ജി - 20
രൂപീകരണം | 26 സെപ്റ്റംബർ 1999 2008 (രാഷ്ട്രത്തലവൻ/ഭരണ തലവൻ സമ്മേളനങ്ങൾ) |
---|---|
ലക്ഷ്യം | ആഗോള സമ്പദ്‌വ്യവസ്ഥയിലെ പ്രധാന പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിന് വ്യാവസായിക, വികസ്വര സമ്പദ്‌വ്യവസ്ഥകളെ ഒരുമിച്ച് കൊണ്ടുവരിക .[1] |
അംഗത്വം | |
അധ്യക്ഷൻ (ഔദ്യോഗികസ്ഥാനം വഹിക്കുന്ന) | ലുല ഡാ സിൽവ, ബ്രസീലിന്റെ രാഷ്ടപതി |
വെബ്സൈറ്റ് | https://g20.org/ |
ലോകത്തെ വ്യാവസായികമായി വികസിച്ചതും ഉയർന്നുവരുന്നതുമായ പ്രമുഖ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി-20. ജി-20 നിലവിൽ വന്നത് 1999 സെപ്റ്റംബർ 26നാണ്. പേരിൽ ഇരുപതെങ്കിലും അതിലധികം രാജ്യങ്ങളുണ്ട് ഇതിൽ. പത്തൊൻപത് രാജ്യങ്ങളും പിന്നെ യൂറോപ്യൻ യൂണിയനും ആഫ്രിക്കൻ യൂണിയനും ചേർന്നതാണ് ഈ ഗ്രൂപ്പ്.[2] ലോകജനസംഖ്യയുടെ 65 ശതമാനം ഈ രാജ്യങ്ങളിലാണ്. ലോക ജി.ഡി.പി.യുടെ 85 ശതമാനവും കച്ചവടത്തിന്റെ 75 ശതമാനവും കൈയാളുന്നത് ഈ ഗ്രൂപ്പിലെ രാജ്യങ്ങളാണ്. അതുകൊണ്ടാണ് ഈ ഗ്രൂപ്പിന്റെ തീരുമാനങ്ങൾ ലോകത്തിന്റെ ഭാവി നിർണയിക്കുന്നതിൽ മുഖ്യ ശക്തിയാവുന്നത്.[3]
ചരിത്രം
[തിരുത്തുക]1999-ൽ കിഴക്കനേഷ്യാ സാമ്പത്തിക പ്രതിസന്ധിക്കാലത്ത് രൂപവത്‌കരിക്കപ്പെട്ട ഈ കൂട്ടായ്മയുടെ പ്രാഥമികലക്ഷ്യം ലോക സാമ്പത്തികമേഖലയെ തകിടംമറിയാതെ തുഴഞ്ഞുകൊണ്ടുപോവുക എന്നതായിരുന്നു.[3] അംഗരാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാരും സെൻട്രൽ ബാങ്ക് തലവന്മാരുമായിരുന്നു ആ സമയത്ത് പ്രതിനിധികളായുണ്ടായിരുന്നത്. അടുത്ത ഒൻപതുവർഷം പൊടിപിടിച്ചുകിടന്ന ഈ കൂട്ടായ്മ വീണ്ടും സജീവമാകുന്നത് 2008-ലാണ്.[3] ലോകം മറ്റൊരു സാമ്പത്തികപ്രതിസന്ധി അഭിമുഖീകരിച്ച വർഷമായിരുന്നു അത്. ധനകാര്യ മന്ത്രിമാരും സെൻട്രൽ ബാങ്ക് തലവന്മാരുമായിരുന്നു ആ സമയത്ത് പ്രതിനിധികളായുണ്ടായിരുന്നത്. അടുത്ത ഒൻപതുവർഷം പൊടിപിടിച്ചുകിടന്ന ഈ കൂട്ടായ്മ വീണ്ടും സജീവമാകുന്നത് 2008-ലാണ്. ലോകം മറ്റൊരു സാമ്പത്തികപ്രതിസന്ധി അഭിമുഖീകരിച്ച വർഷമായിരുന്നു അത്. ധനകാര്യമന്ത്രിമാർക്ക് പകരം രാഷ്ട്രത്തലവന്മാർത്തന്നെ നേരിട്ട് പങ്കെടുക്കുന്ന ഒരു വേദിയാവുന്നത് ആ വർഷമാണ്. പിന്നീടിങ്ങോട്ട് കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിനിടയിൽ ജി 20 വലിയ കൂട്ടായ്മയായി പരിണമിച്ചു. കേവലം സാമ്പത്തികമേഖലയ്ക്കപ്പുറം ലോകസുരക്ഷ, ഭക്ഷ്യസുരക്ഷ, ഊർജസുരക്ഷ, പരിസ്ഥിതി, പൊതുജനാരോഗ്യം തുടങ്ങി സ്റ്റാർട്ടപ്പുവരെ ചർച്ചചെയ്യുന്ന വേദിയായി ഈ സംഘടന വളർന്നു. സ്ഥിരം ആസ്ഥാനമില്ല എന്നതാണ് ഈ ഗ്രൂപ്പിന്റെ മറ്റൊരു പ്രത്യേകത. പ്രസിഡൻസി ഓരോവർഷം ഓരോ രാജ്യങ്ങളിലേക്കായി തിരിഞ്ഞുവരും.