ടെക്സസ് ബ്ലൈന്റ് സലമാണ്ടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ടെക്സസ് ബ്ലൈന്റ് സലമാണ്ടർ
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Amphibia
Order: Caudata
Order: Urodela
Family: Plethodontidae
Genus: Eurycea
Species:
E. rathbuni
Binomial name
Eurycea rathbuni
Stejneger, 1896
Synonyms
  • Typhlomolge rathbuni

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസിൽ വളരെക്കുറച്ച് ഓക്സിജനും ഭക്ഷണവും മാത്രം ലഭ്യമായ ചിലഗുഹാശൃംഖലകളിൽ മാത്രം ജീവിക്കുന്ന പല്ലികളോട് രൂപസാദൃശ്യമുള്ള ഒരു ഉഭയജീവിയാണ് ടെക്സസ് ബ്ലൈൻഡ് സലാമാണ്ടർ (Eurycea rathbuni). ഗുഹകളിൽ മാത്രം ജീവിക്കുന്ന ജീവികളെ ട്രോഗ്ലോബൈറ്റ് എന്നാണ് വിളിക്കുക. ഇവ വളരെ ചുരുങ്ങിയതും ഒറ്റപ്പെട്ടതുമായ അന്തരീക്ഷത്തിൽ മാത്രമേ സാധാരണയായി കണ്ടുവരുന്നുള്ളൂ.

സലാമാണ്ടർ ടെക്സസിലെ സാൻ മാർക്കോസ് നഗരത്തിനടുത്തുള്ള ഗുഹാശൃംഖലകളിൽമാത്രമേ കാണപ്പെടുന്നുള്ളൂ. ഇരുണ്ടതും വെള്ളത്തിനടിയിലുള്ളതുമായ ഈ ഗുഹകൾ ഈ സലാമാണ്ടറിന്റെ പരിണാമത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നു കരുതപ്പെടുന്നു. കാലക്രമേണ ഇതിന്റെ സ്വാഭാവികമായ എല്ലാ നിറങ്ങളും നഷ്ടപ്പെട്ടതിനാൽ ശരീരം അർദ്ധസുതാര്യമായി പ്രകാശം കടന്നുപോകത്തക്കരീതിയിൽ ഉള്ളതിനാൽ ധമനികളിൽക്കൂടി രക്തമൊഴുകുന്നതുപോലും കാണാൻ കഴിയും. വെള്ളത്തിനടിയിൽ കഴിയുമ്പോൾ ഇവയ്ക്ക് ആവശ്യമായ ഓക്സിജൻ ലഭിക്കുന്നതെല്ലാം ഈ തൊലിപ്പുറത്തുകൂടിയാണ്.

ഇങ്ങനെ തുടർച്ചയായി ജീവിച്ച് ശരീരത്തെ പിന്തുണയ്ക്കേണ്ടാത്തതിനാൽ അവയ്ക്ക് കാലുകൾ ആവശ്യമില്ലാതെയായി. കഷ്ടിച്ച് അവിടെ അവ ഉണ്ടെന്നുമാത്രം. അതിലുപരി കാലക്രമേണ ഇവയ്ക്കു കണ്ണുകളും നഷ്ടമായി, അവ ഇപ്പോൾ രണ്ട് കറുത്ത പാടുകളായി ചുരുങ്ങിയിരിക്കുന്നു. എന്നാൽ കാഴ്ചയില്ലെന്നുള്ളതിനുപകരമായി ഇവർ ഇവരുടെ വളരെ സംവേദനക്ഷമതയുള്ള ചർമ്മം ഉപയോഗിച്ച് ഇരയെ കണ്ടെത്തുന്നു. വെള്ളത്തിന്റെ ചെറിയ അനക്കം പോലും മനസിലാക്കാൻ ഇവയ്ക്കു കഴിവുണ്ട്. ഇത്രയും ഒറ്റപ്പെട്ട ഈ സ്ഥലത്ത് ഈ ജീവി അവിടുത്തെ ഭക്ഷ്യശൃംഖലയുടെ ഏറ്റവും മുകളിലെ അംഗമാണ്. സാധാരണയായി ചെറിയ കൊഞ്ചുകളെയാണ് ഇവ ഭക്ഷണമാക്കുന്നത്.

ഭക്ഷണം കണ്ടെത്താനായി ഇവർ അയയ്ക്കുന്ന സിഗ്നലുകൾ വെള്ളത്തിലൂടെ സഞ്ചരിക്കേണ്ടതിനാൽ ചുറ്റുമുള്ള പരിസ്ഥിതിയിലെ ചെറിയ മലിനീകരണം പോലും അതിനെ തടസ്സപ്പെടുത്തുകയും ഇവയുടെ നിലനിൽപ്പിനു തന്നെയും പ്രശ്നമുണ്ടാക്കുന്നുണ്ട്. ഇപ്പോഴേ ഇവയുടെ എണ്ണം വളരെ പരിമിതമാണ്. അതിനാൽ ഇവയുടെ ആവാസവ്യവസ്ഥയിലേക്ക് ഒഴുകുന്ന ജലസ്രോതസ്സുകളെ സംരക്ഷിക്കാൻ സർക്കാർ തലത്തിൽ നടപടികൾ കൈക്കൊള്ളുന്നുണ്ട്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  1. Geoffrey Hammerson; Paul Chippindale (2004). "Texas blind salamander". Retrieved 15 September 2015. {{cite journal}}: Cite journal requires |journal= (help); Invalid |ref=harv (help)