അന്താരാഷ്ട്ര വനിതാദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചെരിച്ചുള്ള എഴുത്ത്

ഫെമിനിസ്റ്റുകൾ ആധുനിക യുഗത്തിലെ ആദിമ മനുഷ്യർ

ഫെമിനിസം,ഫെമിനിസ്റ്റുകൾ എന്നീ വാക്കുകൾ ഇന്നെല്ലാവർക്കും സുപരിചിതമാണ്.കേൾക്കാനും കാണാനും ചന്തമുള്ള രണ്ടു വാക്കുകൾ. പക്ഷെ ആ രണ്ട്പദത്തിനുള്ളിലെ മോശമായ ചിന്തകളെ ഒരു സമൂഹത്തിനും ഒരു മതത്തിനും അങ്ങീകരിക്കാൻ കഴിയാത്തവയാണ്.സ്ത്രീകളുടെ വേണ്ടാത്ത അവകാശങ്ങൾ നേടിയെടുക്കാനായി രാപ്പകൽ വ്യത്യസമില്ലാതെ കടിനാധ്വാനം ചെയുന്ന ഒരു തരം ബുദ്ധിരഹിതർ.നൽകാവുന്ന എല്ലാ ആനുകൂല്യങ്ങളും നൽകുകയും അവതരിപ്പിക്കുന്ന എല്ലാ ബജറ്റുകളിലും പ്രത്യേക പരികണന,സംരക്ഷണ നയങ്ങൾ പാസ്സക്കിയും ഇന്ൻ സ്ത്രീകൾക്ക് കൂടുതൽ സംരക്ഷണം നൽകുന്നുണ്ട്.ഇവകളിലൊന്നും സംത്രിപ്തിയടിയാതെ പുരുഷൻ ചെയ്യുന്ന എല്ലാ കാര്യങ്ങളും സ്ത്രീക്കും ചെയ്യണമെന്നും, സ്ത്രീകൾ പുരുഷന്മാരുടെ അടിമകളല്ലെന്നും,എല്ലാത്തിലും തുല്യ നീതി,ലിംഗ സമത്വം വേണമെന്നും കൊട്ടിഘോഷിച്ചു നടക്കുന്ന ഒരു തരം മനുഷ്യരൂപങ്ങളാണിവർ.

സ്ത്രീ പഠനത്തിൻറെ ഉത്ഭവം:-

1975-അന്താരഷ്ട്ര വനിതാ വർഷമായും മാർച്ച്‌ 8 ലോക വനിത ദിനമായുമാണ്‌ നാം ആചാരിക്കുന്നത്.1975നു ശേഷമാണ് ഇന്ത്യയിൽ സ്ത്രീകളുടെ അവസ്ഥകളെയും നിലവാരത്തെയും കുറിച്ച് പഠിക്കാൻ സ്ത്രീകളുടെ ദേശീയ വീക്ഷണ സമീപന രേഖക്ക് 2000-ൽ രൂപം കൊടുത്തത്.സ്ത്രീകളുടെഅവസ്ഥ ഒരുപാട് പഠനങ്ങൾക്ക് വിധേയമാവുകയും സാഹിത്യ രചനകൾക്ക് പ്രമേയമാവുകയും ഗവേഷണ വിഷയമാകയും ചെയ്തിട്ടുണ്ട്.സ്ത്രീ സമൂഹത്തിനു ചെയ്തു കൊടുക്കാനുതുകുന്ന എല്ലാ നല്ല പ്രവർത്തനങ്ങൾക്കും വേണ്ടി പഠനം നടത്തുകയും അതിൽ ഏറ്റവും അനുയോജ്യമായത് നിലവിൽ കൊണ്ടുവരികയും ചെയ്യുന്നുണ്ട്.

സ്ത്രീകളുടെ ഇന്നത്തെ അവസ്ഥ:-

ഇന്നത്തെ ആധുനിക സ്ത്രീ സമൂഹത്തിൻറെ അവസ്ഥ വളരെ പരിതാപകരമാണ്.അവർക്കെതിരെയുള്ള ലൈഗീകാതിക്രമങ്ങളാലും,പീഠനങ്ങളാലും അവർ നരക ജീവിതം നയിച്ചുകൊണ്ടിരിക്കുകയാണ്.നല്ല നിലയിൽ ജീവിച്ചു പോന്നിരുന്ന സ്ത്രീ സമൂഹത്തെ ഈ ഒരു പ്രാന്ത വഴിയിലേക്ക് വലിചിഴക്കപ്പെട്ടത് ഫെമിനിസ്റ്റ് ചിന്താഗതിക്കാരാണ്.ഹിജാബും മുഖമക്കനയും അണിഞ്ഞിരുന്ന മുസ്ലിം സ്ത്രീകളെയും,നല്ല രൂപത്തിൽ ശരീരം മറച്ചു വന്നിരുന്ന മറ്റു മത സ്ത്രീകളെയും കേവലം രണ്ടോ മൂന്നോ കഷ്ണം തുണികൾക്കുള്ളിലൊതുക്കിയവർ ഇവരാണ്.