[3] 2023 ഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ രാജ്യാന്തര നാണ്യനിധിയുടെയും (ഐഎംഎഫ്) ലോകബാങ്കിന്റെയും പരിഷ്കാരങ്ങൾക്കായി നിലകൊള്ളുമെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. വികസ്വര രാജ്യങ്ങളെ കൂടുതൽ നന്നായി സേവിക്കുന്നതിനായി ഈ രണ്ടു സ്ഥാപനങ്ങളും ഇനിയും മാറണമെന്നാണു നിലപാടെന്നു വൈറ്റ് ഹൗസ് വ്യക്തമാക്കി.[4]
തലവന്മാർ
[തിരുത്തുക]ഉച്ചകോടികൾ
[തിരുത്തുക]- 2019 ൽ ജി-20യുടെ പതിനാലാമത് ഉച്ചകോടി ജൂൺ 28,29 തീയതികളിൽ ജപ്പാനിലെ ഒസാക്കയിൽ നടന്നു.
- 2020ൽ ജി-20യുടെ പതിനഞ്ചാമത് ഉച്ചകോടി നവംബർ 21,22 തീയതികളിൽ സൗദി അറേബിയയിലെ റിയാദിൽ നടന്നു.
- 2021ൽ ജി-20യുടെ പതിനാറാമത് ഉച്ചകോടി ഒക്ടോബർ 30,31 തീയതികളിൽ ഇറ്റലിയിലെ റോമിൽ നടന്നു.
- 2022ൽ ജി-20യുടെ പതിനേഴാമത് ഉച്ചകോടി നവംബർ 15,16 തീയതികളിൽ ഇന്തോനേഷ്യയിലെ ബാലിയിൽ നടന്നു.
- 2023 ൽ ജി-20യുടെ പതിനെട്ടാമത് ഉച്ചകോടി സെപ്റ്റംബർ 9 ,10 തീയതികളിൽ ഇന്ത്യയിലെ ന്യൂ ഡെൽഹിയിൽ വെച്ചു നടന്നു.
വിമർശനങ്ങൾ
[തിരുത്തുക]നിലവിലെ തലവന്മാർ
[തിരുത്തുക]അംഗ രാജ്യങ്ങളുടെ സ്ഥിതിവിവരകണക്കുകൾ
[തിരുത്തുക]അംഗം | വ്യാപാരം bil. USD (2021)[10] |
Nom. GDP mil. USD (2022)[11] |
PPP GDP mil. USD (2022)[11] |
Nom. GDP per capita USD (2022)[12][13] |
PPP GDP per capita USD (2022)[11] |
HDI (2021) |
ജനസംഖ്യ (2022)[14] |
വിസ്തീർണം കിലോമീറ്റർ2 |
യു.എൻ സെക്യൂരിറ്റി കൗൺസിൽ സ്ഥിരാംഗങ്ങൾ | ജി-4 അംഗങ്ങൾ | ജി-7 അംഗങ്ങൾ | ബ്രിക്‌സ് അംഗങ്ങൾ | MIKTA | DAC | OECD | കോമൺവെൽത്ത് അംഗം | N11 | ഒപെക് അംഗം | CIVETS | IMF സമ്പദ്‌വ്യവസ്ഥ വർഗ്ഗീകരണം[15][16] |
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
അർജന്റീന | 141.1 | 630,698 | 1,207,228 | 13,622 | 26,074 | 0.842 | 46,300,000 | 2,780,400 | അല്ല | അല്ല | അല്ല | അല്ല | അല്ല | അല്ല | അല്ല | അല്ല | അല്ല | അല്ല | അല്ല | ഉയർന്നു വരുന്നവ |
ഓസ്ട്രേലിയ | 606.0 | 1,724,787 | 1,615,286 | 66,408 | 62,192 | 0.951 | 26,141,369 | 7,692,024 | അല്ല | അല്ല | അല്ല | അല്ല | അതെ | അതെ | അതെ | അതെ | അല്ല | അല്ല | അല്ല | പുരോഗതി കൈവരിച്ചവ |
