തേന്മാവ് (ചെറുകഥ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
"തേന്മാവ്"
കഥാകൃത്ത്വൈക്കം മുഹമ്മദ് ബഷീർ
രാജ്യം ഇന്ത്യ
(കേരളം)
ഭാഷമലയാളം
സാഹിത്യരൂപംചെറുകഥ
പ്രസിദ്ധീകരണ തരംകഥാസമാഹാരം
പ്രസാധകർഡി.സി. ബുക്സ്

വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ ചെറുകഥകളിലൊന്നാണു തേന്മാവ്. പേരു സൂചിപ്പിക്കുന്നതു പോലെതന്നെ ഒരു തേന്മാവിനെക്കുറിച്ചുള്ളതാണു് ഈ ചെറുകഥ. വളരെ ലളിതവും സരസവുമായാണു ബഷീർ ഇതു രചിച്ചിരിക്കുന്നതു്.

ഒരു വൃക്ഷത്തോടുള്ള സ്നേഹം വൃക്ഷാരാധനയായി കല്പിക്കപ്പെടുന്നതിലുള്ള ബഷീറിന്റെ അതൃപ്തിയും ഈ കഥയിൽ കാണാവുന്നതാണു്.കഥാകാരൻ തന്നെ കഥാപാത്രമായി വരുന്ന ശൈലി മറ്റു പല ബഷീർ കൃതികളിലെയുംപോലെ 'തേന്മാവിലും' സ്വീകരിച്ചിരിക്കുന്നു. മാത്രമല്ല, കഥാപാത്രത്തെക്കൊണ്ടു കഥ പറയിക്കുകയും ചെയ്തിരിക്കുന്നു. ശരിക്കും കഥയാണോ ജീവിതമാണോ എന്നറിയാതെ വായനക്കാരൻ കുഴങ്ങിപ്പോകുന്നു.

തേന്മാവിനെ സ്നേഹിക്കുന്ന രണ്ടു വ്യക്തികൾ - റഷീദും ,അസ്മായും. അവർക്ക് ഒരു തേന്മാവിനോടുള്ള സ്നേഹത്തിന്റെയും, അതിനിടയാക്കിയ സാഹചര്യത്തിന്റെയും കഥയാണിതു്. ഈ തേന്മാവിന്റെ ചരിത്രം റഷീദും ആസ്മായും ബഷീറിനോടു പറയുന്നതാണു കഥാസന്ദർഭം. കഥയിലെ മറ്റൊരു പ്രധാനകഥാപാത്രമാണു യൂസുഫ് സിദ്ദീക്ക്.

ഈ കഥ വായിക്കുന്നവരൊക്കെയും ഒരു വൃക്ഷത്തെയെങ്കിലും സംരക്ഷിക്കണമെന്ന സന്ദേശമാണു ബഷീർ നൽകുന്നതു്.

അവലംബം[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

Wiktionary
Wiktionary
തേന്മാവ് എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=തേന്മാവ്_(ചെറുകഥ)&oldid=3700876" എന്ന താളിൽനിന്ന് ശേഖരിച്ചത്