ഇന്ൻ സമൂഹത്തിൽ സ്ത്രീയെ ഒരു സംസാര വിഷയമാക്കികൊണ്ട്‌വന്നത് ഫെമിനിസമാണ്.എതിർക്കാനാളില്ലാതെ,അതല്ലെങ്കിൽ സ്വന്തതിലേക്ക് ചുരുങ്ങിപ്പോയ ഒരു സമൂഹം കണ്ടില്ല എന്ന് നടിക്കുന്നത് കൊണ്ടാണ് ഈ തലതിരിഞ്ഞ ചിന്താഗതിക്കാർ ഇവിടെ തളിർത്തു തുടങ്ങിയത്.പാശ്ചാത്യ സ്ത്രീ സമത്വ വാദത്തിൻറെയും സ്ത്രീ പ്രസ്ഥാനങ്ങളുടെയും ഉപോല്പന്നമാണ് ഫെമിനിസം.1975-നു ശേഷമാണ് ഇന്ത്യയിൽ ഇതൊരു പഠന വിഷയമായി വിദ്യാഭ്യാസ തലത്തിൽ കൊണ്ട്‌ വന്നത്.പക്ഷെ ഇന്ൻ സ്ത്രീ സമൂഹത്തെ കുറിച്ച് പഠിക്കാൻ യുവതലമുറ പ്രാധാന്യം നൽകുന്നില്ല. എന്നും ബഹുമാനിക്കപ്പെടെണ്ടവരായ സ്ത്രീകളെ സംസാര വിഷയ മാക്കി സമൂഹത്തിലേക്ക് വലിചിറക്കാൻ സാമാന്യ ബുദ്ധിയുള്ള ഒരാൾക്കും സാധിക്കുകയില്ല. ഓരോ സ്ത്രീക്കുമാറിയാം ഞങ്ങൾ ഇന്ൻ പുരുഷന്മാരുടെ കീഴിൽ എത്രത്തോളം സുരക്ഷിതരാണെന്ന്,അത്‌ പോലെ ഏതൊരു പുരുഷനുമറിയാം അവൻ എത്രത്തോളം സ്ത്രീകൾക്ക് പ്രാധാന്യം നൽകുന്നുണ്ടെന്ന് അത്‌ കൊണ്ടാണ് ഫെമിനിസ്റ്റുകൾ നഗ്നത പ്രതർശിപ്പിച്ചു സമരങ്ങൾ നടത്തിയിട്ടും തൊണ്ടകീറുവോളം അലറി വിളിച്ചിട്ടും പൊതു സമൂഹം അതിലേക്ക് ശ്രദ്ധ പതിപ്പിക്കാത്തത്.

സമൂഹത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നത്:-

ഇന്ൻ ഇവർ സമൂഹത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നത് പുരുഷൻറെ വസ്ത്രധാരണ സ്ത്രീകളും അണിയണമെന്നും(നല്ല വിജയം കൈവരിച്ചിരിക്കുന്നു),അവൻ ചെയ്യുന്ന ജോലികൾ അവൾക്കും അവകാശപ്പെട്ടതാണെന്നും, അതില്ലെല്ലാം സ്ത്രീകൾക്കും തുല്യ പങ്ക് നൽകണമെന്നും,രാഷ്ട്രീയത്തിലും വീട്ടുകാര്യങ്ങളിലും അവൾക്ക് പുരുഷനെപ്പോലെ അധികാരം നൽകണമെന്നും തുടങ്ങി സാമാന്യ ബുദ്ധിയുള്ള ഒരാൾക്ക് അംഗീകരിക്കാൻ കഴിയാത്ത ഒരുപാട് മുടന്തൻ ന്യായങ്ങളാണ് ഇവരുടെ മുഖ്യ പ്രമേയം.നല്ല നിലയിൽ ജീവിതം നയിച്ചിരുന്ന സ്ത്രീ സമൂഹത്തിൻറെ ഭാവി തുലാസിൽ കയറ്റിയ ഈ തലതെറിച്ച ചിന്താഗതിക്കാരെ ആദിമ മനുഷ്യരുമായി ഉപമിക്കുന്നതായിരിക്കും ഇന്നേറ്റവുംഉചിതം .കാരണം മനുഷ്യൻ ബുദ്ധി വികസിച്ചിരുന്നില്ലാത്ത കാലത്ത് നഗ്നനായിട്ടായിരുന്നു നടന്നിരുന്നത്.പിന്നീട്‌ ബുദ്ധിയിൽ വികാസം സംഭവിച്ചു തുടങ്ങിയപ്പോൾ മനുഷ്യൻ അവൻറെ നാണംമറച്ചു തുടങ്ങി.വീണ്ടും ഘട്ടംഘട്ടമായി ബുദ്ധിയിലുണ്ടായ മാറ്റത്തിൽ മനുഷ്യൻ ശരീരം മുഴുവൻ മറക്കുന്ന തരത്തിലേക്കെത്തി.ബുദ്ധി കൂടുന്നതിനനുസരിച്ച് മനുഷ്യൻ തൻറെ നാണംമറ്റുള്ളവരിൽ നിന്ൻ മറക്കാനാണ് ശ്രമിച്ചിരുന്നത്.പക്ഷെ ഇന്നത്തെ ഫെമിനിസ്റ്റ് ചിന്താഗതിക്കാരുടെകടന്നു കയറ്റം മൂലം വസ്ത്ര ധാരണയിൽ വലിയ മാറ്റം സംഭവിച്ചിരിക്കുന്നു.ചെറിയ കുട്ടികൾ അടിവസ്ത്രം മാത്രവും , രണ്ടാം ക്ലാസുകാരി പ്രസവിച്ച കുട്ടിയുടെയും ,പത്തിൽ പടിക്കുന്നവൾ അഞ്ചാം ക്ലാസ്സുകാരിയുടെ വസ്ത്രവും വലിയ വലിയ സ്ത്രീകൾ തങ്ങളുടെ പഠനകാലത്ത്‌ ധരിച്ചിരുന്ന വസ്ത്രവും വയസ്സായ സ്ത്രീകൾ ലെഗിന്സും ബനിയനും തുടങ്ങി പാശ്ചാത്യ ചുവയുള്ള വസ്ത്രങ്ങൾ ധരിച്ച് വടിവൊത്ത ശരീരത്തിന്റെ വെടിപ്പുകൾ മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കാൻ തയ്യാറായി സമൂഹത്തിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു.ഇതുപോലോത്ത ശോചനീയാവസ്ഥ സമൂഹത്തിൽ പടര്തിക്കൊണ്ടിരിക്കുന്നവർക്കെതിരെ ശബ്ധിക്കേണ്ട സമയം അധിക്രമിച്ചിരിക്കുന്നു.അവരുടെ വാദം പോലെ സ്ത്രീകൾ തൊഴിൽ മേകലയിൽ പ്രവേശിച്ചാൽ പല പ്രശ്നങ്ങളും കാണാൻ കഴിയും.

