രഞ്ജിനി ഹരിദാസ്
ദൃശ്യരൂപം
രഞ്ജിനി ഹരിദാസ് | |
---|---|
ജനനം | |
തൊഴിൽ | ടെലിവിഷൻ അവതാരക, മോഡൽ |
സജീവ കാലം | 2000 - present |
കേരളത്തിൽ നിന്നുള്ള ഒരു ടെലിവിഷൻ അവതാരകയാണ് രഞ്ജിനി ഹരിദാസ്. (ഇംഗ്ലീഷ്: Ranjini Haridas) 2000 ലെ മിസ് കേരള ആയിരുന്നു[1] ഇവർ. ഐഡിയ സ്റ്റാർ സിംഗർ എന്ന മലയാളം റിയാലിറ്റി ഷോയിലെ അവതാരക ആയിരുന്നു .ബിഗ് ബോസ്സ് മലയാളം സീസൺ 1 ലെ മത്സരാർത്ഥി ആയിരുന്നു രഞ്ജിനി.
അവാർഡുകൾ
[തിരുത്തുക]ടെലിവിഷൻ അവതാരകയ്ക്കുള്ള ഫ്രേം മീഡിയ അവാർഡ് 2010 ൽ ലഭിച്ചു.[2]
സിനിമ
[തിരുത്തുക]ചൈനാടൗൺ എന്ന സിനിമയിലെ ഒരു ചെറിയ വേഷത്തോടെയാണ് രഞ്ജിനി സിനിമാ രംഗത്തേക്ക് കടന്നു വന്നത്. 2013 ൽ പുറത്തിറങ്ങിയ എൻട്രി എന്ന സിനിമയിൽ ശ്രേയ എന്ന പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നായികയായി അരങ്ങേറി.[3]
എണ്ണം : | ചലച്ചിത്രം | വർഷം | കഥാപാത്രം | അഭിനയിച്ചവർ | സംവിധായകൻ | കുറിപ്പ് |
---|---|---|---|---|---|---|
1 | ചൈനാടൗൺ | 2011 | രഞ്ജിനി ഹരിദാസ് | മോഹൻലാൽ, ദിലീപ്, ജയറാം | റാഫി മെക്കാർട്ടിൻ | ആദ്യ സിനിമ, അതിഥി താരം. |
2 | തൽസമയം ഒരു പെൺകുട്ടി | 2012 | ടെലിവിഷൻ അവതാരക | നിത്യാ മേനോൻ, ഉണ്ണി മുകുന്ദൻ | ടി.കെ. രാജീവ് കുമാർ | അതിഥി താരം |
3 | എൻട്രി | 2013 | എസിപി ശ്രേയ | ബാബുരാജ് | രാജേഷ് അമനകര | ആദ്യ നായിക വേഷം. |
4 | വാട്ട് ദ എഫ് (WTF) | 2013 | മനോജ് കെ ജയൻ | രൂപേഷ് പോൾ | മൂന്ന് നായികമാരിൽ ഒരാൾ. | |
5 | ഒറ്റ ഒരുത്തിയും ശരിയല്ല! | 2013 | പ്രവീൺ അനിദിൽ | ശ്യാം പ്രവീൺ | നായിക |
അവലംബം
[തിരുത്തുക]- ↑ മിസ്സ്കേരള.നെറ്റ്, ജേതാക്കളുടെ പട്ടിക, ഇംഗ്ലീഷ്
- ↑ ഹിന്ദു.കോം[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Ranjini Haridas's bold entry". Timesofindia. Archived from the original on 2013-10-07. Retrieved Mar 19, 2012.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Ranjini Haridas എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.