ബ്രസീൽ | 515.5 | 1,894,708 | 3,782,763 | 8,857 | 17,684 | 0.754 | 217,240,060 | 8,515,767 | അല്ല | അതെ | അല്ല | അതെ | അല്ല | അല്ല | അല്ല | അല്ല | അല്ല | അല്ല | അല്ല | ഉയർന്നു വരുന്നവ |
കാനഡ | 1,011.6 | 2,200,352 | 2,240,390 | 56,794 | 57,827 | 0.936 | 38,743,000 | 9,984,670 | അല്ല | അല്ല | അതെ | അല്ല | അല്ല | അതെ | അതെ | അതെ | അല്ല | അല്ല | അല്ല | പുരോഗതി കൈവരിച്ചവ |
ചൈന | 6,052.5 | 18,321,197 | 30,074,380 | 12,970 | 21,291 | 0.768 | 1,448,401,200 | 9,596,960 | അതെ | അല്ല | അല്ല | അതെ | അല്ല | അല്ല | അല്ല | അല്ല | അല്ല | അല്ല | അല്ല | ഉയർന്നു വരുന്നവ |
ഫ്രാൻസ് | 1,298.9 | 2,778,090 | 3,688,323 | 42,330 | 56,200 | 0.903 | 68,305,148 | 640,679 | അതെ | അല്ല | അതെ | അല്ല | അല്ല | അതെ | അതെ | അല്ല | അല്ല | അല്ല | അല്ല | പുരോഗതി കൈവരിച്ചവ |
ജർമ്മനി | 3,052.1 | 4,031,149 | 5,316,933 | 48,398 | 63,835 | 0.942 | 84,316,622 | 357,114 | അല്ല | അതെ | അതെ | അല്ല | അല്ല | അതെ | അതെ | അല്ല | അല്ല | അല്ല | അല്ല | പുരോഗതി കൈവരിച്ചവ |
ഇന്ത്യ | 968.3 | 3,468,566 | 11,665,486 | 2,466 | 8,293 | 0.633 | 1,406,632,000 | 3,287,263 | അല്ല | അതെ | അല്ല | അതെ | അല്ല | അല്ല | അല്ല | അതെ | അല്ല | അല്ല | അല്ല | ഉയർന്നു വരുന്നവ |
ഇന്തോനേഷ്യ | 425.9 | 1,289,429 | 4,023,501 | 4,691 | 14,638 | 0.705 | 279,088,893 | 1,904,569 | അല്ല | അല്ല | അല്ല | അല്ല | അതെ | അല്ല | അല്ല | അല്ല | അതെ | അല്ല | അതെ | ഉയർന്നു വരുന്നവ |
ഇറ്റലി | 1,167.8 | 1,996,934 | 3,022,162 | 33,740 | 51,062 | 0.895 | 61,095,551 | 301,336 | അല്ല | അല്ല | അതെ | അല്ല | അല്ല | അതെ | അതെ | അല്ല | അല്ല | അല്ല | അല്ല | പുരോഗതി കൈവരിച്ചവ |
ജപ്പാൻ | 1,525.0 | 4,300,621 | 6,109,961 | 34,358 | 48,813 | 0.925 | 125,592,404 | 377,930 | അല്ല | അതെ | അതെ | അല്ല | അല്ല | അതെ | അതെ | അല്ല | അല്ല | അല്ല | അല്ല | പുരോഗതി കൈവരിച്ചവ |
മെക്സിക്കോ | 1,017.2 | 1,424,533 | 2,919,875 | 10,948 | 22,440 | 0.758 | 131,541,424 | 1,964,375 | അല്ല | അല്ല | അല്ല | അല്ല | അതെ | അല്ല | അതെ | അല്ല | അതെ | അല്ല | അല്ല | ഉയർന്നു വരുന്നവ |
ദക്ഷിണ കൊറിയ | 1,259.5 | 1,734,207 | 2,765,834 | 33,592 | 53,574 | 0.925 | 51,844,834 | 100,210 | അല്ല | അല്ല | അല്ല | അല്ല | അതെ | അതെ | അതെ | അല്ല | അതെ | അല്ല | അല്ല | പുരോഗതി കൈവരിച്ചവ |