സ്ത്രീകൾ തൊഴിൽ മേഖലയിൽ പ്രവേഷിച്ചാലുള്ള പ്രശ്നങ്ങൾ:-

 • സ്ത്രീകൾക്ക് ശാരീരികമായ അദ്വാനം അസാധ്യമാണ്.അവർക്ക് കൂടുതലും കൈവേലകളും അധ്വാനം കുറഞ്ഞ തൊഴിലുമാണ് സാധ്യമാവുക.
 • സ്ത്രീ സമൂഹം പുരുഷ സമൂഹതെക്കാളും വ്യത്യസ്തമായ പദവിയാണ്‌ വഹിക്കുന്നത്.അവർക്ക് കുടുമ്പത്തെ നിയന്ത്രിക്കേണ്ടതുണ്ട്.കുടുമ്പത്തിലെ കുഞ്ഞുങ്ങളെ നോക്കി വളർത്തേണ്ടതും മറ്റങ്ങങ്ങൾക്ക് ഭക്ഷണംപാചകം ചെയ്യേണ്ടതും വീട് സംരക്ഷിക്കേണ്ടതും അവളാണ്.

ഇത്തരം സന്തർഭങ്ങളിൽ അവൾ മറ്റു ജോലിയിൽ കൂടി ഏർപ്പെടുകയാണെങ്കിൽ തീർത്തും രണ്ടു ജോലികളിലും അവൾക്ക് അശ്രദ്ധ വരാനിട വരും.

സമൂഹത്തിൽ ഫെമിനിസ്റ്റുകൾ വരുത്തി വെച്ച തെറ്റി ധാരണകൾ:-

 • സ്ത്രീകൾ സമൂഹത്തിൽ പുരുഷന്മാരുടെ അടിമകൾ

ഈയൊരു ചിന്താഗതി എന്തിൽ നിന്നുണ്ടായതാണെന്ന് പരിശോധിക്കെണ്ടതുണ്ട്.ചിലപ്പോൾ കള്ളുകുടിച്ചെത്തുന്ന ഭർത്താവിൽ നിന്നുള്ള പീഡനങ്ങളാവം അതല്ലെങ്കിൽ പൊതു സമൂഹത്തിൽ സ്ത്രീകളെ പലതിലും തലപ്പതിരിപ്പിക്കുന്നില്ല എന്നുള്ള ചിന്തയാവാം, ത്വലാക്ക്, വീട്ടിലെ സാമ്പത്തിക ഇടപാട് പോലോതത്തിൽ പുരുഷന് മുൻഗണന നല്കിയതാവാം . ഇത് പോലോത്ത ചിന്തകൾ സ്ത്രീകളിലെക്കിട്ടു കൊടുത്ത് അതിനെതിരെ ശബ്ദിക്കാൻ ഫെമിനിസ്റ്റുകൾ പ്രേരിപ്പിച്ചു.ഇതിൻറെ തുടർച്ചയായിട്ടാണ് ഭർത്താവ് കുഞ്ഞുങ്ങളെയും മറ്റു സാധനങ്ങളും ചുമന്നു പിന്നിൽ നടക്കുകയും ഭാര്യ മുന്നിൽ ഉലാത്തുന്നതുമായ ഈ പുതിയ പ്രവണത ഇന്ന് സമൂഹത്തിൽ കണ്ടു വരുന്നത്.ഈയൊരു ശൈലി സ്വീകരിച്ചവർക്ക് സമൂഹം നൽകിയ പേരായിരിക്കാം പ്രൊഫശനൽസ്.

