Jump to content

ഭാർഗ്ഗവീനിലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഭാർഗവീനിലയം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭാർഗ്ഗവീനിലയം
സി.ഡി. കവർ
സംവിധാനംഎ. വിൻസന്റ്
നിർമ്മാണംടി.കെ. പരീക്കുട്ടി
രചനവൈക്കം മുഹമ്മദ് ബഷീർ
തിരക്കഥവൈക്കം മുഹമ്മദ് ബഷീർ
സംഭാഷണംവൈക്കം മുഹമ്മദ് ബഷീർ
അഭിനേതാക്കൾമധു
പ്രേം നസീർ
അടൂർ ഭാസി
പി.ജെ. ആന്റണി
വിജയ നിർമ്മല
പി.എസ്. പാർവതി
ബേബി ശാന്ത
സംഗീതംഎം.എസ്. ബാബുരാജ്
പശ്ചാത്തലസംഗീതംകണ്ണൻ (രേവതി)
ഗാനരചനപി. ഭാസ്കരൻ
ഛായാഗ്രഹണംപി ഭാസ്കര റാവു
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോവിജയ, വാഹിനി
ബാനർചന്ദ്രതാര പ്രൊഡൿഷൻസ്
പരസ്യംഎസ് എ നായർ
റിലീസിങ് തീയതി
  • 22 ഒക്ടോബർ 1964 (1964-10-22)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം
സമയദൈർഘ്യം2hr 48min

നീലവെളിച്ചത്തിന്റെ കഥ വികസിപ്പിച്ച് വൈക്കം മുഹമ്മദ് ബഷീർ എഴുതിയ തിരക്കഥയെ ആശ്രയിച്ചുള്ള ഭാർഗ്ഗവീനിലയം എന്ന മലയാളചലച്ചിത്രം ഇറങ്ങിയത് 1964-ലാണ്. സംവിധായകൻ ഏ.വിൻസെന്റിന്റെ ആദ്യചിത്രമായിരുന്നു ഇത്[1]. വിജയവാഹിനി സ്റ്റുഡിയോയിൽ വച്ച് ചന്ദ്രതാരാ പ്രൊഡക്ഷൻസിനു വേണ്ടി നിർമിച്ച ഈ ചിത്രം 1964 ഒക്ടോബർ 22-ന് ചന്ദ്രതാരാ പിക്ചേഴ്സ് പ്രദർശനത്തിനെത്തിച്ചു. മലയാളത്തിൽ അവതരിപ്പിച്ച ആദ്യത്തെ പ്രേതകഥയായിരുന്നു ഭാർഗ്ഗവീനിലയം.[2][3]

പ്രത്യേകതകൾ

[തിരുത്തുക]

മലയാള സിനിമാചരിത്രത്തിലെ ആദ്യത്തെ പ്രേതകഥയായിരുന്നു ഭാർഗ്ഗവീനിലയം. പ്രേത ബാധയുള്ളതോ ഒഴിഞ്ഞുകിടക്കുന്നതോ ആയ ഭവനങ്ങളെ ഭാർഗ്ഗവീനിലയങ്ങൾ എന്നു പേരിട്ട് വിളിക്കുവാൻ വരെ കാരണമായ നിലയിൽ കേരളീയരെ സ്വാധീനിച്ച ഒരു സിനിമയും ഇതായിരുന്നു. പ്രശസ്ത മലയാള നടനായിരുന്ന കുതിരവട്ടം പപ്പുവിന് ആ പേര് ലഭിക്കുന്നതും ഈ സിനിമയിലെ കഥാപാത്രത്തിൽ നിന്നാണ്. മലയാള സിനിമയിലെ പിൽക്കാല പ്രേതങ്ങൾക്ക് വെള്ള സാരിയും ഉടുപ്പുകളും മാത്രം ഉപയോഗിക്കുന്ന രീതിയും ഈ ചിത്രത്തിന്റെ സംഭാവനയായി ഗണിക്കുന്നു [4] . പില്ക്കാല മലയാള സിനിമാ പ്രേതങ്ങളുടെ പല മാനറിസങ്ങളും ഈ സിനിമയുടെ സംഭാവനയായാണ് കരുതപ്പെടുന്നത്. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട സിനിമാ-പ്രേതസ്വഭാവങ്ങളിൽ ചിലത് കാല് നിലം തൊടാതെ സഞ്ചരിക്കുക, ചിലങ്ക കിലുക്കി നടക്കുക, നിശ്ശബ്ദതയിൽ ഓരിയിടുക, പെട്ടെന്ന് പൊട്ടിച്ചിരിക്കുക, എന്നിങ്ങനെയാണ്.[5][6]

കഥാംശം

[തിരുത്തുക]

