ജസ്റ്റിസ് ലീഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജസ്റ്റിസ് ലീഗ്
റിലീസ് പോസ്റ്റർ
സംവിധാനംZack Snyder
നിർമ്മാണം
കഥ
 • Chris Terrio
 • Zack Snyder
തിരക്കഥ
ആസ്പദമാക്കിയത്Justice League
by Gardner Fox
അഭിനേതാക്കൾ
സംഗീതംDanny Elfman
ഛായാഗ്രഹണംFabian Wagner
ചിത്രസംയോജനം
വിതരണംWarner Bros. Pictures
റിലീസിങ് തീയതി
 • ഒക്ടോബർ 26, 2017 (2017-10-26) (Beijing)
 • നവംബർ 17, 2017 (2017-11-17) (United States)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$300 million[1]
സമയദൈർഘ്യം120 minutes[2]
ആകെ$652.3 million[3]

ഡിസി കോമിക്‌സ് തങ്ങളുടെ സൂപ്പർ ഹീറോകളെ കൂട്ടിയിണക്കി 2017 ൽ പുറത്തിറങ്ങിയ അമേരിക്കൻ ചലച്ചിത്രമാണ് ജസ്റ്റിസ് ലീഗ്. സാക് സ്‌നൈഡർ സംവിധാനം ചെയ്ത ഈ ചിത്രം പുറത്തിറക്കിയിട്ടുള്ളത് വാർണർ ബ്രോസ് പിക്ചർസ് ആണ്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ക്രിസ് ടെറിയോയും ജോസ് വൈഡ്ണും ചേർന്നാണ്. ടെറിയോയുടെയും സ്‌നൈഡറുഡിയുമാണ് കഥ. ബെൻ അഫ്ലെക്ക്, ഹെൻറി കാവിൽ, ഏമി ആഡംസ്, ഗാൽ ഗാഡോട്ട്, എസ്റ മില്ലർ, ജേസൺ മോമോവ, റേ ഫിഷർ, ജെറെമി അയൺസ്, ഡൈൻ ലെയ്ൻ, കോനി നീൽസൺ, ജെ. സി. സിമ്മൻസ് എന്നിവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.

നിർമ്മാണം[തിരുത്തുക]

2014 -ൽ പ്രഖ്യാപിച്ചിരുന്ന ഈ സിനിമ റിലീസ് ചെയ്തത് 2017-ലാണ്. ലോകത്തിലെ തന്നെ ഏറ്റുവും കൂടുതൽ പണം മുടക്കി നിർമിച്ച സിനിമകളിലൊന്നായ ജസ്റ്റിസ് ലീഗിന്റെ നിർമ്മാണ ചെലവ് 300 ദശലക്ഷം ഡോളറാണ്. 2D, 3D, IMAX എന്നീ ഫോര്മാറ്റുകളിൽ റിലീസ് ചെയത ഈ സിനിമക്ക് പ്രതീഷിച്ചിരുന്ന ലാഭം ലഭിച്ചിരുന്നില്ല. 750 ദശലക്ഷം ഡോളർ പ്രതീഷിച്ചിരുന്നെങ്കിലും 652 ദശലക്ഷം ഡോളർമാത്രമേ ഈ സിനിമക്ക് നേടാൻ സാധിച്ചുള്ളൂ.[4] [5] ജസ്റ്റിസ് ലീഗ് രണ്ടു ഭാഗങ്ങളായാണ് ഇറക്കുകയെന്നും സ്നൈഡർ തന്നെയായിരിക്കും ഇരു ഭാഗങ്ങളുടെയും ഡയറക്ടർ എന്നും 2014 ഒക്ടോബർ 15 ന് വാർണർ ബ്രോസ് പ്രഖ്യപിച്ചിരുന്നു.[6] 2015 -ൽ ഈ സിനിമയുടെ ഒന്നാം ഭാഗത്തിന്റെ സ്ക്രിപ്റ്റ് ടെറിയോ പൂർത്തീകരിച്ചു.[7] സിനിമയുടെ രണ്ടാം ഭാഗം 2019 ജൂൺ 14-ന് പുറത്തിരിക്കുമെന്ന് വാർണർ ബ്രോസ് സൂചിപ്പിച്ചിട്ടുണ്ട്.[6] സിനിമയുടെ ഇരു ഭാഗങ്ങളും വ്യത്യസ്തമായ കഥകളോടുകൂടിയായിരിക്കും എന്ന് സ്നൈഡർ പിനീട് കൂട്ടിച്ചേർത്തു.[8]

ലണ്ടൻ, സ്കോട്ട് ലാൻഡ്, ലോസ് ആഞ്ചലസ്, ചിക്കാഗോ, ഐസ്‌ലാൻഡ്‌ എന്നീ സ്ഥലങ്ങളിൽ വെച്ചാണ് ഈ സിനിമയുടെ ഷൂട്ടിംഗ് നടന്നത്. [9] സ്നൈഡറുടെ മകളുടെ മരണക്കാരണം ചിത്രത്തിന്റെ പ്രവർത്തനങ്ങൾ മാറ്റിവച്ചിരുന്നു.[10] മിഷൻ: ഇമ്പോസിബിൾ 6 എന്ന സിനിമക്കുവേണ്ടി തന്റെ മീശ നിലനിർത്തുമെന്ന്, സൂപ്പർമാനായി അഭിനയിക്കുന്ന ഹെൻറി കാവിൽ കരാർ ഒപ്പിട്ടിരുന്നു. അതിനാൽ, ജസ്റ്റിസ് ലീഗിന്റെ VFX ടീം അദ്ദേഹത്തിന്റെ മീശ പ്രത്യേക ഇഫക്റ്റുകളിലൂടെ സിനിമയിൽ നിന്ന് ഇല്ലാതാക്കി.[11] 2017 ഒക്ടോബർ 26-ന് ആദ്യമായി ജസ്റ്റിസ് ലീഗ് ബെയ്‌ജിങ്ങിൽ റിലീസ് ചെയ്തു.[12] ഉത്തര അമേരിക്കയിൽ 2017 നവംബർ 17-ന് സിനിമ പുറത്തിറങ്ങി.