ഫെമിനിസ്റ്റ് ചിന്താഗതിയുള്ളവർ തങ്ങളുടെ ഭർത്താക്കന്മാരെ അടിമയാക്കി ആ അടിമയുടെ ഭാര്യയി ജീവിക്കുന്നു.പക്ഷെ നല്ല സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാരെ രാജാവായി കണ്ടു അവരുടെ രാജ്ഞിയായി സുഖജീവിതം നയിക്കുന്നു.

 • പൊതുസമൂഹത്തിൽ നിന്ന് മതിയായ അവകാശങ്ങൾ ലഭിക്കുന്നില്ല

ഒരു സമൂഹത്തിനു നല്കാവുന്നതിലുമപ്പുറം സംരക്ഷണവും സഹായങ്ങളും സ്ത്രീ സമൂഹത്തിനു നൽകുന്നുണ്ട്.എല്ലാ മേഖലയിലും അവർക്ക് പ്രത്യേക വകുപ്പുകൾ നിർമിച്ചിട്ടുണ്ട്.യാത്രയിലായാലും മറ്റും സംവരണ സീറ്റുകളും റൂമുകളും സഹായ കേന്ദ്രങ്ങളും സ്ത്രീകൾക്ക് മാത്രമായുള്ള ബസ്സുകൾ, കാറുകൾ ,ബോഗികൾ, പോലീസ് തുടങ്ങി എല്ലാ മേഖലയിലും സ്ത്രീകൾക്ക് മുന്ഗണന നൽകുന്നുണ്ട്.ഇവയിലൊന്നും തന്നെ പുരുഷന്മാർക്ക് പ്രത്യേകമായുള്ളത് കാണാൻ കഴിയുകയില്ല .ഉണ്ടെങ്കിൽ തന്നെ അവിടേക്ക് വല്ല സ്ത്രീകളും കടന്നു വന്നാൽ അവർക്ക് പ്രത്യേകപരിഗണന നൽകുന്നതും സ്ത്രീകൾ ബസിൽ കയറിയാൽ സീറ്റൊഴിഞ്ഞു നൽകുന്നതുമായ നല്ല ആഭിമാന നിമിഷങ്ങളാണ് പുരുഷന്മാർക്കിടയിൽ നിന്നും കാണാനുള്ളത്.

ഇത്രയും കാലം ഇല്ലാതിരുന്ന മാനസിക രോഗികളിൽ മാത്രം കണ്ടു വരുന്ന ‘ഞങ്ങളെ ആരും പരിഗണിക്കുന്നില്ല’ എന്നുള്ള ഈ ചിന്ത ഇനിയും ഈ വിഭാഗം ഉയർത്തി കൊണ്ടിരിക്കുകയാണെങ്കിൽ പാവങ്ങളായ സ്ത്രീ സമൂഹത്തിനു കിട്ടി കൊണ്ടിരിക്കുന്ന എല്ലാ സേവനങ്ങളും ലിന്ഗ സമത്വം അംഗീകരിക്കപ്പെട്ടാൽ ഇല്ലാതാവാൻ സാധ്യത ഉണ്ട്. അതിൽ പെട്ട ചില കാര്യങ്ങൾ:-

 • സംവരണ സീറ്റുകൾ (ആർക്കും എവിടെയുമിരിക്കാം സ്ത്രീകൾക്ക് പ്രത്യേക സീറ്റ് ഉണ്ടാവുകയില്ല)
 • പ്രത്യേക ബോഗികൾ ( സ്ത്രീകൾക്ക് പ്രത്യേകിച്ച് ഉണ്ടാവില്ല എല്ലാവരും തുല്യർ)
 • വനിത പോലീസ്( സ്ത്രീകളുടെയും പുരുഷൻറെയും കാര്യങ്ങൾ ഏതു വിഭാഗം (ആൺ,പെൺ) പോലീസിനും കൈകാര്യം ചെയ്യാം.
 • ഷി-ടാക്സി,ബസ്‌ സർവീസ് (അതിന്റെ ആവശ്യമില്ല )
 • ക്യു (സ്ത്രീകളുംപ്രത്യേക വരിയില്ലാതെ ഒറ്റ വരിയിൽ നിൽക്കുക)
 • സ്പോർട്സ് ( ആൺ,പെൺവ്യത്യാസമില്ലാതെ ഒരുമിച്ച് മത്സരം നടത്തുക (സ്ത്രീകളുടെ അഡ്രെസ്സ് തന്നെ സ്പോർട്സിൽ പിന്നെ കാണാൻ കഴിയുകയില്ല))

ഇത് പോലെ പലതും ഇന്ന് സ്ത്രീകൽക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ആനികൂല്യങ്ങൾ നഷ്ടമാകും .അത്‌ കൊണ്ട്‌ തന്നെ ഫെമിനിസ്റ്റ് ആശയങ്ങൾ കൊണ്ട്‌ തെറ്റിധരിക്കപ്പെട്ടു പോയ സ്ത്രീ സമൂഹത്തിനോട് നിങ്ങളെ നശിപ്പിക്കാൻ വേണ്ടി, ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്താൻ വേണ്ടി, സമൂഹത്തിൽ സ്ത്രീയെന്നു കേൾക്കുമ്പോഴേക്കും വേശ്യകളായി ചിത്രീകരിക്കുന്ന തരത്തിലേക്ക് നിങ്ങളെ എത്തിക്കാൻ നിങ്ങളിൽ നിന്നും തന്നെയുള്ള ഒരുതരം മനുഷ്യ വൈറസുകളാണ് ഫെമിനിസ്റ്റുകൾ.ചുംബന സമരം പോലെയുള്ള പ്രവർത്തനങ്ങളിലൂടെ സ്ത്രീക്ക് സമൂഹം നൽകിയിരുന്ന സ്ഥാനത്തെ കളങ്കപ്പെടുത്തുകയാണവർ.

