ആഹാരശൃഖല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു തടാകത്തിലെ ഭക്ഷ്യശൃഖല

ഒരു ആവാസവ്യവസ്ഥയിൽ ജീവികൾ പരസ്പരം ഭക്ഷിച്ചും ഭക്ഷിക്കപ്പെട്ടും കൊണ്ട് പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു, ഇത്തരത്തിലുള്ള ഭക്ഷണബന്ധത്തെയാണ് ആഹാരശൃഖല അഥവാ ഭക്ഷ്യശൃഖല (Food chain)എന്നു പറയുന്നത്.  ഓരോ ആഹാരശൃഖലയും തുടങ്ങുന്നത് ഉൽപാദക ജീവജാലങ്ങളിൽ നിന്നാണ്. സൂര്യനിൽ നിന്നും ഊർജ്ജം സ്വീകരിച്ചാണ് ഉൽപാദകർ ഭക്ഷണം ഉണ്ടാക്കുന്നത്. സസ്യങ്ങൾ ഉൽപാദകർക്കുദാഹരണമാണ്. ആഹാരശൃഖലയിലെ അവസാനകണ്ണികൾ തൃതീയ ഉപഭോക്താക്കളായ ഇരപിടിയന്മാരിലും വിഘാടകരിലുമാണ്. ഒരു ആവാസവ്യവസ്ഥയിലെ ഭക്ഷ്യശൃഖലയിൽ നിന്നും അവിടുത്തെ ജീവികൾ ഭക്ഷണകാര്യത്തിൽ പരസ്പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമാകും.[1][2]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Briand, F.; Cohen, J. E. (1987). "Environmental correlates of food chain length" (PDF). Science (4829): 956–960. doi:10.1126/science.3672136. മൂലതാളിൽ (PDF) നിന്നും 2012-04-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-11-26.
  2. Post, D. M.; Pace, M. L.; Haristis, A. M. (2006). "Parasites dominate food web links". Proceedings of the National Academy of Sciences. 103 (30): 11211–11216. doi:10.1073/pnas.0604755103. മൂലതാളിൽ നിന്നും 2020-05-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-11-26.
"https://ml.wikipedia.org/w/index.php?title=ആഹാരശൃഖല&oldid=3784559" എന്ന താളിൽനിന്ന് ശേഖരിച്ചത്