റഷ്യ | 797.8 | 2,133,092 | 4,649,674 | 14,665 | 31,967 | 0.822 | 145,807,429 | 17,098,242 | അതെ | അല്ല | അല്ല | അതെ | അല്ല | അല്ല | അല്ല | അല്ല | അല്ല | അല്ല | അല്ല | ഉയർന്നു വരുന്നവ |
സൗദി അറേബ്യ | 429.0 | 1,010,588 | 2,018,260 | 27,941 | 55,802 | 0.875 | 36,168,000 | 2,149,690 | അല്ല | അല്ല | അല്ല | അല്ല | അല്ല | അല്ല | അല്ല | അല്ല | അല്ല | അതെ | അല്ല | ഉയർന്നു വരുന്നവ |
ദക്ഷിണാഫ്രിക്ക | 237.6[b] | 411,480 | 949,846 | 6,739 | 15,556 | 0.713 | 61,060,000 | 1,221,037 | അല്ല | അല്ല | അല്ല | അതെ | അല്ല | അല്ല | അല്ല | അതെ | അല്ല | അല്ല | അതെ | ഉയർന്നു വരുന്നവ |
തുർക്കി | 496.6 | 853,487 | 3,320,994 | 9,961 | 38,759 | 0.838 | 85,551,932 | 783,562 | അല്ല | അല്ല | അല്ല | അല്ല | അതെ | അല്ല | അതെ | അല്ല | അതെ | അല്ല | അതെ | ഉയർന്നു വരുന്നവ |
യുണൈറ്റഡ് കിങ്ഡം | 1,162.0 | 3,198,470 | 3,776,044 | 47,318 | 55,862 | 0.929 | 68,492,933 | 242,495 | അതെ | അല്ല | അതെ | അല്ല | അല്ല | അതെ | അതെ | അതെ | അല്ല | അല്ല | അല്ല | പുരോഗതി കൈവരിച്ചവ |
യുണൈറ്റഡ് സ്റ്റേറ്റ്സ് | 4,689.6 | 25,035,164 | 25,035,164 | 75,180 | 75,180 | 0.921 | 337,341,954 | 9,833,517 | അതെ | അല്ല | അതെ | അല്ല | അല്ല | അതെ | അതെ | അല്ല | അല്ല | അല്ല | അല്ല | പുരോഗതി കൈവരിച്ചവ |
യൂറോപ്യൻ യൂണിയൻ | 5,078.1[c] | 16,613,060 | 24,048,856 | 37,276 | 53,960 | 0.900 | 512,596,403 | 4,233,262 | അല്ല | അല്ല | അതെ | അല്ല | അല്ല | അതെ | അല്ല | അല്ല | അല്ല | അല്ല | അല്ല | പുരോഗതി കൈവരിച്ചവ (ഭൂരിപക്ഷം രാജ്യങ്ങളും)[d] |
അവലംബം
[തിരുത്തുക]- ↑ "FAQ #5: What are the criteria for G-20 membership?" Archived 16 February 2009 at the Wayback Machine.. G20.org. Retrieved 21 February 2013.
- ↑ "G20 Summit 2023: ജി20 ഉച്ചകോടിക്ക് പ്രൗഢോജ്വല തുടക്കം; ആഫ്രിക്കൻ യൂണിയന് സ്ഥിരാംഗത്വം; വേദിയിലും 'ഭാരത്'". News 18 Malayalam. Retrieved 9 സെപ്റ്റംബർ 2023.
- ↑ 3.0 3.1 3.2 3.3 https://www.mathrubhumi.com/social/news/g20-summit-2022-1.8048654
- ↑ "ജി20 ഉച്ചകോടിയിൽ ഐഎംഎഫ്, ലോകബാങ്ക് പരിഷ്കരണത്തിന് ബൈഡൻ; ലക്ഷ്യം ചൈന?". Retrieved 2023-08-23.