ശരീരവും തലയും മറക്കൽ :-

തൻറെ താല്പര്യത്തിനു വഴങ്ങി സ്ത്രീ സമൂഹം ശരീരം മുഴുവനും മറച്ച് പുറത്തിറങ്ങുമ്പോൾ അത് ധരിക്കുന്നവർക്കില്ലാത്ത ആവലാതികളും ശ്വാസം മുട്ടലുമാണ് ഇവർക്കുള്ളത്.ശരീരവും തലയും മറക്കണമെന്നുള്ളത് ഇസ്ലാമിന്റെ പുതിയ നയമൊന്നുമല്ല എല്ലാ മതത്തിലും മറക്കണമെന്ന് കണിശമായി പറയുന്നുണ്ട്.സ്ത്രീ അവളുടെ സൌന്ദര്യം സമൂഹത്തിൽ പ്രതർശിപ്പിക്കേണ്ടതല്ല. അതവളുടെ ഭർത്താവിനു നല്കാനുള്ളതാണ്.

ഇതിനെ പ്രതിനിധീകരിച്ചു ബൈബിളിൽ പറയുന്നതായി കാണാം :-“മൂടുപടമിലാതെ പ്രാര്തിക്കുകയോ പ്രവജിക്കുകയോ ചെയ്യുന്ന ഏതു സ്ത്രീയും തന്റെ തല അപമാനിക്കുന്നു.അത് അവൾ ക്ഷൗരം ചെയ്യിച്ചത് പോലെയല്ലോ.സ്ത്രീ മൂടുപടമിടുന്നില്ലെങ്കിൽ മുടി കത്രിച്ചു കളയട്ടെ കത്രിക്കുന്നതോ ക്ഷൗരം ചെയ്യുന്നതോ സ്ത്രീക്ക് ലജ്ജയെങ്കിൽ മൂടുപടം ഇട്ടു കൊള്ളട്ടെ” [കൊരിന്ത്യൻ 11:5,6]

പർദ ധരിക്കുന്ന മുസ്ലിം സ്ത്രീകൾക്കും മൂടുപടമണിയുന്ന കന്യ സ്ത്രീകൾക്കും തങ്ങളുടെ വസ്ത്രം ഒരു സംരക്ഷണ കവചമായിട്ടാണ് അവർ കാണുന്നത്.ധരിക്കുന്നവർക്കില്ലാത്ത പരാതിയുമായാണ് ഇവർ സമരം നടത്തി കൊണ്ടിരുക്കുന്നത്.

ഭാഹുഭാര്യത്വം:-

ഫെമിനിസ്റ്റുകൾ ശബ്ദിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു മേഖലയാണിത് .ഒന്നിലധികം ഭാര്യമാരെ വിവാഹം കഴിക്കൽ അവരെ നോക്കാൻ കഴിവുള്ള ഏത് പുരുഷനും എല്ലാ മതത്തിലും അനുവദനീയമാണ്. ഇസ്ലാമിക ഗ്രന്ഥങ്ങളും മറ്റും മറിച്ച് നോക്കുമ്പോൾ നമുക്ക് വ്യക്തമായി കാണാവുന്നതാണ്.അത്‌ പോലെ തന്നെ ബൈബിളിലും ബഹുഭാര്യത്വത്തേ കുറിച്ച്പറയുന്നത് നമുക്ക് കാണാൻ കഴിയും അതിൽ ചിലത് ഇവിടെ പരാമർഷികം :-

അബ്രഹാമും നഹോരും ഭാര്യമാരെ എടുത്തു .അബ്രഹാമിന്റെ ഭാര്യക്ക് സാറായി എന്നും നഹോരിന്റെ ഭാര്യക്ക് മിൽക്ക എന്നും പേർ” (ഉല്പത്തി 11-29)

അബ്രഹാം വേറൊരു ഭാര്യയെ പരിഗ്രഹിച്ചു.

അവൾക്ക് കൊതുറ എന്ന് പേർ” (ഉൽപത്തി 25-1)

രാത്രിയിൽ അവൻ എഴുന്നേറ്റു തന്റെ രണ്ടു ഭാര്യമാരെയും രണ്ടു ദാസിമാരെയും പതിനോന്ൻപുത്രന്മാരെയും കൂട്ടി കടവ് കടന്നു” (ഉൽപത്തി32-22)

ഇത് പോലെ പല സ്ഥലങ്ങളിലും നമുക്ക് കാണാൻ കഴിയും.