അഭിനേതാക്കൾ[തിരുത്തുക]

ബോക്സ് ഓഫീസ്[തിരുത്തുക]

ജസ്റ്റിസ് ലീഗിന് യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നും കാനഡയിൽ നിന്നും നേടാൻ കഴിഞ്ഞത് 226.5 ദശലക്ഷം ഡോളറാണ്. മറ്റു സ്ഥലങ്ങളിൽ നിന്ന് ലഭിച്ച 425.8 ദശലക്ഷം ഡോളർ കൂടി കൂട്ടുമ്പോൾ 652.3 ദശലക്ഷം ഡോളറാണ് ഈ സിനിമയുടെ ആകെ വരുമാനം.[13] ദക്ഷിണ കൊറിയ, ഫ്രാൻസ്, ബ്രസീൽ തുടങ്ങി 9 രാജ്യങ്ങളിൽ നിന്നായി 8.5 ദശലക്ഷം ഡോളർ ഈ സിനിമക്ക് ആദ്യ ദിനത്തിൽത്തന്നെ നേടാൻ സാധിച്ചു. [14]

 പ്രതികരണം[തിരുത്തുക]

നിരൂപകരിൽ നിന്നും വ്യത്യസ്തത്തരം പ്രതികരണങ്ങളാണ് ജസ്റ്റിസ് ലീഗിന് നേടാൻ കഴിഞ്ഞത്. 298 അവലോകനങ്ങളുടെ അടിസ്ഥാനത്തിൽ റൊട്ടേൻ ടോമാറ്റോസ് 40% റേറ്റിംങ്ങാണ് ഈ സിനിമക്ക് നൽകിയിട്ടുള്ളത്. [15] മെറ്റാക്രിട്ടിക് ഈ സിനിമക്ക് നൽകിയ റേറ്റിംഗ് 100-ൽ 45 മാത്രമാണ്.[16] സിനിമാസ്കോർ നടത്തിയ പോളിങ്ങിൽ "ബി+" ഗ്രേഡാണ് ഇതിന് നേടാനായത്.[17] റോളിംഗ് സ്റ്റോണിനായി എഴുതുന്ന പീറ്റർ ട്രവറീസ് ഈ സിനിമക്ക് നൽകിയ റേറ്റിംഗ് 2.5/4 ആണ്. [18]

സിനിമയുടെ രണ്ടാം ഭാഗം 2019-ൽ പുറത്തിറക്കാനാണ് നിശ്ചയിച്ചിട്ടിട്ടുള്ളതെങ്കിലും പല കാരണങ്ങളാൽ വൈകാനാണ് സാധ്യത.[19]

അവലംബം[തിരുത്തുക]

 1. "". Collider. November 6, 2017. ശേഖരിച്ചത് November 9, 2017.
 2. "Justice League [2-D]". British Board of Film Classification. November 7, 2017. ശേഖരിച്ചത് November 9, 2017.
 3. "Justice League (2017)". Box Office Mojo. ശേഖരിച്ചത് January 5, 2018.
 4. "4 reasons 'Justice League' has flopped at the box office". Business Insider.
 5. "". Uproxx.
 6. 6.0 6.1 "DC Comics Movies Announced: 'Suicide Squad,' 'Wonder Woman,' 'Justice League,' 'The Flash,' 'Aquaman".
 7. "Batman v Superman: Dawn of Justice Scenes Described, Justice League Script Complete". ComingSoon.net.
 8. "Justice League Will Not Be a Two-Part Movie After All". IGN.
 9. "Justice League begins shooting April 11". Entertainment Weekly.
 10. "Zack Snyder Steps Down From 'Justice League' to Deal With Family Tragedy". The Hollywood Reporter.
 11. "How much work it will take to digitally remove Henry Cavill's mustache for 'Justice League,' according to visual effects artists". Business Insider.
 12. "A league of their own! Ben Affleck and Gal Gadot scrub up with their co-stars at the Beijing premiere of Justice League". Daily Mail.
 13. "". Forbes.
 14. "". Deadline.com.
 15. "Justice League (2017)". Rotten Tomatoes.
 16. "Justice League reviews". CBS.
 17. "". Deadline.com.
 18. "". Rolling Stone. മൂലതാളിൽ നിന്നും 2017-11-15-ന് ആർക്കൈവ് ചെയ്തത്.
 19. "Justice League: Part Two' Delayed to Accommodate Ben Affleck's Standalone 'Batman' Film". Collider.com.
"https://ml.wikipedia.org/w/index.php?title=ജസ്റ്റിസ്_ലീഗ്&oldid=3804346" എന്ന താളിൽനിന്ന് ശേഖരിച്ചത്