- ↑ "President Xi not coming for G 20, Premier Li takes his place". Hindustan Times. 2023-09-01.
- ↑ "China Premier Li Qiang to attend G20 Sept 9-10". Business Recorder. 2023-09-04.
- ↑ "China Premier Li Qiang to attend G20 Sept 9-10 - foreign ministry". Devdiscourse. 2023-09-04.
- ↑ 8.0 8.1 "About Economic Development, Integration and Trade".
- ↑ "Van Rompuy and Barroso to both represent EU at G20". EUobserver (in ഇംഗ്ലീഷ്). 19 March 2010. Retrieved 2020-05-19.
- ↑ "WTO Stats". World Trade Organization. Retrieved 14 October 2022.
- ↑ 11.0 11.1 11.2 "World Economic Outlook Database October 2022". www.imf.org. Retrieved 2022-11-04.
- ↑ "World Economic Outlook Database: GDP, GDP per capita, GDP PPP". International Monetary Fund. October 2018. Retrieved 2 April 2019. (2016 GDP and GDP PPP numbers for Germany are IMF staff estimates.)
- ↑ "World Economic Outlook Database: GDP, GDP PPP, Population for EU countries". International Monetary Fund. April 2017. Retrieved 10 October 2017. (2016 GDP and GDP PPP numbers for Belgium, Croatia, the Czech Republic, Denmark, Germany, Luxembourg, Slovakia, Slovenia, and Sweden are IMF staff estimates.)
- ↑ "CIA Statistics". CIA Statistics. November 2022. Retrieved 4 November 2022.
- ↑ "World Economic Outlook Database: WEO Groups and Aggregates Information". International Monetary Fund. April 2017. Retrieved 10 October 2017.
- ↑ "World Economic Outlook: Frequently Asked Questions. Q. How does the WEO categorize advanced versus emerging market and developing economies?". International Monetary Fund. 29 July 2017. Retrieved 10 October 2017.
അധിക വായനയ്ക്ക്
[തിരുത്തുക]- Haas, P.M. (1992). "Introduction. Epistemic communities and international policy coordination," International Organization 46,1:1–35.
- Hajnal, Peter I. (1999). The G8 system and the G20 : Evolution, Role and Documentation. Aldershot, Hampshire: Ashgate Publishing. 13-ISBN 978-0-7546-4550-4/10-ISBN 0-7546-4550-9; OCLC 277231920.
- Reinalda, Bob and Bertjan Verbeek. (1998). Autonomous Policy Making by International Organizations. London: Routledge. 10-ISBN 0-415-16486-9/13-ISBN 978-0-415-16486-3; 13-ISBN 978-0-203-45085-7;10-ISBN 0-203-45085-X; OCLC 39013643.
- Augusto Lopez-Claros, Augusto, Richard Samans and Marc Uzan (2007). The international monetary system and the IMF, and the G-20 : a great transformation in the making? Basingstoke: Palgrave Macmillan. 10-ISBN 0-230-52495-8/13-ISBN 978-0-230-52495-8; OCLC 255621756.
- Danish Institute for International Studies (2011). The G-20 and beyond: towards effective global economic governance Archived 2013-05-09 at the Wayback Machine.. Copenhagen, Denmark: Jakob Vestergaard.
പുറം കണ്ണികൾ
[തിരുത്തുക]- Official G-20 website (English version) Archived 2013-01-04 at the Wayback Machine., also available in Russian
- G-20 Seoul Summit 2010 Archived 2013-06-02 at the Wayback Machine.
- G-20 Information Centre Archived 2013-02-16 at the Wayback Machine. from the University of Toronto
- A Guide To Committees, Groups, And Clubs from the International Monetary Fund
- G-20 Special Report from The Guardian
- IPS News – G-20 Special Report Archived 2010-06-12 at the Wayback Machine.
- The G-20's role in the post-crisis world by FRIDE Archived 2013-06-15 at the Wayback Machine.
- The Group of Twenty—A History, 2007
- Economics for Everyone: G20 – Gearing for Growth
കുറിപ്പുകൾ
[തിരുത്തുക]- ↑ 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും (EU).
- ↑ Estimate
- ↑ Excluding intra-EU trade. The complete number is 13,099.0 bil. USD
- ↑ 22 out of 27 EU states are classified as advanced