പുരുഷന്മാരെ അപേക്ഷിച് സ്ത്രീകളിലാണ് കൂടുതൽ വികാരമുള്ളത്.അപ്പോൾ ആ വികരത്തേയെല്ലാം നശിപ്പിച്ച് വിവാഹം നിഷിദ്ധമാക്കിയ കന്യസ്ത്രീ സമൂഹത്തിനോടില്ലാത്ത സ്നേഹ പ്രകടനം എന്തിനാണ് മുസ്ലിം സ്ത്രീകളോട് കാണിക്കുന്നത്?.എന്തേ അവർക്ക് വേണ്ടി സമരം നടത്താത്തത്?.

ഇങ്ങനെ പലതിലും നാം ആഴ്ന്നിറങ്ങി ചിന്തിക്കുമ്പോൾ മനസ്സിലാകുന്നത് ആധുനിക ലോകത്തിനു പിടിപ്പെട്ട സ്ത്രീ സമൂഹത്തിൻറെ നാശത്തിനു കാരണമാകുന്ന ഒരു തരാം മനുഷ്യ വൈറസുകളാണ് ഫെമിനിസ്റ്റുകൾ എന്നുള്ളത്. മാർച്ച്‌ 8 വനിത ദിനമായത് കൊണ്ട്‌ വ്യത്യസ്ത പരിപാടികളുമായി അവർ വരും നമ്മുടെ പെൺകുട്ടുകളെ അവർ പിടികൂടും അതിനവസരം നൽകാതെ നാം നമ്മുടെ മക്കൾക്ക് സംരക്ഷകരാവണം.

മുഹമ്മദ്‌ അബൂബക്കർ സഈദ്

അന്താരാഷ്ട്ര വനിതാദിനം
Frauentag 1914 Heraus mit dem Frauenwahlrecht.jpg
Poster for Women's Day, March 8, 1914
Observed by ലോകമെമ്പാടുമുള്ള സ്ത്രീ-പുരുഷന്മാർ
തരം സാർവ്വദേശീയം
Significance പൊതുജനാവബോധം സൃഷ്ടിക്കൽ
വനിതകളുടെയും and പെൺകുട്ടികളുടെയും ദിനം
Anti-sexism day
തിയ്യതി വർഷംതോറും മാർച്ച് 8 ന്
Related to മാതൃദിനം, സാർവ്വദേശീയ ശിശുദിനം, സാർവ്വദേശീയ പുരുഷദിനം

ദേശത്തിന്റെ അതിരുകൾക്കപ്പുറത്ത്, ലോകത്തെമ്പാടുമുള്ള വനിതകൾക്കായി ഒരു ദിനം എന്ന ചിന്തയിൽ നിന്നാണ് വനിതാദിനാചരണം ഉരുത്തിരിഞ്ഞത്. അന്താരാഷ്‌ട്ര വനിതാദിനം എല്ലാ വർഷവും മാർച്ച് 8 ആം തീയതി ആചരിക്കുന്നു .[1] ഈ ദിനത്തിന് ഒരുപാട് ചരിത്രനിമിഷങ്ങളുടെ ഓർമകൾ കൂട്ടുണ്ട്. സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകൾ നടത്തിയ മുന്നേറ്റത്തിന്റെ പിൻബലവും ,വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേൽ വിയർപ്പും കണ്ണീരും കൊണ്ട് സ്ത്രീകൾ വരിച്ച വിജയത്തിന്റെ കഥയും അവയിൽ പ്രധാനപ്പെട്ടവ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വ്യാവസായിക വളർച്ചയിലേക്ക് കാലൂന്നിയിരുന്ന പല രാജ്യങ്ങളിലും കുറഞ്ഞ വേതനത്തിലും മോശപ്പെട്ട തൊഴിൽ ചുറ്റുപാടിലും ജീവിക്കേണ്ടിവന്ന സ്ത്രീകളുടെ കരളുറപ്പിന്റെ അനുസ്മരണമാണ് അന്താരാഷ്ട്ര വനിതാദിനമെന്ന ആശയത്തിന് പാതയൊരുക്കിയത്.

ചരിത്രം[തിരുത്തുക]

ആസ്ട്രേലിയയിലെ സിഡ്നിയിൽ കെട്ടിട നിർമ്മാണ സ്ത്രീ തൊഴിലാളികളുടെ 1975 ലെ പ്രകടനം

1857 മാർച്ച്, 8 ന്, ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കമായത് . തുണിമില്ലുകളിൽ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകൾ സംഘടിച്ച്, കുറഞ്ഞ ശമ്പളത്തിനെതിരായും ദീർഘസമയത്തെ ജോലി ഒഴിവാക്കുവാനും മുതലാളിത്തത്തിനുമെതിരെ വോട്ടുചെയ്യാനുമുളള അവകാശത്തിനുവേണ്ടിയും ആദ്യമായി സ്വരമുയർത്തിയപ്പോൾ അത് ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു. പിന്നീട് ലോകവനിതാദിനമെന്ന ആശയം കടന്നുവന്നപ്പോൾ മാർച്ച് എട്ട് ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെടാനും കാരണം മറ്റൊന്നല്ല.

