ പങ്കെടുത്തു
3 15 April 2013 രാജീവ് പരമേശ്വരൻ & ഷെമി മാർട്ടിൻ 6,40,000 ഏഷ്യാനെറ്റിലെ സീരിയൽ അഭിനേതാക്കൾ
4 15 - 16 April 2013 ഷാനവാസ് ഷാനു & ഷെല്ലി കിഷോർ 6,40,000
5 16 - 17 April 2013 ഷാജു കലാഭവൻ‌ & ഫാത്തിമ രസാന 3,20,000
6 17 - 18 April 2013 ശരത് & അനുപമ മീര 3,20,000
7 18 April 2013 സാജൻ & അഞ്ജന ഹരിദാസ് 3,20,000
8 16 May 2013 മധു  ? മലയാള ചലച്ചിത്ര ലോകത്തെ പ്രമുഖ അഭിനേതാക്കളിൽ ഒരാൾ

കെ. എസ്. ചിത്രയുടെ ഉജ്ജ്വലമായ ഗാനത്തോടെ പരിപാടിയുടെ മൂന്നാമത്തെ സീസൺ 2014 ഡിസംബർ 29തിങ്കളാഴ്ച ആരംഭിച്ചു. മുൻ സീസണുകളിൽ നിന്ന് വ്യതസ്തമായി ആദ്യത്തെ ഒന്ൻ മുതൽ അഞ്ച് വരെയുള്ള ചോദ്യങ്ങൾക്ക് 45 സെക്കന്റും പിന്നീടുള്ള 6 മുതൽ 10 വരെയുള്ളതിന് 60 സെക്കന്റും ഉത്തരം പറയാനായി മത്സരാർത്ഥിക്ക് നൽക്കി. കൂടാതെ ഈ സീസണിൽ അധികമായി ഒരു ലൈഫ്‌ലൈൻ കൂടി മത്സരാർത്ഥിക്ക് അനുവദിച്ചു. എന്നാലിത് പ്രധാന ലൈഫ്ലൈനിൽ ഉൾപ്പെടുന്നില്ല. ""കോഡ് റെഡ്" എന്നാണീ ലൈഫ്‌ലൈന്റെ പേര്. ഈ ലൈഫ് ലൈൻ വഴി മത്സരാർത്ഥിയുടെ കുടുംബാങ്ങൾക്ക് മത്സരാർത്ഥി തിരെഞ്ഞടുത്ത ഉത്തരം തെറ്റാണെന്ന് തോന്നിയാൽ മത്സരാർത്ഥിയെ മുന്നറിയിപ്പുകൊടുക്കാം.

റെക്കോർഡ്

[തിരുത്തുക]

തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ സനൂജ രാജനാണ് ഈ ഗെയിംഷോയിൽ ആദ്യമായി ഒരു കോടി സമ്മാനമായി നേടിയത്. [5]

ഉയർന്ന തുക നേടിയവർ

[തിരുത്തുക]
നമ്പർ സംപ്രഷണ തീയതി പേര് സ്വദേശം നേടിയ തുക
1 30 April 2013 (season 2) സനൂജ രാജൻ നെടുമങ്ങാട് 1,00,00,000
2 15-17 May 2012 (Season 1) ഷൈല സി.കെ. പൈനാവ് 50,00,000
3 7-8 May 2012 (Season 1) ശോഭ കടയ്ക്കാവൂർ 25,00,000
4 (Season 1) അനീഷ് മാവേലിക്കര 25,00,000
5 7 March 2013 (Season 2) സംഗീത പത്തനംതിട്ട 25,00,000
6 4 April 2013 (Season 2) കിഷോർ കെ.പി. തൃശ്ശൂർ 25,00,000
7 5 April 2014 (Season 3) സിന്ദു കോഴിക്കോട്

25,00,000

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 "Ningalkkum Akam Kodeeswaran Starting on 9th April 2012". കേരളടിവി.ഇൻ. മാർച്ച് 26, 2012. Retrieved 27 ഏപ്രിൽ 2013.
  2. "'Ningalkum Akam Kodeeshwaran' soon on Asianet! - Times of India".
  3. "'Kodeeswaran' is not just a show, it's my heart: Suresh Gopi". Onmanorama (in ഇംഗ്ലീഷ്). 11 November 2019.
  4. "ഷൈല ഇനി അർദ്ധകോടീശ്വരി". വെബ്ദുനിയ. 16 മെയ് 2012. Retrieved 27 ഏപ്രിൽ 2013. {{cite news}}: Check date values in: |date= (help)
  5. "Ningalkkum Akam Kodeeswaran(NAK) 1 Crore Winner - Sanooja". SpiderKerala. Retrieved 23 April 2013.