Jump to content

മാമോഗ്രഫി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാമോഗ്രഫി
Mammography
ICD-10-PCSBH0
ICD-9-CM87.37
MeSHD008327
OPS-301 code3-10
MedlinePlus003380

എക്സ്റേ ഉപയോഗിച്ചു നടത്തുന്ന ഒരു സ്തനരോഗനിർണ്ണയ അല്ലെകിൽ സ്തനരോഗ സാധ്യത പഠന പരിശോധനയാണ് മാമോഗ്രഫി.[1] സ്തനാർബുദ സാധ്യതാ പരിശോധന എന്ന നിലയിൽ ഇന്ന് മാമോഗ്രഫി പ്രചാരത്തിലായി കഴിഞ്ഞിരിക്കുന്നു. രോഗലക്ഷണങ്ങൾ ഇല്ലാതെ തന്നെ മാമോഗ്രഫി പരിശോധനയ്ക്ക് വിധേയമാവാൻ വിദ്ഗ്ദർ ഉപദേശിക്കുന്നു.. പരിശോധന രേഖയ്ക്ക് മാമോഗ്രാം എന്നു പറയുന്നു.

സ്തനങ്ങളിലെ മുഴയോ, തടിപ്പോ പലപ്പോഴും അർബുദ സൂചകങ്ങളാവാം. എന്നാൽ പ്രത്യക്ഷമായ മുഴയോ തൊട്ടു നോക്കി സ്ഥിരീകരിക്കാൻ പറ്റാത്ത തടിപ്പോ, വിദഗ്ദ്ധ ശ്രദ്ധ ആകർഷിക്കാതെ പോയേക്കാം. ഇത്തരം സന്ദർഭങ്ങളിലാണ് മാമോഗ്രഫിയുടെ പ്രസ്കതി. വളരെ ചെറിയ മുഴയും തുടിപ്പും എക്സ്റെ പരിശോധനയിൽ വ്യക്തമായി കണ്ടേക്കാം. 85-90% വരെ ക്യാൻസറുകളും മാമോഗ്രഫി സ്ഥിരീകരിക്കുന്നത്രേ. അതു കൊണ്ട് തന്നെ 40 വയസ്സു കഴിഞ്ഞ എല്ലാ സ്ത്രീകളും എല്ലാ വർഷവും മാമോഗ്രഫി ചെയ്തിരിക്കണമെന്ന് വിദഗ്ദ്ർ നിർദ്ദേശിക്കുന്നു.[1]

പരിശോധന രീതി

[തിരുത്തുക]
മാമോഗ്രഫി പരിശോധനയൂടെ രേഖാ ചിത്രം

സ്തന പരിശോധനയ്ക്കായി പ്രത്യേകം സജ്ജീകരിച്ച എക്സ് റേ മെഷീനുകളാണ് മാമോഗ്രഫിക്കായി ഉപയോഗിക്കുക..
വ്യക്തയേറിയ എക്സ്റെ ഇമേജുകൾ ലഭിക്കാൻ സ്തനങ്ങൾ രണ്ട് സമാന്തര പ്ലേറ്റുകളുടെ ഇടയിലാക്കി മെല്ലെ അമർത്തുന്നു. എന്നിട്ട് വീര്യം കുറഞ്ഞ (low energy x rays) എക്സ്റെ രശ്മികളുപയോഗിച്ച് എക്സ് റേ ചിത്രം തയ്യാറാക്കുന്നു. മറ്റു പല പരിശോധനകളെ അപേക്ഷിച്ച് ചെലവു കുറഞ്ഞതും വേഗം പരിശോധനാഫലം ലഭിക്കുന്നതും ആണ് മാമോഗ്രഫിയുടെ നേട്ടങ്ങൾ. ഈ പരിശോധന കൂടുതൽ ജനകീയമാക്കാൻ സർക്കാരുകൾ മൊബൈൽ മാമോഗ്രഫി യൂണിറ്റുകൾ സജീകരിക്കാറുണ്ട്. ഗ്രാമങ്ങൾ ചുറ്റി സഞ്ചരിക്കുന്ന വാനുകളിൽ മാമോഗ്രഫി യൂണിറ്റുകൾ സജീകരിച്ചിരിക്കുന്നതാണ് ഈ സംവിധാനം.

പരിശോധനാഫലവും രോഗ സ്ഥിരീകരണവും

[തിരുത്തുക]

എല്ലാ സ്തനാർബുദങ്ങളും മാമോഗ്രഫിയിൽ പ്രത്യക്ഷപ്പെടണമെന്നില്ല. അർബുദ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതായി സംശയിക്കുന്ന അവസരങ്ങളിൽ സഥീരികരണത്തിനായി സ്തനകോശ ബൈയോപ്സി ചെയ്യേണ്ടിവരും.

ആരോഗ്യാവസ്ഥയിലുള്ള സ്തനം (ഇടത്) അർബുദ ബാധിത സ്തനം (വലത്)

അവലംബം

[തിരുത്തുക]
  1. 1.0 1.1 "USPSTF recommendations on Screening for Breast Cancer". Archived from the original on 2013-01-02. Retrieved 2010-09-13.
"https://ml.wikipedia.org/w/index.php?title=മാമോഗ്രഫി&oldid=3640884" എന്ന താളിൽനിന്ന് ശേഖരിച്ചത്