ഈ സമരാഗ്‌നി ലോകമാകെ പടരാൻ പിന്നീട് താമസമുണ്ടായില്ല. വരും വർഷങ്ങളിൽ ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകൾ അവരുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുവാൻ ഇത് നിമിത്തമായി. അമേരിക്കയിൽ അമേരിക്കൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ ആഹ്വാനപ്രകാരം 1909 ഫെബ്രുവരി 28 നാണ് ആദ്യവനിതാദിനാചരണം നടന്നത്. പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും ന്യൂയോർക്കിൽ തങ്ങളുടെ അവകാശങ്ങൾക്കായി പോരാടിയ വനിതകളുടെ ഓർമക്കായിട്ടായിരുന്നു വനിതാദിനാചരണം.

അതിനെ തുടർന്ന് 1910 ൽ , കോപ്പൻഹേഗനിൽ നടന്ന രണ്ടാം സോഷ്യലിസ്റ്റ് ഇന്റർനാഷണലിന്റെ സമ്മേളനത്തിൽ വനിതാദിനം സാർവ്വദേശീയമായി ആചരിക്കണമെന്ന ആവശ്യമുയർന്നു. ജർമ്മനിയിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വനിതാ വിഭാഗം അദ്ധ്യക്ഷയും പിൽക്കാലത്ത് കമ്മ്യൂണിസ്റ്റ് നേതാവുമായ ക്ലാര-സെട്കിൻ ആണ് ഇതിനു മുൻകൈ എടുത്തത്‌. അന്ന് 17 രാജ്യങ്ങളിൽനിന്നുള്ള വനിതാ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ പങ്കുവെക്കപ്പെട്ട ഈ ആശയത്തിന് അപ്പോൾത്തന്നെ അംഗീകാരം നൽകി. തുടർന്ന് തൊട്ടടുത്ത വർഷം, 1911 മാർച്ച്‌ എട്ടിന്, അന്താരാഷ്ട്രതലത്തിൽ ഈ ദിനം പലരാജ്യങ്ങളിലും ആചരിച്ചു. ഇതനുസരിച്ച്,1911 മാർച്ച്‌ 19നു ജർമ്മനിയും സ്വിറ്റ്സർലാന്റുംഉൾപ്പെടെ ഉള്ള രാജ്യങ്ങൾ വനിതാദിനം ആചരിച്ചു. [2].

1917 മാർച്ച്‌ എട്ടിന് റഷ്യയിൽ നടത്തിയ വനിതാദിനപ്രകടനം , റഷ്യൻ വിപ്ലവത്തിന്റെ ഒന്നാം ഘട്ടമായി കണക്കാക്കപ്പെടുന്നു. റഷ്യയിൽ മാർച്ച് 8 ഇന്നും വിപുലമായി ആചരിക്കുന്നു, അവിടെ അത് പൊതു അവധി ദിവസവുമാണ്[3] 1975-ലാണ് ഐക്യരാഷ്ട്ര സഭ മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാദിനമായി പ്രഖ്യാപിച്ചത്.

മഞ്ഞ മിമോസ (technically, the Silver Wattle), ഇറ്റലിയിലും റഷ്യയിലും വനിതാദിനത്തിന്റെ സൂചകങ്ങൾ ആണ്

ആദ്യകാലത്ത് സോഷ്യലിസ്റ്റുകളുടെ ഒരു പരിപാടിയായി രൂപംകൊണ്ട ഇത് ഇന്ന് രാഷ്ട്രീയഭേദമന്യേ ഒട്ടുമിക്കരാജ്യങ്ങളിലെയും ഔദ്യോഗിക പരിപാടിയായി വളർന്നു. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ചു പല രാജ്യങ്ങളിലും വിവിധ ആചാര അനുഷ്ടാനങ്ങൾ രൂപം കൊണ്ടിട്ടുണ്ട്‌. ഇറ്റലിയിൽ, പുരുഷന്മാർ സ്ത്രീകൾക്ക് മഞ്ഞ മിമോസ പുഷ്പങ്ങൾ നൽകുന്നത് പതിവാണ്.[4][5]. റഷ്യയിലും അൽബേനിയയിലും ചോക്ലേറ്റു കൂടി ഉപഹാരമായി കൊടുക്കാറുണ്ട് .

മുദ്രാവാക്യം[തിരുത്തുക]

തമിഴ്നാട്ടിലെ ഗ്രാമീണ ഇഡ്ഡലിക്കടയിൽ പണിയെടുക്കുന്ന സ്ത്രീ

ഓരോ വർഷവും ,ഐക്യരാഷ്ട്രസഭയുടെ യു.എൻ. വുമൺ മുന്നോ മുദ്രാവാക്യമാണ് ലോകമൊട്ടാകെ അംഗീകരിക്കപ്പെടുന്നത് . ആ വർഷം മുഴുവൻ അത് ലക്ഷ്യമാക്കിയുള്ള പ്രയത്‌നങ്ങളാണ് നടത്തുന്നത്. ഓരോ രാഷ്ട്രവും അവിടത്തെ സാഹചര്യത്തിനുതകുന്ന മുദ്രാവാക്യങ്ങൾ തയ്യാറാക്കുന്നതും പതിവാണ്.