ഭാവനാ സമ്പന്നനായ ഒരു സാഹിത്യകാരൻ (മധു) ഏകാന്തമായ ഒരു താമസസ്ഥലം അന്വേഷിച്ച് ഏറെക്കാലമായി നടന്നതിന്റെ ഫലമായി അനുയോജ്യമായ ഒരിടം കിട്ടി. ചുരുങ്ങിയ വാടകയ്ക്ക് നല്ലൊരു പാർപ്പിടം കിട്ടിയ സന്തോഷത്തിൽ തനിക്കായി കാത്തിരുന്ന യുവതിയെപ്പോലെ ആ മനോഹര ഭവനത്തിനു വന്ദനമേകിക്കൊണ്ട് അദ്ദേഹം അവിടെ താമസമാക്കി. എന്നാൽ പ്രേതബാധയുള്ള വീട് എന്ന നിലയിൽ ഭാർഗവീനിലയം എന്ന ആ വീട് പ്രസിദ്ധമായിരുന്നു. അപമൃതുവിനു ഇരയായ ആവീട്ടിലെ പെൺകുട്ടിയുടെ ആത്മാവ് അവിടെത്തന്നെ കഴിയുന്നുണ്ടെന്നു സങ്കല്പിച്ച് സാഹിത്യകാരൻ അദൃശ്യയായ ആ യുവസുന്ദരിയെ ഭാർഗ്ഗവിക്കുട്ടി എന്ന് സ്നേഹപൂർവം സംബോധന ചെയ്ത് ആ സഹവാസിനിയുടെ മൗനാനുവാദം ഓരോ കാര്യത്തിലും നേടി ദിനകൃത്യങ്ങൾ ചെയ്തു വന്നു. ഏകാന്തത തളം കെട്ടി നിൽക്കുന്ന പ്രസ്തുത മന്ദിരത്തിൽ ഒരു പ്രേതത്തിന്റെ ചലനങ്ങൾ അയാൾ അറിയുന്നു. ദൃശ്യമാകുന്നു. ജോലിക്കാരനായ ചെറിയ പരീക്കണ്ണിക്ക് (അടൂർഭാസി) അവളിൽ നിന്നും പ്രഹരങ്ങളും ഏൽക്കേണ്ടി വന്നു.അന്വേഷ്ണ കുതുകിയായ സാഹിത്യകാരൻ ചില പഴയ കത്തുകളിൽ നിന്നും കിട്ടിയ തെളിവുകളെ ആസ്പദമാക്കി കഥ എഴുതാൻ ആരംഭിക്കുന്നു. അയാൾ കിട്ടിയ തെളിവുകളും ഭാവനയും ചേർത്ത് അവളുടെ മരണസത്യം എഴുതുന്നത് എം. എൻ. എന്നറിയപ്പെടുന്ന നാണുക്കുട്ടനെ (പി.ജെ. ആൻ്റണി) ആ സാഹിത്യകാരന്റെ ശത്രുവാക്കി തീർക്കുന്നു. മരിച്ച ഭാർഗ്ഗവിക്കുട്ടിയുടെ അച്ഛന്റെ അനന്തിരവനായ നാണുക്കുട്ടനാണ് അവളുടെ ഘാതകരെന്ന് തെളിയുന്നു. എഴുതിയ കഥ അദൃശ്യയായ ഭാർഗ്ഗവിക്കുട്ടിയെ വായിച്ചു കേൾപ്പിക്കുന്ന രീതിയിൽ അവളുടെ പൂർവകാല പ്രേമകഥ ഫ്ലാഷ് ബാക്കിലൂടെ അവതരിപ്പിക്കുന്നുണ്ട്. ശശികുമാർ (പ്രേംനസീർ) എന്ന ഗായകനും സാഹിത്യകാരനുമായ തന്റെ കാമുകനുമായി ഭാർഗ്ഗവിക്കുട്ടി (വിജയ നിർമ്മല) പാടിയുല്ലസിച്ചു കഴിയുന്നതും, ശശിയും ഭാർഗ്ഗവിയും കൊല്ലപ്പെടുന്നതും അങ്ങനെ ഭാർഗ്ഗവീ നിലയമെന്ന സൗധം പ്രേതമന്ദിരമായി തീരുന്നതും വിവരിച്ചു കാണിക്കുന്നു. സാഹിത്യകാരൻ ഭാർഗ്ഗവിക്കുട്ടിയെ കഥ വായിച്ചു കേൾപ്പിക്കുന്നത് ശ്രദ്ധിച്ചു കേട്ടു കൊണ്ടു നിന്ന നാണുക്കുട്ടൻ ( എം എൻ ) കഠാരിയുമായി സാഹിത്യകാരനെ കൊല്ലുവാൻ അടുക്കുന്നു. അവർ തമ്മിലുള്ള മല്പ്പിടുത്തത്തിൽ നാണുക്കുട്ടൻ കിണറ്റിൽ വീണു മരിക്കുന്നു. അത് ഭാർഗ്ഗവിക്കുട്ടിയുടെ പ്രേതത്തിന്റെ പണിയായിരുന്നു. കിണറ്റിൽ വീഴാതെ സാഹിത്യകാരൻ രക്ഷപ്പെടുന്നതും ഭാർഗ്ഗവിയുടെ സഹായത്തോടു കൂടിയാണ് . ഭാർഗ്ഗവിക്കുട്ടി തന്റെ പ്രതികാരം നിർവഹിച്ചു കഴിയുന്നതോടെ കഥയവസാനിക്കുന്നു. [7]