 • 1996:Celebrating the Past, Planning for the Future
 • 1997:Women and the Peace Table
 • 1998:Women and Human Rights
 • 1999:World Free of Violence Against Women
 • 2000:Women Uniting for Peace
 • 2001:Women and Peace: Women Managing Conflicts
 • 2002:Afghan Women Today: Realities and Opportunities
 • 2003:Gender Equality and the Millennium Development Goals
 • 2004:Women and HIV/AIDS
 • 2005:Gender Equality Beyond 2005; Building a More Secure Future
 • 2006:Women in Decision-making
 • 2007:Ending Impunity for Violence Against Women and Girls
 • 2008:Investing in Women and Girls
 • 2009:Women and Men United to End Violence Against Women and Girls
 • 2010:Equal Rights, Equal Opportunities: Progress for All
 • 2011  :Equal Access to Education, Training, and Science and Technology: Pathway to Decent Work for Women "ശാസ്ത്ര-സാങ്കേതിക- വിദ്യാഭ്യാസ-പരിശീലന രംഗത്ത് തുല്യത, സ്ത്രീകള്ക്ക് മാന്യമായ തൊഴിലിലേക്ക് മാർഗദർശനം"
 • 2012  : Empower Rural Women, End Poverty and Hunger"ഗ്രാമീണവനിതകളെ ശാക്തീകരിക്കുക - ദാരിദ്ര്യവും പട്ടിണിയും ഇല്ലാതാക്കുക" ഈ മുദ്രാവാക്യം പ്രഖ്യാപിച്ചുകൊണ്ട് ഐക്യ രാഷ്ട്രസഭാ സെക്രട്ടറി ജനറൽ ബാൻ - കി - മൂൺ ആവശ്യപ്പെടുന്നത് "ഗ്രാമീണവനിതകൾക്കായി നിക്ഷേപിക്കുക, നിയമത്തിലും പ്രയോഗത്തിലും അവർക്കെതിരായ വിവേചനങ്ങൾക്ക് അറുതിവരുത്തുക, അവരുടെ ആവശ്യങ്ങൾക്കനുസൃതമായ നയങ്ങൾ നടപ്പാകുന്നുവെന്ന് ഉറപ്പുവരുത്തുക, വിഭവങ്ങളിൽ തുല്യ ലഭ്യത ഉറപ്പുവരുത്തുക. തീരുമാനമെടുക്കൽ പ്രക്രിയയിൽ ഗ്രാമീണവനിതകളെ പങ്കാളികളാക്കുക" എന്നതാണ് [6]
 • 2013:A Promise is a Promise: Time for Action to End Violence Against Women "വാഗ്ദാനം, വാഗ്ദാനമായിരിക്കട്ടെ : സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുവാനുള്ള പരിപാടികളാരംഭിക്കുവാൻ സമയമായിരിക്കുന്നു" [7]
 • 2014  : Equality for Women is Progress for All സ്ത്രീ സമത്വത്തിലൂടെ എല്ലാവർക്കും പുരോഗതി : എല്ലാ സ്ത്രീകളെയും ഒന്നായി കാണാനും അതോടൊപ്പം അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്യണം.
 • 2015 :Empowering Women, Empowering Humanity: Picture it!
 • 2016 :Planet 50-50 by 2030: Step It Up for Gender Equality
 • 2017 :Be Bold for Change [8]
 • 2018 : Press for Progress [9]

നൂറുവർഷത്തെ സ്ത്രീ ശാക്തീകരണം നേടിയത്[തിരുത്തുക]

2011 മാർച്ച്‌ എട്ടിന്, ലോകമെമ്പാടുമായി, 1600 സ്ഥലങ്ങളിൽ, അന്താരാഷ്ട്രവനിതാദിനം ഔദ്യോഗികമായി ആചരിക്കപ്പെട്ടു.ചൈന , റഷ്യ, വിയെറ്റ്നാം, ബൾഗേറിയ എന്നീ രാജ്യങ്ങളിൽ ദേശീയ അവധി അനുവദിക്കപ്പെട്ടു. വനിതാ ശാക്തീകരണ പ്രവർത്തനങ്ങൾ നൂറുവർഷം പിന്നിട്ടിട്ടും, സ്ത്രീ-പുരുഷ അസമത്വം നിലനിൽക്കുന്നതായി 82 ശതമാനം യൂറോപ്പ്യരും വിലയിരുത്തുന്നു . സ്ത്രീ-പുരുഷ വേതനത്തിലെ അന്തരം ഇല്ലാതാക്കണമെന്ന് 61 ശതമാനം പേർ ആവശ്യപ്പെടുന്നു. ശൈശവ വിവാഹ നിരോധനം, ഗർഭനിരോധനം, നിയമ വിധേയമായ ഗർഭച്ചിദ്രം ‍,സ്തനാർബുദം കണ്ടെത്താനുള്ള മമോഗ്രാം പരിശോധന, ആരോഗ്യരംഗത്തെ മറ്റു സാങ്കേതിക വളർച്ച എന്നിവ ഇക്കാലയളവിലെ വൻ നേട്ടങ്ങളാണെന്ന് മാർഗരെറ്റ് താചെർ എന്ന മഹതി അഭിപ്രായപ്പെടുന്നു. ഇവർ ലോകാരോഗ്യ സംഘടനയുടെ ഡയറക്റ്റർ ജനറലാണ്. [10]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അന്താരാഷ്ട്ര_വനിതാദിനം&oldid=2743312" എന്ന താളിൽനിന്നു ശേഖരിച്ചത്