താരനിര[8]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 മധു കഥാകൃത്ത് (വൈക്കം മുഹമ്മദ് ബഷീർ)
2 പ്രേം നസീർ ശശികുമാർ
3 അടൂർ ഭാസി ചെറിയപരീക്കണ്ണി
4 കുതിരവട്ടം പപ്പു കുതിരവട്ടം പപ്പു
5 പി.ജെ. ആന്റണി എം.എൻ/നാണുക്കുട്ടൻ
6 വിജയ നിർമ്മല ഭാർഗ്ഗവിക്കുട്ടി
7 പി.എസ്. പാർവതി ഭാർഗ്ഗവിക്കുട്ടിയുടെ അമ്മ
8 ബേബി ശാന്ത
9 മാള ശാന്ത
10 കെടാമംഗലം അലി
11 കൃഷ്ണ ഗണേശ്
12 കെ.ബി. പിള്ള
13 നാരായണൻ നായർ

ഗാനങ്ങൾ[9]

[തിരുത്തുക]
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 അനുരാഗ മധുചഷകം എസ്. ജാനകി ഭീം പ്ലാസി
2 ഏകാന്തതയുടെ അപാരതീരം കമുകറ പുരുഷോത്തമൻ
3 അറബിക്കടലൊരു മണവാളൻ യേശുദാസ്,സുശീല മോഹനം
4 താമസമെന്തേ വരുവാൻ യേശുദാസ്
5 വാസന്ത പഞ്ചമിനാളിൽ എസ്. ജാനകി പഹാഡി
6 പൊട്ടിതകർന്ന കിനാവ് എസ്. ജാനകി
7 പൊട്ടാത്ത പൊന്നിൻ എസ്. ജാനകി


അണിയറപ്രവർത്തകർ

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. "ഭാർഗവീനിലയം (1964)". മലയാളചലച്ചിത്രം.കോം. Retrieved 2023-03-20.
  2. ദി ഹിന്ദു മെട്രോപ്ലസ് കൊച്ചിയിൽ നിന്ന് Archived 2011-06-29 at the Wayback Machine. ഭാർഗ്ഗവീനിലയം
  3. മലയാളസംഗീതം ഇൻഫോയിൽ നിന്ന് ഭാർഗ്ഗവീനിലയം
  4. "ഭാർഗവീനിലയം (1964)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-03-20.
  5. ബോബി (2014 ഒക്ടോബർ 21). "അൻപതു വാസന്തപഞ്ചമികൾ..." മാതൃഭൂമി. Archived from the original (പത്രലേഖനം) on 2014-10-22. Retrieved 2014 ഒക്ടോബർ 22. {{cite news}}: Check date values in: |accessdate= and |date= (help)
  6. വി.അബ്ദുള്ള (2014 ഒക്ടോബർ 21). "'നീലവെളിച്ചം' ഭാർഗവീനിലയമായ കഥ". മാതൃഭൂമി. Archived from the original (പത്രലേഖനം) on 2014-10-22. Retrieved 2014 ഒക്ടോബർ 22. {{cite news}}: Check date values in: |accessdate= and |date= (help)
  7. "ഭാർഗവീനിലയം (1964)". സ്പൈസി ഒണിയൻ. Retrieved 2023-03-20.
  8. "ഭാർഗവീനിലയം (1964)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 20 മാർച്ച് 2023.
  9. "ഭാർഗവീനിലയം (1964)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-03-20.
  10. മിസ്റ്റിക് സ്വര കോമിൽ നിന്ന് Archived 2008-12-09 at the Wayback Machine. ബാബുരാജ്
  11. ഹിന്ദുകോമിൽ നിന്ന് Archived 2008-10-14 at the Wayback Machine. ബാബുരാജ്

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഭാർഗ്ഗവീനിലയം&oldid=4102333" എന്ന താളിൽനിന്ന് ശേഖരിച്ചത്